ഖോര്‍ഫക്കാന്‍ : യു. എ. ഇ. യുടെ കിഴക്കന്‍ മേഖല കളില്‍ ശനി യാഴ്ച ശക്ത മായ മഴ പെയ്തു. വ്യാഴാഴ്ച വൈകുന്നേരം ഫുജൈറ യിലും റാസല്‍ ഖൈമ യിലും ശക്ത മായ മഴയും ആലിപ്പഴ വര്‍ഷവും ഉണ്ടായി. 40 ഡിഗ്രിക്ക് മുകളി ലുണ്ടായിരുന്ന താപനില ഇതോടെ പകുതി യായി. വരണ്ടു ണങ്ങി കിടന്നി രുന്ന വാദി കളിലും നീരൊഴുക്ക് ഉണ്ടായി.
ഖോര്‍ഫക്കാന്‍, കല്‍ബ, മസാഫി, ഹത്ത എന്നിവിട ങ്ങളി ലും ശനി യാഴ്ച വൈകു ന്നേരം കനത്ത മഴ പെയ്തു.
റോഡുകളും റൗണ്ട് എബൗട്ടു കളും വെള്ളം നിറഞ്ഞു. പല സ്ഥലങ്ങളിലും ഗതാ ഗത തടസ്സം അനുഭവ പ്പെട്ടു. വെള്ളക്കെട്ടുള്ള റോഡു കളില്‍ ഗതാ ഗതം നിയന്ത്രി ക്കുവാ നായി കൂടുതല്‍ ഉദ്യോഗസ്ഥരും രംഗത്ത് എത്തി. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറി യിപ്പ് നല്‍കി യിരുന്നു.