ന്യൂഡല്‍ഹി : അറുപത്തി നാലാമത് ദേശീയ പുരസ്കാരം പ്രഖ്യാപിച്ചപ്പോള്‍ ‘മിന്നാമിനുങ്ങ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് സുരഭി മികച്ച നടിയായി. 2003 ല്‍ മീരാ ജാസ്മിനാണ് അവസാനമായി മികച്ച നടി നേട്ടം മലയാളത്തില്‍ കരസ്ഥമാക്കിയത്. ‘ജനത ഗാരേജ്, മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍, പുലിമുരുകന്‍’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മോഹന്‍ലാല്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി. ‘രുസ്തം’ എന്ന ഹിന്ദി ചിത്രത്തിലെ അഭിനയത്തിന് അക്ഷയ് കുമാര്‍ മികച്ച നടനായി.
ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ‘മഹേഷിന്റെ പ്രതികാരം’ മികച്ച മലയാള ചിത്രത്തിനുള്ള അവാര്‍ഡ് നേടി. മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡും ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ച ശ്യാം പുഷ്കരന്‍ കരസ്ഥമാക്കി. ‘കാടു പൂക്കും നേരം ‘ എന്ന ചിത്രത്തിലൂടെ ജയദേവന്‍ മികച്ച ശബ്ദലേഖകനായി. പ്രിയദര്‍ശന്‍ അദ്ധ്യക്ഷനായ ജൂറിയാണ് വിധി നിര്‍ണ്ണയം നടത്തിയത്.