ഗുരുവായൂര്‍ : സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതു കാരണം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് വിവാഹം നടത്തുന്നതിനുള്ള അനുമതി നൽകി എന്നുള്ള തീരുമാനം പിന്‍വലിച്ചു എന്ന് ദേവസ്വം ചെയര്‍മാന്‍.
ലോക്ക് ഡൗണ്‍ നിയമങ്ങളില്‍ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ഗുരുവായൂര്‍ ക്ഷേത്രത്തിന് പുറത്തു വെച്ച് നിയന്ത്രണങ്ങളോടെ വിവാഹ ചടങ്ങുകള്‍ നടത്താം എന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചിരുന്നു.
ഈ മാസം 21 മുതല്‍ വിവാഹങ്ങള്‍ നടത്തുവാന്‍ അനുമതിയും നല്‍കിയിരുന്നു. എന്നാല്‍ ഈ അനുമതി പിന്‍വലിച്ചു എന്നാണ് ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ഇപ്പോള്‍ അറിയിച്ചത്.