മാണി സി. കാപ്പൻ പാലാ സീറ്റ് പിടിച്ചെടുത്തു

September 28th, 2019

pala-mla-mani-c-kappan-ePathram
കോട്ടയം : പാലാ നിയമ സഭാ ഉപ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് അട്ടിമറി വിജയം നേടി ക്കൊടുത്ത് മാണി സി. കാപ്പൻ.

ഐക്യ ജനധിപത്യ മുന്നണി സ്ഥാനാർത്ഥി കേരള കോൺ ഗ്രസ്സിലെ ജോസ് ടോമിനെ  2943 വോട്ടു കള്‍ക്ക് പരാജയ പ്പെടുത്തി യാണ് ഇടതു സ്ഥാനാർത്ഥി മാണി സി. കാപ്പന്‍ (എൻ. സി. പി.) കേരള കോൺഗ്രസ്സ് കോട്ടയായ പാലാ പിടി ച്ചെടു ത്തത്. കെ. എം. മാണി അന്തരിച്ചപ്പോള്‍ ഒഴിവു വന്നതാണ് പാലാ സീറ്റ്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടു പ്പില്‍ യു. ഡി. എഫ്. പാലാ നിയമ സഭാ മണ്ഡല ത്തില്‍ നേടിയ 33472 എന്നുള്ള ഭൂരി പക്ഷ ത്തെ മറി കടന്നു കൊണ്ടാണ് മാണി സി. കാപ്പന്‍ അട്ടിമറി സൃഷ്ടി ച്ചിരി ക്കുന്നത് എന്നത് രാഷ്ട്രീയ വൃത്ത ങ്ങളെ ഞെട്ടിച്ചിരി ക്കുകയാണ്.

മാണി സി. കാപ്പന്‍ (54,137)  ജോസ് ടോം (51,194)  എന്‍. ഹരി (ബി. ജെ. പി. 18,044) എന്നിങ്ങനെ യാണ് വോട്ടിംഗ് നില വാരം.

 

- pma

വായിക്കുക: , , ,

Comments Off on മാണി സി. കാപ്പൻ പാലാ സീറ്റ് പിടിച്ചെടുത്തു

മുരളീധരനും തുണച്ചു: വട്ടിയൂര്‍ക്കാവില്‍ കെ മോഹന്‍കുമാര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി

September 26th, 2019

mohan kumar_epathram

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കെ.മോഹന്‍കുമാര്‍ മത്സരിക്കും. നിലവില്‍ മനുഷ്യാവകാശ കമ്മീഷന്‍ അംഗമായ അദ്ദേഹത്തോട് സ്ഥാനം രാജിവയ്ക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം നാളെ ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കും. മോഹന്‍കുമാറിന്‍റെ സ്ഥാനാര്‍ത്ഥിത്വം ആദ്യം എതിര്‍ത്ത കെ.മുരളീധരനെ കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് അനുനയിപ്പിച്ചതോടെയാണ് വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച അനിശ്ചിതത്വം അവസാനിച്ചത്.

ഇന്നലെ രാത്രി നടന്ന ചര്‍ച്ചകളിലാണ് പീതാംബരക്കുറുപ്പിനെ വെട്ടി അപ്രതീക്ഷിതമായി മോഹന്‍കുമാര്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചത്. പ്രാദേശിക നേതൃത്വം ഉയര്‍ത്തിയ പ്രതിച്ഛായ പ്രശ്നവും എതിര്‍സ്ഥാനാര്‍ത്ഥികളേയും പരിഗണിച്ചപ്പോള്‍ വട്ടിയൂര്‍ക്കാവില്‍ പീതാംബരക്കുറുപ്പിന് പകരം മോഹന്‍കുമാറായിരിക്കും നല്ലതെന്ന ആലോചനയാണ് നേതൃത്വത്തിലുണ്ടായത്.

- അവ്നി

വായിക്കുക: , ,

Comments Off on മുരളീധരനും തുണച്ചു: വട്ടിയൂര്‍ക്കാവില്‍ കെ മോഹന്‍കുമാര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി

എന്തു കൊണ്ട് എന്നെ പരിഗണിച്ചു കൂടാ? : കെ. വി. തോമസ്

September 26th, 2019

kv-thomas-george-alencherry-epathram

കൊച്ചി : ഉപതെരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിത്വം ആവശ്യ പ്പെട്ട് പ്രൊഫ. കെ. വി. തോമസ് രംഗത്ത്. കൊച്ചി മേയറും ഡി. സി. സി. പ്രസിഡണ്ടു മായ ടി. ജെ. വിനോദ് എറണാകുളം മണ്ഡല ത്തില്‍ സ്ഥാനാര്‍ത്ഥിയാകും എന്നു കേട്ടി രുന്നു. ഐ – ഗ്രൂപ്പും കോണ്‍ഗ്രസ്സ് നേതൃത്വവും തമ്മിലുള്ള ധാരണ യുടെ അടിസ്ഥാന ത്തില്‍ ആയിരുന്നു ഇത്.

എന്നാല്‍ ഇന്നലെ ചേര്‍ന്ന സംസ്ഥാന തെരഞ്ഞെടുപ്പു സമിതി യോഗത്തില്‍, എറണാകുളം സീറ്റി ല്‍ തന്നെയും പരിഗണിക്കണം എന്ന് പ്രൊഫ. കെ. വി. തോമസ് ആവശ്യ പ്പെട്ടു.  ഇതോടെ എറണാകുളം മണ്ഡല ത്തില്‍ കോണ്‍ ഗ്രസ്സി ന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം സങ്കീര്‍ണ്ണമായി.

- pma

വായിക്കുക: , , , , ,

Comments Off on എന്തു കൊണ്ട് എന്നെ പരിഗണിച്ചു കൂടാ? : കെ. വി. തോമസ്

പ്രവാസി ചിട്ടി : മന്ത്രി തോമസ് ഐസക് കെ. എസ്. സി. യില്‍

September 25th, 2019

finance-minister-dr-thomas-isaac-ePathram
അബുദാബി : കേരള ധന കാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക്, സെപ്റ്റം ബർ 27 വെള്ളി യാഴ്ച രാവിലെ 10 മണിക്ക് അബു ദാബി കേരളാ സോഷ്യൽ സെന്റ റിൽ പ്രസം ഗിക്കും. കെ. എസ്. എഫ്. ഇ. പ്രവാസി ചിട്ടി യുടെ കാര്യ ങ്ങൾ വിശദീ കരി ക്കുന്ന തിനാണ് അദ്ദേഹം എത്തുന്നത്.

പ്രവാസി ചിട്ടി സംബന്ധ മായ സംശയ ങ്ങൾ നേരിട്ട് ചോദി ക്കുവാനും ചിട്ടി സംബന്ധ മായ പ്രശ്ന ങ്ങൾ പരി ഹരി ക്കുവാനും പുതു തായി ചിട്ടി യിൽ ചേരു വാനും അവസരവും ഉണ്ടാകും എന്ന് സംഘാടകർ അറിയിച്ചു.

കെ. എസ്. എഫ്. ഇ. ചെയർ മാൻ ഫിലി പ്പോസ് തോമസ്, എം. ഡി. എം. പുരു ഷോത്തമൻ, ബോർഡ് അംഗങ്ങൾ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങി യവർ മന്ത്രി യോടൊപ്പം ഉണ്ടാകും.

- pma

വായിക്കുക: , , , , , , , , , ,

Comments Off on പ്രവാസി ചിട്ടി : മന്ത്രി തോമസ് ഐസക് കെ. എസ്. സി. യില്‍

കിഫ്ബി; ചെന്നിത്തലയുടെ അഴിമതിയാരോപണത്തിന് ‘എല്ലാം സുതാര്യ’മെന്ന് മുഖ്യമന്ത്രിയുടെ മറുപടി

September 17th, 2019

pinarayi-vijayan-epathram

തിരുവനന്തപുരം: കിഫ്ബിയിൽ പൂർണ ഓഡിറ്റിന് അനുമതി നൽകാതെ സർക്കാർ ഒളിച്ചു കളിക്കുകയാണെന്നും ഇടപെടണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഗവർണർക്ക് നൽകിയ കത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബി ഓഡിറ്റിൽ ഒരു തരത്തിലുള്ള മറച്ചുവയ്ക്കലുമില്ല. സുതാര്യമായ രീതിയിൽ കിഫ്ബിയിൽ സിഎജിയുടെ ഓഡിറ്റ് നടക്കുന്നുണ്ട്. കിഫ്ബിക്കെതിരെ ഇപ്പോൾ നടക്കുന്നത് വസ്തുതാവിരുദ്ധമായ പ്രചാരണങ്ങളാണ്. ഈ വരവ് ചെലവടക്കമുള്ള സകല കണക്കുകളും നിയമസഭയിൽ വയ്‍ക്കേണ്ടതാണ്.

സിഎജി ആക്ടിലെ 14-ാം വകുപ്പ് പ്രകാരം ഓഡിറ്റിംഗ് നടക്കുന്നുണ്ട്. അതുകൊണ്ട് 20-ാംവകുപ്പ് പ്രകാരമുള്ള പൂർണ ഓഡിറ്റിന് പ്രസക്തിയില്ലെന്നാണ് മുഖ്യമന്ത്രിയുടെ വാർത്താക്കുറിപ്പിൽ പറയുന്നത്.

സുതാര്യമായി നടക്കുന്ന കിഫ്ബിക്ക് എതിരെ ഇത്തരത്തിലുള്ള പ്രചാരണങ്ങൾ നടത്തുന്നത് ശരിയല്ല. ഇത്തരം തെറ്റായ പ്രചാരണങ്ങൾ സംസ്ഥാനത്തിന്‍റെ പ്രളയാനന്തരപുനർനിർമാണത്തെ ബാധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

- അവ്നി

വായിക്കുക: , ,

Comments Off on കിഫ്ബി; ചെന്നിത്തലയുടെ അഴിമതിയാരോപണത്തിന് ‘എല്ലാം സുതാര്യ’മെന്ന് മുഖ്യമന്ത്രിയുടെ മറുപടി

Page 26 of 60« First...1020...2425262728...405060...Last »

« Previous Page« Previous « ബുർജീൽ ആരോഗ്യ കേന്ദ്രം ജുഡീഷ്യൽ വകുപ്പ് ആസ്ഥാനത്ത് തുറക്കുന്നു
Next »Next Page » മോഡി രാജ്യ പിതാവ് എന്ന് അമൃത ഫഡ്‌നാവിസ് – ട്വിറ്ററില്‍ വ്യാപക പ്രതിഷേധം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha