പി. ഡി. പി. ഹർത്താൽ പിൻ വലിച്ചു

July 25th, 2017

hartal-idukki-epathram
കൊല്ലം :  മകന്റെ വിവാഹ ത്തില്‍ പങ്കെടു ക്കുവാന്‍ പി. ഡി. പി. ചെയർ മാൻ അബ്ദുള്‍ നാസര്‍ മദനി ക്ക് ജാമ്യം നിഷേധിച്ച തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച സംസ്ഥാനത്ത് പ്രഖ്യാ പിച്ച ഹര്‍ത്താ ലില്‍ നിന്നും പി. ഡി. പി. പിന്മാറി. അബ്ദുള്‍ നാസര്‍ മദനി യുടെ നിര്‍ദ്ദേ ശത്തെ തുടര്‍ ന്നാണ് ഹർത്താൽ പിൻ വലിച്ചത്. ആഗസ്റ്റ് ഒമ്പതിന് തലശ്ശേരി യില്‍ വെച്ചാണ് മദനി യുടെ മകന്‍ ഒമര്‍ മുക്താ റിന്റെ വിവാഹം.

madani-epathram

ഇതില്‍ പങ്കെ ടുക്കു വാനായി മദനി നല്‍കിയ ജാമ്യ ഹര്‍ജി ഇന്നലെ ബാംഗളൂര്‍ കോടതി തളളി യിരുന്നു. വിചാരണ ക്കോടതി വിധിക്ക് എതിരെ നാളെ സുപ്രീം കോടതിയിൽ പുന: പരി ശോധന ഹരജി നൽകും എന്നും സുപ്രീം കോടതി യിൽ പ്രതീക്ഷ‍ ഉണ്ടെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.

മദനിയോട് കര്‍ണ്ണാടക ഭരണകൂടം കാണി ക്കുന്നത് കാട്ടു നീതി യാണ് എന്ന് ആരോപിച്ചു കൊണ്ടാണ് പാര്‍ട്ടി നേതൃത്വം സംസ്ഥാന വ്യാപക മായി ഹര്‍ത്താ ലിനു ആഹ്വാനം ചെയ്തി രുന്നത്.

- pma

വായിക്കുക: , , , , , ,

Comments Off on പി. ഡി. പി. ഹർത്താൽ പിൻ വലിച്ചു

ഉഴവൂര്‍ വിജയന്‍ അന്തരിച്ചു

July 23rd, 2017

കൊച്ചി : എന്‍. സി. പി. സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ (65) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രി യിൽ ഞായറാഴ്ച രാവിലെ 6.45 നാണ് അന്ത്യം.

കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രി യില്‍ കഴിഞ്ഞ ഒരു മാസ മായി അദ്ദേഹം ചികിത്സ യിലായി രുന്നു. വിദഗ്ദ ചികില്‍സ ക്കായി എറണാ കുള ത്തേക്ക് മാറ്റുക യായി രുന്നു. കോട്ടയം തിരുനക്കര മൈതാനത്ത് ഭൗതിക ശരീരം പൊതു ദര്‍ശന ത്തിന് വെക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടു വളപ്പില്‍ സംസ്കരിക്കും.

കോട്ടയം ഉഴവൂര്‍ കുറിച്ചിത്താനം കാരാംകുന്നേൽ ഗോവിന്ദൻ ലക്ഷ്മി ക്കുട്ടി ദമ്പതി കളുടെ മകനായി 1952 ല്‍ ജനിച്ച വിജയന്‍, കെ. എസ്​. യു. വിലൂടെ പൊതു രംഗത്ത് എത്തി. കോണ്‍ഗ്രസി ലൂടെയാണ് രാഷ്ട്രീ യ ത്തില്‍ പ്രവേശിച്ചത്. പിന്നീട് കോണ്‍ഗ്രസ് പിളര്‍ന്ന പ്പോള്‍ എ. കെ. ആന്റണി യോ ടൊപ്പം കോണ്‍ ഗ്രസ് എസ്സിന്റെ ഭാഗമായി മാറി. പിന്നീട് എന്‍. സി. പി. യിലൂടെ ഇടതു മുന്നണിയില്‍ പ്രവര്‍ത്തിച്ചു വരിക യായിരുന്നു. രണ്ട് തവണ കോട്ടയം ജില്ല കൗണ്‍സി ലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

2001ൽ കെ. എം. മാണിക്ക് എതി​രെ പാലാ യിൽ മത്​സരിച്ച്​ തോറ്റ ശേഷം പിന്നീട്​ തെരഞ്ഞെടുപ്പ്​ രംഗത്ത് ഉണ്ടായിട്ടില്ല. കോൺഗ്രസ് (എസ്) ജില്ലാ പ്രസി‍ഡന്റ്, ദേശീയ സമിതി അംഗം, കേന്ദ്ര പൊതു മേഖലാ വ്യവസായ തൊഴിലാളി ഫെഡറേഷൻ അഖിലേന്ത്യാ പ്രസിഡന്റ് തുടങ്ങിയ പദവി കള്‍ വഹി ച്ചിട്ടുണ്ട്.

വള്ളിച്ചിറ നെടിയാ മറ്റ ത്തിൽ ചന്ദ്ര മണി യാണ് ഭാര്യ. വന്ദന, വർഷ എന്നിവർ മക്കൾ.

- pma

വായിക്കുക: ,

Comments Off on ഉഴവൂര്‍ വിജയന്‍ അന്തരിച്ചു

ജി. എസ്. ടി : നിലപാടിലുറച്ച് ധനമന്ത്രി, വ്യാപാരികള്‍ സമരത്തിലേക്ക്

July 9th, 2017

Thomas_Isaac-epathram

ആലപ്പുഴ : ജി. എസ്. ടി യുമായി ബന്ധപ്പെട്ടിട്ടുള്ള സര്‍ക്കാര്‍ നിലപാടുകളില്‍ മാറ്റമില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഇതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച മുതല്‍ വ്യാപാരികള്‍ സമരത്തിനിറങ്ങുന്നു. തിങ്കളാഴ്ച കോഴിക്കച്ചവടക്കാരും ചൊവ്വാഴ്ച മുതല്‍ മറ്റുള്ളവരും കടകളടച്ച് സമരത്തിനിറങ്ങും.

87 രൂപയ്ക്ക് കോഴി വില്‍ക്കാനാവില്ലെന്ന് കോഴിക്കച്ചവടക്കാര്‍ ഉറച്ച നിലപാടെടുത്തതോടെയാണ് സമരത്തിനു തുടക്കമായത്. ജി.എസ്.ടി സംസ്ഥാനത്ത് പ്രാബല്യത്തില്‍ വരുത്താന്‍ മൂന്നു മാസത്തെ സമയമെങ്കിലും വേണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി നിവേദനം കൊടുത്തുവെങ്കിലും ധനമന്ത്രി അതു തള്ളുകയായിരുന്നു.

- അവ്നി

വായിക്കുക: , , ,

Comments Off on ജി. എസ്. ടി : നിലപാടിലുറച്ച് ധനമന്ത്രി, വ്യാപാരികള്‍ സമരത്തിലേക്ക്

പനി മരണം : ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് രമേഷ് ചെന്നിത്തല

June 27th, 2017

ramesh_epathram

തിരുവനന്തപുരം : സംസ്ഥാനത്ത് പനിമരണങ്ങള്‍ വര്‍ദ്ധിക്കുന്നതില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. ആരോഗ്യമന്ത്രി രാജിവെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ആശുപത്രികളില്‍ ഉച്ചയ്ക്കു ശേഷം ഡോകടര്‍മാരെ നിയമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നെങ്കിലും ഇതുവരെ അവരുടെ സേവനം ലഭ്യമായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

പനിമരണങ്ങള്‍ കൂടുമ്പോഴും പനി നിയന്ത്രണ വിധേയമാണെന്നാണ് ആരോഗ്യമന്ത്രി പറയുന്നത്. ജനുവരിയില്‍ തുടങ്ങേണ്ട മഴക്കാല ശുചീകരണ പദ്ധതികള്‍ ഈ വര്‍ഷം മാര്‍ച്ചിലാണ് തുടങ്ങിയത്. സര്‍ക്കാറിന്റെ ഇത്തരത്തിലുള്ള അലംഭാവമാണ് പനിമരണങ്ങള്‍ കൂടാനുള്ള പ്രധാന കാരണമെന്നും ചെന്നിത്തല പറഞ്ഞു.

- അവ്നി

വായിക്കുക: , , ,

Comments Off on പനി മരണം : ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് രമേഷ് ചെന്നിത്തല

സമദാനിയുടെ റമദാൻ പ്രഭാഷണം സമാജത്തിൽ

May 31st, 2017

samadani-iuml-leader-ePathram
അബുദാബി : പ്രമുഖ വാഗ്മിയും ബഹു ഭാഷാ പണ്ഡിത നുമായ അബ്ദു സമദ് സമദാനി യുടെ റമദാൻ പ്രഭാഷണം ജൂൺ 4 ഞായ റാഴ്ച രാത്രി 10 മണിക്ക്  മുസ്സഫ യിലെ മല യാളി സമാജ ത്തിൽ വെച്ച് നടക്കും എന്ന് സംഘാ ടകർ അറിയിച്ചു.

യു. എ. ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ റമദാന്‍ അതിഥി യായി എത്തിയ അബ്ദു സമദ് സമദാനി  യുടെ പ്രഭാഷണം അബു ദാബി നാഷണല്‍ തിയ്യേറ്റര്‍ (ജൂണ്‍ ഒന്ന്‍, രണ്ട് – വ്യാഴം, വെള്ളി ദിവസ ങ്ങളില്‍) അബുദാബി ഇന്ത്യന്‍ ഇസ്ലാ മിക് സെന്റര്‍ (ജൂണ്‍ 8 വ്യാഴം, ജൂണ്‍ 13 ചൊവ്വ), ഇന്ത്യാ സോഷ്യല്‍ സെന്റര്‍ (ജൂണ്‍ 9 വെള്ളി) കേരളാ സോഷ്യല്‍ സെന്റര്‍ (ജൂണ്‍ 10 ശനി) എന്നി വിട ങ്ങളിലും രാത്രി തറാവീഹ് നിസ്കാര ശേഷം (10 മണിക്ക്) നടക്കും.

- pma

വായിക്കുക: , , , , , , ,

Comments Off on സമദാനിയുടെ റമദാൻ പ്രഭാഷണം സമാജത്തിൽ

Page 50 of 59« First...102030...4849505152...Last »

« Previous Page« Previous « ഇശൽ ബാൻഡ് അബുദാബി കമ്മിറ്റി പുനസ്സംഘടിപ്പിച്ചു
Next »Next Page » പ്രാർത്ഥനാ യോഗ ങ്ങളുടെ സംയുക്ത സമ്മേളനം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha