യു. എ. ഇ. എല്ലാവരുടെയും നാട്​ : ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം

May 5th, 2017

dubai-ruler-sheikh-mohammed-bin-rashid-ePathram
ദുബായ് : ഈ രാജ്യം എല്ലാവര്‍ക്കും സ്വന്തം എന്ന് യു. എ. ഇ. വൈസ് പ്രസി ഡ ണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.

ഈ വര്‍ഷത്തെ അറബ് യൂത്ത് സര്‍വ്വേ പ്രകാരം അറബ് യുവാ ക്കളുടെ പ്രിയ പ്പെട്ട രാജ്യ മായി യു. എ. ഇ. യെ തെരഞ്ഞെടു ത്തതിന്റെ സന്തോഷം ട്വിറ്റര്‍ പേജി ലൂടെ പങ്കു വെച്ചു കൊണ്ടാണ്‍ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇങ്ങിനെ പറഞ്ഞത്.

അറബ് യുവത യുടെ അഭി ലാഷങ്ങൾ നമുക്കൊപ്പം ചേർന്നു നിൽക്കു ന്നവ യാണ്. അറബ് മേഖല യു ടെ സമ്പൂർണ്ണ അഭിവൃ ദ്ധി യാണ് നമ്മുടെ സ്വപ്നം എന്നും സർവ്വേ ഫലം വിശകലനം ചെയ്ത ശേഷം അദ്ദേഹം അഭിപ്രായ പ്പെട്ടു.

- pma

വായിക്കുക: ,

Comments Off on യു. എ. ഇ. എല്ലാവരുടെയും നാട്​ : ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം

അറബ് യുവത്വ ത്തിന്റെ പ്രിയപ്പെട്ട രാജ്യം യു. എ. ഇ.

May 4th, 2017

uae-flag-epathram
ദുബായ് : അറബ് യുവത്വം ഇഷ്ട രാജ്യ മായി തെരഞ്ഞെ ടുത്തത് യു. എ. ഇ. ആണെന്ന് അസ്ദ ബർസോൺ മാർസെല്ല അറബ് യൂത്ത് സർവ്വേ.

അറബ് മേഖല യിലെ മാതൃകാ രാജ്യമായി  യുവത തെര ഞ്ഞെ ടുത്തിരി ക്കുന്നതും യു. എ. ഇ. യാണ്.

ആറ് ജി. സി. സി. രാജ്യങ്ങളിലും അൾജീരിയ, ഇൗജിപ്ത്, ലിബിയ, ടുണീഷ്യ, മൊറോക്കോ, ജോര്‍ദാന്‍, ലബനാന്‍, ഫല സ്തീൻ, യമൻ തുടങ്ങിയ 16 രാജ്യ ങ്ങളിൽ നിന്നുള്ള 18 നും 24 നും ഇടയിൽ പ്രായ മുള്ള 3500 ഓളം പേരാ ണ് സർവ്വേ യിൽ പങ്കെടുത്തത്‌.

മികച്ച സുരക്ഷ, തൊഴിൽ സാധ്യത കളുടെ വൈവിധ്യം, വളരുന്ന സമ്പദ് വ്യവസ്ഥ, മികച്ച വേതന വ്യവസ്ഥ,  ഉന്നത  നില വാരമുള്ള വിദ്യാ ഭ്യാസ സ്ഥാപന ങ്ങൾ തുടങ്ങി യവ യാണ് യുവ ജനങ്ങൾ എടുത്തു പറഞ്ഞ യു. എ. ഇ. യുടെ മൂല്യങ്ങൾ.

തൊഴി ലി ല്ലായ്മ, ഭീകരവാദം എന്നിവ യാണ് അറബ് യുവത്വം നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍ എന്ന് സർവ്വേ വില യിരുത്തി.

- pma

വായിക്കുക: , , , , , , , , ,

Comments Off on അറബ് യുവത്വ ത്തിന്റെ പ്രിയപ്പെട്ട രാജ്യം യു. എ. ഇ.

അറബ് യുവത്വ ത്തിന്റെ പ്രിയപ്പെട്ട രാജ്യം യു. എ. ഇ.

May 4th, 2017

uae-flag-epathram
ദുബായ് : അറബ് യുവത്വം ഇഷ്ട രാജ്യ മായി തെരഞ്ഞെ ടുത്തത് യു. എ. ഇ. ആണെന്ന് അസ്ദ ബർസോൺ മാർസെല്ല അറബ് യൂത്ത് സർവ്വേ.

അറബ് മേഖല യിലെ മാതൃകാ രാജ്യമായി  യുവത തെര ഞ്ഞെ ടുത്തിരി ക്കുന്നതും യു. എ. ഇ. യാണ്.

ആറ് ജി. സി. സി. രാജ്യങ്ങളിലും അൾജീരിയ, ഇൗജിപ്ത്, ലിബിയ, ടുണീഷ്യ, മൊറോക്കോ, ജോര്‍ദാന്‍, ലബനാന്‍, ഫല സ്തീൻ, യമൻ തുടങ്ങിയ 16 രാജ്യ ങ്ങളിൽ നിന്നുള്ള 18 നും 24 നും ഇടയിൽ പ്രായ മുള്ള 3500 ഓളം പേരാ ണ് സർവ്വേ യിൽ പങ്കെടുത്തത്‌.

uae-is-arab-youths-favorite-country-in-arab-region-ePathram

മികച്ച സുരക്ഷ, തൊഴിൽ സാധ്യത കളുടെ വൈവിധ്യം, വളരുന്ന സമ്പദ് വ്യവസ്ഥ, മികച്ച വേതന വ്യവസ്ഥ,  ഉന്നത  നില വാരമുള്ള വിദ്യാ ഭ്യാസ സ്ഥാപന ങ്ങൾ തുടങ്ങി യവ യാണ് യുവ ജനങ്ങൾ എടുത്തു പറഞ്ഞ യു. എ. ഇ. യുടെ മൂല്യങ്ങൾ. തൊഴി ലി ല്ലായ്മ, ഭീകരവാദം എന്നിവ യാണ് അറബ് യുവത്വം നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍ എന്ന് സർവ്വേ വില യിരുത്തി.

- pma

വായിക്കുക: , , , , , , , , ,

Comments Off on അറബ് യുവത്വ ത്തിന്റെ പ്രിയപ്പെട്ട രാജ്യം യു. എ. ഇ.

അബുദാബി അന്താ രാഷ്ട്ര പുസ്‌ത കോൽസവം സമാപിച്ചു

May 4th, 2017

logo-abu-dhabi-international-book-fair-2017-ePathram
അബുദാബി : നാഷണൽ എക്സിബിഷൻ സെന്ററിൽ നടന്ന അന്താ രാഷ്ട്ര പുസ്ത കോല്‍സവം സമാപിച്ചു. ഇത്തവണ അബുദാബി ബുക്ക് ഫെയറി ലേക്ക് എത്തി യത് മൂന്നു ലക്ഷം സന്ദർശ കരാണ്. വിവിധ ഭാഷ കളി ലുള്ള അഞ്ചു ലക്ഷ ത്തില ധികം പുസ്‌തക ങ്ങളു മായി 65 രാജ്യ ങ്ങളിൽ നിന്നുള്ള 1, 320 പ്രദർ ശകർ പുസ്‌ത കോൽസവ ത്തിന്റെ ഭാഗ മായി മാറി.

യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രി യും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം രചിച്ച ‘റിഫ്ലക്ഷൻസ് ഒാഫ് ഹാപ്പി നസ് ആൻഡ് പോസിറ്റീവ് ആറ്റിറ്റ്യൂഡ്’ എന്ന പുസ്തക ത്തിനായി ഒരുക്കിയ പ്രത്യേക സ്റ്റാളില്‍ വിദ്യാർത്ഥി കൾ അടക്കം അനേകം പേരാണ് സദര്ശനം നടത്തി യതും പുസ്തകം കൈവശപ്പെടുത്തിയതും.

ഡിജിറ്റൽ പുസ്തകങ്ങളും ഇലക്രേ്ടാണിക് ആപ്ലിക്കേഷ നുകളും ഇലക്ട്രോ ണിക് പ്രസിദ്ധീ കരണ ങ്ങളും അടക്കം ഏറ്റവും പുതിയ സാങ്കേ തിക വിദ്യ കളും ഈ പുസ്ത കോല്‍സവ ത്തില്‍ പദർശി പ്പിച്ചി രുന്നു. ചൈന യായിരുന്നു ഈ വർഷത്തെ അതിഥി രാജ്യ മായി പങ്കെടു ത്തിരു ന്നത്.

ചൈന – യു. എ. ഇ. സാംസ്കാരിക വിനിമയ ത്തിന്റെ ഭാഗ മായി ഇമാറാത്തി – ചൈനീസ് പ്രസിദ്ധീ കരണ ശാല സ്‌ഥാപി ക്കു വാനുള്ള കരാർ, ചൈന യിലെ ഇന്റർ കോണ്ടി നെന്റൽ പബ്ലിഷിംഗ്‌ കമ്പനി യുമായി ഒപ്പു വെച്ചു. എഴുത്തു കാരും വിവിധ പ്രസിദ്ധീ കരണ ശാല കളും തമ്മിൽ 500ൽ അധികം കരാറു കളും ഈ പുസ്ത കോത്സവ ത്തിൽ വെച്ച് നടന്നു.

അബുദാബി കിരീട അവകാശിയും യു. എ. ഇ. സായുധ സേന ഡപ്യൂട്ടി സുപ്രീം കമാൻഡറു മായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാ ന്റെ രക്ഷാ കർത്തൃ ത്തിലാണ് ഒരാഴ്ചക്കാലം നീണ്‍ടു നിന്ന പുസ്‌ത കോൽസവം അബു ദാബി ടൂറിസം ആൻഡ് കൾചറൽ അഥോറിറ്റി സംഘടി പ്പിച്ചത്.

-image credit : W A M 

 

- pma

വായിക്കുക: , , ,

Comments Off on അബുദാബി അന്താ രാഷ്ട്ര പുസ്‌ത കോൽസവം സമാപിച്ചു

റോഡ് അപകടങ്ങളില്‍ മാർഗ്ഗ തടസ്സം സൃഷ്ടി ക്കുന്ന വർക്ക് കനത്ത പിഴ

May 2nd, 2017

police-logo-moi-uae-ministry-of-interior-ePathram.jpg
അബുദാബി : വാഹന അപകടങ്ങൾ സംഭവിക്കുന്ന സ്ഥലങ്ങളിൽ മറ്റു വാഹന ങ്ങൾക്കും യാത്ര ക്കാർക്കും മാർഗ്ഗ തടസ്സം സൃഷ്ടി ക്കുന്ന രീതി യിൽ വണ്ടികൾ നിറുത്തി യിടുന്ന ഡ്രൈവർ മാർക്ക് ഇനി മുതൽ കനത്ത പിഴ ചുമത്തും എന്ന് അബു ദാബി ഗതാഗത വകുപ്പ്.

കാഴ്ചക്കാരായി അപകട സ്ഥലങ്ങളില്‍ തടിച്ചു കൂടുന്ന വർക്കും അപകടം കാണുവാൻ വാഹനം പതുക്കെ ഓടി ക്കുന്ന വർക്കും ആയിരം ദിർഹം പിഴ നൽകും. ജന ക്കൂട്ടവും വാഹന പ്പെരു പ്പവും അപകട സ്ഥലത്തെ രക്ഷാ പ്രവർ ത്തന ങ്ങൾക്കു തടസ്സം സൃഷ്ടി ക്കുന്ന തിനാ ലാണ് കനത്ത പിഴ ശിക്ഷ നൽകുന്നത്.

വാഹന അപകടങ്ങൾ നടന്നാൽ അടിയന്തരമായി വേണ്ടതു രക്ഷാ പ്രവർത്തന ങ്ങളാണ്. സിവിൽ ഡിഫൻസ് വാഹന ങ്ങള്‍ക്കും രക്ഷാ ദൗത്യ സംഘ ത്തിനും അപകട ത്തിൽ പെട്ടവരുടെ ജീവൻ രക്ഷ പ്പെടു ത്തുവാൻ ഊർജ്ജിത പ്രവർത്തന ങ്ങളാണ് നടത്തേണ്ടത്. അപകട സ്ഥല ത്തു കാഴ്ച ക്കാരായി വാഹനം ഓടി ക്കുന്നവരും നിസ്സഹായ രായി നോക്കി നിൽക്കു ന്നവരും രക്ഷാ പ്രവർത്തന ങ്ങൾക്കു വിഘ്നം വരുത്തുകയാണ്.

അപകടം സംഭവിക്കുന്ന സ്ഥല ങ്ങളിൽ സാഹ ചര്യ ങ്ങൾ മനസ്സി ലാക്കാതെ വാഹനം നിർത്തി ഇറങ്ങുന്ന വരുമുണ്ട്. വാഹനം ഇടിച്ചുള്ള അപകട ങ്ങൾക്കും ഇത്തരക്കാർ ഇരയാകാറുണ്ട്. ഒരു അപകടം മറ്റൊരു അപകട ത്തിനു കൂടി വഴി വെക്കുക യാണ് എന്നത് കൊണ്ടും ഇങ്ങിനെ യുള്ള നിയമ ലംഘന ങ്ങൾ ഗൗരവ തരമായത് കൊണ്ട് കൂടിയാണ് അപകട വേളയിൽ മാർഗ്ഗ തടസ്സം സൃഷ്ടി ക്കുന്ന വർക്ക് കനത്ത പിഴ നൽകുന്നത് എന്നും അധികൃതർ അറിയിച്ചു.

2017 ജൂലായ്‌ 15 മുതൽ നിലവിൽ വരുന്ന പരിഷ്കരിച്ച ട്രാഫിക് നിയമ ത്തിലാണ് ഈ ഭേദഗതി ഉൾക്കൊള്ളിച്ചിരിക്കുന്നത്.

- pma

വായിക്കുക: , , , , ,

Comments Off on റോഡ് അപകടങ്ങളില്‍ മാർഗ്ഗ തടസ്സം സൃഷ്ടി ക്കുന്ന വർക്ക് കനത്ത പിഴ

Page 125 of 157« First...102030...123124125126127...130140150...Last »

« Previous Page« Previous « സര്‍ക്കാര്‍ സ്ഥാപന ങ്ങളില്‍ 90 ദിവസത്തെ പ്രസവാവധി
Next »Next Page » പാന്‍ കാര്‍ഡും ആധാറും ബന്ധിപ്പി ക്കുന്നത് കള്ളപ്പണം തടയു വാന്‍ : കേന്ദ്ര സര്‍ക്കാര്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha