അബുദാബി : ഓണാഘോഷങ്ങളുടെ ഭാഗമായി അബു ദാബി മലയാളി സമാജം വനിതാ വിഭാഗം അത്ത പ്പൂക്കള മത്സരം സംഘടിപ്പിച്ചു. രണ്ടു വിഭാഗങ്ങളി ലായി കുട്ടി കൾക്കും മുതിർന്ന വർക്കുമായി നടത്തിയ മത്സര ങ്ങളിൽ കുട്ടിക ളുടെ വിഭാഗ ത്തിൽ അമൃത അരുൺ, അൽഫി ടോം, ആദി അരുൺ എന്നിവ രുടെ ടീം ഒന്നാം സ്ഥാനവും, ഗൗതം, ഹൃദ്യ, നിയ ടീം രണ്ടാം സ്ഥാന വും, അശ്വതി എസ്. വിബിൻ, ഫൈസ സുമി, ശ്രേയ സതീഷ് എന്നിവരുടെ ടീം മൂന്നാം സ്ഥാന വും കരസ്ഥ മാക്കി.
മുതിർന്നവരുടെ വിഭാഗ ത്തിൽ സൂര്യ അഷർലാൽ, സന്ധ്യസുഭാഷ്, പ്രീത വിശ്വ നാഥൻ ടീം ഒന്നാം സ്ഥാനവും, പ്രിൻസ് അനിരുദ്ധൻ, അഭില പ്രിൻസ്, ആശ രാജേഷ് ലാൽ ടീം രണ്ടാം സ്ഥാനവും, സുരഭി പയ്യന്നൂർ, നജ്മ ഹശീബ്, ലക്ഷ്മി ബാനർജി ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സമാജം വനിതാ വിഭാഗം കൺവീനർ സിന്ധു ലാലി, ജോയിന്റ് കൺ വീനർ മാരായ ഷഹനാ മുജീബ്, ശോഭ വിശ്വം, ഷബ്‌ന ഷാജ ഹാൻ മത്സര ത്തിന് നേതൃത്വം നൽകി. വിജയിച്ച ടീമു കൾക്ക് സമ്മാനങ്ങളും പങ്കെടുത്ത എല്ലാ ടീം അംഗ ങ്ങൾക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകി.
* Samajam FB page