കല്ലിങ്ങൽ മുഹമ്മദ് കുട്ടി മുസ്ലിയാർ അന്തരിച്ചു

May 7th, 2024

thrithala-koppam-kallingal-muhammed-kutty-musliyar-passes-away-ePathram
ചാവക്കാട് : പ്രമുഖ മത പണ്ഡിതനും ബ്ലാങ്ങാട് ചേർക്കൽ ജുമാ മസ്ജിദിൽ ദീർഘകാലം സേവനം അനുഷ്ഠിച്ച കൊപ്പം കല്ലിങ്ങൽ മുഹമ്മദ് കുട്ടി മുസ്ലിയാർ അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. മെയ് 6 തിങ്കളാഴ്ച്ച പുലർച്ചെയാണ് അന്ത്യം. ഖബറടക്കം കൊപ്പം ജുമാ അത്ത് പള്ളി ഖബർസ്ഥാനിൽ.

തൃശൂര്‍ ജില്ലയിലെ ഏറ്റവും പുരാതന പള്ളികളില്‍ ഒന്നായ, 300 വർഷങ്ങളോളം പഴക്കമുള്ള ബ്ലാങ്ങാട് ജുമാ മസ്ജിദ് ദർസിലും സുല്ലമുൽ ഇസ്‌ലാം മദ്രസ്സ യിലും മുദരിസ് ആയിരുന്ന അദ്ദേഹത്തിൻ്റെ കീഴിൽ മതപഠനം നടത്തിയിരുന്ന ആയിരങ്ങൾ മത – സാമൂഹ്യ രംഗങ്ങളിലെ വിവിധ മേഖലകളിൽ പ്രവർത്തിച്ചു വരുന്ന പ്രമുഖരുണ്ട്. നിലവിൽ തൃത്താല കൊപ്പം മഹല്ല് പ്രസിഡണ്ടും കൊപ്പം കേന്ദ്ര മഹല്ല് അഡ്‌വൈസറി മെമ്പറുമാണ്.

- pma

വായിക്കുക: , , , , ,

Comments Off on കല്ലിങ്ങൽ മുഹമ്മദ് കുട്ടി മുസ്ലിയാർ അന്തരിച്ചു

പങ്കജ് ഉദാസ് അന്തരിച്ചു

February 28th, 2024

gazal-singer-pankaj-udhas-ePathram

വിഖ്യാത ഗസൽ ഗായകൻ പങ്കജ് ഉദാസ് (72) അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിൽ ആയിരുന്നു. അദ്ദേഹത്തിൻ്റെ മകൾ നയാബ് ഉദാസ്, ഇൻസ്റ്റാ ഗ്രാമി ലൂടെയാണ് വിയോഗ വാർത്ത അറിയിച്ചത്.

1980 ൽ ‘ആഹത്’ എന്ന ആദ്യ ആൽബത്തിലൂടെ പങ്കജ് ഉദാസ് സംഗീത ആസ്വാദകരുടെ മനം കവർന്നു. പിന്നീട് മുഖരാർ, തറന്നം, മെഹ്ഫിൽ തുടങ്ങിയവയും ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചു.

മഹേഷ് ഭട്ട് സംവിധാനം ചെയ്ത് 1986 ൽ റിലീസ് ചെയ്ത ‘നാം’ എന്ന ഹിന്ദി സിനിമയിലെ ‘ചിട്ടി ആയീ ഹേ… ആയീ ഹേ… വതൻ സെ ഛിട്ടി’ എന്ന എവർ ഗ്രീൻ ഹിറ്റ് ഗാനത്തിലൂടെ പങ്കജ് ഉദാസ് സിനിമാ മേഖലക്കും പ്രിയപ്പെട്ട ഗായകനായി മാറി. ശരാശരി നിലവാരം മാത്രമുണ്ടായിരുന്ന ‘നാം’ എന്ന സിനിമയുടെ വൻ വിജയത്തിന്‌ ഈ ഗാനം കാരണമായി എന്ന് പറയാം.

വിദേശങ്ങളിൽ അടക്കം നിരവധി സംഗീത വേദി കളിലും ധാരാളം സിനിമകളിലും പാടി. ‘എന്നുമീ സ്വരം’ എന്ന മലയാള ആൽബത്തിൽ പാടിയിട്ടുണ്ട്. 2006 ൽ പത്മശ്രീ പുരസ്കാരം നേടിയിരുന്നു.

* Image Credit : Kamal Kassim 

- pma

വായിക്കുക: , , , , ,

Comments Off on പങ്കജ് ഉദാസ് അന്തരിച്ചു

പ്രകാശ് കോളേരി അന്തരിച്ചു

February 13th, 2024

director-prakash-koleari-passes-away-ePathram
ചലച്ചിത്രകാരൻ പ്രകാശ് കോളേരി (65) അന്തരിച്ചു. 1987 ല്‍ പുറത്തിറങ്ങിയ മിഴിയിതളില്‍ കണ്ണീരുമായി എന്ന സിനിമയുടെ സംവിധാനം നിർവ്വഹിച്ചു കൊണ്ടാണ് പ്രകാശ് കോളേരി ചലച്ചിത്ര രംഗത്ത് എത്തുന്നത്. തിരക്കഥാ കൃത്ത്, ഗാന രചയിതാവ്, സംഗീത സംവിധായകൻ എന്നീ നിലകളിലും പ്രകാശ് വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്

ദീർഘ സുംഗലീ ഭവ, അവൻ അനന്ത പത്മനാഭൻ, വരും വരാതിരിക്കില്ല, വലതു കാല്‍ വെച്ച്, പാട്ടു പുസ്തകം എന്നീ ചിത്രങ്ങൾ ഒരുക്കിയത് പ്രകാശ് കോളേരി ആയിരുന്നു.

വയനാട്ടിലെ വീട്ടിനുള്ളില്‍ പ്രകാശിനെ മരിച്ച നില യില്‍ കണ്ടെത്തുകയായിരുന്നു എന്നാണു റിപ്പോർട്ട്.

മാതാ പിതാക്കളുടെ മരണ ശേഷം വയനാട് കോളേരി അരിപ്പം കുന്നേല്‍ വീട്ടില്‍ പ്രകാശ് തനിച്ചായിരുന്നു താമസിച്ചിരുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പ്രകാശിനെ വീടിന് പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് അയല്‍ വാസികളും ബന്ധുക്കളും അന്വേഷിച്ച് എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

* Image Credit: F B Profile

- pma

വായിക്കുക: , , , ,

Comments Off on പ്രകാശ് കോളേരി അന്തരിച്ചു

കെ. ജെ. ജോയ് അന്തരിച്ചു

January 16th, 2024

veteran-music-director-k-j-joy-passes-away-ePathram

ചലച്ചിത്ര സംഗീത സംവിധായകൻ കെ. ജെ. ജോയ് (77) അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ ജനുവരി 15 തിങ്കളാഴ്ച പുലർച്ചെ രണ്ടര മണിയോടെ ആയിരുന്നു അന്ത്യം. പക്ഷാഘാതത്തെ കിടപ്പിൽ ആയിരുന്നു.

സംഗീത സംവിധായകൻ എം. എസ്. വിശ്വ നാഥൻ്റെ പാട്ടുകൾക്ക് അക്കോർഡിയൻ വായിച്ച് കൊണ്ടാണ് കെ. ജെ. ജോയ് ചലച്ചിത്ര സംഗീത രംഗത്ത് സജീവമായത്. ദക്ഷിണേന്ത്യന്‍ സിനിമയില്‍ ആദ്യമായി കീ ബോര്‍ഡ് ഉപയോഗിച്ചത് ഇദ്ദേഹമാണ്.

1975 ല്‍ ലൗ ലെറ്റര്‍ എന്ന ചിത്രത്തിലൂടെ ആയിരുന്നു സംഗീത സംവിധായകൻ ആയി അരങ്ങേറുന്നത്. മലയാള ത്തിലെ ആദ്യ ടെക്‌നോ മ്യുസീഷ്യന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട സംവിധായകനും കൂടിയാണ് ഇദ്ദേഹം. തൃശൂര്‍ നെല്ലിക്കുന്ന് സ്വദേശിയായ കെ. ജെ. ജോയ് നിരവധി ഹിറ്റ് ഗാനങ്ങൾ ഒരുക്കി

എൻസ്വരം പൂവിടും ഗാനമേ (അനുപല്ലവി), അക്കരെ ഇക്കരെ നിന്നാലെങ്ങനെ ആശ തീരും (ഇതാ ഒരു തീരം) കസ്തൂരി മാൻ മിഴി മലർ ശരമെയ്തു (മനുഷ്യമൃഗം), മറഞ്ഞിരുന്നാലും മനസ്സിൻ്റെ കണ്ണിൽ മലരായ് വിടരും നീ (സായൂജ്യം), സ്വർണ്ണ മീനിൻ്റെ ചേലൊത്ത (സർപ്പം) തുടങ്ങിയവ എല്ലാം ഇന്നും ഏറ്റു പാടുന്ന ഗാനങ്ങളാണ്.

കൂടാതെ ഇവൻ എൻ്റെ പ്രിയപുത്രൻ, ചന്ദനച്ചോല, ആരാധന, സ്നേഹ യമുന, മുക്കുവനെ സ്നേഹിച്ച ഭൂതം, ശക്തി, ഹൃദയം പാടുന്നു തുടങ്ങി ഇരുനൂറോളം ചിത്രങ്ങൾക്ക് സംഗീതം ഒരുക്കി. ദാദ എന്ന ചിത്രത്തിനു വേണ്ടിയാണ് അവസാനമായി (1994) ഈണം നൽകിയത്.

- pma

വായിക്കുക: , ,

Comments Off on കെ. ജെ. ജോയ് അന്തരിച്ചു

ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്

January 9th, 2024

vaikom-muhammad-basheer-epathram

കോട്ടയം : തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിൻ്റെ 16-ാമത് ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിനു സമ്മാനിക്കും.

അദ്ദേഹത്തിൻ്റെ ‘നാരകങ്ങളുടെ ഉപമ’ എന്ന ചെറു കഥാ സമാഹാരമാണ് അവാർഡിന് പരിഗണിച്ചത്. നിസ്സഹായതയും നിസ്സംഗതയും സ്വത്വ ചിഹ്നങ്ങളായ ഒരു കൂട്ടം മനുഷ്യരുടെ പ്രതിരോധത്തിൻ്റെ കഥകളാണ് ഇ. സന്തോഷ് കുമാറിൻ്റെ ‘നാരകങ്ങളുടെ ഉപമ’ യിൽ ഉള്ളത്.

മനുഷ്യൻ സ്വയം തിരിച്ചറിയുന്നതിൻ്റെ വഴികൾ വൈവിധ്യമുള്ളതാണ്. അവയിലൂടെയുള്ള പ്രയാണ ത്തിൽ ജീവിതം കൈ വിട്ടു പോകുന്നവരുടെ അനുഭവങ്ങൾ തേച്ചു മിനുക്കി അവതരിപ്പിക്കുന്നതിൽ കഥാകൃത്ത് അസാധാരണ മികവു പുലർത്തി എന്ന് ജഡ്ജിംഗ് പാനൽ വിലയിരുത്തി.

basheer-literary-award-to-e-santhosh-kumar-for-his-book-naarakangalude-upama-ePathram

വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റ് ചെയർമാൻ അഡ്വ. പി. കെ. ഹരി കുമാര്‍, കെ. സി. നാരായണൻ, പി. കെ. രാജ ശേഖരൻ, ഡോ. കെ. രാധാകൃഷ്ണ വാര്യർ എന്നിവർ അടങ്ങിയ ജഡ്ജിംഗ് പാനലാണ് പുരസ്കാരം നിശ്ചയിച്ചത്. 50,000 രൂപയും പ്രശസ്തി പത്രവും സി. എൻ. കരുണാകരൻ രൂപ കല്പന ചെയ്ത ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

വൈക്കം മുഹമ്മദ് ബഷീറിൻ്റെ ജന്മ ദിനമായ 2024 ജനുവരി 21  ന് ജന്മ ദേശമായ തലയോലപ്പറമ്പിലെ ബഷീർ സ്മാരക മന്ദിരത്തിൽ വച്ച് അവാർഡ് സമ്മാനിക്കും. Image Credit :  FB PAGE

- pma

വായിക്കുക: , , ,

Comments Off on ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്

Page 2 of 1512345...10...Last »

« Previous Page« Previous « ഡ്രൈവിംഗ് ടെസ്റ്റ് ‘മഹ്ബൂബ്’ വാട്‌സാപ്പ് വഴി ബുക്ക് ചെയ്യാം
Next »Next Page » ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha