എ. പി. അബ്ദുള്ള ക്കുട്ടി ബി. ജെ. പി. യുടെ സംസ്ഥാന ഉപാദ്ധ്യക്ഷന്‍

October 24th, 2019

abdullakkutty-epathram
തിരുവനന്തപുരം : എ. പി. അബ്ദുള്ള ക്കുട്ടി ബി. ജെ. പി. യുടെ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പദവി യിലേക്ക്. ബി. ജെ. പി. സംസ്ഥാന പ്രസിഡണ്ട് പി. എസ്. ശ്രീധരന്‍ പിള്ള യാണ് ഇക്കാര്യം അറിയിച്ചത്.

സി. പി. എം., ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എന്നീ പാർട്ടി കളിലെ പ്രവർ ത്തനവും ലോക് സഭാംഗം നിയമ സഭാംഗം എന്നീ നിലകളിൽ പ്രവർത്തന ങ്ങൾക്കും ശേഷ മാണ് എ. പി. അബ്ദുള്ള ക്കുട്ടി ബി. ജെ. പി. യില്‍ ചേക്കേ റിയതും സംഘടന യുടെ സംസ്ഥാന ഉപാദ്ധ്യക്ഷൻ പദവി യിലേക്ക് എത്തുന്നതും.

ബി. ജെ. പി. യിലെ തീവ്ര ഹുന്ദുത്വ വാദി കളു ടേയും ആര്‍. എസ്. എസ്സ്. പ്രവര്‍ ത്തക രുടേയും കടുത്ത എതിര്‍പ്പ് സോഷ്യല്‍ മീഡിയ യില്‍ ഉയര്‍ന്നു കഴിഞ്ഞു.

വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ ത്തില്‍ എത്തിയ എ. പി. അബ്ദുള്ള ക്കുട്ടി എസ്. എഫ്. ഐ. സംസ്ഥാന അദ്ധ്യക്ഷന്‍ ആയി പ്രവര്‍ത്തിച്ചു. തുടര്‍ന്ന്  സി. പി. എം. സ്ഥാനാര്‍ത്ഥിയായി 1999, 2004 എന്നീ വര്‍ഷ ങ്ങളില്‍ കണ്ണൂര്‍ ലോക് സഭാ മണ്ഡല ത്തില്‍ നിന്ന് മത്സരിച്ചു വിജയിച്ചു.

ബി. ജെ. പി. യേയും നരേന്ദ്ര മോഡി യേയും അനുകൂലി ച്ചു നടത്തിയ പ്രസ്താവന കളുടെ പേരില്‍ 2009 ല്‍ അദ്ദേഹത്തെ സി. പി. എം. പുറത്താക്കി.

തുടര്‍ന്ന് കോണ്‍ഗ്രസ്സില്‍ എത്തു കയും 2011 ല്‍ കണ്ണൂര്‍ നിയമ സഭാ മണ്ഡല ത്തില്‍ ഐക്യ ജനാധിപത്യ മുന്നണി യുടെ സ്ഥാനാര്‍ത്ഥി യായി. കടന്നപ്പള്ളി രാമ ചന്ദ്രനെ 6581 വോട്ടിന്റെ ഭൂരി പക്ഷ ത്തിനു തോല്‍പ്പിച്ചു കൊണ്ട് നിയമ സഭയില്‍ എത്തി.

കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കു മ്പോള്‍ നരേന്ദ്ര മോഡി യെ പുകഴ്ത്തി ഫേയ്സ് ബുക്ക് പോസ്റ്റ് ഇട്ടതിനെ തുടര്‍ന്ന് അബ്ദുള്ള ക്കുട്ടി യെ കോണ്‍ ഗ്രസ്സില്‍ നിന്നും പുറത്താക്കി യിരുന്നു. പിന്നീട് എ. പി. അബ്ദുള്ള ക്കുട്ടി ബി. ജെ. പി. യില്‍ ചേര്‍ന്നത്  കഴിഞ്ഞ ജൂണ്‍ മാസ ത്തില്‍ ആയിരുന്നു.

- pma

വായിക്കുക: , , ,

Comments Off on എ. പി. അബ്ദുള്ള ക്കുട്ടി ബി. ജെ. പി. യുടെ സംസ്ഥാന ഉപാദ്ധ്യക്ഷന്‍

ഹൈബി ഈഡന്റെ ഭാര്യയുടെ പോസ്റ്റ് വിവാദത്തില്‍; ഖേദം രേഖപ്പെടുത്തി അന്ന ഈഡന്‍

October 23rd, 2019

anna_epathram

കൊച്ചി: എറണാകുളം എംപി ഹൈബി ഈഡന്റെ ഭാര്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദത്തില്‍. കൊച്ചിയില്‍ വെള്ളക്കെട്ട് ഉണ്ടായതിനെ തുടര്‍ന്ന് ഹൈബി ഈഡന്റെ വീട്ടിലും വെള്ളം കയറിയിരുന്നു. ഇത് സംബന്ധിച്ച അന്ന ഈഡന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ചര്‍ച്ചയായത്.

‘വിധി ബലാത്സംഗം പോലെയാണെന്നും തടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആസ്വദിക്കാന്‍ ശ്രമിക്കണം’ എന്നായിരുന്നു അന്ന ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഹൈബി ഈഡന്റെ കാറടക്കം വെള്ളത്തില്‍ മുങ്ങിയിരുന്നു. തുടര്‍ന്ന് റെസ്‌ക്യൂ ബോട്ടില്‍ കുഞ്ഞിനെ ഉള്‍പ്പെടെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്.

ഇതിന്റെ വീഡിയോയും കൂടെ ഹൈബി ഈഡന്‍ ആസ്വദിച്ച് സിസ്ലേഴ്‌സ് കഴിക്കുന്ന വീഡിയോയും ഉള്‍പ്പെടുത്തിയാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നത്. ഇതിനൊപ്പം അന്ന നല്‍കിയ വാചകത്തെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്ത് വന്നത്. വിവാദമായതോടെ അന്ന ഫെയ്‌സ്ബുക്കില്‍ നിന്നും പോസ്റ്റ് പിന്‍വലിച്ചു.

- അവ്നി

വായിക്കുക: , , ,

Comments Off on ഹൈബി ഈഡന്റെ ഭാര്യയുടെ പോസ്റ്റ് വിവാദത്തില്‍; ഖേദം രേഖപ്പെടുത്തി അന്ന ഈഡന്‍

മാര്‍ക്ക് ദാനം കെ.ടി.ജലീല്‍ അറിഞ്ഞ് നടത്തിയതെന്ന് രമേശ് ചെന്നിത്തല

October 15th, 2019

ramesh_epathram

തിരുവനന്തപുരം: എം.ജി. സര്‍വകലാശാലയില്‍ പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥിയെ അധികം മാര്‍ക്കുനല്‍കി ജയിപ്പിച്ചെന്ന് ആരോപണത്തില്‍ മന്ത്രി കെ.ടി.ജലീലിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ.ടി.ജലീല്‍ അറിഞ്ഞാണ് മാര്‍ക്ക് ദാനം നടത്തിയത്. കഴിഞ്ഞ ദിവസം അദ്ദേഹം കുറ്റസമ്മതം നടത്തുകയുണ്ടായി. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ ഇടപെടലെന്നും ചെന്നിത്തല ചോദിച്ചു.

വളരെ ഗുരുതരമായ അഴിമതിയാണ്‌ പുറത്ത് വന്നിരിക്കുന്നത്. ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.ആരോപണം പൊയ് വെടിയാണെന്ന് പറഞ്ഞ ജലീല്‍ നാളെ പശ്ചാത്തപിക്കേണ്ടി വരും. യൂണിവേഴ്‌സിറ്റികളില്‍ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടല്‍ നടത്താന്‍ സാധിക്കും.എന്നാല്‍ അക്കാദമിക കാര്യങ്ങളില്‍ ഇടപെടാനാകില്ല. ശക്തമായ പ്രക്ഷോഭങ്ങള്‍ ഇതിനെതിരെ യുഡിഎഫ് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

- അവ്നി

വായിക്കുക: , ,

Comments Off on മാര്‍ക്ക് ദാനം കെ.ടി.ജലീല്‍ അറിഞ്ഞ് നടത്തിയതെന്ന് രമേശ് ചെന്നിത്തല

നാലു സീറ്റിനുവേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല ഇടതുപക്ഷം’; മുല്ലപ്പള്ളിക്ക് മറുപടിയുമായി മുഖ്യമന്ത്രി

October 2nd, 2019

pinarayi-vijayan-epathram

ന്യൂഡൽഹി: സിപിഎമ്മും ബിജെപിയും തമ്മിൽ വോട്ട് കച്ചവടമാണെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി. തെളിവുണ്ടെങ്കിൽ പുറത്തുവിടണമെന്നു മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു. നാലു സീറ്റിനും വോട്ടിനും വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുവരല്ല ഇടതുപക്ഷമെന്നും മുഖ്യമന്ത്രി ഡൽഹിയിൽ പറഞ്ഞു.

സിപിഎമ്മിനെക്കുറിച്ചും എൽഡിഎഫിനെക്കുറിച്ചും നാട്ടുകാർക്കാകെ നല്ലതുപോലെ അറിയാം. കുറച്ച് വോട്ടിനും നാലു സീറ്റിനുംവേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല ഞങ്ങൾ. അത് തന്നെയാണ് ഞങ്ങളുടെ കരുത്തും ശക്തിയുമായി ജനങ്ങൾ കാണുന്നത്. മുല്ലപ്പള്ളി രാമചന്ദ്രന്‍റെ വെല്ലുവിളി ശരിയായ ഉദ്ദേശത്തോടെ ഉയർത്തിയതാണെങ്കിൽ , അത് എല്ലാ അർഥത്തിലും സ്വീകരിക്കുകയാണ്. എന്ത് തെളിവാണോ അദ്ദേഹത്തിന്‍റെ കൈയിൽ ഉള്ളത്, അത് മുന്നോട്ട് വെക്കാം, അല്ലെങ്കിൽ കൂടുതൽ വെളിപ്പെടുത്താനുണ്ടെങ്കിൽ വെളിപ്പെടുത്തുകയും ചെയ്യാം. ഇത്തരത്തിലുള്ള പൊയ് വെടികൾ കൊണ്ടൊന്നും രക്ഷപ്പെടാമെന്ന് കരുതണ്ട’.മുഖ്യമന്ത്രി പറഞ്ഞു.

- അവ്നി

വായിക്കുക: ,

Comments Off on നാലു സീറ്റിനുവേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല ഇടതുപക്ഷം’; മുല്ലപ്പള്ളിക്ക് മറുപടിയുമായി മുഖ്യമന്ത്രി

നാലു സീറ്റു കളിലെ കോൺഗ്രസ്സ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

September 29th, 2019

election-ink-mark-epathram
തിരുവനന്തപുരം : ഉപതെരഞ്ഞെടുപ്പു നടക്കുവാനുള്ള കേരള ത്തിലെ 4 സീറ്റുകളി ലേക്കുള്ള കോൺഗ്രസ്സ് സ്ഥാനാർത്ഥികളുടെ പട്ടികക്ക് എ. ഐ. സി. സി. അംഗീ കാരം നല്‍കി.

ടി. ജെ. വിനോദ് (എറണാകുളം), കെ. മോഹൻ കുമാർ (വട്ടിയൂർ ക്കാവ്), പി. മോഹൻ‌ രാജ് (കോന്നി), ഷാനി മോൾ ഉസ്മാൻ (അരൂർ) എന്നി വരുടെ ലിസ്റ്റി നാണ് സോണിയാ ഗാന്ധി അംഗീ കാരം നല്‍കിയത്.

- pma

വായിക്കുക: , ,

Comments Off on നാലു സീറ്റു കളിലെ കോൺഗ്രസ്സ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

Page 25 of 59« First...1020...2324252627...304050...Last »

« Previous Page« Previous « ഉപതെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
Next »Next Page » ടിക്‌ടോക് ചിത്രീകരണം : യുവാക്കൾ തീവണ്ടി തട്ടി മരിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha