ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം : പുതിയ ഭാര വാഹികൾ

June 20th, 2022

igvfauh-abudhabi-indira-gandhi-veekshanam-forum-ePathram
അബുദാബി : ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം അബുദാബി കമ്മിറ്റിയുടെ 2022-24 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. 18 അംഗ മാനേജിംഗ് കമ്മിറ്റിയും 17 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും 2 കേന്ദ്ര കമ്മിറ്റി അംഗങ്ങളും 2 വീക്ഷണം ട്രസ്റ്റ് അംഗ ങ്ങളും അടങ്ങുന്നതാണ് പുതിയ കമ്മിറ്റി.

സി. എം. അബ്ദുൽ കരീം (പ്രസിഡണ്ട്), അനീഷ് ചളിക്കൽ (ജനറൽ സെക്രട്ടറി), രാധാകൃഷ്ണൻ പോത്തേര (ട്രഷറർ) എന്നിവരാണ് പ്രധാന ഭാര വാഹികൾ.

indira-gandhi-veekshanam-forum-abudhabi-ePathram

നീന തോമസ്, അസീസ് വലപ്പാട്, ഷാജി കുമാർ (വൈസ് പ്രസിഡണ്ട്), ഷഫീഖ്, രാജേഷ് മഠത്തിൽ, പി. നദീർ (സെക്രട്ടറി), അമീർ കല്ലമ്പലം (വെൽ ഫെയർ സെക്രട്ടറി), വീണ രാധാകൃഷ്ണൻ (വനിതാ വിഭാഗം കൺവീനർ), എൻ. പി. മുഹമ്മദാലി, ടി. എം. നിസാർ (കേന്ദ്ര കമ്മിറ്റി പ്രതിനിധി), നസീർ താജ് (അസിസ്റ്റന്‍റ് ട്രഷറർ), വി. സി. തോമസ്, എൻ. കുഞ്ഞഹമ്മദ് (കോഡിനേറ്റർ), ജോയിസ് പൂന്തല (കലാ – സാഹിത്യ വിഭാഗം), സലാഹുദ്ധീൻ (കായിക വിഭാഗം), ബിജു അബ്ദുൽ റഷീദ്, വിജീഷ് (കലാ – സാഹിത്യ വിഭാഗം അസിസ്റ്റന്‍റ്) എന്നിവരാണ് മറ്റു കമ്മിറ്റി അംഗങ്ങള്‍.

kareem-blangad-aneesh-radhakrishnan-indira-gandhi-veekshanam-forum-ePathram

എം. യു. ഇർഷാദ്, ഷുക്കൂർ ചാവക്കാട്, നിബു സാം ഫിലിപ്പ്, അബുബക്കർ മേലേതിൽ, ജയകൃഷ്ണൻ, ഷബീബ്, രജ്ഞിത്ത് പൊതുവാൾ, ജാഫർ അലി, ഷാനവാസ് സലിം, സിയാദ് അബ്ദുൽ അസീസ്, ദിലീപ് പട്ടുവം, യുഹാൻ തോമസ്സ്, സക്കരിയ്യ, ബൈജു ജോർജ്ജ്, ജോസി മാത്യു, സദക്കത്ത് പാലക്കാട്, സലിം ഇസ്മയിൽ എന്നിവരാണ് എക്സിക്യൂട്ടീവ് മെമ്പർമാർ.

* Veekshanam Forum FB page 

- pma

വായിക്കുക: , , , , ,

Comments Off on ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം : പുതിയ ഭാര വാഹികൾ

മലയാളി സമാജം പുതിയ കമ്മിറ്റി ചുമതലയേറ്റു

June 11th, 2022

logo-abu-dhabi-malayalee-samajam-ePathram
അബുദാബി : മലയാളി സമാജം 2022–23 പ്രവര്‍ത്തന വർഷത്തേക്കുള്ള പുതിയ കമ്മിറ്റി ഭാരവാഹികൾ ചുമതലയേറ്റു. മുസ്സഫയിലെ സമാജം അങ്കണത്തിൽ നടന്ന ചടങ്ങിൽ സാമൂഹ്യ സാംസ്കാരിക സംഘടനാ രംഗത്തെ പ്രമുഖരും സമാജം അംഗങ്ങളും സംബന്ധിച്ചു.

malayalee-samajam-committee-2022-23-ePathram

റഫീഖ് കയനയിൽ (പ്രസിഡണ്ട്), രേഖിൻ സോമൻ (വൈസ് പ്രസി‍ഡണ്ട്), എം. യു. ഇർഷാദ് (ജനറൽ സെക്രട്ടറി), അജാസ് അപ്പാടത്ത് (ട്രഷറർ), ടി. എം. ഫസലുദ്ദീൻ (ഓഡിറ്റർ), ടി. ഡി. അനിൽ കുമാർ (അസിസ്റ്റന്‍റ് ഓഡിറ്റർ) എന്നിവരാണ് പ്രധാന ഭാരവാഹികള്‍.

abudhabi-malayalee-samajam-committee-2022-23-ePathram

ഭരണ സമിതി അംഗങ്ങളായി ബി. യേശുശീലൻ, സലിം ചിറക്കൽ, ലൂയിസ് കുര്യാക്കോസ്, എം. കെ. ബാബു, പി. ടി. റഫീഖ്, പി. ടി. റിയാസ്, പി. എം. മനു, സാബു അഗസ്റ്റിൻ, അബ്ദുൽ റഷീദ്, അശോക് കുമാർ എന്നിവരും ചുമതലയേറ്റു.

- pma

വായിക്കുക: , , ,

Comments Off on മലയാളി സമാജം പുതിയ കമ്മിറ്റി ചുമതലയേറ്റു

ഇടവ സൈഫ് മെമ്മോറിയല്‍ പ്രഥമ അവാര്‍ഡ് ലൂയിസ് കുര്യാക്കോസിന്

January 4th, 2022

malayalee-samajam-edava-saif-ePathram
അബുദാബി : യു. എ. ഇ. യിലെ പ്രവാസി രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തന രംഗത്തെ മുതിര്‍ന്ന അംഗം, കഴിഞ്ഞ വര്‍ഷം അന്തരിച്ച ഇടവാ സൈഫിന്‍റെ സ്മരണാര്‍ത്ഥം വര്‍ക്കല എസ്. എന്‍. കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടയ്മ ഏര്‍പ്പെടുത്തിയ പ്രഥമ ഇടവ സൈഫ് അവാര്‍ഡ്, പ്രവാസി വ്യവസായി ലൂയിസ് കുര്യാക്കോസിന് സമ്മാനിക്കും.

യു. എ. ഇ. യിലെ സാമൂഹിക ജീവകാരുണ്യ മേഖലയില്‍ നല്‍കിയ സംഭാവനകളെ മാനിച്ചു കൊണ്ടാണ് ലൂയിസ് കുര്യാക്കോസിന് പുരസ്കാരം സമ്മാനിക്കുന്നത്. അഹദ് വെട്ടൂരിന്റെ അദ്ധ്യക്ഷതയില്‍ ഓണ്‍ ലൈനില്‍ നടന്ന ഇടവ സൈഫ് അനുസ്മരണ യോഗത്തിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

മലയാളി സമാജ ത്തില്‍ നടക്കുന്ന യോഗത്തില്‍ വെച്ച് പുരസ്കാരം സമ്മാനിക്കും. നാലു പതിറ്റാണ്ടോളം അബുദാബി മലയാളി സമാജത്തിന്‍റെ ദൈനം ദിന പ്രവര്‍ത്തനങ്ങളില്‍ മുന്‍ നിരയില്‍ നില്‍ക്കുകയും സമാജം പ്രസിഡണ്ട്, സെക്രട്ടറി എന്നീ നിലകളില്‍ സേവനം അനുഷ്ടിച്ച മുതിര്‍ന്ന കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ കൂടി ആയിരുന്നു ഇടവ സൈഫ്.

- pma

വായിക്കുക: , , , ,

Comments Off on ഇടവ സൈഫ് മെമ്മോറിയല്‍ പ്രഥമ അവാര്‍ഡ് ലൂയിസ് കുര്യാക്കോസിന്

സമാജത്തില്‍ ‘വിസ്മയം-2021’ വിന്‍റര്‍ ക്യാമ്പ്

December 21st, 2021

logo-abu-dhabi-malayalee-samajam-ePathram
അബുദാബി : കുട്ടികള്‍ക്കു വേണ്ടി ‘വിസ്മയം- 2021′ എന്ന പേരില്‍ മുസ്സഫയിലെ അബുദാബി മലയാളി സമാജത്തില്‍ വിന്‍റര്‍ ക്യാമ്പ് തുടങ്ങി. വിജ്ഞാന – വിനോദ പരിപാടികള്‍ക്ക് പ്രാധാന്യം നല്‍കി 9 ദിവസ ങ്ങളിലായി ഒരുക്കുന്ന വിസ്മയം-2021’ ക്യാമ്പിന്‍റെ ഡയറക്ടര്‍ ഷിജിൻ പാപ്പച്ചന്‍.

മാജിക്, മെന്‍റലിസം, റോബോട്ടിക്സ് തുടങ്ങിയ വിഷയങ്ങളിൽ ശില്പ ശാലകളും നടക്കും. വിവിധ രംഗങ്ങളിലെ പ്രമുഖര്‍ ക്ലാസ്സുകള്‍ എടുക്കും.

- pma

വായിക്കുക: , ,

Comments Off on സമാജത്തില്‍ ‘വിസ്മയം-2021’ വിന്‍റര്‍ ക്യാമ്പ്

പാചക മത്സരം ഒക്ടോബർ 29 ന്

October 11th, 2021

biriyani-cooking-competition-ePathram
അബുദാബി : ദർശന കലാ സാംസ്കാരിക വേദി, അബു ദാബി മലയാളി സമാജ ത്തില്‍ ഒക്ടോബർ 29 വെള്ളി യാഴ്ച പാചക മത്സരം സംഘടിപ്പിക്കുന്നു. പ്രവേശന ഫീസ് 25 ദിര്‍ഹം. ചിക്കൻ ബിരിയാണി, കേക്ക്, പായസം എന്നീ വിഭാഗങ്ങളില്‍ മത്സര ത്തില്‍ പങ്കെടുക്കാം. വിവരങ്ങള്‍ക്ക് : 055 617 9238

- pma

വായിക്കുക: , ,

Comments Off on പാചക മത്സരം ഒക്ടോബർ 29 ന്

Page 7 of 28« First...56789...20...Last »

« Previous Page« Previous « സുരക്ഷാ ഉപകരണങ്ങള്‍ മനഃപ്പൂർവ്വം നശിപ്പിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ
Next »Next Page » നബിദിനം : സ്വകാര്യമേഖലയിൽ ശമ്പളത്തോടു കൂടിയുള്ള അവധി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha