ഐ. എസ്. സി. – യു. എ. ഇ. ഓപ്പണ്‍ യൂത്ത് ഫെസ്റ്റിവെൽ വെള്ളിയാഴ്ച തുടക്കമാവും

January 10th, 2024

isc-youth-festival-2023-24-ePathram
അബുദാബി : ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെൻറർ സംഘടിപ്പിക്കുന്ന ഐ. എസ്. സി. – യു. എ. ഇ. ഓപ്പണ്‍ യൂത്ത് ഫെസ്റ്റിവെൽ ജനുവരി 12, 13, 14 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ ഐ. എസ്. സി. യിലെ വിവിധ വേദികളിലായി നടക്കും.

യു. എ. ഇ. യിലെ 35 സ്‌കൂളുകളില്‍ നിന്നുള്ള 3 മുതല്‍ 18 വയസ്സ് വരെയുള്ള അഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ നാല് വിഭാഗ ങ്ങളിലായി യൂത്ത് ഫെസ്റ്റിവെലിൽ മാറ്റുരക്കും എന്ന് ഭാരവാഹികൾ വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.

press-meet-isc-youth-festival-2023-24-ePathram

നൃത്ത വിഭാഗങ്ങളിൽ ഇന്ത്യന്‍ ക്ലാസിക്കല്‍, സെമി ക്ലാസിക്കല്‍, ഫോക് ഡാന്‍സ് എന്നിവയും സംഗീത വിഭാഗത്തിൽ കര്‍ണാടിക്, ഹിന്ദുസ്ഥാനി, സിനിമാ ഗാനങ്ങള്‍, ലളിത ഗാനങ്ങള്‍ എന്നിവയും മൂന്നാമത് വിഭാഗത്തിൽ ഉപകരണ സംഗീതം (ഈസ്റ്റേൺ & വെസ്റ്റേൺ), നാലാമത് വിഭാഗത്തിൽ മോണോ ആക്ട്, ഡ്രോയിങ്, പെയിന്റിങ്, കളറിംഗ്, ഫാന്‍സി ഡ്രസ്സ് എന്നിങ്ങനെ 26 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക.

ഏറ്റവും കൂടുതൽ പോയിൻറുകൾ  നേടുന്ന ആൺ കുട്ടിക്ക് ‘ഐ. എസ്. സി. പ്രതിഭ 2023-24’ പുരസ്കാരവും പെൺ കുട്ടിക്ക് ‘ഐ. എസ്. സി. തിലക് 2023-24’ പുരസ്കാരവും മൊത്തം പോയിന്റു നേടിയതിന്റെ അടിസ്ഥാനത്തിൽ സ്കൂളിന് ‘ബെസ്റ്റ് ഇന്ത്യന്‍ ആര്‍ട്ട് ആന്‍ഡ് കള്‍ച്ചറല്‍ സ്‌കൂള്‍ 2023-24’ പുരസ്കാരവും സമ്മാനിക്കും.

ഐ. എസ്‌. സി. അംഗം റോബിന്‍സണ്‍ മൈക്കിളിൻ്റെ മകന്‍ ഹാരോള്‍ഡ് റോബിന്‍സൻ്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ പ്രത്യേക അവാർഡ്, യൂത്ത് ഫെസ്റ്റിവെലിലെ മികച്ച ഗായകനും നര്‍ത്തകനും സമ്മാനിക്കും.

സമാപന സമ്മേളനത്തില്‍ ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍ ഡോ. ബാലാജി രാമസ്വാമി മുഖ്യ അതിഥി ആയിരിക്കും.

ഐ. എസ്. സി. പ്രസിഡണ്ട് ജോണ്‍ പി. വര്‍ഗ്ഗീസ്, ജനറല്‍ സെക്രട്ടറി വി. പ്രദീപ് കുമാര്‍, ട്രഷറര്‍ ദിലീപ് കുമാര്‍, സാഹിത്യ വിഭാഗം സെക്രട്ടറി ഗോപാല്‍ സിഡ്ഡുല, യൂത്ത് ഫെസ്റ്റിവെല്‍ കണ്‍വീനര്‍ രാജ ശ്രീനിവാസ റാവു ഐത, ഭവന്‍സ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുരേഷ് വി. ബാലകൃഷ്ണന്‍, അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ പ്രശാന്ത് ബാലചന്ദ്രന്‍, റിക്കു വര്‍ഗീസ് എന്നിവർ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , , , , , , , ,

Comments Off on ഐ. എസ്. സി. – യു. എ. ഇ. ഓപ്പണ്‍ യൂത്ത് ഫെസ്റ്റിവെൽ വെള്ളിയാഴ്ച തുടക്കമാവും

ശൈഖ് സായിദ് ഫെസ്റ്റിവെല്‍ നവംബര്‍ 17 മുതല്‍ അല്‍ വത്ബയില്‍

November 3rd, 2023

al-wathba-sheikh-zayed-festival-ePathram
അബുദാബി : യു. എ. ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ രക്ഷാ കര്‍തൃത്വത്തില്‍ അല്‍ വത്ബയില്‍ ഒരുക്കുന്ന ‘ശൈഖ് സായിദ് ഫെസ്റ്റിവെല്‍’ 2023 നവംബർ 17 മുതൽ 2024 മാർച്ച് 9 വരെ നീണ്ടു നില്‍ക്കും. വിനോദ, സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലൂടെ കുടുംബ, സൗഹൃദ, വിനോദ, വിദ്യാഭ്യാസ അന്തരീക്ഷം ശൈഖ് സായിദ് ഫെസ്റ്റിവെല്‍ പ്രദാനം ചെയ്യും എന്നും അറബ് മേഖലയിലും ആഗോള തലത്തിലും യു. എ. ഇ. യുടെ പൈതൃകത്തെ ഉയര്‍ത്തിക്കാട്ടുന്നതില്‍ ശൈഖ് സായിദ് ഫെസ്റ്റിവെല്‍ പ്രധാന പങ്കു വഹിക്കുന്നു എന്നും സംഘാടകര്‍ അറിയിച്ചു.

യു. എ. ഇ. വൈസ് പ്രസിഡണ്ടും ഉപപ്രധാന മന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ മേല്‍ നോട്ടത്തില്‍ 114 ദിവസങ്ങളിലായി നടക്കുന്ന ശൈഖ് സായിദ് ഫെസ്റ്റിവെലില്‍ യു. എ. ഇ. ക്ക് പുറമെ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പവലിയനുകളും ഉണ്ടായിരിക്കും. FB PAGE

- pma

വായിക്കുക: , , , , , , , , , , , ,

Comments Off on ശൈഖ് സായിദ് ഫെസ്റ്റിവെല്‍ നവംബര്‍ 17 മുതല്‍ അല്‍ വത്ബയില്‍

ഐ. എസ്. സി. യുവജനോത്സവം നവംബർ 7, 8, 9 തീയ്യതി കളിൽ

October 30th, 2019

logo-isc-abudhabi-epathram
അബുദാബി : ഇന്ത്യാ സോഷ്യൽ സെന്റർ (ഐ. എസ്. സി.) സംഘടി പ്പിക്കുന്ന യു. എ. ഇ. തല യുവജനോത്സവം  2019 നവംബർ 7, 8, 9 തീയ്യതി കളിൽ നടക്കും എന്നു ഭാര വാഹികള്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

india-social-center-youth-festival-2019-ePathram

അഞ്ചു വേദി കളിലായി 21 വിഭാഗ ങ്ങളില്‍ നട ക്കുന്ന മത്സര ങ്ങളിൽ യു. എ. ഇ. യിലെ വിവിധ സ്‌കൂളു കളിൽ നിന്നും 18 വയസ്സിന് താഴെ യുള്ള അഞ്ഞൂ റോളം വിദ്യാർത്ഥികള്‍ കല യുടെ മാമാങ്ക ത്തില്‍ മാറ്റുരക്കും.

ശാസ്ത്രീയ നൃത്ത ഇനങ്ങളായ ഭരത നാട്യം, മോഹിനി യാട്ടം, കുച്ചി പ്പുഡി, കഥക്, ഒഡിസി, സെമി ക്ലാസ്സി ക്കൽ ഡാൻസ് എന്നിവയും പ്രാദേ ശിക നാടോടി നൃത്തം, കൂറ്റാതെ സംഗീത വിഭാ ഗങ്ങ ളി ലായി ഹിന്ദുസ്ഥാനി, കർണ്ണാടക സംഗീതം, ലളിത സംഗീതം, കരോക്കെ, സിനിമാ സംഗീതം, ഉപകരണ സംഗീതം, മോണോ ആക്ട്, പ്രച്ഛന്ന വേഷം തുടങ്ങിയ ഇനങ്ങളി ലാണ് മത്സരം.

വ്യക്തിഗത സമ്മാനങ്ങൾക്കുപുറമേ, കൂടുതൽ പോയിന്റ് നേടുന്നവർക്ക് ഐ. എസ്. സി. പ്രതിഭ 2019, ഐ. എസ്. സി. തിലക് 2019 എന്നിവ സമ്മാനിക്കും.

സ്‌കൂളു കളിൽ നിന്നും ലഭിക്കുന്ന അപേക്ഷാ ഫോമുകൾ വഴി യോ വെബ്‌ സൈറ്റി ലൂടെ യോ രജിസ്റ്റർ ചെയ്യാവു ന്നതാണ്.

- pma

വായിക്കുക: , , , , ,

Comments Off on ഐ. എസ്. സി. യുവജനോത്സവം നവംബർ 7, 8, 9 തീയ്യതി കളിൽ

Page 2 of 212

« Previous Page « ഗ്രാമ്യം വടം വലി മത്സരം : മലബാർ ടീം ജേതാക്കൾ
Next » പുതിയ സ്ഥാന പതി വ്യാഴാഴ്ച ചുമതലയേൽക്കും »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha