ന്യൂഡല്‍ഹി : ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് വരുന്ന എല്ലാ യാത്ര ക്കാരും നിര്‍ബ്ബന്ധ നിരീക്ഷണത്തില്‍ (ക്വാറന്റയിന്‍) ഇരിക്കണം എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാ ലയ ത്തിന്റെ ഉത്തരവ്.
മാര്‍ച്ച് 18 ബുധനാഴ്ച മുതല്‍ നിര്‍ബ്ബന്ധിത ക്വാറന്റ യിന്‍ ഏര്‍പ്പെടുത്തുക. യു. എ. ഇ. , ഖത്തര്‍, ഒമാന്‍, കുവൈറ്റ് എന്നി വിടങ്ങ ളില്‍ നിന്നും ഈ രാജ്യങ്ങളില്‍ ക്കൂടി വരു ന്നവര്‍ ക്കുമാണ് 14 ദിവസത്തെ നിര്‍ബ്ബന്ധിത നിരീ ക്ഷണം (ക്വാറന്റ യിന്‍) ഏര്‍പ്പെടു ത്തുവാന്‍ തീരു മാനി ച്ചിട്ടുള്ളത്.
സൗദി അറേബ്യ യില്‍ നിന്നുള്ള എല്ലാ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകളും നിലവില്‍ നിറുത്തി വെച്ചി ട്ടുണ്ട് എന്നതിനാല്‍ ആയിരിക്കണം സൗദി അറേബ്യ യുടെ പേര് കേന്ദ്ര ആരോഗ്യ മന്ത്രാ ലയ ത്തിന്റെ ഉത്തര വില്‍ ഇല്ല. തുര്‍ക്കി, യൂറോപ്പ്, യു. കെ. എന്നിവിട ങ്ങളില്‍ നിന്നുള്ളവര്‍ക്ക് മാര്‍ച്ച്18 മുതല്‍ 31 വരെ രാജ്യ ത്ത് പ്രവേശനം ഉണ്ടാവുകയില്ല.