അബുദാബി : മലയാളി സമാജം കുട്ടി കള്‍ക്ക് വേണ്ടി ഒരുക്കുന്ന സമ്മർ ക്യാമ്പ് ‘ചങ്ങാതി ക്കൂട്ടം – 2019’ ഇന്നു മുതൽ മുസ്സഫ യിലെ സമാജം അങ്കണ ത്തിൽ തുടക്കം കുറിക്കും.
വേനൽ അവധിക്കു നാട്ടി ലേക്ക് പോകാൻ കഴിയാത്ത കുട്ടി കൾ ക്ക് നാടൻ പാട്ടി ലൂടെയും കളി കളി ലൂ ടെയും പഴ ഞ്ചൊല്ലു കളി ലൂടെയും കടങ്കഥ കളി ലൂടെ യും നാടിനെ അടുത്ത് അറി യുവാൻ അവ സരം ഒരുക്കുക യാണ് എന്ന് സമാജം ഭാര വാഹി കൾ വാർത്താ സമ്മേ ളന ത്തിൽ അറി യിച്ചു.
എല്ലാ ദിവസവും വൈകുന്നേരം 4.30 മുതല്‍ 8.30 വരെ യാണ് ‘ചങ്ങാതി ക്കൂട്ടം’ മൂന്നു പതിറ്റാണ്ടാ യി കിഡ്‌സ് പ്രോഗ്രാം കോഡി നേറ്റര്‍ ആയി പ്രവർ ത്തി ക്കുന്ന അലക്‌സ് താളു പ്പാടത്ത് ‘ചങ്ങാതി ക്കൂട്ടം’ ക്യാമ്പിനു നേതൃത്വം നല്‍കും.
കലാ – സാഹിത്യപരമായ സര്‍ഗ്ഗ വാസന കളേ യും കായിക രംഗ ങ്ങളി ലെ മികവി നേയും പ്രോല്‍ സാഹി പ്പിക്കുക എന്ന തില്‍ ഉപരി വ്യക്തിത്വ വികസനവും അതോടൊപ്പം കുട്ടി കളിലെ ആത്മ വിശ്വാസം വര്‍ദ്ധിപ്പി ക്കുവാനും ഉത കുന്ന പരിപാടികളാണ് ക്യാമ്പില്‍ ഒരുക്കി യിരി ക്കുന്നത്.
വാർത്താ സമ്മേളന ത്തിൽ സമാജം പ്രസിഡണ്ട് ഷിബു വർഗ്ഗീസ്, ജനറൽ സെക്രട്ടറി പി. കെ. ജയ രാജൻ, വൈസ് പ്രസിഡണ്ട് സലീം ചിറക്കൽ, ട്രഷറർ അബ്ദുൽ ഖാദര്‍ തിരുവത്ര, കെ. കെ. മൊയ്‌തീൻ കോയ, രോഹിത്, ക്യാമ്പ് ഡയറ ക്ടര്‍ അലക്സ് താളു പ്പാടത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.
അബുദാബിയുടെ വിവിധ ഭാഗ ങ്ങളിൽ നിന്നു ള്ള നൂറ്റമ്പതോളം കുട്ടികളാണ് ക്യാമ്പിൽ പങ്കെ ടുക്കു ന്നത്. കുട്ടി കളുടെ ക്യാബിനറ്റ് രൂപീകരിച്ചു കൊണ്ട് ഓരോ രുത്തർ ക്കും ഓരോ വകുപ്പുകൾ നൽകി അതതു ദിവസ ങ്ങളിലെ പ്രവർത്തന ങ്ങൾ ഏകോ പിപ്പി ക്കു കയും നിയന്ത്രി ക്കുകയും ചെയ്യും എന്ന് ക്യാമ്പ് ഡയറക്ടർ അലക്സ് താളു പാടത്ത് പറഞ്ഞു.
കുട്ടികൾക്ക് പ്രത്യേക യൂണി ഫോം, ഡയറി കൾ, ബാഡ്ജ് എന്നിവ നല്‍കും. ഓരോ ദിവസ ത്തെ യും വിവരങ്ങൾ ഡയറിയിൽ രേഖ പ്പെടുത്തി അവതരിപ്പിക്കുന്ന രീതിയും ക്യാമ്പി ന്റെ പ്രത്യേകതയാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 02 55 37 600 എന്ന നമ്പറില്‍ സമാജം ഓഫീസു മായോ 050 721 7406 (ഷാജി കുമാര്‍) 050 189 3090 (സലീം ചിറക്കല്‍) എന്നീ നമ്പറു കളി ലോ ബന്ധ പ്പെടാവു താണ്.