സമദാനി യുടെ ‘മദീന യിലേ ക്കുള്ള പാത’ വെള്ളി യാഴ്ച 

November 28th, 2019

samadani-iuml-leader-ePathram
അബുദാബി :  കഴിഞ്ഞ 35 വർഷ മായി കേരള ത്തിന്റെ വിവിധ ഭാഗ ങ്ങളിൽ നടന്നു വരു ന്ന എം. പി. അബ്ദു സമദ് സമദാനിയുടെ ’മദീന യിലേ ക്കുള്ള പാത’ എന്ന പ്രഭാഷണ പരമ്പര നവംബർ 29 വെള്ളി രാത്രി എട്ടു മണിക്ക് അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ ഉണ്ടായിരിക്കും എന്നു ഭാര വാഹികള്‍ അറിയിച്ചു.

പ്രഭാഷണം ശ്രവിക്കുവാന്‍ എത്തുന്ന വർ ക്കായി സെന്റ റിലെ എല്ലാ ഹാളു കളും  സജ്ജീ കരിച്ചി ട്ടുണ്ട്.

സ്ത്രീ കൾക്ക് പ്രത്യേക സൗകര്യ ങ്ങള്‍ ഒരുക്കി യിട്ടുണ്ട് എന്നും അബു ദാബി യുടെ വിവിധ ഭാഗ ങ്ങളിൽ നിന്നും വാഹന സൗകര്യവും ഏർപ്പെടു ത്തിയ തായി ഭാര വാഹി കൾ അറിയിച്ചു.

- pma

വായിക്കുക: , ,

Comments Off on സമദാനി യുടെ ‘മദീന യിലേ ക്കുള്ള പാത’ വെള്ളി യാഴ്ച 

മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം വെള്ളിയാഴ്ച

November 27th, 2019

harvest-fest-2019-mar-thoma-church-ePathram
അബുദാബി : മാർത്തോമ്മാ ഇടവക യുടെ ഈ വര്‍ഷ ത്തെ കൊയ്ത്തുത്സവം നവംബർ 29 വെള്ളി യാഴ്ച മുസ്സഫ മാർത്തോമ്മാ ദേവാലയ അങ്കണത്തിൽ നടക്കും.

രാവിലെ 8 മണിക്ക് ആരംഭിക്കുന്ന കുർബ്ബാന യോടെ തുടക്കം കുറി ക്കുന്ന കൊയ്ത്തു ത്സവ ത്തിൽ ആദ്യഫല പ്പെരുന്നാൾ വിഭവങ്ങൾ വിശ്വാസി കൾ ദേവാലയ ത്തിൽ സമർപ്പിക്കും.

വൈകുന്നേരം നാല് മണിക്ക് നടക്കുന്ന വിളംബര യാത്ര യോടെ തുടങ്ങുന്ന രണ്ടാം ഭാഗ ത്തിൽ വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിരി ക്കുന്നത് എന്ന് ഇടവക ഭാര വാഹി കൾ വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.

press-meet-at-marthoma-church-harvest-festival-2019-ePathram

കാർഷിക ഗ്രാമ പശ്ചാത്തലത്തിൽ നിർമ്മിക്കുന്ന ഉത്സവ നഗരിയിൽ തനതു കേരള ത്തനിമ യുള്ള ഭക്ഷണ വിഭവ ങ്ങൾ ലഭ്യമാകുന്ന 40 ഭക്ഷണ ശാലകൾ ഉണ്ടാകും.

മാർത്തോമ്മാ യുവ ജന സഖ്യ ത്തിന്റെ തനി നാടൻ തട്ടുകട, അല ങ്കാര ച്ചെടികൾ, നിത്യോപയോഗ സാധന ങ്ങൾ, വിനോദ മത്സരങ്ങൾ എന്നിവ ഉണ്ടായിരിക്കും.

മാർഗ്ഗം കളിപ്പാട്ട്, അറബിക് നൃത്തം, കുട്ടികളുടെ സംഗീത – നൃത്ത പരിപാടി കൾ, സഹിഷ്ണുതാ വർഷാ ചരണം, ഭാരതവും ഐക്യ അറബ് നാടുകളും തമ്മി ലുള്ള സൗഹാർദ്ദം, നിങ്ങളെ നട്ടിരിക്കു ന്നിടത്തു പുഷ്പി ക്കുക (Bloom Where You Are Planted) എന്നീ പ്രമേയ ങ്ങളെ അന്വർഥമാക്കുന്ന ദൃശ്യാ വിഷ്ക്കാരങ്ങൾ, നിശ്ചല ദൃശ്യങ്ങൾ, ലഘു ചിത്രീകരണം തുടങ്ങി യവയും ഉത്സവ നഗരിയിൽ അരങ്ങേറും.

ഇതിലൂടെ ലഭിക്കുന്ന വരുമാനം ഇടവക യുടെ വിവിധ സാമൂഹ്യ പ്രവർത്തന ങ്ങൾക്ക് വിനി യോഗിക്കും എന്ന് ഇടവക വികാരി റവ. ബാബു പി. കുലത്താ ക്കൽ പറഞ്ഞു.

സഹ വികാരി റവ. സി. പി. ബിജു, ജനറൽ കൺവീനർ അബു ഐപ്പ് കോശി, ട്രസ്റ്റി മാരായ ജിജു കെ. മാത്യു, ബിജു ജേക്കബ്ബ്, സെക്രട്ടറി സുജിത് മാത്യു വർഗ്ഗീസ്, പബ്ലിസിറ്റി കൺ വീനർ മാത്യു ജോർജ്ജ് തുടങ്ങിയ വരും വാർത്താ സമ്മേളന ത്തിൽ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , , ,

Comments Off on മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം വെള്ളിയാഴ്ച

ടോളറൻസ് – എക്യൂ മെനിക്കൽ മീറ്റ്

November 3rd, 2019

അബുദാബി : സഹിഷ്ണുതാ വര്‍ഷ ആചരണ ത്തിന്റെ ഭാഗമായി അബുദാബി മാർത്തോ മ്മാ യുവ ജന സഖ്യം സംഘടിപ്പിച്ച ടോളറൻസ് – എക്യുമെനി ക്കൽ മീറ്റ് ശ്രദ്ധേയമായി.

സായിദ് ഹൗസ് ഫോർ ഇസ്ലാമിക് കൾച്ചര്‍ സെന്റര്‍ പ്രതി നിധി ഇബ്രാഹിം ഹുസൈൻ അൽ മർസൂഖി ചടങ്ങ് ഉദ്ഘാടനം ചെയ്തു. എൻ. കെ. പ്രേമ ചന്ദ്രൻ എം. പി. മുഖ്യ പ്രഭാഷണം നടത്തി. ഇടവക വികാരി റവ. ബാബു പി. കുല ത്താക്കൽ അദ്ധ്യക്ഷത വഹിച്ചു.

റവ. ബിജു സി. പി., റവ. പോൾ ജേക്കബ്ബ്, റവ. സോജി ജോൺ, ഇടവക ട്രസ്റ്റി ബിജു ജേക്കബ്ബ്, യുവ ജനസഖ്യം സെക്രട്ടറി ജെറിൻ ജേക്കബ്ബ്, ദിപിൻ പണിക്കർ എന്നിവർ പ്രസംഗിച്ചു.

അബുദാബി യിലെ വിവിധ ദേവാലയ ങ്ങളിൽ നിന്നു മുള്ള പട്ടക്കാരും പ്രതി നിധി കളും പങ്കെടുത്തു. യൂത്ത് വിംഗ് അംഗങ്ങളും സ്കൂൾ വിദ്യാർത്ഥി കളും വിവിധ കലാ പരി പാടി കള്‍ അവതരിപ്പിച്ചു.

- pma

വായിക്കുക: , ,

Comments Off on ടോളറൻസ് – എക്യൂ മെനിക്കൽ മീറ്റ്

സമദാനി യുടെ പ്രഭാഷണം : മദീന യിലേ ക്കുള്ള പാത നവംബർ 29 ന്

October 27th, 2019

samadani-iuml-leader-ePathram
അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ നബി ദിന ആഘോഷ ങ്ങളുടെ ഭാഗ മായി സംഘ ടിപ്പി ക്കുന്ന പ്രഭാ ഷണ പരമ്പര ‘ലോകം തിരു നബിയെ തേടുന്നു’ എന്ന പ്രമേയ ത്തിൽ എം. പി. അബ്ദു സമദ് സമദാനി നട ത്തുന്ന ‘മദീന യിലേ ക്കുള്ള പാത’ എന്ന പ്രഭാഷണം നവംബർ 29 വെള്ളി രാത്രി എട്ടു മണിക്ക് സെന്റര്‍ ഓഡിറ്റോ റിയ ത്തില്‍ നടക്കും എന്നു ഭാര വാഹി കള്‍ അറിയിച്ചു.

വി. ഐ. സലിം (മുഖ്യ രക്ഷാധികാരി), യു. അബ്ദുല്ല ഫാറൂഖി, വി. പി. കെ. അബ്ദുല്ല, അബ്ദുൽ കരിം ഹാജി, ഡോ. അബൂ ബക്കർ കുറ്റി ക്കോൽ (രക്ഷാധി കാരികൾ) എന്നിവ രുടെ നേതൃത്വ ത്തില്‍ രൂപീ കരിച്ച സ്വാഗത സംഘം കമ്മി റ്റി യില്‍ സെന്റർ ഭാരവാഹി കളായ പി. ബാവാ ഹാജി (ചെയർ മാൻ), ഡോ. അബ്ദു റഹ്മാൻ ഒള വട്ടൂർ (ജനറൽ കൺ വീനർ), ഷുക്കൂറലി കല്ലിങ്ങൽ (ട്രഷറർ), സാബിർ മാട്ടൂൽ എന്നിവര്‍ അടക്കം വിവിധ മേഖല കളില്‍ പ്രവര്‍ ത്തിക്കുന്ന പ്രമുഖ രായ 75 അംഗ ങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

പി. ബാവാ ഹാജി അദ്ധ്യക്ഷത വഹിച്ചു. എം. പി. എം. റഷീദ് വിഷയാവതരണം നടത്തി.

- pma

വായിക്കുക: , , ,

Comments Off on സമദാനി യുടെ പ്രഭാഷണം : മദീന യിലേ ക്കുള്ള പാത നവംബർ 29 ന്

സെൻറ് ജോർജ് ഓർത്തഡോക്സ് കത്തീ ഡ്രലിൽ കൊയ്ത്തുത്സവം

October 23rd, 2019

st-george-orthodox-cathedral-harvest-fest-2019-ePathram
അബുദാബി : സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവക യുടെ ആദ്യ ഫല പ്പെരു ന്നാൾ ‘കൊയ്ത്തുത്സവം’  2019 ഒക്ടോബർ 25 വെള്ളിയാഴ്ച നടക്കും. രാവിലെ 11 മണി ക്ക് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. വൈകുന്നേരം നാലു മണിക്ക്, സാംസ്കാരിക പരിപാടി കളുടെയും പ്രധാന സ്റ്റാളു കളുടെയും ഔപചാരിക ഉദ്ഘാടനം ഇന്ത്യൻ എംബസി ചാർജ് ദി അഫയേഴ്‌സ് സ്മിത പാന്ഥ് നിര്‍വ്വഹിക്കും.

abudhabi-st-george-orthodox-church-harvest-fest-2019-ePathram

മലങ്കര ഓർത്ത ഡോക്സ് സഭ യുടെ ബ്രഹ്മവാർ ഭദ്രാസന മെത്രാപ്പോലീത്ത യാക്കോബ് മാർ ഏലിയാസ് തിരുമേനി അദ്ധ്യക്ഷത വഹിക്കും.

യു. എ. ഇ. യുടെ സഹിഷ്ണുതാ വർഷ ആചരണത്തി ന്റെ ഭാഗ മായി നിരവധി പ്രത്യേക തകളോടെ യാണ് ഇത്തവണ കൊയ്ത്തുത്സവം സംഘടിപ്പിക്കു ന്നത് എന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

നസ്രാണി പലഹാരങ്ങൾ, കപ്പ, മീൻ കറി, തട്ടു കട വിഭവ ങ്ങൾ, പുഴുക്ക്, പായസം മുതലായ നാടൻ വിഭവ ങ്ങൾ, വിവിധ തരം ബിരി യാ ണി കൾ, ഗ്രിൽ ഇന ങ്ങളും കൊയ്ത്തുത്സവ നഗരി യിൽ ലഭ്യമാവും.

ഭക്ഷ്യേതര വിഭവങ്ങളും വസ്ത്രങ്ങൾ, ഇലക്ട്രോണിക് ഉൽപന്നങ്ങൾ, കര കൗശല വസ്തു ക്കൾ, ഔഷധ ച്ചെടി കൾ, പുസ്തക ങ്ങൾ എന്നിവക്കു വേണ്ടിയും വിവിധ സ്റ്റാളുകൾ ഒരുക്കും.

തനതു കേരളീയ രുചി ക്കൂട്ടു കളുടെ സമന്വയത്തോടു കൂടെ അബുദാബി മലയാളി കളുടെ വലിയ സംഗമ ഭൂമി കൂടിയായി തീരുകയാണ് കൊയ്ത്തുത്സവ ദിന ത്തിൽ സെൻറ് ജോർജ് ഓർത്ത ഡോക്സ് പള്ളി  അങ്കണം എന്ന് സംഘാടകർ വാർത്താ സമ്മേള നത്തിൽ അറിയിച്ചു.

ബ്രഹ്മവാർ ഭദ്രാസന മെത്രാപ്പോലീത്ത യാക്കോബ് മാർ ഏലിയാസ്, ഇടവക വികാരി ഫാദർ ബെന്നി മാത്യു, സഹ വികാരി ഫാദർ പോൾ ജേക്കബ്, കത്തീ ഡ്രൽ ട്രസ്റ്റി പി. ജി. ഇട്ടി പണിക്കർ, സന്തോഷ് ജോർജ്, നൈനാൻ തോമസ് പണിക്കർ, സാം ജി. ഡാനിയേൽ, ഐ തോമസ് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളന ത്തില്‍ സംബന്ധിച്ചു.

 

 

- pma

വായിക്കുക: , , ,

Comments Off on സെൻറ് ജോർജ് ഓർത്തഡോക്സ് കത്തീ ഡ്രലിൽ കൊയ്ത്തുത്സവം

Page 34 of 72« First...1020...3233343536...405060...Last »

« Previous Page« Previous « മഴക്കെടുതി : കൊച്ചി കോർപ്പറേഷന് എതിരെ രൂക്ഷ വിമര്‍ശവുമായി ഹൈക്കോടതി
Next »Next Page » എ. പി. അബ്ദുള്ള ക്കുട്ടി ബി. ജെ. പി. യുടെ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha