
അബുദാബി : മലയാളി സമാജം വനിതാ വിഭാഗം സംഘടിപ്പിച്ച പായസ മത്സരം രുചിക്കൂട്ടുകളുടെ സംഗമമായി. മുസ്സഫയിലെ സമാജം അങ്കണത്തില്‍ ഒരുക്കിയ മല്‍സരത്തില്‍ 16 ടീമുകൾ പങ്കെടുത്തു.
ഷറീന ഷാജി ഒന്നാം സ്ഥാനവും റീജ സുനില്‍ രണ്ടാം സ്ഥാനവും വീണ രാധാകൃഷ്ണന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് ക്യാഷ് പ്രൈസും മറ്റു പ്രോത്സാഹന സമ്മാനങ്ങളും നൽകി. കൂടാതെ പങ്കെടുത്ത എല്ലാ ടീമുകൾക്കും പ്രോത്സാഹന സമ്മാനവും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
വനിതാ വിഭാഗം കൺവീനർ അനൂപ ബാനർജി അദ്ധ്യക്ഷത വഹിച്ചു. സമാജം പ്രസിഡണ്ട് റഫീഖ് കയനയില്‍, ജനറല്‍ സെക്രട്ടറി എം. യു. ഇര്‍ഷാദ്, വൈസ് പ്രസിഡണ്ട് രേഖിന്‍ സോമന്‍, മീഡിയ കോഡിനേറ്റർ പി. ടി. റഫീഖ്, മുൻ പ്രസിഡണ്ട് സലിം ചിറക്കൽ, പായസ മത്സര വിധി കർത്താക്കളായ ഖായിസ് മുൻഷി, രമേശ് രവി, മലയാളി സമാജം മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സാബു അഗസ്റ്റിൻ, റിയാസുദ്ധീന്‍, അശോക് കുമാര്‍ മംഗലത്ത്, അബ്ദുല്‍ റഷീദ്, ഫസലുദ്ദീന്‍, അനില്‍ കുമാര്‍, വനിതാ വിഭാഗം ജോയിൻറ് കണ്‍വീനര്‍മാരായ നൌഷിദ ഫസല്‍, ലാലി സാംസൺ, കോഡിനേറ്റര്‍ ബദരിയ്യ സിറാജുദ്ധീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.