മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു

October 5th, 2024

all-india-radio-news-anchor-m-ramachandran-passes-away-ePathram
തിരുവനന്തപുരം: ആകാശവാണി മുൻ വാര്‍ത്താ അവതാരകൻ എം. രാമചന്ദ്രൻ (91) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം.

ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഒന്നും ഇല്ലാതിരുന്ന കാലത്ത് റേഡിയേ വാർത്തകളെ ജനകീയമാക്കിയതിൽ അദ്ദേഹം മുഖ്യ പങ്ക് വഹിച്ചു. വൈദ്യുതി ബോര്‍ഡില്‍ ഉദ്യോഗസ്ഥൻ ആയിരിക്കെ ആകാശ വാണിയില്‍ എത്തുന്നത്. രാമചന്ദ്രൻ അവതരിപ്പിച്ച കൗതുക വാർത്തകൾ ഏറെ ശ്രദ്ധേയമായിരുന്നു. ദീര്‍ഘകാലം ആകാശവാണിയില്‍ സേവനം അനുഷ്ഠിച്ചു.

പിന്നീട് കൈരളി ടി. വിയിൽ സാക്ഷി എന്ന ആക്ഷേപ ഹാസ്യ പരിപാടി യുടെ ശബ്ദമായി മാറി. തുടർന്ന് ഗൾഫിലെ ചില മലയാളം റേഡിയോ പ്രോഗ്രാമുകളിൽ കൗതുക വാർത്തകൾ അവതരിപ്പിച്ചിരുന്നു.

- pma

വായിക്കുക: , , , ,

Comments Off on മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു

സംവിധായകൻ മോഹൻ അന്തരിച്ചു

August 27th, 2024

film-director-mohan-passed-away-ePathram
മലയാള സിനിമയിൽ ന്യൂ വേവ് തരംഗത്തിനു തുടക്കം കുറിച്ച സംവിധായകൻ മോഹൻ (76) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട സ്വദേശിയാണ് മോഹൻ. പ്രമുഖ നർത്തകിയും അദ്ദേഹത്തിൻ്റെ ‘രണ്ടു പെൺ കുട്ടികൾ’ എന്ന സിനിമയിലെ നായികയും ആയിരുന്ന പഴയ കാല അഭിനേത്രി അനുപമയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.

പ്രേക്ഷക പ്രശംസയും നിരൂപക ശ്രദ്ധയും നേടിയ നിരവധി സിനിമകൾ ഒരുക്കി. മലയാള സിനിമയിലെ സുവർണ്ണ കാലമായ എൺപതു കളിലെ മുൻ നിര സംവിധായകനാണ് മോഹൻ. 1978 ൽ റിലീസ് ചെയ്ത വാടക വീട് എന്ന ചിത്രത്തിലൂടെയാണ് മോഹൻ സംവിധാന രംഗത്ത് സജീവമായത്.

തുടർന്ന്, ശാലിനി എൻ്റെ കൂട്ടുകാരി (1978), രണ്ടു പെൺ കുട്ടികൾ (1978), സൂര്യദാഹം (1979), കൊച്ചു കൊച്ചു തെറ്റുകൾ (1979), കഥയറിയാതെ (1981), വിട പറയും മുമ്പേ (1981), നിറം മാറുന്ന നിമിഷങ്ങൾ (1982), ഇളക്കങ്ങൾ (1982), ഇടവേള (1982), ആലോലം (1982), രചന (1983), മംഗളം നേരുന്നു (1984), ഒരു കഥ ഒരു നുണക്കഥ (1986), തീർത്ഥം (1987), ശ്രുതി (1987), ഇസബല്ല (1988), മുഖം (1990), പക്ഷേ (1994), സാക്ഷ്യം (1995), അങ്ങനെ ഒരു അവധിക്കാലത്ത് (1999), ദ കാമ്പസ് (2005) എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു.

director-mohan-ePathram

സംസ്ഥാന – ദേശീയ തലങ്ങളിൽ ശ്രദ്ധേയമായ ചിത്രങ്ങളായിരുന്നു ഇവയിൽ പലതും. വിടപറയും മുമ്പേ, മുഖം, ശ്രുതി, ആലോലം, അങ്ങനെ ഒരു അവധിക്കാലത്ത് എന്നീ അഞ്ചു സിനിമകൾക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്.

മോഹൻ സംവിധാനം ചെയ്ത സിനിമകളിലൂടെ ചലച്ചിത്ര രംഗത്ത് എത്തിയ നിരവധി പ്രതിഭകൾ ഇന്നും സജീവമാണ്. (മഞ്ജു വാര്യർ -സാക്ഷ്യം-, ഇടവേള ബാബു തുടങ്ങിയവരുടെ ആദ്യ സിനിമകൾ). മറ്റു ഭാഷകളിലെ ശ്രദ്ധേയരായ അഭിനേതാക്കളും അദ്ദേഹത്തിൻറെ ചിത്രങ്ങളിലൂടെ മലയാളത്തിൽ സാന്നിദ്ധ്യം അറിയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on സംവിധായകൻ മോഹൻ അന്തരിച്ചു

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബി. ആര്‍. പി. ഭാസ്‌കര്‍ അന്തരിച്ചു

June 4th, 2024

brp-bhasker-passes-away-ePathram
തിരുവനന്തപുരം : മാധ്യമ ലോകത്തെ കുലപതികളില്‍ ഒരാളായ ബി. ആര്‍. പി. ഭാസ്‌കര്‍ (92) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ വിശ്രമ ജീവിതത്തിലായിരുന്നു അദ്ദേഹം.

രാഷ്ട്രീയ നിരീക്ഷകനും എഴുത്തുകാരനുമായ ബാബു രാജേന്ദ്ര പ്രസാദ് ഭാസ്‌കര്‍ എന്ന ബി. ആര്‍. പി. ഭാസ്‌കർ ഏഴു പതിറ്റാണ്ടിലേറെ കാലം പത്ര പ്രവര്‍ത്തന രംഗത്ത് നിറഞ്ഞു നിന്നു.

പത്രപ്രവര്‍ത്തന ജീവിതത്തിൻ്റെ എഴുപതാം വാര്‍ഷികത്തില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. എങ്കിലും എഴുത്തും വായനയുമായി നവ മാധ്യമ ങ്ങളിലും അടക്കം സജീവമായിരുന്നു.

ദി ഹിന്ദു, സ്റ്റേറ്റ്‌സ്മാന്‍, പേട്രിയറ്റ്, യു. എന്‍. ഐ., ഡെക്കാണ്‍ ഹെറാള്‍ഡ് എന്നീ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. കേരള സര്‍ക്കാറിൻ്റെ സ്വദേശാഭിമാനി-കേസരി മാധ്യമ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , ,

Comments Off on മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബി. ആര്‍. പി. ഭാസ്‌കര്‍ അന്തരിച്ചു

കല്ലിങ്ങൽ മുഹമ്മദ് കുട്ടി മുസ്ലിയാർ അന്തരിച്ചു

May 7th, 2024

thrithala-koppam-kallingal-muhammed-kutty-musliyar-passes-away-ePathram
ചാവക്കാട് : പ്രമുഖ മത പണ്ഡിതനും ബ്ലാങ്ങാട് ചേർക്കൽ ജുമാ മസ്ജിദിൽ ദീർഘകാലം സേവനം അനുഷ്ഠിച്ച കൊപ്പം കല്ലിങ്ങൽ മുഹമ്മദ് കുട്ടി മുസ്ലിയാർ അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. മെയ് 6 തിങ്കളാഴ്ച്ച പുലർച്ചെയാണ് അന്ത്യം. ഖബറടക്കം കൊപ്പം ജുമാ അത്ത് പള്ളി ഖബർസ്ഥാനിൽ.

തൃശൂര്‍ ജില്ലയിലെ ഏറ്റവും പുരാതന പള്ളികളില്‍ ഒന്നായ, 300 വർഷങ്ങളോളം പഴക്കമുള്ള ബ്ലാങ്ങാട് ജുമാ മസ്ജിദ് ദർസിലും സുല്ലമുൽ ഇസ്‌ലാം മദ്രസ്സ യിലും മുദരിസ് ആയിരുന്ന അദ്ദേഹത്തിൻ്റെ കീഴിൽ മതപഠനം നടത്തിയിരുന്ന ആയിരങ്ങൾ മത – സാമൂഹ്യ രംഗങ്ങളിലെ വിവിധ മേഖലകളിൽ പ്രവർത്തിച്ചു വരുന്ന പ്രമുഖരുണ്ട്. നിലവിൽ തൃത്താല കൊപ്പം മഹല്ല് പ്രസിഡണ്ടും കൊപ്പം കേന്ദ്ര മഹല്ല് അഡ്‌വൈസറി മെമ്പറുമാണ്.

- pma

വായിക്കുക: , , , , ,

Comments Off on കല്ലിങ്ങൽ മുഹമ്മദ് കുട്ടി മുസ്ലിയാർ അന്തരിച്ചു

പങ്കജ് ഉദാസ് അന്തരിച്ചു

February 28th, 2024

gazal-singer-pankaj-udhas-ePathram

വിഖ്യാത ഗസൽ ഗായകൻ പങ്കജ് ഉദാസ് (72) അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിൽ ആയിരുന്നു. അദ്ദേഹത്തിൻ്റെ മകൾ നയാബ് ഉദാസ്, ഇൻസ്റ്റാ ഗ്രാമി ലൂടെയാണ് വിയോഗ വാർത്ത അറിയിച്ചത്.

1980 ൽ ‘ആഹത്’ എന്ന ആദ്യ ആൽബത്തിലൂടെ പങ്കജ് ഉദാസ് സംഗീത ആസ്വാദകരുടെ മനം കവർന്നു. പിന്നീട് മുഖരാർ, തറന്നം, മെഹ്ഫിൽ തുടങ്ങിയവയും ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചു.

മഹേഷ് ഭട്ട് സംവിധാനം ചെയ്ത് 1986 ൽ റിലീസ് ചെയ്ത ‘നാം’ എന്ന ഹിന്ദി സിനിമയിലെ ‘ചിട്ടി ആയീ ഹേ… ആയീ ഹേ… വതൻ സെ ഛിട്ടി’ എന്ന എവർ ഗ്രീൻ ഹിറ്റ് ഗാനത്തിലൂടെ പങ്കജ് ഉദാസ് സിനിമാ മേഖലക്കും പ്രിയപ്പെട്ട ഗായകനായി മാറി. ശരാശരി നിലവാരം മാത്രമുണ്ടായിരുന്ന ‘നാം’ എന്ന സിനിമയുടെ വൻ വിജയത്തിന്‌ ഈ ഗാനം കാരണമായി എന്ന് പറയാം.

വിദേശങ്ങളിൽ അടക്കം നിരവധി സംഗീത വേദി കളിലും ധാരാളം സിനിമകളിലും പാടി. ‘എന്നുമീ സ്വരം’ എന്ന മലയാള ആൽബത്തിൽ പാടിയിട്ടുണ്ട്. 2006 ൽ പത്മശ്രീ പുരസ്കാരം നേടിയിരുന്നു.

* Image Credit : Kamal Kassim 

- pma

വായിക്കുക: , , , , ,

Comments Off on പങ്കജ് ഉദാസ് അന്തരിച്ചു

Page 3 of 1612345...10...Last »

« Previous Page« Previous « ഖുർആൻ പാരായണ മത്സരം
Next »Next Page » ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha