അബുദാബി : പ്രമുഖ പ്രക്ഷേപണ നിലയ മായ പ്രവാസി ഭാരതി 810 എ. എം. സംഘടി പ്പിച്ച അന്താരാഷ്ട്ര റേഡിയോ നാടകോത്സവ ത്തിൽ അലൈൻ ഐ. എസ്. സി. അവ തരി പ്പിച്ച ‘മഴ നനഞ്ഞെത്തിയ അതിഥി’ മികച്ച നാടക മായി തെരഞ്ഞെ ടുക്ക പ്പെട്ടു.
മഴ നനഞ്ഞെത്തിയ അതിഥി എന്ന നാടക ത്തിലെ അപരിചിതൻ എന്ന കഥാ പാത്ര ത്തിന് ഭാവ പ്പകർച്ച നൽകിയ നൗഷാദ് വളാഞ്ചേരി മികച്ച നടൻ ആയി തെര ഞ്ഞെടുക്ക പ്പെട്ടു.
ഖത്തർ സംസ്കൃതി അവതരിപ്പിച്ച ‘റാഹേലിന്റെ സ്വർഗ്ഗം’ എന്ന നാടക ത്തിലെ റാഹേലിനു ശബ്ദം നൽകിയ ദർശന രാജേഷ് മികച്ച നടിയായും സർഗ്ഗ ലയം അബു ദാബി അവ തരി പ്പിച്ച ‘തിരകൾ പറ യാതി രുന്നത്’ നാടക ത്തിലെ ആയിഷയെ ജീവ സ്സുറ്റ താക്കിയ ഷാഹി ധനി വാസു മികച്ച രണ്ടാമത്തെ നടി യുമായി.
അബുദാബി ശക്തി യുടെ മഞ്ഞു തുള്ളികൾ മികച്ച രണ്ടാ മത്തെ നാടക മായി. ഖത്തർ സംസ്കൃതി അവ തരി പ്പിച്ച റാഹേലിന്റെ സ്വർഗ്ഗം എന്ന നാടക ത്തി നാണ് മികച്ച രചന ക്കുള്ള സമ്മാനം.
കെ. എസ്. റാണാ പ്രതാപൻ ചെയർ മാനും പ്രൊഫസർ അലിയാർ, കെ. എ. മുരളീ ധരൻ എന്നിവർ അംഗ ങ്ങളു മായുള്ള ജൂറി യാണ് ജേതാ ക്കളെ തെര ഞ്ഞെടു ത്തത്.
ഫെബ്രുവരി 10 വെള്ളിയാഴ്ച വൈകു ന്നേരം 7 മണിക്ക് അബു ദാബി നാഷണൽ തിയ്യേ റ്ററിൽ നടക്കുന്ന പ്രവാസി ഭാരതി റേഡിയോ വാർഷിക ആഘോഷ പരി പാടി യിൽ വെച്ച് വിജയി കൾക്ക് പുരസ്കാരങ്ങൾ സമ്മാ നിക്കും.