നൂറുല്‍ ഖുര്‍ ആന്‍ വിജ്ഞാന പരീക്ഷ നവംബർ 15 നു നടക്കും

October 20th, 2019

dubai-international-holy-quran-award-ePathram
അബുദാബി : അമാനി മൗലവിയുടെ വിശുദ്ധ ഖുര്‍ആന്‍ വിവരണം – ജുസ്ഉ്‌ 22 നെ അടി സ്ഥാനപ്പെടുത്തി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ യു. എ. ഇ. തല ത്തില്‍ സംഘടിപ്പി ക്കുന്ന ‘നൂറുൽ ഖുര്‍ ആന്‍’ വിജ്ഞാന പരീക്ഷ യുടെ പ്രാഥമിക പരീക്ഷ നവംബർ 15 വെള്ളി യാഴ്ച നടക്കും എന്നു സംഘാടകര്‍ അറിയിച്ചു. ജുസ്‌ഉ്‌ 22 ല്‍ വരുന്ന എല്ലാ ഭാഗ ങ്ങളും പരീക്ഷ യില്‍ വരുന്നതാ യിരിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി നവംബർ 9.

പ്രാഥമിക പരീക്ഷയില്‍ 50 ശതമാനത്തില്‍ അധികം മാര്‍ക്ക് വാങ്ങുന്നവരെ ഉള്‍പ്പെടുത്തി യുള്ള അവസാന പരീക്ഷ (ഫൈനല്‍ എക്സാം) നവംബര്‍ 29 വെള്ളിയാഴ്ച യും നടക്കും. സ്ത്രീ കള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം സ്ഥല സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട് എന്നും സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 055 241 0460 (മുഹമ്മദ്‌ യാസർ. വി. കെ.).

- pma

വായിക്കുക: , , , ,

Comments Off on നൂറുല്‍ ഖുര്‍ ആന്‍ വിജ്ഞാന പരീക്ഷ നവംബർ 15 നു നടക്കും

സഹിഷ്ണുതാ സമ്മേളനവും അനുസ്മരണവും

October 2nd, 2019

skssf-thrishoor-committee-tolerance-meet-ePathram
അബുദാബി : യു. എ. ഇ. സഹിഷ്ണുതാ വർഷം ആചരി ക്കുന്ന തിന്റെ ഭാഗ മായി അബു ദാബി സുന്നി സെൻറർ – ഗൾഫ് സത്യ ധാര അബുദാബി – തൃശൂർ ജില്ലാ കമ്മറ്റി യും സംയുക്തമായി സംഘടി പ്പിക്കുന്ന സഹിഷ്ണുതാ സമ്മേ ളനം അബു ദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റ റിൽ വെച്ച് 2019 ഒക്ടോബർ 3 വ്യാഴം രാത്രി 8 മണിക്ക് നടക്കും

അന്തരിച്ച പ്രഗത്ഭ പണ്ഡിതരും സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളും ആയിരുന്ന ശൈഖുന ചെറു വാളൂർ ഉസ്താദ്, എം. എം. ഉസ്താദ്(ആലുവ) എന്നിവരുടെ അനുസ്മരണ യോഗവും ഈ പരിപാടി യിൽ വെച്ച് നടക്കും എന്നും സംഘാടകർ അറിയിച്ചു.

പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്യും. സമസ്ത എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി യും പ്രമുഖ വാഗ്‌മി യുമായ അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷ ണവും പ്രമുഖ പണ്ഡിതൻ സിംസാറുൾ ഹഖ് ഹുദവി അനുസ്മരണ പ്രഭാക്ഷണവും നടത്തും.

അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻറർ, സുന്നി സെൻറർ, ഗൾഫ് സത്യധാര, കെ. എം. സി. സി. നാഷണൽ – സംസ്ഥാന – ജില്ലാ നേതാ ക്കളും മത – സാമൂഹ്യ- സാംസ്കാരിക രംഗ ത്തെ പ്രമുഖരും സംബന്ധിക്കും.

വിവരങ്ങൾക്ക് : 052 231 9130

- pma

വായിക്കുക: , , ,

Comments Off on സഹിഷ്ണുതാ സമ്മേളനവും അനുസ്മരണവും

അബുദാബി യിലെ ചര്‍ച്ചു കളിലേക്ക് പ്രത്യേക ബസ്സ് സര്‍വ്വീസ്

September 23rd, 2019

new-express-bus-service-x09-to-church-ePathram
അബുദാബി : ക്രിസ്തീയ ദേവാലയ ങ്ങളില്‍ പ്രാര്‍ത്ഥന ക്കു പോകുന്ന വരുടെ സൗകര്യാര്‍ത്ഥം അവധി ദിന മായ വെള്ളിയാഴ്ച കളില്‍ എക്സ് പ്രസ്സ് ബസ്സ് സര്‍വ്വീസ് (X 9) ആരം ഭിച്ചു.

അല്‍ വാഹ്ദ യിലെ പ്രധാന ബസ്സ് ടെര്‍മിന ലില്‍ നിന്നും രാവിലെ 6 മണി മുതല്‍ രാത്രി 9 മണി വരെ അര മണി ക്കൂര്‍ ഇടവിട്ട് ചര്‍ച്ചു കള്‍ സ്ഥിതി ചെയ്യുന്ന മുഷ്രിഫ് ഭാഗ ത്തേക്കും തിരിച്ചും സര്‍വ്വീസ് നടത്തുന്നു.

സഹിഷ്ണുതാ വർഷാചരണ ത്തിന്റെ ഭാഗം ആയി ട്ടാണു X 09 ബസ്സ് സര്‍വ്വീസ് ആരംഭി ച്ചിരിക്കുന്നത് അധി കൃതര്‍ അറിയിച്ചു. ഇതു കൂടാതെ മറ്റൊരു പുതിയ ബസ്സ് സര്‍വ്വീസ് കൂടെ ആരംഭിച്ചിട്ടുണ്ട്.

അൽ സാഹിയ എയർ ടെർമിനലിൽ (പഴയ ടൂറിസ്റ്റ് ക്ലബ്ബ് ഏരിയ) നിന്നു മുഹ മ്മദ് ബിൻ സായിദ് സിറ്റി യിലേക്കു എക്സ് പ്രസ്സ് ബസ്സ് സര്‍വ്വീസ് (X 10) തുട ക്കം കുറിച്ചു.

രാവിലെ 6 മണി മുതൽ രാത്രി 10 മണി വരെ 1 മണിക്കൂർ ഇടവിട്ടുള്ള സര്‍വ്വീസ് ആയി രിക്കും എന്നും അധികൃതര്‍ അറിയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on അബുദാബി യിലെ ചര്‍ച്ചു കളിലേക്ക് പ്രത്യേക ബസ്സ് സര്‍വ്വീസ്

അനുശോചനവും കൂട്ടു പ്രാർത്ഥനയും

August 19th, 2019

skssf-kannapuram-mowlid-meet-ePathram
അബുദാബി : സമസ്‌ത കേരള ജം ഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും വിദ്യഭ്യാസ ബോർഡ് സിക്രട്ടറി യും കാസർ കോഡ് ജില്ലാ എസ്. കെ. എസ്. എസ്. എഫ്. ജന റല്‍ സെക്രട്ടറി യു മായ എം. എ. കാസിം മുസ്ലി യാരുടെ നിര്യാണ ത്തിൽ അബുദാബി പയ്യ ന്നൂർ മേഖല എസ്. കെ. എസ്. എസ്. എഫ്. കമ്മിറ്റി അനു ശോചനം രേഖപ്പെ ടുത്തി.

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റ റിൽ സംഘടി പ്പിച്ച അനുശോചന യോഗ ത്തില്‍ ഖുര്‍ ആന്‍ പാരായണം, മൻഖൂസ് മൗലിദ് പാരായണം, കൂട്ടു പ്രാർത്ഥനയും നടത്തി. ഉസ്താദ് ശിഹാബ് കക്കാട് പ്രാർത്ഥനക്കു നേതൃത്വം നൽകി.

ഇസ്മായില്‍ പാലക്കോട് അദ്ധ്യക്ഷത വഹിച്ചു. എസ്. കെ. എസ്. എസ്. എഫ്. ജില്ലാ കമ്മിറ്റി പ്രസിഡണ്ട് നിയാസ് വട്ടപൊയിൽ ഉദ്ഘാടനം ചെയ്തു.

എസ്. കെ. എസ്. എസ്. എഫ്. നേതാക്ക ളായ മഹ്‌റൂഫ് ദാരിമി കണ്ണപുരം, ഹഫീൽ ചാലാട്, ജാഫർ രാമന്തളി, ഒ. പി. അലി ക്കുഞ്ഞി ആലക്കാട്, മുസ്തഫ കടവത്ത്, അബ്ദുൽ ഫത്താഹ് പുതിയങ്ങാടി, അബ്ദുൽ വാഹിദ് മാടായി എന്നിവർ പ്രസംഗിച്ചു. മേഖലാ ജനറൽ സെക്രട്ടറി സലീം മൻഹ റിപ്പോർട്ട് അവതരിപ്പിച്ചു.

- pma

വായിക്കുക: , ,

Comments Off on അനുശോചനവും കൂട്ടു പ്രാർത്ഥനയും

സ്ത്രീ പള്ളി പ്രവേശനം : ഹര്‍ജി സുപ്രീം കോടതി തള്ളി

July 9th, 2019

supremecourt-epathram
ന്യൂഡൽഹി : മുസ്ലീം സ്ത്രീകളെ പള്ളി കളിൽ പ്രവേശി പ്പിക്കണം എന്ന് ആവ ശ്യപ്പെട്ട് ഹിന്ദു മഹാ സഭ കേരള ഘടകം സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. പള്ളി പ്രവേ ശന ആവശ്യവു മായി മുസ്ലീം സ്ത്രീകൾ വരട്ടെ അപ്പോൾ പ്രതികരിക്കാം എന്നും സുപ്രീം കോടതി ചൂണ്ടി ക്കാട്ടി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ ബെഞ്ചി ന്‍റെ താണ് നടപടി.

പര്‍ദ്ദ നിരോധിക്കണം എന്നും ഹര്‍ജി യില്‍ ആവശ്യ പ്പെട്ടി രുന്നു. ഈ ആവശ്യ വും സുപ്രീം കോടതി തള്ളി. മുസ്ലീം സ്ത്രീകൾക്ക് വേണ്ടി കോടതി യെ സമീപി ക്കുവാൻ അഖില ഭാരത ഹിന്ദു മഹാ സഭക്ക് അവകാശ മില്ല എന്നും  അടി വര യിട്ടു പറഞ്ഞു.

ഇതേ ആവശ്യം ഉന്നയിച്ചു കൊണ്ട് മുന്‍പ് ഹൈ ക്കോട തി യില്‍ സമര്‍ പ്പിച്ച ഹര്‍ജി യും തള്ളി യിരുന്നു. ഇതിനെ ചോദ്യം ചെയ്തു കൊണ്ടാണ് സുപ്രീം കോടതി യില്‍ ഹര്‍ജി നല്‍കിയത്. അഖില ഭാരത ഹിന്ദു മഹാ സഭ സംസ്ഥാന അദ്ധ്യക്ഷന്‍ സ്വാമി ദെത്താ ത്രേയ സായ് സ്വരൂപ് നാഥ് ആണ് ഹരജി സമര്‍പ്പി ച്ചത്.

- pma

വായിക്കുക: , , , , ,

Comments Off on സ്ത്രീ പള്ളി പ്രവേശനം : ഹര്‍ജി സുപ്രീം കോടതി തള്ളി

Page 36 of 73« First...102030...3435363738...506070...Last »

« Previous Page« Previous « കാല്‍നട യാത്ര ക്കാര്‍ക്ക് മുന്‍ ഗണന : സുരക്ഷ ഉറപ്പാക്കി പോലീസ്
Next »Next Page » ഐ. എസ്. സി. സമ്മർ ക്യാമ്പിന് തുടക്കം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha