സൗദി അറേബ്യ യിലേക്ക് യാത്ര ചെയ്യാന്‍ ഇസ്രായേല്‍ പൗരന്‍ മാര്‍ക്ക് അനുമതി

January 27th, 2020

israel-approves-travel-to-saudi-arabia-under-limited-circumstances-ePathram
ജെറുസലേം : ഇസ്രായേല്‍ പൗരന്‍മാര്‍ക്ക് സൗദി അറേബ്യ സന്ദര്‍ശിക്കുവാന്‍ ചില വ്യവസ്ഥ കളോടെ അനുമതി നല്‍കി. ഹജ്ജ് – ഉംറ കര്‍മ്മം നിര്‍വ്വഹിക്കു വാനും ബിസിനസ്സ് ആവശ്യ ങ്ങള്‍ ക്കായും സൗദി യില്‍ സന്ദര്‍ശനം നടത്താം. ഒമ്പത് ദിവസം വരെ മാത്രമെ സൗദിയില്‍ തങ്ങാന്‍ അനുവാദം നല്‍കുന്നുള്ളൂ എന്ന് ഇസ്രായേല്‍ ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ സൗദി അധികൃതരുടെ ക്ഷണവും അനുമതിയും യാത്രികര്‍ക്ക് ആവശ്യമാണ്.ഇസ്രാ യേലിലെ ഫലസ്തീന്‍ വിഭാഗത്തിലെ ഇസ്ലാംമത വിശ്വാസികള്‍ തീര്‍ത്ഥാടന ത്തിനായി മുന്‍പ് സൗദി അറേബ്യ സന്ദര്‍ശിച്ചിരുന്നു. ഇതു പ്രത്യേക അനുമതി ലഭിച്ചവര്‍ക്കും വിദേശ പാസ്സ് പോര്‍ട്ട് ഉള്ളവര്‍ക്കും മാത്രമായിരുന്നു.

 

- pma

വായിക്കുക: , , , , ,

Comments Off on സൗദി അറേബ്യ യിലേക്ക് യാത്ര ചെയ്യാന്‍ ഇസ്രായേല്‍ പൗരന്‍ മാര്‍ക്ക് അനുമതി

സൗദി അറേബ്യ യിലേക്ക് കൂടുതൽ സൈന്യത്തെ അയക്കും : അമേരിക്ക

July 21st, 2019

white-house-epathram
വാഷിംഗ്ടൺ : ഇറാന്റെ ഭാഗത്തു നിന്നുള്ള പ്രകോപനം തുടരുന്ന സാഹ ചര്യ ത്തിൽ സൗദി അറേബ്യ യിലേ ക്ക് കൂടുതൽ സൈന്യത്തെ അയക്കും എന്ന് അമേരിക്ക.

മേഖലയിലെ നിലവിലെ സൈനിക ബലം മെച്ച പ്പെടു ത്തുക യാണ് ലക്ഷ്യം എന്നും പെട്ടെന്ന് ഉണ്ടാവുന്ന ഭീഷണി നേരിടുന്ന തിനും കൂടി യാണ് ഈ നടപടി എന്നും പെന്റഗൺ അറി യിച്ചു.

സൗദി അറേബ്യ യിലെ പ്രിൻസ് സുൽത്താൻ എയർ ബേസി ലേക്ക് 500 സൈനി കരെ ക്കൂടി അയക്കു വാന്‍ ഒരുങ്ങുന്നു എന്ന് മാധ്യമ ങ്ങൾ റിപ്പോർട്ടു ചെയ്തി രുന്നു. എന്നാല്‍ എത്ര സൈനി കരെ യാണ് അയക്കു ന്നത് എന്നുള്ള കാര്യം പെന്റഗൺ വ്യക്തമാക്കിയിട്ടില്ല.

- pma

വായിക്കുക: , , ,

Comments Off on സൗദി അറേബ്യ യിലേക്ക് കൂടുതൽ സൈന്യത്തെ അയക്കും : അമേരിക്ക

സൗദിയുടെ എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണ ശ്രമം

May 14th, 2019

saudi-ship_epathram

റിയാദ്: അമേരിക്ക-ഇറാന്‍ പ്രതിസന്ധി കത്തി നില്‍ക്കെ തങ്ങളുടെ രണ്ട് എണ്ണക്കപ്പലുകള്‍ക്ക് നേരെ അട്ടിമറി ശ്രമം നടന്നതായി സൗദി അറേബ്യ. എണ്ണക്കപ്പലുകള്‍ക്ക് നേരെ യുഎഇയുടെ പരിധിയില്‍വച്ച് ഫുജൈറ തീരത്തിന് സമീപം ആക്രമണമുണ്ടായെന്നും സാരമായ കേടുപാടുകള്‍ സംഭവിച്ചെന്നും സൗദി അധികൃതര്‍ വ്യക്തമാക്കി. വിവിധ രാജ്യങ്ങളുടെ നാല് കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായെന്ന് യുഎഇയും സ്ഥിരീകരിച്ചു.

അറബിക്കടല്‍ തീരത്തെ യുഎഇയുടെ ഏക ടെര്‍മിനല്‍ തുറമുഖമാണ് ഫുജൈറ. സൗദിയില്‍നിന്ന് അമേരിക്കന്‍ റിഫൈനറിയിലേക്ക് ക്രൂഡ് ഓയില്‍ കൊണ്ടുപോകുന്ന കപ്പലുകള്‍ ആക്രമിക്കപ്പെട്ടത് കൂടുതല്‍ ആശങ്കക്ക് കാരണമായിട്ടുണ്ട്. അതേസമയം ആക്രമണങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് യുഎഇയും സൗദി അറേബ്യയും സൂചനയൊന്നും നല്‍കിയിട്ടില്ല. ആക്രമണത്തില്‍ ഇറാനും ആശങ്ക പ്രകടിപ്പിച്ചു. ജാഗ്രത പുലര്‍ത്തണമെന്നും കടല്‍ സുരക്ഷ ശക്തിപ്പെടുത്തണമെന്നും ഇറാനിയന്‍ വിദേശകാര്യ വക്താവ് അബ്ബാസ് മൗസവി അറിയിച്ചു.

- അവ്നി

വായിക്കുക: , , ,

Comments Off on സൗദിയുടെ എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണ ശ്രമം

ലുലു ഗ്രൂപ്പ് ഹൈപ്പര്‍ മാര്‍ക്കറ്റ് റിയാദില്‍

July 26th, 2018

lulu-hypermarket-150-th-branch-riyad-ksa-ePathram
റിയാദ് : വാണിജ്യ മേഖല യിലെ കുതിപ്പിന്റെ പ്രതീക മായ ലുലു ഗ്രൂപ്പിന്റെ 150-ാമത്തെ ഹൈപ്പര്‍ മാര്‍ ക്കറ്റ് സൗദി അറേബ്യ യുടെ തല സ്ഥാനമായ റിയാദില്‍ പ്രവര്‍ ത്തനം ആരം ഭിച്ചു. സൗദി അറേബ്യ യിലെ 13-ാമത്തെ ലുലു ശാഖ യാണിത്.

സൗദി ജനറല്‍ ഇന്‍വെസ്റ്റ്‌ മെന്റ് അഥോറിറ്റി ഗവര്‍ണ്ണര്‍ (സാജിയ) എഞ്ചിനീയര്‍ ഇബ്രാഹിം അല്‍ ഒമറാണ് ലുലു വിന്റെ ഏറ്റവും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റ് റിയാദി ലെ യാര്‍ മുഖില്‍ ഉദ്ഘാടനം ചെയ്തത്.

lulu-in-saudi-arabia-150-hypermarket-in-riyad-ePathram

സാജിയ ഡെ.ഗവര്‍ണ്ണര്‍ ഇബ്രാഹിം അല്‍ സുവൈല്‍, സൗദിയിലെ യു.എ.ഇ. സ്ഥാനപതി ശൈഖ് ശഖ്ബൂത്ത് ബിന്‍ നഹ്യാന്‍ അല്‍ നഹ്യാന്‍, ഇന്ത്യന്‍ സ്ഥാന പതി അഹമ്മദ് ജാവേദ്, ലുലു ഗ്രൂപ്പ് ചെയര്‍ മാന്‍ എം. എ. യൂസഫലി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, എം. എ. അഷ്‌റഫ് അലി, ഡയറക്ടര്‍ എം. എ. സലീം, ലുലു സൗദി ഡയ റക്ടര്‍ ഷെഹീം മുഹമ്മദ് എന്നി വരും സംബ ന്ധിച്ചു.

പ്രിന്‍സ് തുര്‍ക്കി അല്‍ ഫര്‍ ഹാന്‍, മുഹമ്മദ് അല്‍ സുദൈരി രാജ കുമാരന്‍, മറ്റു രാജ കുടും ബാംഗ ങ്ങള്‍, ഉന്നത ഉദ്യോഗ സ്ഥര്‍, വ്യവസായ പ്രമുഖര്‍, ചേംബര്‍ പ്രതിനിധികള്‍ എന്നിവര്‍ അടക്കം നിരവധി പേര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

yousafali-in-lulu-riyad-branch-inauguration-ePathram

2.20 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണ ത്തിലാണ് റിയാദി ലെ യാര്‍ മുഖ് അത്യാഫ് മാളി ലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്.

ഗ്രോസറി, പച്ച ക്കറി കള്‍, ഗാര്‍ഹിക ഉല്പ്പന്ന ങ്ങളും ഉപകരണ ങ്ങളും, ഫാഷന്‍, ഇലക്ട്രോ ണിക്‌സ്, ഐ. ടി., സ്പോര്‍ട്ട്സ് ഐറ്റംസ് എന്നിവ ഉള്‍പ്പെടെ യുള്ള വയുടെ വിശാലയ മായ ശേഖര മാണ് ലുലു വില്‍ സജ്ജ മാക്കി യിട്ടുള്ളത്.

ചുരുങ്ങിയ കാലം കൊണ്ട് ലോക ത്തിലെ മികച്ച ഷോപ്പിംഗ് അനുഭവം സമ്മാനിക്കാന്‍ സാധിച്ച ലുലു വി ന്റെ വിജയ കര മായ വളര്‍ച്ച യുടെ പുതിയ നാഴിക ക്കല്ലാ ണിത് എന്ന് ലുലു ഗ്രൂപ്പ് ചെയര്‍ മാന്‍ എം. എ. യൂസഫലി പറഞ്ഞു.

സൗദി യില്‍ ലുലുവിന്റെ സാന്നിദ്ധ്യം വിപുല പ്പെടു ത്തുന്ന തിന്റെ ഭാഗ മായി കൂടു തല്‍ ഹൈപ്പര്‍ മാര്‍ ക്കറ്റു കള്‍ ആരം ഭിക്കും. 2020 ആകു മ്പോഴേക്കും 1 ബില്യണ്‍ സൗദി റിയാല്‍ (2000 കോടി രൂപ) മുതല്‍ മുട ക്കില്‍ 15 ഹൈപ്പര്‍ മാര്‍ക്കറ്റു കള്‍ കൂടി ആരംഭിക്കും.

റിയാദില്‍ മൂന്ന് എണ്ണവും, താബൂക്ക്, ദമാം എന്നിവിട ങ്ങളില്‍ ഒരോന്ന് വീതവും ഉള്‍ പ്പെടെ യാണിത്. 3000 സൗദി പൗര ന്മാര്‍ സൗദി യില്‍ ലുലുവില്‍ ജോലി ചെയ്യു ന്നുണ്ട്. 2020 ആകുമ്പോഴേക്കും ഇത് 6000 ആകും. ഇത് കൂടാതെ എല്ലാ തല ങ്ങ ളിലും മികച്ച പരിശീലനം സൗദി കള്‍ക്ക് നല്‍ കുന്നുണ്ട് എന്നും എം. എ. യൂസ ഫലി പറഞ്ഞു.

റിയാദിലെ കിംഗ് അബ്ദുള്ള എക്ക ണോമിക് സിറ്റി യില്‍ 200 മില്യണ്‍ റിയാല്‍ നിക്ഷേപ ത്തി ല്‍ ആധുനിക രീതി യിലുള്ള ലോജിസ്റ്റിക്‌സ് സെന്റര്‍ ആരംഭിക്കും എന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.

- pma

വായിക്കുക: , , , ,

Comments Off on ലുലു ഗ്രൂപ്പ് ഹൈപ്പര്‍ മാര്‍ക്കറ്റ് റിയാദില്‍

നിരോധനം നീക്കി : സൗദിയിൽ വനിത കൾ വാഹനം ഓടിച്ചു തുടങ്ങി

June 24th, 2018

saudi driving ban-epathram

റിയാദ് : സൗദി അറേബ്യ യിൽ ഇന്നു മുതല്‍ വനിതകൾ വാഹനം ഓടിച്ചു തുടങ്ങി. വാഹനം ഓടി ക്കുന്ന തിന് മുന്‍പേ ട്രാഫിക് വിഭാഗം പൊലീസ് ഉദ്യോഗസ്ഥർ പൂക്കൾ സമ്മാനിച്ചു.

ഈ മാസം 24 മുതല്‍ സൗദി അറേബ്യ യിൽ സ്ത്രീ കൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കും എന്ന് സൽ മാൻ രാജാവ് പ്രഖ്യാപി ച്ചിരുന്നു. ഇതേ തുടര്‍ന്ന് അര ലക്ഷ ത്തില്‍ അധികം സൗദി വനിത കൾക്ക് ഡ്രൈവിംഗി നുള്ള അനുമതി ലഭിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on നിരോധനം നീക്കി : സൗദിയിൽ വനിത കൾ വാഹനം ഓടിച്ചു തുടങ്ങി

Page 5 of 8« First...34567...Last »

« Previous Page« Previous « എയര്‍ പോര്‍ട്ടു കളിലേക്ക്​ കെ. എസ്. ആർ. ടി. സി. സർവ്വീസ് നടത്തും
Next »Next Page » പയ്യന്നൂർ സൗഹൃദ വേദി അബു ദാബി ഘടകം പുനസ്സംഘടിപ്പിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha