ദൃശ്യം-3 : ജന്മദിന സമ്മാനവുമായി മോഹൻലാൽ

May 21st, 2026

drishyam-3-mohan-lal-meena-ansiba-esthar-anil-ePathram
മോഹൻലാൽ എന്ന പ്രതിഭയുടെ ജന്മ ദിനത്തിൽ ജോർജ്ജു കുട്ടിയും കുടുംബവും വീണ്ടും വന്നു. ആരാധകർക്ക് മികച്ച ജന്മദിന സമ്മാനവുമായി എത്തിയ ജോർജ്ജു കുട്ടിയെയും കുടുംബത്തെയും ആഘോഷ പൂർവ്വം സ്വീകരിച്ചിരിക്കുകയാണ് ലാൽ ആരാധകർ എന്നാണു ദൃശ്യം-3 റിലീസ് ദിവസം തന്നെ പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇതിലും വലിയൊരു ജന്മ ദിന സമ്മാനം ഇനി ഇല്ല !

drishyam-3-the-past-never-stays-silent-ePathram

ജോർജ്ജ് കുട്ടിയുടെ കുറ്റ ബോധത്തിൽ എരിഞ്ഞു തീരുന്ന, മാനസിക വ്യാപാരങ്ങളുടെ പ്രകടനത്തിൽ ഞെട്ടിച്ചിരിക്കുകയാണ് മോഹൻ ലാൽ എന്നും ട്വിസ്റ്റുകൾ കൊണ്ട് സമ്പന്നമാണ് ദൃശ്യം-3 എന്നും വേൾഡ് വൈഡ് റിലീസ് ആയി സിനിമക്ക് ലഭിക്കുന്ന പ്രേക്ഷക പ്രതികരണങ്ങൾ.

അതോടൊപ്പം 66-ാം പിറന്നാൾ ദിനത്തിൽ നമ്മുടെ സ്വന്തം ലാലേട്ടന്നു ആശംസകൾ നേർന്നു കൊണ്ട് പ്രമുഖ താരങ്ങളും സിനിമാ ലോകവും ആരാധകരും എത്തിയിട്ടുണ്ട്.

ദൃശ്യം ഒന്നും രണ്ടും ഭാഗങ്ങളിൽ നിന്നും ഏറെ മുന്നിലേക്ക് എത്തിയിട്ടുണ്ട് മൂന്നാം ഭാഗം. പ്രസ്തുത സിനിമകളിലെ കഥാ പാത്രങ്ങൾക്ക് എല്ലാവർക്കും മൂന്നാം ഭാഗത്തിലും കൃത്യമായ സ്ഥാനങ്ങൾ നൽകുകയും ചെയ്തു. മാത്രമല്ല നാലാം ഭാഗത്തേക്കുള്ള ചുവടു വെപ്പ് നടത്താൻ സംവിധായകൻ മറന്നിട്ടില്ല.

- pma

വായിക്കുക: , , ,

Comments Off on ദൃശ്യം-3 : ജന്മദിന സമ്മാനവുമായി മോഹൻലാൽ


« പുതിയ ഏകീകൃത ആരോഗ്യ ഇൻഷ്വറൻസിനു പ്രസിഡണ്ടിന്റെ അംഗീകാരം
വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha