കൊളംബോ : വേള്‍ഡ് മലയാളി കൗണ്‍സി ലിന്റെ 2016 -18 വര്‍ഷ ങ്ങളിലേക്കുള്ള കമ്മിറ്റി തെരഞ്ഞെടുത്തു. കൊളംബോ യിലെ നിഗോംബോ ജെറ്റ് വിംഗ് ബ്ലൂ റിസോര്‍ട്ടില്‍ നടന്ന പത്താമത് ഗ്ലോബല്‍ കോണ്‍ഫറന്‍സി ലാണ് പുതിയ കമ്മിറ്റി നിലവിൽ വന്നത്.
യു. എ. ഇ. യിലെ വ്യവസായ പ്രമുഖനായ ഡോ. പി. എ. ഇബ്രാഹിം ഹാജി ചെയര്‍മാനും ജര്‍മ്മനി യിലെ മാത്യു ജേക്കബ് പ്രസിഡണ്ടും റിയാദില്‍ നിന്നുള്ള സാം മാത്യു ജനറല്‍ സെക്രട്ടറി യുമാണ്.
ഗ്ലോബല്‍ കോണ്‍ഫറ ന്‍സിന്റെ സമാപന സമ്മേളന ത്തില്‍ സംസ്ഥാന കൃഷി വകുപ്പു മന്ത്രി വി. കെ. സുനില്‍ കുമാര്‍, ശ്രീലങ്ക ഫോറിന്‍ അഫയേഴ്‌സ് മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ ഒ. എല്‍. അമീര്‍ അജ്വാദ്, എം. എല്‍. എ. മാരായ ആന്റണി ജോണ്‍, ഐ. സി. ബാല കൃഷ്ണന്‍, എല്‍ദോസ് കുന്നപ്പള്ളി, കൗണ്‍സിലിന്റെ ഇന്ത്യ റീജിയണ്‍ ചെയര്‍ മാന്‍ ബേബി മാത്യു സോമതീരം തുടങ്ങിവര്‍ സംബന്ധിച്ചു.
ലോക രാജ്യങ്ങളിലെ മലയാളി ബിസി നസ്സു കാരെ തമ്മില്‍ ഒരുമിപ്പി ക്കു ന്നതിനായി വേള്‍ഡ് വൈഡ് മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌സ് ഡബ്ല്യു. എം. സി. യുമായി ചേര്‍ന്നു പ്രവര്‍ത്തിക്കു വാനും പ്രവാസി മലയാളി കള്‍ക്ക് വോട്ടവകാശം നേടി എ ടുക്കു വാൻ മറ്റു ഇന്ത്യന്‍ സംഘടന കളുമായി ചേര്‍ന്ന് പരിശ്രമി ക്കുവാനും സമ്മേളനം ആഹ്വാനം ചെയ്തു.
ഗള്‍ഫ് രാജ്യ ങ്ങളില്‍ നിന്നും മടങ്ങുന്ന നിര്‍ദ്ധന രായ മല യാളി കള്‍ക്ക് പ്രതി മാസ പെന്‍ഷന്‍ പദ്ധതി നടപ്പാക്കു വാനും സമ്മേളനം തീരുമാനിച്ചു.
തെരഞ്ഞെടുക്കപ്പെട്ട മറ്റു ഭാരവാഹി കള്‍ : വൈസ് ചെയര്‍ പേഴ്സണ്‍സ് : ഡോ. കെ. ജി. വിജയ ലക്ഷ്മി (തിരുവനന്ത പുരം), സിസിലി ജേക്കബ്ബ് (നൈജീരിയ), ഷാജു കുര്യാക്കോസ് (അയര്‍ലണ്ട്).
അഡ്മിനി സ്ട്രേറ്റീവ് വൈസ് പ്രസിഡന്റ് : ഡോ. ജോര്‍ജ് കാക്കനാട്ട് (ഹൂസ്റ്റണ്‍). വൈസ് പ്രസിഡന്റു മാര്‍ : ബിജു ജോസഫ് (അയര്‍ലണ്ട്), ജോണ്‍സണ്‍ തലച്ചെല്ലൂര്‍ (ടെക്സസ്). അസോ. സെക്രട്ടറി : ലിജു മാത്യു (ദുബായ്), ട്രഷറര്‍: തോമസ് അറമ്പന്‍ കുടി (ജര്‍മനി). ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ : ജോസഫ് കിള്ളിയാന്‍ (ജര്‍മനി), അഡ്‌വൈ സറി ബോര്‍ഡ് ചെയര്‍മാന്‍ : ഗോപാല പിള്ള (ടെക്സസ്).
സബ് കമ്മറ്റി ഭാരവാഹികള്‍ :- പ്രവാസി വെല്‍ഫെയര്‍ : ഷിബു വര്‍ഗീസ് (അബുദാബി), ഡബ്ല്യു. എം. സി. സെന്റര്‍ : ആന്‍ഡ്രൂ പാപ്പച്ചന്‍ (യു. എസ്. എ), പബ്ലിക് റിലേഷന്‍ : സാം ഡേവിഡ് മാത്യു (മസ്‌കറ്റ്).
വേള്‍ഡ് മലയാളി കൗണ്‍സി ലിന്റെ ഗ്ലോബല്‍ പ്രസിഡന്റ് മാത്യു ജേക്കബ്ബ്, ജനറല്‍ സെക്രട്ടറി ഡോ. ജോര്‍ജ് കാക്കനാട്ട്, മിഡില്‍ ഈസ്റ്റ് റീജ്യണ്‍ പ്രതിനിധി ജോണ്‍ മത്തായി തുടങ്ങിവർ പരിപാടികൾക്ക് നേതൃത്വം നൽകി.