തിരുവനന്തപുരം : കേരള ത്തിന്റെ ഗവർണ്ണർ പദവി യിൽ നിന്ന് പടിയിറ ങ്ങുന്ന പി. സദാശിവം മതേതര മൂല്യം ഉയർത്തി പ്പിടിച്ച വ്യക്തിത്വം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന ഗവർണ്ണറായി അഞ്ചു വർഷം പൂർത്തിയാക്കിയ പി. സദാശിവ ത്തിന് നൽകിയ യാത്രയയപ്പ് ചടങ്ങിലാണ് ഇക്കാര്യം സംസാരിച്ചത്.
സാമൂഹ്യ നീതി, ലിംഗ സമത്വം എന്നി വ യിൽ അദ്ദേഹ ത്തിന്റെ നില പാടുകൾ മാതൃകാ പരമാണ്. പ്രകൃതി ദുരന്ത ങ്ങൾ, പകർച്ച വ്യാധി കൾ എന്നിവ കേരള ത്തെ ബാധിച്ച വേള യില്‍ അദ്ദേഹം കൂടെ നിന്നു. പരസ്പര ധാരണ യോടു കൂടിയ ഒരു സഹോദര ബന്ധമാണ് ഗവർണ്ണര്‍ പി. സദാ ശിവ വുമായി ഉണ്ടാ യിരു ന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സർക്കാരുമായി നല്ല ബന്ധമായിരുന്നു. ഒരിക്കൽ പോലും സംസ്ഥാനവു മായി ഏറ്റു മുട്ടുന്ന സ്ഥിതി ഉണ്ടായിട്ടില്ല. ഭരണ ഘടന യുടെ മൂല്യം ഉയർത്തി പ്പിടിച്ചു കൊണ്ടാണ് എപ്പോഴും പ്രവർത്തിച്ചത്. അദ്ദേഹം കടന്നു പോയ എല്ലാ മേഖല കളിലും, ജസ്റ്റിസ് മുതൽ ഗവർണ്ണർ വരെ, വ്യക്തി മുദ്ര പതി പ്പിച്ചു. മലയാളി കളോടുള്ള സ്‌നേഹ വും മമതയും അടുപ്പവും എപ്പോഴും അനുഭവ പ്പെട്ടി രുന്നു.
കഴിഞ്ഞ വർഷം പ്രളയം ഉണ്ടായ പ്പോൾ ഒരു മാസ ത്തെ ശമ്പളം മുഖ്യമന്ത്രി യുടെ ദുരിതാ ശ്വാസ നിധി യിലേക്ക് നൽകി അദ്ദേഹം മാതൃക കാട്ടി. ഗവർണ്ണർ പദവിയിൽ അദ്ദേഹം തുടരും എന്നാണ് പ്രതീക്ഷിച്ചത്.
കേരളത്തിന് അദ്ദേഹം നൽകിയ എല്ലാ സഹായ ങ്ങൾക്കും സംസ്ഥാന ത്തിനു വേണ്ടിയും ജന ങ്ങൾക്ക് വേണ്ടിയും നന്ദി അറിയിക്കുന്നു എന്നും മുഖ്യ മന്ത്രി തന്റെ ഫേസ് ബുക്ക് പോസ്റ്റി ല്‍ പറയുന്നു.