രാജി വെച്ച് പോകാന്‍ തയ്യാറായില്ല എങ്കില്‍ ഗവര്‍ണ്ണര്‍ക്ക് തെരുവില്‍ ഇറങ്ങി നടക്കാന്‍ കഴിയില്ല : കെ. മുരളീധരന്‍

January 3rd, 2020

MURALEEDHARAN-epathram
കോഴിക്കോട് : പൗരത്വ നിയമ ഭേദഗതി വിഷയ ത്തില്‍ കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന് എതിരെ രൂക്ഷ വിമര്‍ശവു മായി കോണ്‍ഗ്രസ്സ് നേതാവ് കെ. മുരളീധരന്‍ എം. പി.

ഗവര്‍ണ്ണര്‍ സ്ഥാനം രാജി വെച്ച് പോകാന്‍ തയ്യാറായില്ല എങ്കില്‍ ഗവര്‍ണ്ണര്‍ക്ക് തെരുവില്‍ ഇറങ്ങി നടക്കാന്‍ കഴിയില്ല എന്നും നരേന്ദ്ര മോഡി യുടെയും അമിത് ഷാ യുടെയും ഏജന്റ് ആയി പ്രവര്‍ത്തിക്കുന്ന ആരിഫ് മുഹമ്മദ് ഖാനെ ഗവര്‍ണ്ണര്‍ എന്നു വിളിക്കുവാന്‍ കഴിയില്ല എന്നും കെ. മുരളീധരന്‍.

പൗരത്വ നിയമ ഭേദഗതിക്ക് എതിരെ കുറ്റ്യാടിയില്‍ നിന്ന് ആരംഭിച്ച ലോംഗ് മാര്‍ച്ചിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുക യായി രുന്നു അദ്ദേഹം. ഗവര്‍ണ്ണര്‍ പരിധി വിട്ടാല്‍ നിയന്ത്രി ക്കുവാന്‍ ഭരണ ഘടനാ പ്രകാരം കൂടുതല്‍ അധികാരമുള്ള മുഖ്യമന്ത്രി തയ്യാറാ കണം എന്നും കെ. മുരളീധരന്‍ ആവശ്യപ്പെട്ടു.

- pma

വായിക്കുക: , ,

Comments Off on രാജി വെച്ച് പോകാന്‍ തയ്യാറായില്ല എങ്കില്‍ ഗവര്‍ണ്ണര്‍ക്ക് തെരുവില്‍ ഇറങ്ങി നടക്കാന്‍ കഴിയില്ല : കെ. മുരളീധരന്‍

ഉപതെരഞ്ഞെടുപ്പ് ; സിപിഎം, കോണ്‍ഗ്രസ് സിറ്റിംഗ് സീറ്റുകള്‍ പിടിച്ചെടുത്ത് ബിജെപി

December 18th, 2019

logo-inc-cpm-congress-communist-party-election-2019-ePathram

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും സീറ്റുകള്‍ പിടിച്ചെടുത്ത് ബിജെപി.

വൈക്കം നഗരസഭ വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സീറ്റാണ് ബിജെപി പിടിച്ചെടുത്തത്. വൈക്കം മുന്‍സിപ്പാലിറ്റിയിലെ 21-ാം വാര്‍ഡിലെ തെരഞ്ഞെടുപ്പിലാണ് ബിജെപി വിജയിച്ചത്. ബിജെപിയുടെ കെ ആര്‍ രാജേഷ് 79 വോട്ടിനാണ് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചത്.

തൃശൂര്‍ മുല്ലശ്ശേരിയില്‍ എല്‍ഡിഎഫിന്റെ സീറ്റും ബിജെപി പിടിച്ചെടുത്തു. 20 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ബിജെപിയുടെ ടി.ജി. പ്രവീണ്‍ ആണ് വിജയിച്ചത്.

സംസ്ഥാനത്ത് 12 ജില്ലകളിലായി 28 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലാണ് കഴിഞ്ഞ ദിവസം ഉപതെരഞ്ഞെടുപ്പ് നടന്നത്.

- അവ്നി

വായിക്കുക: , ,

Comments Off on ഉപതെരഞ്ഞെടുപ്പ് ; സിപിഎം, കോണ്‍ഗ്രസ് സിറ്റിംഗ് സീറ്റുകള്‍ പിടിച്ചെടുത്ത് ബിജെപി

സമദാനി യുടെ ‘മദീന യിലേ ക്കുള്ള പാത’ വെള്ളി യാഴ്ച 

November 28th, 2019

samadani-iuml-leader-ePathram
അബുദാബി :  കഴിഞ്ഞ 35 വർഷ മായി കേരള ത്തിന്റെ വിവിധ ഭാഗ ങ്ങളിൽ നടന്നു വരു ന്ന എം. പി. അബ്ദു സമദ് സമദാനിയുടെ ’മദീന യിലേ ക്കുള്ള പാത’ എന്ന പ്രഭാഷണ പരമ്പര നവംബർ 29 വെള്ളി രാത്രി എട്ടു മണിക്ക് അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ ഉണ്ടായിരിക്കും എന്നു ഭാര വാഹികള്‍ അറിയിച്ചു.

പ്രഭാഷണം ശ്രവിക്കുവാന്‍ എത്തുന്ന വർ ക്കായി സെന്റ റിലെ എല്ലാ ഹാളു കളും  സജ്ജീ കരിച്ചി ട്ടുണ്ട്.

സ്ത്രീ കൾക്ക് പ്രത്യേക സൗകര്യ ങ്ങള്‍ ഒരുക്കി യിട്ടുണ്ട് എന്നും അബു ദാബി യുടെ വിവിധ ഭാഗ ങ്ങളിൽ നിന്നും വാഹന സൗകര്യവും ഏർപ്പെടു ത്തിയ തായി ഭാര വാഹി കൾ അറിയിച്ചു.

- pma

വായിക്കുക: , ,

Comments Off on സമദാനി യുടെ ‘മദീന യിലേ ക്കുള്ള പാത’ വെള്ളി യാഴ്ച 

അനുസ്മരണം സംഘടിപ്പിച്ചു

November 25th, 2019

കൊടുങ്ങല്ലൂര്‍ :കേരളത്തിലെ ആദ്യകാല കോൺഗ്രസ്സ് നേതാവും സ്വതന്ത്ര സമര സേനാനി യുമായിരുന്ന മുഹമ്മദ് അബ്ദു റഹിമാൻ സാഹിബിന്റെ ചരമ വാർഷിക ദിനത്തില്‍ കോണ്‍ഗ്രസ്സ് കമ്മിറ്റി, അദ്ദേഹ ത്തിന്റെ ജന്മ നാടായ കൊടുങ്ങല്ലൂരില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

mohammed-abdur-rahiman-indian-stamp-in-1998-ePathram

കെ. പി. സി. സി. മുൻ പ്രസിഡണ്ട് വി. എം. സുധീരന്‍ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. എൻ. പദ്‌മനാഭൻ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ സി. എസ്. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

സി. സി. ബാബുരാജ്, പി. എം. എ. ജബ്ബാർ, കെ. എഫ്. ഡൊമനിക്, സജ്ജയ് വയന പ്പിള്ളി, നൗഷാദ് ആറ്റു പറമ്പത്ത്, ടി. എം. കുഞ്ഞു മൊയ്തീൻ തുടങ്ങി യവർ പ്രസംഗിച്ചു.

-Image Credit : WikiePedia

- pma

വായിക്കുക: , ,

Comments Off on അനുസ്മരണം സംഘടിപ്പിച്ചു

പി. എസ്. ശ്രീധരന്‍ പിള്ള മിസ്സോറാം ഗവര്‍ണ്ണറായി ചുമതലയേറ്റു 

November 5th, 2019

ന്യൂഡൽഹി : മിസ്സോറാം ഗവര്‍ണ്ണറായി പി. എസ്. ശ്രീധരന്‍ പിള്ള സത്യ പ്രതി ജ്ഞ ചെയ്തു ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗുവാഹത്തി ചീഫ് ജസ്റ്റിസ്  അജയ് ലംബ സത്യവാചകം ചൊല്ലിക്കൊടുത്തു.

രാവിലെ 11.30ന് നടന്ന സത്യ പ്രതിജ്ഞ ചടങ്ങില്‍ മുഖ്യ മന്ത്രിയും മറ്റു മന്ത്രി മാരും മുന്‍ മുഖ്യ മന്ത്രിയും അടക്കം നിരവധി നേതാക്കളും ഉദ്യോഗസ്ഥരും സംബന്ധിച്ചു.

കേരളത്തില്‍ നിന്നും മിസ്സോറാമില്‍ ഗവര്‍ണ്ണര്‍ പദവി യില്‍ എത്തുന്ന മൂന്നാ മത്തെ രാഷ്ട്രീയ നേതാവാണ് പി. എസ്. ശ്രീധരന്‍ പിള്ള. വക്കം പുരുഷോത്ത മന്‍, കുമ്മനം രാജശേഖരന്‍ എന്നി വര്‍ ആയിരുന്നു മുന്‍ ഗാമികള്‍.

- pma

വായിക്കുക: , ,

Comments Off on പി. എസ്. ശ്രീധരന്‍ പിള്ള മിസ്സോറാം ഗവര്‍ണ്ണറായി ചുമതലയേറ്റു 

Page 23 of 59« First...10...2122232425...304050...Last »

« Previous Page« Previous « മലയാളി വിദ്യാർത്ഥിനി യുടെ ഇംഗ്ലീഷ് പുസ്തകം പ്രകാശനം ചെയ്തു
Next »Next Page » വിദ്യാർത്ഥി കൾക്ക് സ്കൂളില്‍ മൊബൈൽ  ഫോണ്‍ നിരോധനം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha