സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ സേവന ങ്ങൾ പുനരാരംഭിക്കുന്നു

March 15th, 2020

ogo-norka-roots-ePathram
തിരുവനന്തപുരം : താൽക്കാലികമായി നിർത്തി വെച്ചിരി ക്കുന്ന സർട്ടി ഫിക്കറ്റ് അറ്റസ്റ്റേഷന്‍ അടക്ക മുള്ള നോര്‍ക്ക – റൂട്ട്സ് സേവന ങ്ങള്‍ 2020 മാർച്ച് 16 മുതൽ പുനരാരംഭിക്കും എന്ന് ചീഫ് എക്‌സി ക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

നോർക്ക – റൂട്ട്‌സിന്റെ തിരുവനന്ത പുരം, കൊച്ചി, കോഴിക്കോട് മേഖലാ ഓഫീ സുക ളിൽ ആയിരിക്കും സേവന ങ്ങള്‍ പുനരാരംഭിക്കുക.

- pma

വായിക്കുക: , ,

Comments Off on സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ സേവന ങ്ങൾ പുനരാരംഭിക്കുന്നു

പ്രവാസി ക്ഷേമ പദ്ധതി കൾ : കെ. വി. അബ്ദുൾ ഖാദറിന്റെ പ്രഭാഷണം

February 13th, 2020

k-v-abdul-khader-gvr-mla-epathram
അബുദാബി : ഗുരുവായൂർ നിയോജക മണ്ഡലം എം. എൽ. എ. കെ. വി. അബ്ദുൾ ഖാദർ അബുദാബി കേരള സോഷ്യൽ സെന്ററിൽ പ്രഭാഷണം നടത്തുന്നു.

ഫെബ്രുവരി 15 ശനിയാഴ്ച രാത്രി 8 മണിക്ക് നടക്കുന്ന പരിപാടി യിൽ ‘കേരള സർക്കാ രിന്റെ പ്രവാസി ക്ഷേമ പദ്ധതികൾ’ എന്ന വിഷയത്തെ അധികരിച്ച് അദ്ദേഹം പ്രഭാഷണം നടത്തും.

മഹാത്മാ ഗാന്ധി യുടെ രക്ത സാക്ഷിത്വ ദിന ആചരണ ത്തിന്റെ ഭാഗ മായി കെ. എസ്. സി. സംഘടി പ്പിച്ച യു. എ. ഇ. തല ഉപന്യാസ രചനാ മത്സര വിജയി കൾക്ക് സമ്മാന ങ്ങൾ നൽകും.

Kerala Pravsi Welfare Board

- pma

വായിക്കുക: , , , , , , ,

Comments Off on പ്രവാസി ക്ഷേമ പദ്ധതി കൾ : കെ. വി. അബ്ദുൾ ഖാദറിന്റെ പ്രഭാഷണം

വിദേശ രാജ്യ ങ്ങളിലെ നഴ്സിംഗ് ലൈസന്‍സ് : കേരള ത്തിൽ നോര്‍ക്ക യുടെ പരിശീലനം

January 20th, 2020

ogo-norka-roots-ePathram
തിരുവനന്തപുരം : ഗള്‍ഫ് രാജ്യങ്ങളില്‍ നഴ്സിംഗ് മേഖല യില്‍ തൊഴില്‍ നേടു ന്നതിന് ആവശ്യ മായ സര്‍ക്കാര്‍ ലൈസന്‍സിംഗ് പരീക്ഷക്കു വേണ്ടി യുള്ള പരിശീലനം നോര്‍ക്ക – റൂട്ട്സ് നല്‍കുന്നു. സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സ ലന്‍സിന്റെ അംഗീകൃത സ്ഥാപനം നഴ്സിംഗ് ഇന്‍സ്റ്റി റ്റ്യൂട്ട് ഫോര്‍ കരി യര്‍ എന്‍ ഹാന്‍സ് മെന്റ് മുഖാന്തരം ആയി രിക്കും നഴ്സിംഗ് പരിശീലനം നല്‍കുക.

ജി. എന്‍. എം. / ബി. എസ്‌. സി. / എം. എസ്‌. സി. യോഗ്യത യും രണ്ടു വര്‍ഷ ത്തെ പ്രവൃത്തി പരിചയവും ഉളള ഉദ്യോഗാർത്ഥി കള്‍ക്ക് അപേക്ഷിക്കാവു ന്നതാണ്. ഇവരില്‍ നിന്നും യോഗ്യതാ പരീക്ഷ യിലൂടെ തെര ഞ്ഞെടു ക്കപ്പെടുന്ന വര്‍ക്ക് പ്രവേശനം ലഭിക്കും.

ഫീസ് തുകയുടെ 75% നോര്‍ക്ക വഹിക്കും. ഗള്‍ഫ് രാജ്യ ങ്ങളിലെ സര്‍ക്കാര്‍ ലൈസന്‍സിംഗ് സംവിധാന ങ്ങളായ MOH / HAAD / PROMETRIC / DOH തുടങ്ങിയ പരീക്ഷകള്‍ പാസ്സാകുന്നതിനു വേണ്ടിയാണ് ഈ പരിശീലനം എന്നും നോര്‍ക്ക അറിയിച്ചു.

താല്‍പ്പര്യമുളളവര്‍ 2020 ജനുവരി 31 ന് മുന്‍പ് നോര്‍ക്ക – റൂട്ട്സ് വെബ് സൈറ്റി ല്‍ പേരു വിവര ങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം.

വിശദ വിവരങ്ങള്‍ക്ക് 94 97 31 96 40, 98 95 76 26 32, 98 95 36 42 54 എന്നീ നമ്പരു കളില്‍ ബന്ധപ്പെടാം.

* പി. എൻ. എക്സ്. 264/2020

- pma

വായിക്കുക: , , , , ,

Comments Off on വിദേശ രാജ്യ ങ്ങളിലെ നഴ്സിംഗ് ലൈസന്‍സ് : കേരള ത്തിൽ നോര്‍ക്ക യുടെ പരിശീലനം

നഴ്സുമാർക്ക് നോർക്ക റൂട്ട്സ് മുഖേന അവസരം

October 6th, 2019

job-opportunity-for-nurses-in-uae-ePathram

തിരുവനന്തപുരം : യു. എ. ഇ. യിലെ ആശുപത്രിയി ലേക്ക് നോർക്ക റൂട്ട്സ് മുഖേന നഴ്സു മാർക്ക് തൊഴില്‍ അവസരം.

ബി. എസ്. സി. നഴ്സിംഗ് ബിരുദവും പോസ്റ്റ് നേറ്റൽ വാർഡ് ആൻഡ് നഴ്സറി എന്ന വിഭാഗത്തിൽ മൂന്ന് വർഷ ത്തിനു മുകളിൽ പ്രവൃത്തി പരിചയവും 40 വയസ്സിൽ താഴെ പ്രായവും ഉള്ള വനിതാ നഴ്സുമാർ ക്കാണ് അവസരം. ശമ്പളം 4500 ദിർഹം (ഏകദേശം 86,000 രൂപ). അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി ഒക്ടോബർ 10. 

കൂടുതൽ വിവര ങ്ങൾക്ക് വെബ് സൈറ്റ് സന്ദര്‍ശിക്കുക യോ ടോൾ ഫ്രീ നമ്പ റില്‍ 1800 4253 939 (ഇന്ത്യയിൽ നിന്നും) 0091 88 02 01 23 45 (വിദേശത്തു നിന്നും) വിളിക്കു കയോ ചെയ്യാം. പി. എൻ. എക്‌സ്. 3587/19 

- pma

വായിക്കുക: , , ,

Comments Off on നഴ്സുമാർക്ക് നോർക്ക റൂട്ട്സ് മുഖേന അവസരം

നോർക്ക പുനരധി വാസ പദ്ധതി : പത്തു ലക്ഷം രൂപ വരെ വായ്പ നൽകും

September 8th, 2019

ogo-norka-roots-ePathram
തിരുവനന്തപുരം : നോർക്ക റൂട്ട്‌സ് മുഖേന നടപ്പില്‍ കൊണ്ടു വന്ന പ്രവാസി പുനരധി വാസ പദ്ധതി യായ നോർക്ക ഡിപ്പാർട്ട്‌മെന്റ് പ്രോജക്ട് ഫോർ റിട്ടേൺ എമിഗ്രന്റ്‌സ് (NDPREM) പ്രകാരം പത്തു ലക്ഷം രൂപ വരെയുള്ള വായ്പകൾ ഈട് ഇല്ലാതെ നൽകാൻ ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചു. പദ്ധതി സംബ ന്ധിച്ച് നോർക്ക റൂട്ട്സു മായി ബാങ്ക് ഓഫ് ഇന്ത്യ ധാരണാ പത്രം ഒപ്പു വച്ചു.

30 ലക്ഷം രൂപ വരെ ചെലവുള്ള പദ്ധതികൾക്ക് 15% വരെ മൂലധന സബ്‌ സിഡി യും (പരമാ വധി മുന്ന് ലക്ഷം രൂപ) കൃത്യമായ തിരിച്ചടവിന് 3% പലിശ സബ്‌ സിഡി യും നൽകി തിരികെ എത്തിയ പ്രവാസി കൾക്ക് സംരംഭകര്‍ ആകാൻ കൈത്താങ്ങ് നൽകുന്ന പദ്ധതി യാണ് നോർക്ക ഡിപ്പാർട്ട്‌ മെന്റ് പ്രോജ ക്ട് ഫോർ റിട്ടേൺ എമിഗ്ര ന്റ്‌സ് (NDPREM).

നിലവിൽ ഈട് നല്‍കാന്‍ നിവർത്തിയില്ലാതെ സംരംഭ ങ്ങൾ തുടങ്ങാൻ ബുദ്ധി മുട്ടുന്ന പ്രവാസികൾക്ക് വലിയ ആശ്വാസമാണ് ഈ പ്രഖ്യാപനം. ഇതു വഴി കൂടുതൽ പേരി ലേക്ക് പദ്ധതിയുടെ പ്രയോജനം എത്തിക്കാൻ കഴിയും.

പി. എൻ. എക്‌സ്. 3294/19  

 * Norka Roots   ജോലി സാദ്ധ്യതകളുടെ വിശദാംശങ്ങള്‍ 

- pma

വായിക്കുക: , ,

Comments Off on നോർക്ക പുനരധി വാസ പദ്ധതി : പത്തു ലക്ഷം രൂപ വരെ വായ്പ നൽകും

Page 5 of 7« First...34567

« Previous Page« Previous « നോര്‍ക്ക റൂട്ട്സ് മുഖേന നഴ്സു മാര്‍ക്ക് നിയമനം
Next »Next Page » കെ. എസ്. സി. ഉപന്യാസ മത്സര വിജയി കളെ പ്രഖ്യാപിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha