സഹിഷ്ണുത ഇസ്ലാമിന്റെ സന്ദേശം: അബ്ദുസ്സമദ് പൂക്കോട്ടൂർ

February 28th, 2019

skssf-flag-samastha-sunni-ePathram അബുദാബി : സഹിഷ്ണുത യുടേയും സഹ വർത്തി ത്വത്തിന്റെയും സന്ദേശ മാണ് ഇസ്ലാം നൽകു ന്നത് എന്നും സാമൂഹികവും സാംസ്കാരി കവും വംശീയ വും മത പരവു മായ വൈവിധ്യ ങ്ങളെ കോർത്തി ണക്കി സഹിഷ്ണുത യും സമാധാനവും പ്രചരി പ്പിക്കു ന്നതിന് യു. എ. ഇ. ഗവൺ മെന്റ് നട ത്തുന്ന സഹിഷ്ണു താ വർഷം സുത്യർഹം എന്നും എസ്. വൈ. എസ്. സംസ്ഥാന സെക്രട്ടറി അബ്ദു സ്സമദ് പൂക്കോട്ടൂർ.

skssf-sys-leader-abdussamad-pookkottur-ePathram

അബു ദാബി എസ്‌. കെ. എസ്‌. എസ്‌. എഫ്. കോഴി ക്കോട് ജില്ലാ കമ്മിറ്റിയും കടമേരി റഹ്മാനിയ്യ അബു ദാബി കമ്മിറ്റിയും സംയുക്ത മായി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സംഘടിപ്പിച്ച സ്വലാത്ത് വാർഷിക ത്തിന്റെ ഭാഗ മായി നടത്തിയ പൊതു സമ്മേ ളന ത്തിൽ മുഖ്യ പ്രഭാഷണം നടത്തുക യായി രുന്നു അബ്ദു സ്സമദ് പൂക്കോ ട്ടൂർ.

സ്വലാത്ത് മജ്ലിസിന് സഅദ് ഫൈസി, പല്ലാര ഉസ്താദ്, അബ്ദുൽ അസീസ് മൗലവി ആലി പ്പറമ്പ്, കെ. പി. അഹ മ്മദ് മൗലവി, ബഷീർ റഹ്മാനി, കുഞ്ഞബ്ദുള്ള ദാരിമി, അബ്ദുൽ ബാരി ഹുദവി എന്നിവര്‍ നേതൃത്വം നൽകി. സയ്യിദ് അബ്ദു റഹിമാൻ തങ്ങൾ, സയ്യിദ് റഫീ ഖുദ്ധീൻ തങ്ങൾ പ്രാർത്ഥന നിർവ്വ ഹിച്ചു.

ദുആ സമ്മേളന ത്തിന് സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുനാ ചേലക്കാട് മുഹമ്മദ് മുസ്ലി യാർ നേതൃത്വം നൽകി. സലാം ഫൈസി മുക്കം, അബു ദാബി സുന്നി സെന്റർ ജനറൽ സെക്രട്ടറി അബ്ദുള്ള നദ്വി, ഇസ്ലാമിക് സെന്റർ സെക്രട്ടറി അബ്ദുൽ ബാസിത്ത് കായക്കണ്ടി, പി. കെ. ഐ. മൊഹി യുദ്ദീൻ, ബഷീർ ഹാജി ഓമശ്ശേരി തുട ങ്ങിയ വര്‍ പ്രസംഗിച്ചു.

- pma

വായിക്കുക: , , ,

Comments Off on സഹിഷ്ണുത ഇസ്ലാമിന്റെ സന്ദേശം: അബ്ദുസ്സമദ് പൂക്കോട്ടൂർ

പെൺ കുട്ടിയെ പീഡിപ്പിച്ച പള്ളി ഇമാമിന് എതിരെ പോക്സോ കേസ്

February 12th, 2019

sexual-assault-harassment-against-ladies-ePathram
തിരുവനന്തപുരം : പ്രായ പൂർത്തി യാകാത്ത പെൺ കുട്ടി യെ പീഡിപ്പിച്ച കേസിൽ മത പ്രഭാഷകന്‍ കൂടി യായ പള്ളി ഇമാമിന് എതിരെ പോക്സോ നിയമം അനു സരിച്ച് കേസ് എടുത്തു.തൊളിക്കോട് ജമാ അത്ത് കമ്മിറ്റി പ്രസിഡണ്ടിന്‍റെ പരാതി യിൽ തൊളി ക്കോട് ജമാ അത്ത് ഇമാം ആയി രുന്ന ഷഫീഖ് അൽ ഖാസിമി ക്ക് എതിരെ യാണ് വിതുര പൊലീസ് പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്.

shafeek-al-kasimi-sexual-assault-case-ePathram

ഷഫീഖ് അൽ ഖാസിമി

സംഭവം നടന്ന് ദിവസ ങ്ങള്‍ കഴി ഞ്ഞിട്ടും പെണ്‍ കുട്ടി യോ ബന്ധുക്കളോ പരാതി നല്‍കാ ത്തതി നാല്‍ കേസ്സ് എടുത്തിരുന്നില്ല. മുന്‍ കൂര്‍ ജാമ്യ ത്തിനായി ഷെഫീഖ് അല്‍ ഖാസിമി ഹൈക്കോടതിയെ സമീപി ച്ചതിനു പിന്നാലെ യാണ് ഇപ്പോള്‍ പോക്സോ പ്രകാരം കേസ്സ് എടുത്തത്.

സ്കൂളിൽ നിന്നും മടങ്ങി വന്ന വിദ്യാർ ത്ഥിനിയെ പ്രലോഭി പ്പിച്ച് ശഫീഖ് അൽ ഖാസിമി സ്വന്തം ഇന്നോവ കാറില്‍ കയറ്റി വിജന മായ വന മേഖല യിലേക്ക് കൊണ്ടു പോവുക യായി രുന്നു.  യൂണി ഫോം ധരിച്ച വിദ്യാർ ത്ഥിനി കാറില്‍ ഇരി ക്കു ന്നത് കണ്ടു വന്ന നാട്ടു കാരി യായ ഒരു പെണ്‍ കുട്ടി അറിയിച്ചത് അനുസരിച്ച് സമീപത്തെ തൊഴിലുറപ്പ് സ്ത്രീകള്‍ എത്തിയ പ്പോള്‍ വിദ്യാർ ത്ഥിനി യു മായി ഇമാം കടന്നു കളയുക യായി രുന്നു.

- pma

വായിക്കുക: , , , , ,

Comments Off on പെൺ കുട്ടിയെ പീഡിപ്പിച്ച പള്ളി ഇമാമിന് എതിരെ പോക്സോ കേസ്

കത്തോലിക്കാ സഭയിൽ കന്യാ സ്ത്രീ കളെ ലൈംഗിക ചൂഷണം ചെയ്യുന്നു : പോപ്പ് ഫ്രാന്‍സിസ്

February 7th, 2019

vatican-pope-francis-ePathram
അബുദാബി : കത്തോലിക്ക സഭയിലെ ചില മെത്രാ ന്മാരും വൈദി കരും കന്യാ സ്ത്രീകളെ ലൈംഗിക മായി ചൂഷണം ചെയ്യു ന്നുണ്ട് എന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ.

മൂന്നു ദിവസത്തെ സന്ദര്‍ശന ത്തി നായി അബു ദാബി യില്‍ എത്തിയ മാര്‍പ്പാപ്പ, മാധ്യമ പ്രവര്‍ ത്തക രുടേ ചോദ്യ ങ്ങള്‍ക്ക് മറു പടി ആയിട്ടാണ് ഈ വിഷയം പറഞ്ഞത്.

കന്യാസ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം പൂർണ്ണമായി തടയു വാൻ താൻ പ്രതിജ്ഞാ ബദ്ധനാണ് എന്നും ഫ്രാന്‍ സിസ് മാര്‍പ്പാപ്പ കൂട്ടിച്ചേര്‍ത്തു. ശാരീരിക പീഡന ത്തിന്റെയും ലൈംഗിക ചൂഷണ ത്തിന്റെ യും അടിസ്ഥാന ത്തിൽ ഒട്ടേറെ വൈദി കരെ സസ്പെൻഡ് ചെയ്യേണ്ടി വന്നി ട്ടുണ്ട്.

ഇപ്പോഴും ഇത്തരം പ്രശ്നങ്ങളും പരാതികളും തുട രുന്നു. പുരോഹിതർ കന്യാസ്ത്രീകളെ ലൈംഗിക അടി മകള്‍ ആക്കിയ സംഭ വത്തെ തുടർന്ന്, മുൻ പോപ്പ് ബെനഡിക്ട് പതി നാറാ മൻ ഒരു സന്ന്യാസ സഭ പിരിച്ചു വിടുകയും ചെയ്തിരുന്നു.

- pma

വായിക്കുക: , , ,

Comments Off on കത്തോലിക്കാ സഭയിൽ കന്യാ സ്ത്രീ കളെ ലൈംഗിക ചൂഷണം ചെയ്യുന്നു : പോപ്പ് ഫ്രാന്‍സിസ്

മാ​ന​വ സൗ​ഹാ​ർ​ദ്ദ രേ​ഖ : മാ​ർ​പാ​പ്പ​യും ഗ്രാ​ൻ​ഡ്​ ഇ​മാ​മും ഒ​പ്പു ​വെ​ച്ചു

February 5th, 2019

pope-francis-sign-human-fraternity-meet-abudhabi-ePathram

അബുദാബി : ലോക സമാധാനവും മാനവ സാഹോദ ര്യവും ശക്തി പ്പെടുത്തുക, പാവങ്ങളെ സഹായിക്കുക എന്നീ ലക്ഷ്യ ങ്ങ ളോടെ യുള്ള മാനവ സൗഹാർദ്ദ രേഖ (The Document on Human Fraternity) യിൽ  ഫ്രാൻസിസ് മാർ പാപ്പയും അൽ അസ്ഹർ ഗ്രാൻഡ് ഇമാം ഡോ. അഹ്മദ് അൽ ത്വയ്യിബ് എന്നിവര്‍ ഒപ്പു വെച്ചു.

അബുദാബി ഫൗണ്ടേഴ്സ് മെമ്മോറി യലിൽ ഒരുക്കിയ മാനവ സൗഹാർദ്ദ ആഗോള സമ്മേളനത്തി ല്‍ വെച്ചാണ് ഇരുവരും രേഖ യിൽ ഒപ്പിട്ടത്.

ചടങ്ങില്‍ യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രി യും ദുബായ് ഭരണാ ധികാരി യുമായ ശൈഖ് മു ഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം, യു. എ. ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറും അബു ദാബി കിരീട അവ കാശി യുമായ ജന റല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍,  മന്ത്രിമാര്‍, മത നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി നിരവധി പ്രമുഖര്‍ സംബന്ധിച്ചു.

ഭാവി തല മുറ ക്കുള്ള മാർഗ്ഗ നിർദ്ദേശം ആണ് ഈ മാനവ സൗഹാർദ്ദ രേഖ എന്ന് സ്വയം വിശേ ഷിപ്പി ക്കുന്നു.

- pma

വായിക്കുക: , , , , , ,

Comments Off on മാ​ന​വ സൗ​ഹാ​ർ​ദ്ദ രേ​ഖ : മാ​ർ​പാ​പ്പ​യും ഗ്രാ​ൻ​ഡ്​ ഇ​മാ​മും ഒ​പ്പു ​വെ​ച്ചു

മാർപ്പാപ്പയുടെ സന്ദർശനം : നഗരത്തിൽ ഗതാഗത നിയന്ത്രണം

February 5th, 2019

sheikh-muhammed-receive-pope-francis-ePathram
അബുദാബി : മൂന്നു ദിവസ ത്തെ സന്ദര്‍ശ നത്തി നായി യു. എ. ഇ. യില്‍ എത്തിയ മാർ പാപ്പ യുടെ പൊതു പരി പാടി ചൊവ്വാഴ്ച അബു ദാബി സായിദ് സ്പോർ ട്ട്സ് സിറ്റി യില്‍ നടക്കും

ഇതിന്റെ ഭാഗമായി തിങ്കളാഴ്ച വൈകുന്നേരം മുതല്‍ തന്നെ അബു ദാബി സായിദ് സ്പോർട്ട്സ് സിറ്റി യുടെ സമീപം എല്ലാ റോഡു കളിലും ഗതാ ഗത നിയ ന്ത്രണം ഏര്‍പ്പെടുത്തി. സ്റ്റേഡിയ ത്തിന് ചുറ്റു ഭാഗ ത്തുമുള്ള എല്ലാ റോഡു കളും ഇന്ന് അടച്ചിട്ടി രിക്കു കയാണ്.

സായിദ് സ്പോർട്ട്സ് സിറ്റി യില്‍ ഒരുക്കിയ പ്രത്യേക മണ്ഡപ ത്തില്‍ ചൊവ്വാഴ്ച രാവിലെ യു. എ. ഇ. സമയം 10. 30 മുതല്‍ മാര്‍പാപ്പ യുടെ മുഖ്യ കാർമ്മികത്വ ത്തിൽ കുർബ്ബാന ആരംഭിക്കും. കുർബ്ബാന യിലും പൊതു പരി പാടി യിലും 1.35 ലക്ഷം പേർ പങ്കെടുക്കും. ചൊവ്വാഴ്ച പുലർച്ചെ അഞ്ചു മണി മുതൽ സ്റ്റേഡിയ ത്തിലേ ക്കുള്ള സന്ദര്‍ശ കരുടെ പ്രവേശനം ആരംഭിച്ചു.

ശൈഖ് റാഷിദ് ബിൻ സായിദ് സ്ട്രീറ്റ്, സൈഫ് ഗൊബാഷ് സ്ട്രീറ്റ് പൂര്‍ണ്ണമായും അടക്കുകയും ഖലീജ് അല്‍ അറബി സ്ട്രീറ്റ് ഭാഗിക മായി അടക്കു കയും വാഹന ങ്ങളെ മറ്റു ഭാഗ ങ്ങളി ലേക്ക് വഴി തിരിച്ചു വിടു കയും  ചെയ്തു.

- pma

വായിക്കുക: , , , ,

Comments Off on മാർപ്പാപ്പയുടെ സന്ദർശനം : നഗരത്തിൽ ഗതാഗത നിയന്ത്രണം

Page 41 of 73« First...102030...3940414243...506070...Last »

« Previous Page« Previous « എ. കെ. ജി. സ്മാരക 5 – എ സൈഡ് ഫുട് ബോള്‍
Next »Next Page » ആൻറിയ ‘ഫിയസ്റ്റ – 2019’ പത്മശ്രീ മധു ഉത്ഘാടനം ചെയ്തു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha