ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം

May 19th, 2025

rain-in-kerala-monsoon-ePathram
തൃശൂർ : സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റോട് കൂടിയ മഴ തുടരുന്നു. തിങ്കളാഴ്ച രാവിലെ ദേശീയ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഇടിമിന്നലോട് കൂടിയ അതിശക്ത മഴ ചില പ്രദേശങ്ങളിൽ ജന ജീവിതത്തെ ബാധിച്ചിട്ടുണ്ട് എന്നാണു റിപ്പോർട്ടുകൾ.

കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പു നൽകി യിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മല വെള്ള പ്പാച്ചില്‍, ഉരുള്‍ പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ ഉണ്ടാവാന്‍ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ ഉള്ളവരും നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ് ഭാഗങ്ങളില്‍ ഉള്ളവരും അപകട സാദ്ധ്യത മുന്നിൽ കണ്ടു കൊണ്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം എന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വരും ദിവസങ്ങളിലും കേരളത്തിലെ എല്ലാ ജില്ല കളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴ പെയ്യാൻ സാദ്ധ്യത ഉണ്ട് എന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

- pma

വായിക്കുക: , , , , , , ,

Comments Off on ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം

ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു

March 24th, 2025

rain-in-kerala-monsoon-ePathram
തിരുവനന്തപുരം : അതി കഠിനമായ വേനൽ ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വേനല്‍ മഴ പെയ്തു. വരും ദിവസങ്ങളിലും തുടരുന്ന മഴക്ക് ഒപ്പം പരമാവധി 40 കിലോ മീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാദ്ധ്യത ഉള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ചൂടിൻ്റെ കാഠിന്യം കുറഞ്ഞു എങ്കിലും അള്‍ട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ ഉയര്‍ന്ന നിലയിലാണ് എന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടുക്കി, മൂന്നാര്‍, കൊല്ലം, കൊട്ടാരക്കര തുടങ്ങിയ സ്ഥലങ്ങളിൽ യു-വി ഇന്‍ഡക്‌സ് ഇപ്പോഴും ഉയര്‍ന്ന തോതിലാണ്. അതിനാല്‍ രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെയുള്ള സമയങ്ങളിൽ ശരീരത്തിൽ നേരിട്ട് വെയിൽ ഏൽക്കരുത് എന്നും മുന്നറിയിപ്പുണ്ട്.

- pma

വായിക്കുക: , , ,

Comments Off on ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു

ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം

October 23rd, 2024

lightning-rain-thunder-storm-kerala-ePathram
തൃശ്ശൂര്‍ : സംസ്ഥാനത്ത് അടുത്ത ഒരാഴ്ച ഇടി മിന്നലോടു കൂടിയ ശക്തമായ മഴക്കു സാദ്ധ്യത എന്നു മുന്നറിയിപ്പ്. മണിക്കൂറില്‍ 40 കിലോ മീറ്ററില്‍ വരെ വേഗതയില്‍ ശക്ത മായ കാറ്റ് വീശിയേക്കും. ഒറ്റപ്പെട്ട ഇടങ്ങളില്‍ കനത്ത മഴ പെയ്യും.

തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ എന്നീ ഏഴു ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പുണ്ട്. മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂന മര്‍ദ്ദം തീവ്ര ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിച്ചു.

മധ്യ പടിഞ്ഞാറന്‍ അറബി ക്കടലിനു മുകളില്‍ ന്യൂന മര്‍ദ്ദം സ്ഥിതി ചെയ്യുന്നു. മധ്യ കിഴക്കന്‍ അറബി ക്കടലില്‍ കർണ്ണാടക തീരത്തിന് മുകളിലായി ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്.

തമിഴ്നാടിനു മുകളില്‍ മറ്റൊരു ചക്രവാത ചുഴിയും രൂപം കൊണ്ടിട്ടുള്ള സാഹചര്യത്തിലാണ് കേരളത്തില്‍ മഴ വീണ്ടും ശക്തമാകുന്നത് എന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

- pma

വായിക്കുക: , , , ,

Comments Off on ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം

വീണ്ടും മഴ ശക്തമാവും

September 5th, 2024

rain-in-kerala-monsoon-ePathram
തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂന മര്‍ദ്ദം രൂപപ്പെടുന്നതിനാൽ കേരളത്തില്‍ അടുത്ത ഒരാഴ്ചത്തേക്ക് വീണ്ടും മഴ ശക്തമാകും എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 7 ദിവസം വ്യാപകമായ മഴയും സെപ്റ്റംബര്‍ 8 ഞായറാഴ്ച ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴ പെയ്യുവാനും ഇടയുണ്ട്.

ഇതേ തുടര്‍ന്ന് കണ്ണൂര്‍, കാസര്‍ കോട് ജില്ലകളില്‍ സെപ്റ്റംബര്‍ 8 ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കന്‍ ആന്ധ്രാ പ്രദേശിന് മുകളില്‍ സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴി ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ന്യൂന മര്‍ദ്ദം ആയി ശക്തി പ്രാപിക്കും. ഇതേ തുടര്‍ന്നാണ് മഴ വീണ്ടും കേരളത്തില്‍ ശക്തി പ്രാപിക്കുക എന്നാണു കാലാവസ്ഥാ പ്രവചനം

- pma

വായിക്കുക: , , , ,

Comments Off on വീണ്ടും മഴ ശക്തമാവും

കാല വര്‍ഷം ശക്തമായി – കർക്കിടകം പെയ്തു തീരും

July 19th, 2024

monsoon-rain-school-holidays-ePathram
കൊച്ചി : കേരളത്തിൽ കാല വർഷം തുടരുന്നു. ജൂലായ് മാസം മുഴുവനായി തുടർച്ചയായ മഴ പെയ്യും എന്നാണു കാലാവസ്ഥാ പ്രവചനം. ഇതിന്റെ ഭാഗമായി ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദ്ദം ശക്തിപ്പെട്ടു.

കർക്കിടകം ഒന്ന് മുതൽ മഴ ശക്തമായി. തൃശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ മിന്നൽ ചുഴലിയിൽ ഗുരുവായൂർ, ചേറ്റുവ, ചെന്ത്രാപ്പിന്നി എന്നീ പ്രദേശങ്ങളിൽ മരങ്ങൾ കടപുഴകി വീഴുകയും നിരവധി നാശ നഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു.

കനത്ത മഴയെത്തുടര്‍ന്ന് വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജൂലായ് 20 ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍, അംഗന്‍ വാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കും. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പാലക്കാട്, തൃശൂർ, എറണാകുളം ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ഇടി മിന്നലോടു കൂടിയ അതിശക്ത മഴ പെയ്യുവാന്‍ സാദ്ധ്യത ഉള്ളതായും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

- pma

വായിക്കുക: , , , , , , , ,

Comments Off on കാല വര്‍ഷം ശക്തമായി – കർക്കിടകം പെയ്തു തീരും

Page 2 of 3123

« Previous Page« Previous « തദ്ദേശ ഉപ തെരഞ്ഞെടുപ്പ് : മഷി പുരട്ടുക വോട്ടറുടെ ഇടതു നടു വിരലില്‍
Next »Next Page » വിമാന യാത്രാ നിരക്ക് വർദ്ധന : ഡൽഹി ഡയസ്പോറ സമ്മിറ്റ് പ്രചാരണ കൺവെൻഷൻ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha