നാളികേരം ഫീസ് : സാമ്പത്തിക പ്രതിസന്ധിക്ക് പുതിയ ഉപാധി  

November 4th, 2020

coconut-tree-ePathram
ജക്കാര്‍ത്ത : കൊവിഡ് മഹാമാരിയെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിദ്യാര്‍ത്ഥി കളില്‍ നിന്നും ഫീസ് ഇനത്തില്‍ നാളികേരം സ്വീകരിക്കാം എന്ന് ബാലി (ഇന്തോനേഷ്യ) യിലെ വീനസ് വണ്‍ ടൂറിസം അക്കാദമി. തേങ്ങ അല്ലെങ്കില്‍ മുരിങ്ങ ഇല, ബ്രഹ്മി തുടങ്ങിയ പ്രകൃതി ദത്ത ഉത്പന്നങ്ങളും ഫീസിന് പകരം നല്‍കാം എന്നാണ് കോളേജ് അധികൃതര്‍ വിദ്യാര്‍ത്ഥി കള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം.

ഇങ്ങിനെ ശേഖരിക്കുന്നവ പിന്നീട് എണ്ണ ആക്കിയും ആയുര്‍വേദ ഉത്പന്ന ങ്ങള്‍ ആക്കിയും കോളേജ് അധി കൃതര്‍ തന്നെ വിപണി യില്‍ എത്തിക്കും. ബാലി യിലെ പ്രാദേശിക മാധ്യമ ങ്ങളില്‍ വളരെ ശ്രദ്ധ നേടിയ ഈ വാര്‍ത്ത ലോകത്തിലെ മുഖ്യ ധാരാ മാധ്യമ ങ്ങള്‍ എല്ലാം പ്രാധാന്യത്തോടെ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

- pma

വായിക്കുക: , , , , , ,

Comments Off on നാളികേരം ഫീസ് : സാമ്പത്തിക പ്രതിസന്ധിക്ക് പുതിയ ഉപാധി  

നാളികേര ക്ഷാമം : ശ്രീലങ്കന്‍ മന്ത്രി തെങ്ങില്‍ കയറി വാര്‍ത്താ സമ്മേളനം നടത്തി

September 21st, 2020

sri-lankan-minister-arundika-fernando-press-meet-in-coconut-tree-ePathram
കൊളംബോ : ശ്രീലങ്കയിലെ നാളികേര ക്ഷാമത്തെ കുറിച്ച് വിശദീകരിക്കുവാനും നാളികേര ത്തിന്റെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്ന തിന്റെ ആവശ്യകതയെ കുറിച്ച് ജന ങ്ങളെ ബോധ വൽക്കരി ക്കുന്നതിനും വേണ്ടി തെങ്ങില്‍ കയറി വാര്‍ത്താ സമ്മേളനം നടത്തി ശ്രീലങ്കന്‍ നാളികേര വകുപ്പു മന്ത്രി അരുന്ധിക ഫെര്‍ണാണ്ടോ ശ്രദ്ധാ കേന്ദ്രമായി.

രാജ്യം വലിയ രീതിയില്‍ നാളികേര ക്ഷാമം നേരിടുക യാണ്. അതിനാല്‍ ലഭ്യമായ എല്ലാ സ്ഥലങ്ങളും തെങ്ങു കള്‍ വെച്ചു പിടിപ്പിച്ചു കൊണ്ട് നാളി കേര കൃഷിയെ പ്രോല്‍ സാഹി പ്പിക്കണം എന്നും നാളികേര കയറ്റു മതിയി ലൂടെ രാജ്യത്തിന് വിദേശ നാണ്യം നേടിക്കൊടു ക്കുവാന്‍ സാധിക്കും എന്നും മന്ത്രി തെങ്ങില്‍ കയറി നടത്തിയ വാര്‍ത്താ സമ്മേളന ത്തില്‍ പറഞ്ഞു.

നിലവില്‍ രാജ്യത്ത് നാളികേര ക്ഷാമം ഉണ്ടെങ്കിലും വിലക്കയറ്റം നിയന്ത്രി ക്കുവാന്‍ തന്നെ യാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

- pma

വായിക്കുക: , , , ,

Comments Off on നാളികേര ക്ഷാമം : ശ്രീലങ്കന്‍ മന്ത്രി തെങ്ങില്‍ കയറി വാര്‍ത്താ സമ്മേളനം നടത്തി

Page 2 of 212

« Previous Page « ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂന മര്‍ദ്ദം : കേരള ത്തില്‍ മഴ ശക്തമാവും
Next » വാഹനാപകടം : മൂന്നു മാസത്തിനകം തിരിച്ച് എടുത്തില്ലെങ്കില്‍ വാഹനം ലേലം ചെയ്യും »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha