പ്രവാസി പുനരധിവാസ വായ്പാ പദ്ധതി

November 28th, 2018

ogo-norka-roots-ePathram
കണ്ണൂർ : സംസ്ഥാന പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പ റേഷന്‍ നോര്‍ക്കാ – റൂട്ട്‌സു മായി ചേര്‍ന്ന് നടപ്പി ലാക്കുന്ന പ്രവാസി പുനരധി വാസ വായ്പാ പദ്ധതി യിലേക്ക് 18 നും 55 നും ഇട യില്‍ പ്രായ മുള്ള 3,50,000 രൂപ യില്‍ താഴെ വാര്‍ഷിക വരുമാനമുള്ള പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗ ത്തില്‍ പ്പെട്ട യുവതി – യുവാക്ക ളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

പരമാവധി 20 ലക്ഷം രൂപ മുതല്‍ മുടക്ക് ആവശ്യമുള്ള സംരംഭ ങ്ങള്‍ക്ക് 15 ശതമാനം ബാക്ക് എന്റഡ് സബ്‌ സിഡി യും തിരിച്ചടവ് ഗഡു ക്കള്‍ കൃത്യ മായി അട ക്കുന്ന വര്‍ക്ക് ആദ്യത്തെ നാല് വര്‍ഷം മൂന്നു ശതമാനം പലിശ ഇളവും നോര്‍ക്കാ – റൂട്ട്‌സ് നല്‍കും.

ചുരുങ്ങിയത് രണ്ട് വര്‍ഷം എങ്കിലും വിദേശത്ത് ജോലി ചെയ്തു മടങ്ങി വരുന്ന പ്രവാസി കള്‍ക്ക് സ്വയം തൊഴില്‍ സംരംഭ ങ്ങള്‍ തുടങ്ങു ന്നതിന്നു വേണ്ടി യാണ് വായ്പ അനു വദി ക്കുന്നത്.

അഞ്ചു ലക്ഷം രൂപ വരെ യുള്ള വായ്പ കള്‍ക്ക് ആറു ശത മാനവും അഞ്ചു ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെ യുള്ള വായ്പ കള്‍ക്ക്എട്ടു ശത മാനവു മാണ് പലിശ നിരക്ക്.

വായ്പക്ക് കോര്‍പ്പ റേഷന്‍ നിഷ്‌ക്കര്‍ഷിക്കുന്ന വസ്തു ജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ ഹാജരാക്കേണ്ടതാണ്.

വായ്പ ആവശ്യ മുള്ളവര്‍ നോര്‍ക്കാ – റൂട്ട്‌സിന്റെ വെബ്‌ സൈറ്റില്‍ ഓണ്‍ ലൈനായി അപേക്ഷ സമര്‍പ്പിച്ച ശേഷം കോര്‍പ്പ റേഷന്റെ കണ്ണൂര്‍ ജില്ലാ ഓഫീസു മായി ബന്ധപ്പെടണം. ഫോണ്‍ : 0497 27 05 036.

- pma

വായിക്കുക: , , , ,

Comments Off on പ്രവാസി പുനരധിവാസ വായ്പാ പദ്ധതി

എമ്മിഗ്രേഷൻ രജിസ്‌ട്രേഷൻ ഇന്ത്യ യിൽ നിന്നും ചെയ്യണം

November 28th, 2018

logo-norka-roots-ePathram
അബുദാബി : എമ്മിഗ്രേഷൻ പരിശോധന ആവശ്യമുള്ള 18 രാജ്യ ങ്ങളി ലേക്ക് തൊഴിൽ വിസ യിൽ പോകുന്ന ഇ. സി. എൻ. ആർ. പാസ്സ് പോർട്ട് ഉടമ കൾക്ക് ഇന്ത്യ യിൽ നിന്നു മാത്രമേ എമ്മിഗ്രേഷൻ രജിസ്‌ട്രേഷൻ നടപടി കള്‍ പൂര്‍ത്തി യാക്കു വാൻ സാധി ക്കുക യുള്ളൂ എന്ന് നോർക്ക റൂട്ട്സ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസർ അറി യിച്ചു.

2019 ജനുവരി ഒന്നു മുതൽ എമ്മിഗ്രേഷൻ രജിസ്‌ട്രേഷൻ നിർബ്ബന്ധമാക്കി കേന്ദ്ര സർക്കാർ നിർദ്ദേശം പുറ പ്പെടു വിച്ചിരുന്നു.

ഇന്ത്യ യിലെ മൊബൈൽ നമ്പർ ഉപയോഗിച്ചു മാത്രമേ രജിസ്‌ട്രേഷൻ സാദ്ധ്യമാവുക യുള്ളൂ. വിദേശ യാത്രക്ക് 21 ദിവസം മുമ്പ് മുതൽ 24 മണിക്കൂർ മുമ്പ് വരെ സൗജന്യ മായി ഇ – മൈഗ്രേറ്റ് വെബ് സൈറ്റിൽ  രജി സ്ട്രേഷൻ നടത്താം.

രജിസ്‌ട്രേഷൻ പൂർത്തി യാക്കു മ്പോൾ മൊബൈൽ നമ്പ റിൽ ലഭി ക്കുന്ന സന്ദേശ മാണ് വിമാന ത്താവള ത്തിലെ എമ്മിഗ്രേഷൻ വിഭാഗ ത്തിൽ കാണിക്കേണ്ടത്. വിദേശ ത്തു ജോലി ചെയ്യുന്ന വർ നാട്ടിൽ വന്നു മടങ്ങു ന്നതിന് മുൻപേ രജിസ്‌ട്രേഷൻ നടത്തണം എന്നും തൊഴിൽ ദാതാവ്, തൊഴിൽ സ്ഥാപനം എന്നിവ മാറുന്ന തിന് അനു സരിച്ച് പുതിയ രജിസ്‌ട്രേഷൻ വേണ്ടി വരും എന്നും വാര്‍ത്താ ക്കുറിപ്പില്‍ വ്യക്തമാക്കി.

തൊഴിൽ വിസ ഇല്ലാത്ത കുടുംബാംഗങ്ങൾ, ഔദ്യോഗിക വിസ, സന്ദർശക വിസ, ബിസിനസ്സ് വിസ എന്നിവ യിൽ പോകുന്ന വർക്കും രജിസ്‌ട്രേഷൻ ആവ ശ്യമില്ല.

ഇ. സി. ആർ. പാസ്സ് പോർട്ട് ഉള്ളവർ തൊഴിൽ വിസ യിൽ മൂന്നു വർഷം വിദേശത്ത് പൂർത്തി യാക്കി ഇ. സി. എൻ. ആര്‍. പാസ്സ് പോർട്ടി ലേക്ക് മാറു മ്പോൾ രജിസ്റ്റര്‍ ചെയ്യണം. ഒരിക്കൽ നടത്തുന്ന രജിസ്‌ട്രേഷൻ റദ്ദ് ചെയ്യു വാനും കഴി യില്ല എന്നും അധി കൃതര്‍ ഓര്‍മ്മിപ്പിച്ചു.

Tag : Norka Roots

- pma

വായിക്കുക: , , , , ,

Comments Off on എമ്മിഗ്രേഷൻ രജിസ്‌ട്രേഷൻ ഇന്ത്യ യിൽ നിന്നും ചെയ്യണം

പ്രവാസി മലയാളി കൾക്ക് നിയമ സഹായ പദ്ധതി യുമായി നോർക്ക റൂട്ട്സ്

November 20th, 2018

ogo-norka-roots-ePathram
തിരുവനന്തപുരം : പ്രവാസി മലയാളി കൾ അഭി മുഖീ കരിക്കുന്ന നിയമ പ്രശ്ന ങ്ങളിൽ ആവശ്യ മായ സഹായ ങ്ങൾ നൽകു ന്നതിന്നു വേണ്ടി കേരള സർക്കാർ നോർക്ക – റൂട്ട്സ് വഴി ‘പ്രവാസി നിയമ സഹായ പദ്ധതി‘ ക്ക് (PLAC) തുടക്കം കുറിക്കുന്നു.

ജോലി, പാസ്സ് പോർട്ട്, വിസ, മറ്റു സാമൂഹ്യ പ്രശ്ന ങ്ങൾ ഇവയെല്ലാം ഈ സഹായ പദ്ധതി യുടെ പരിധി യിൽ വരും. ജി. സി. സി. രാജ്യങ്ങളിലും ഇറാഖ്, മധ്യ പൂർവ്വേ ഷ്യൻ രാജ്യ ങ്ങൾ എന്നി വിട ങ്ങളിൽ ജോലി ചെയ്യുന്ന മല യാളി കൾക്ക് വേണ്ടി യാണ് അതാതു രാജ്യ ങ്ങളിലെ പ്രവാസി മലയാളി സാംസ്കാരിക സംഘ ടന കളു മായി സഹ കരിച്ചു കൊണ്ട് നോർക്ക – റൂട്ട്സ് ‘പ്രവാസി നിയമ സഹായ സെൽ‘ രൂപം കൊടുക്കുക.

കുറഞ്ഞത് രണ്ടു വർഷം കേരള ത്തിൽ അഭി ഭാഷ കര്‍ ആയി ജോലി  ചെയ്തിട്ടുള്ള വരും അതാതു രാജ്യ ങ്ങ ളിൽ നിയമ പ്രശ്ന ങ്ങൾ കൈ കാര്യം ചെയ്ത അനുഭവം ഉള്ള വരു മായ അഭി ഭാഷ കർ ക്കാണ് ലീഗൽ ലൈസൺ ഓഫീ സർ മാരായി നിയമനം ലഭിക്കുക. നോർക്ക – റൂട്ട്സ് ഇതിനു വേണ്ടി പ്രത്യേക അപേക്ഷ ക്ഷണിക്കും.

അപേക്ഷ കരിൽ നിന്നും അർഹരായ വരെ തെരഞ്ഞെടു ക്കുന്ന തിന് ഒരു പ്രത്യേക സമിതി യെ സർക്കാർ നിശ്ച യിച്ചിട്ടുണ്ട്.  മറ്റു വിശദ വിവരങ്ങള്‍ ഇവിടെ വായിക്കാം

- pma

വായിക്കുക: , , , , ,

Comments Off on പ്രവാസി മലയാളി കൾക്ക് നിയമ സഹായ പദ്ധതി യുമായി നോർക്ക റൂട്ട്സ്

Page 7 of 7« First...34567

« Previous Page « തൊഴില്‍ അന്വേഷകര്‍ ഓൺ ലൈനില്‍ രജിസ്റ്റര്‍ ചെയ്യണം : വിദേശ കാര്യ വകുപ്പ്
Next » റേഷന്‍ കാര്‍ഡ് അപേക്ഷകള്‍ ഓണ്‍ ലൈനില്‍ മാത്രം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha