യു. ഡി. എഫ്. അധികാര ത്തില്‍ വന്നാല്‍ യൂണി വേഴ്‌സിറ്റി കോളേജ് മാറ്റും : കെ. മുരളീധരന്‍

July 28th, 2019

MURALEEDHARAN-epathram
കോഴിക്കോട് : യു. ഡി. എഫ്. അധികാര ത്തില്‍ വന്നാല്‍ യൂണി വേഴ്‌സിറ്റി കോളേജ് ഇപ്പോഴുള്ള സ്ഥലത്തു നിന്നും മാറ്റും എന്നും അപ്പോള്‍ സമരം ചെയ്യു വാന്‍ ഇപ്പോള്‍ ഭരി ക്കുന്ന വര്‍ തയ്യാറെടുക്കണം എന്നും കെ. മുരളീ ധരന്‍ എം. പി.

കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ഭരണം ഒരു പോലെ വിമർശിക്ക പ്പെടേ ണ്ട താണ്. നരേന്ദ്ര മോഡി ക്കു പറ്റിയ ആള്‍ തന്നെയാണ് പിണ റായി വിജയന്‍. അതു കൊണ്ട് തിരു വനന്ത പുരത്ത് ഇരുന്നു കൊണ്ട് കേന്ദ്ര സർക്കാ രിനെ വിമർശി ക്കുന്ന ബുദ്ധി ജീവികൾ തങ്ങ ളുടെ തൊട്ടു മുൻപിലുള്ള യൂണി വേഴ്സിറ്റി കോളേജ് കൊല ക്കളം ആക്കു വാന്‍ കൂട്ടു നിൽക്കുന്ന മുഖ്യ മന്ത്രിയെ വിമർശി ക്കുവാൻ കൂടി തയ്യാറാവണം.

യൂണിവേഴ്‌സിറ്റി കോളേജ് അവിടെ നില നില്‍ക്കുന്നിട ത്തോളം എസ്. എഫ്. ഐ.യുടെ തേര്‍ വാഴ്ച യുണ്ടാകും. അതു കൊണ്ട് യു. ഡി. എഫ്. അധികാര ത്തില്‍ വന്നാല്‍, ഏത് ആളു കള്‍ തുള്ളി യാലും ശരി അവിടെ നിന്നും ആ കോളേജ് മാറ്റും. ഇത് ചരിത്ര മ്യൂസിയം ആക്കു കയോ പൊതു സ്ഥലമാക്കി മാറ്റു കയോ വേണം എന്നും അദ്ദേഹം പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on യു. ഡി. എഫ്. അധികാര ത്തില്‍ വന്നാല്‍ യൂണി വേഴ്‌സിറ്റി കോളേജ് മാറ്റും : കെ. മുരളീധരന്‍

യുഡിഎഫ് നേതൃത്വത്തിന്റേത് തെറ്റായ തീരുമാനം; ഭീഷണിക്ക് വഴങ്ങി തീരുമാനം എടുത്തു: പി ജെ ജോസഫ്

July 26th, 2019

p.j.joseph-epathram

കോട്ടയം: കോട്ടയം ജില്ലാ പഞ്ചയാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് നേതൃത്വം തെറ്റായ തീരുമാനം എടുത്തെന്ന് പി ജെ ജോസഫ്. ജോസ് കെ മാണി മുന്നണിവിട്ടുപോകുമെന്ന് ഭീഷണിപ്പെടുത്തി. ഭീഷണിക്ക് വഴങ്ങിയാണ് അവർ അങ്ങനെ തീരുമാനം എടുത്തത്. സംഭവത്തിൽ നേതൃത്വത്തിനോട് പ്രതിഷേധം അറിയിച്ചിട്ടുണ്ട്. കുറച്ചു ദിവസനത്തിനുള്ളിൽ ആരാണ് ശക്തിയെന്ന് അറിയുമെന്നും പി ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് നിശ്ചയിക്കുന്ന ആളെ അംഗീകരിക്കുമെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് പി ജെ ജോസഫ് മറുപടി പറഞ്ഞു. ജോസ് കെ മാണിയുടെ ശക്തി കണ്ടാണ് യുഡിഎഫ് നേതൃത്വം തീരുമാനം എടുക്കുന്നതെങ്കിൽ ജില്ലയിൽ ഞങ്ങളുടെ ശക്തിയെന്തെന്ന് ഏതാനും ദിവസത്തിനുള്ളിൽ തെളിയിക്കുമെന്നും പി ജെ ജോസഫ് പറഞ്ഞു.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തെച്ചൊല്ലി കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ തര്‍ക്കം രൂക്ഷമായതോടെ യുഡിഎഫ് നേതൃത്വം പ്രശ്നത്തിലിടപെടുകയും സമവായമുണ്ടാക്കുകയുമായിരുന്നു. പ്രസിഡന്‍റ് സ്ഥാനം പങ്കിട്ടെടുക്കാനും ആദ്യടേം ജോസ് കെ മാണി വിഭാഗത്തിന് നല്‍കാനുമാണ് യുഡിഎഫ് യോഗത്തില്‍ ധാരണയായത്. പ്രതിഷേധമുണ്ടെന്ന് അറിയിച്ചെങ്കിലും ഒടുവില്‍ ഈ തീരുമാനം അംഗീകരിക്കാന്‍ ജോസഫ് വിഭാഗം തയ്യാറാകുകയായിരുന്നു.

- അവ്നി

വായിക്കുക: ,

Comments Off on യുഡിഎഫ് നേതൃത്വത്തിന്റേത് തെറ്റായ തീരുമാനം; ഭീഷണിക്ക് വഴങ്ങി തീരുമാനം എടുത്തു: പി ജെ ജോസഫ്

ടി. എൻ. പ്രതാപൻ ഡി. സി. സി. പ്രസിഡണ്ട് സ്ഥാനം രാജി വച്ചു

July 7th, 2019

tn-prathapan-mla-ePathram
തൃശൂർ : ലോക്സഭയിലേക്ക് തൃശ്ശൂരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ടി. എൻ. പ്രതാപൻ ഡി. സി. സി. പ്രസിഡണ്ട് സ്ഥാനം രാജി വച്ചു. രാജിക്കത്ത് എ. ഐ. സി. സി. ക്കും കെ. പി. സി. സി. ക്കും നല്‍കി യിട്ടുണ്ട്.

എം. പി. എന്ന നിലയിൽ പാർല മെന്റ റി പാർട്ടി ക്കു വേണ്ടി കൂടുതൽ സമയം മാറ്റി വെക്കേണ്ടി വരുന്ന തിനാല്‍ ഡി. സി. സി. പ്രസിഡണ്ടിനെ ചുമതല കൂടി കൊണ്ടു പോകാന്‍ കഴിയില്ല എന്നാണ് രാജി ക്കത്തിൽ പറയുന്നത്. കത്ത് കൈപ്പറ്റി എന്ന് കെ.പി. സി. സി. വക്താവ് പറഞ്ഞു.

- pma

വായിക്കുക: , ,

Comments Off on ടി. എൻ. പ്രതാപൻ ഡി. സി. സി. പ്രസിഡണ്ട് സ്ഥാനം രാജി വച്ചു

ആവശ്യങ്ങൾ അംഗീകരിച്ചില്ല എങ്കിൽ എൻ. ഡി. എ. വിടാൻ മടിയില്ല : ഭീഷണി യുമായി പി. സി. ജോർജ്ജ്

July 3rd, 2019

PC George-epathram
കോട്ടയം : കേരള ജന പക്ഷം സെക്യുലര്‍ പാർട്ടി മുന്നോട്ടു വെക്കുന്ന ആവശ്യ ങ്ങൾ അംഗീ കരിച്ചില്ല എങ്കിൽ എൻ. ഡി. എ. വിടാനും മടിയില്ല എന്ന് പി. സി. ജോർജ്ജ്. കോട്ടയ ത്ത്‌ പാർട്ടി ഭാര വാഹി തെരഞ്ഞെടുപ്പിൽ സംസാരി ക്കുക യായിരുന്നു പി. സി. ജോർജ്ജ്.

പാവപ്പെട്ടവരു ടെയും കർഷക രുടെയും ആവശ്യങ്ങൾ അംഗീകരി ക്കുകയും ന്യൂന പക്ഷ സംരക്ഷണം ഉറപ്പു വരുത്തുവാനും ബി. ജെ. പി. തയ്യാറാകണം. അല്ലാത്ത പക്ഷം എൻ. ഡി. എ. മുന്നണി വിടുന്നതിനെ കുറിച്ച് ആലോചിക്കു വാന്‍ തന്റെ പാർട്ടിക്ക് മടി ഇല്ലാ എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഇ. കെ. ഹസ്സൻ കുട്ടിയെ കേരള ജന പക്ഷം സെക്യുലര്‍ പാർട്ടി ചെയർ മാന്‍ ആയി തെരഞ്ഞെടുത്തു.

- pma

വായിക്കുക: , ,

Comments Off on ആവശ്യങ്ങൾ അംഗീകരിച്ചില്ല എങ്കിൽ എൻ. ഡി. എ. വിടാൻ മടിയില്ല : ഭീഷണി യുമായി പി. സി. ജോർജ്ജ്

ബി. ജെ. പി. യില്‍ എത്തിയത് മുജ്ജന്മ സുകൃതം : എ. പി. അബ്ദുള്ള ക്കുട്ടി

July 1st, 2019

abdullakkutty-epathram
കണ്ണൂര്‍ : തന്റെ മുജ്ജന്മ സുകൃതം കൊണ്ട് മാത്ര മാണ് ബി. ജെ. പി. യില്‍ എത്തിയത് എന്ന് എ. പി. അബ്ദുള്ള ക്കുട്ടി. സ്വന്തം രാജ്യത്തെ പ്രധാന മന്ത്രി യെ പ്രശംസിച്ചു എന്നതി നാല്‍ നടപടി നേരിടേണ്ടി വന്ന ലോകത്തെ ആദ്യത്തെ ആള്‍ ആണ് താന്‍ എന്നും അബ്ദുള്ള ക്കുട്ടി പറഞ്ഞു.

നരേന്ദ്ര മോഡിയെ പുകഴ്ത്തി ഫേയ്സ് ബുക്ക് പോസ്റ്റ് ഇട്ടതിനെ തുടര്‍ന്ന് അബ്ദുള്ള ക്കുട്ടി യെ കോണ്‍ ഗ്രസ്സില്‍ നിന്നും പുറ ത്താക്കി യിരുന്നു. കഴിഞ്ഞ ബുധനാഴ്ച യാണ് അബ്ദുള്ള ക്കുട്ടി ബി. ജെ. പി. യില്‍ അംഗത്വം എടുത്തത്.

ബി. ജെ. പി. യില്‍ ചേര്‍ന്ന തോടെ താന്‍ ദേശീയ മുസ്ലീം ആയി മാറി എന്ന് അദ്ദേഹം പ്രതികരി ച്ചു. പൊതു രംഗത്ത് തുടരണം എന്നും ബി. ജെ. പി. നേതാ ക്കള്‍ സ്‌നേഹ പൂര്‍വ്വം ഉപദേശിച്ചു. അതു കൊണ്ട് രാഷ്ട്രീയ പ്രവർ ത്തനവു മായി മുന്നോട്ടു പോകും എന്നും എ. പി. അബ്ദുള്ള ക്കുട്ടി പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on ബി. ജെ. പി. യില്‍ എത്തിയത് മുജ്ജന്മ സുകൃതം : എ. പി. അബ്ദുള്ള ക്കുട്ടി

Page 29 of 58« First...1020...2728293031...4050...Last »

« Previous Page« Previous « പിരിച്ചുവിട്ട ഡ്രൈവര്‍ മാരെ കരാര്‍ ജീവന ക്കാരായി തിരിച്ചെടുക്കും
Next »Next Page » അമേരിക്ക ഇറാനെ ആക്രമിച്ചാല്‍ ഇസ്രയേല്‍ അര മണിക്കൂറിനകം ഇല്ലാതാവും : മുന്നറി യിപ്പു മായി ഇറാന്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha