തേജസ്സ് എക്സ് പ്രസ്സ് : രാജ്യത്തെ ആദ്യ സ്വകാര്യ തീവണ്ടി ഓടി തുടങ്ങി

October 5th, 2019

indias-first-private-train-tejas-express-flagged-off-ePathram
ന്യൂഡല്‍ഹി : രാജ്യത്തെ ആദ്യ സ്വകാര്യ തീവണ്ടി ‘തേജസ്സ് എക്സ് പ്രസ്സ്’ ലഖ്നൗ – ഡല്‍ഹി റൂട്ടില്‍ ഓടി തുടങ്ങി. ഉത്തര്‍ പ്രദേശ് മുഖ്യ മന്ത്രി യോഗി ആദിത്യ നാഥ് തേജസ്സ് എക്സ് പ്രസ്സ് ഫ്ലാഗ് ഓഫ് ചെയ്തു.

ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പ റേഷന്റെ (ഐ. ആര്‍. സി. ടി. സി.) മേല്‍ നോട്ടത്തി ലാണ് തേജസ്സ് എക്സ് പ്രസ്സ് സര്‍വ്വീസ്.

ആഴ്ച യില്‍ 6 ദിവസം (ചൊവ്വാഴ്ച ഒഴികെ) 6 മണി ക്കൂറും 15 മിനിറ്റ് സമയം കൊണ്ട് തേജസ്സ് എക്സ് പ്രസ്സ് ലഖ്‌നൗ വില്‍ നിന്ന് ഡല്‍ഹി യില്‍ എത്തും. കാണ്‍ പൂരി ലും ഗാസിയാ ബാദി ലും മാത്രമാണ് വണ്ടിക്ക് സ്റ്റോപ്പ് ഉള്ളത്.

Image Credit : Tejas Express Twitter

- pma

വായിക്കുക: , , ,

Comments Off on തേജസ്സ് എക്സ് പ്രസ്സ് : രാജ്യത്തെ ആദ്യ സ്വകാര്യ തീവണ്ടി ഓടി തുടങ്ങി

ദേശീയ പാത : കേരള ത്തിന്റെ നിര്‍ദ്ദേശ ങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു

October 2nd, 2019

national-highway-development-kerala-ePathram
ന്യൂഡല്‍ഹി : കേരളത്തിലെ ദേശീയ പാതാ വികസന ത്തിനു ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനം സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ഇറക്കി.

ഭൂമിക്ക് നഷ്ടപരിഹാരം നല്‍കേണ്ടതായ തുക യുടെ 25 ശതമാനം കേരളം നല്‍കും. കേന്ദ്രവും കേരളവും തമ്മില്‍ ഇതു സംബന്ധിച്ച കരാറില്‍ ഈ മാസം തന്നെ ഒപ്പു വെക്കും.

ദേശീയ പാതാ വികസന വുമായി ബന്ധ പ്പെട്ട നടപടികള്‍ വൈകുന്നതില്‍ മുഖ്യ മന്ത്രി പിണറായി വിജയന്‍, കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ അതൃപ്തി അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പെട്ടെന്നു തന്നെ ഇക്കാര്യങ്ങളില്‍ തീരുമാനം എടുത്തത്.

- pma

വായിക്കുക: , , ,

Comments Off on ദേശീയ പാത : കേരള ത്തിന്റെ നിര്‍ദ്ദേശ ങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു

എസ്. സി. – എസ്. ടി. നിയമ ഭേദഗതി : സുപ്രീം കോടതി പുനഃപരിശോധിക്കും

October 1st, 2019

supreme-court-allows-centre-s-review-against-dilution-of-sc-st-act-ePathram
ന്യൂഡല്‍ഹി : എസ്. സി – എസ്. ടി.  വിഭാഗ ങ്ങള്‍ക്ക് നേരെ യുള്ള അതിക്രമം തടയു വാനുള്ള നിയമ ത്തില്‍ ഭേദഗതി വരുത്തിയ വിധി സുപ്രീം കോടതി പുനഃ പരിശോധിക്കും. കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയം നല്‍കിയ പുനഃ പരിശോധനാ ഹര്‍ജി, ജസ്റ്റിസ്സ് അരുണ്‍ മിശ്ര, എം. ആര്‍. ഷാ, ബി. ആര്‍. ഗവി എന്നിവരുടെ മൂന്നംഗ ബെഞ്ച് സ്വീകരിക്കാന്‍ തീരുമാനിച്ചു.

സുപ്രീം കോടതിയുടെ 2018 മാര്‍ച്ച് 28 ലെ വിധിയാണ് പുനഃ പരിശോധിക്കുക. എസ്. സി – എസ്. ടി.  വിഭാഗ ക്കാര്‍ക്ക് എതിരായ അതി ക്രമ പരാതി കളില്‍ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമേ കേസ് എടുക്കുവാന്‍ പാടുള്ളൂ എന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്.

ഈ ഉത്തരവിന് എതിരെ നാനാ ഭാഗ ങ്ങളില്‍ നിന്നും വ്യാപകമായ പ്രതിഷേധം ഉയര്‍ന്ന തോടെ വിധി മറി കടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ല മെന്റില്‍ നിയമ ഭേദ ഗതി പാസ്സാക്കു കയും ചെയ്തു.

- pma

വായിക്കുക: , , , ,

Comments Off on എസ്. സി. – എസ്. ടി. നിയമ ഭേദഗതി : സുപ്രീം കോടതി പുനഃപരിശോധിക്കും

വിദ്യാഭ്യാസ ഗുണ നില വാര സൂചിക യില്‍ കേരളം ഒന്നാമത്

September 30th, 2019

niti-aayog-released-school-education-quality-index-ePathram

ന്യൂഡല്‍ഹി : നീതി ആയോഗ് പ്രസിദ്ധീ കരിച്ച സ്‌കൂള്‍ വിദ്യാഭ്യാസ ഗുണ നിലവാര സൂചികയില്‍ കേരളം ഒന്നാം സ്ഥാനത്ത്.

സംസ്ഥാനങ്ങളി ലെയും കേന്ദ്ര ഭരണ പ്രദേശങ്ങളി ലെയും വിദ്യാ ഭ്യാസ മേഖല യുടെ പ്രവര്‍ത്തന ങ്ങളെ വില യിരുത്തു ന്നതാണ് School Education Quality Index – SEQI അഥവാ സ്‌കൂള്‍ വിദ്യാ ഭ്യാസ ഗുണ നിലവാര സൂചിക.

kerala-number-one-state-in-india-public-affairs-centre-ePathram

നീതി ആയോഗ് പ്രസിദ്ധീകരിച്ച പട്ടിക യില്‍ 82.17 എന്ന സ്‌കോര്‍ നേടി കേരളം ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ തൊട്ടു പിന്നില്‍ തമിഴ്‌ നാട് (73.35), ഹരിയാന (69.54) എന്നീ സംസ്ഥാന ങ്ങള്‍ നിലയുറപ്പിച്ചു.

സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് സംസ്ഥാന ങ്ങള്‍ സ്വീകരി ച്ചിരിക്കുന്ന രീതി കളുടെ വിവിധ വശ ങ്ങള്‍ തിരി ച്ചറി യുവാനും അതു വഴി പുതിയ നിര്‍ദ്ദേശ ങ്ങള്‍ നല്‍കു വാനും കൂടി യാണ് SEQI തയ്യാറാക്കുന്നത്.

സൂചിക തയ്യാര്‍ ചെയ്യുന്നതി നായി വലിയ സംസ്ഥാന ങ്ങള്‍ (20), ചെറിയ സംസ്ഥാന ങ്ങള്‍ (8), കേന്ദ്ര ഭരണ പ്രദേശങ്ങള്‍ (7) എന്നിങ്ങനെ തരം തിരിച്ചിരുന്നു.

ചെറിയ സംസ്ഥാന ങ്ങളില്‍ ത്രിപുര, കേന്ദ്ര ഭരണ പ്രദേശ ങ്ങളില്‍ ചണ്ഡി ഗഡ് എന്നി ങ്ങനെ ഒന്നാം സ്ഥാനം നില നിര്‍ത്തി. സൂചിക യില്‍ ഏറ്റവും പിന്നി ലുള്ളത് ബിഹാര്‍ (37), ജാര്‍ ഖണ്ഡ്‌(30.65), അരുണാചല്‍ പ്രദേശ് (28.42) എന്നീ സംസ്ഥാനങ്ങളാണ്.

- pma

വായിക്കുക: , , , ,

Comments Off on വിദ്യാഭ്യാസ ഗുണ നില വാര സൂചിക യില്‍ കേരളം ഒന്നാമത്

ടിക്‌ടോക് ചിത്രീകരണം : യുവാക്കൾ തീവണ്ടി തട്ടി മരിച്ചു

September 29th, 2019

chinese-app-tiktok-banned-in-india-ePathram
ബെംഗളൂരു : റെയില്‍ വേ ലൈനിലൂടെ നടന്നു കൊണ്ട് ‘ടിക്‌ ടോക്’ വീഡിയോ ചിത്രീ കരി ക്കു മ്പോള്‍ പിന്നില്‍ നിന്നും വന്ന തീവണ്ടി തട്ടി രണ്ടു യുവാക്കള്‍ മരിച്ചു. ബെംഗളൂരു ഹെഗ്‌ഡെ നഗർ സ്വദേശി കളായ അബ്‌സാദ് (19), മുഹമ്മദ് മട്ടി (22) എന്നി വരാണ് മരിച്ചത്.

വെള്ളിയാഴ്ച വൈകുന്നേരം ഹെഗ്‌ഡെ നഗർ റെയിൽ വേ ഗേറ്റിനു സമീപത്തു വെച്ചാണ് അപകടം ഉണ്ടായത്. ഇവ രുടെ കൂട്ടു കാരനായ സലീബുള്ള (22) യെ പരിക്കു കളോടെ ആശുപത്രി യിൽ പ്രവേശി പ്പിച്ചു.

എല്ലാ പ്രായക്കാരേയും എറെ ആകര്‍ഷിച്ച ടിക് ടോക് വളരെ പെട്ടെന്നു തന്നെ സോഷ്യല്‍ മീഡിയ യില്‍ താര മായി മാറിക്കഴി ഞ്ഞിരുന്നു. ഒരു വിനോദ മാധ്യമം എന്നതിലുപരി ഇതിലെ വീഡിയോ കളില്‍ അശ്ലീല രംഗ ങ്ങള്‍  അധി കരി ക്കുന്നു എന്നതു കൊണ്ടും ചിത്രീകരണ ങ്ങള്‍ ക്കിട യില്‍ നിര വധി അപ കടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതി നാലും ടിക്‌ ടോക് ആപ്പ് നിരോധിക്കണം എന്ന് വിവിധ കോണു കളിൽ നിന്നും ആവശ്യം ഉയർ ന്നിരുന്നു.

- pma

വായിക്കുക: , , , , , ,

Comments Off on ടിക്‌ടോക് ചിത്രീകരണം : യുവാക്കൾ തീവണ്ടി തട്ടി മരിച്ചു

Page 43 of 73« First...102030...4142434445...506070...Last »

« Previous Page« Previous « നാലു സീറ്റു കളിലെ കോൺഗ്രസ്സ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
Next »Next Page » മൈൽ സെവൻ ഓണം – ഈദ്‌ ആഘോഷം സംഘടിപ്പിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha