വിഷുക്കണി 2011

April 28th, 2011

ks-prasd-vatakara-nri-vishukkani-epathram
ദുബായ് : വടകര എന്‍. ആര്‍. ഐ. ഫോറം ദുബായ് കമ്മിറ്റി യുടെ ഈ വര്‍ഷത്തെ വിഷു ആഘോഷം ‘വിഷുക്കണി 2011’ പ്രശസ്ത മിമിക്രി കലാകാരനും നടനും സംവിധായകനു മായ കെ. എസ്. പ്രസാദ്‌ ഉദ്ഘാടനം ചെയ്തു.

ദുബായ് കരാമ സെന്‍റര്‍ ഓഡിറ്റോറിയ ത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട്‌ അഡ്വ. സാജിദ് അബൂബക്കര്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ. പി. ഹുസൈന്‍, സി. ആര്‍. ജി. നായര്‍, ഇസ്മയില്‍ മേലടി, സജി പണിക്കര്‍, യു. മോഹനന്‍, ചന്ദ്രന്‍ അയഞ്ചേരി എന്നിവര്‍ സംസാരിച്ചു. പ്രേമാനന്ദന്‍ കുനിയില്‍ സ്വാഗത വും, വി. സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.

വിഭവ സമൃദ്ധമായ വിഷു സദ്യയും വടകര എന്‍. ആര്‍. ഐ. ഫോറം അംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടി കളും ഉണ്ടായിരുന്നു. ഗാനമേള, കുച്ചിപ്പുടി, ഭരതനാട്യം, തിരുവാതിര ക്കളി, വിവിധ നൃത്ത നൃത്ത്യങ്ങള്‍ എന്നിവ അരങ്ങേറി.

-അയച്ചു തന്നത് സുബൈര്‍ വെളിയോട്

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍ഫാന്‍ ഇന്ത്യയില്‍ നിരോധിക്കണം : എം. ഇ. എസ്സ്. കോളേജ് അലുംനി

April 27th, 2011

endosulfan-abdul-nasser-epathram
ദുബായ് : കാസര്‍കോട്ടെ ആയിര ക്കണക്കിന് ആളുകളുടെ ജീവിതത്തെ നരക തുല്യമാക്കിയ എന്‍ഡോസള്‍ഫാന്‍ കീട നാശിനി ഇന്ത്യയില്‍ നിരോധിക്കണം എന്നും മനുഷ്യ ജീവനും മാനവ രാശിക്കും ഭീഷണിയാണ് എന്ന് നിസ്തര്‍ക്കം തെളിയിക്ക പ്പെടുകയും മാരകമാണ് എന്നതിന്‍റെ പേരില്‍ 84 രാജ്യങ്ങളില്‍ ഇതിനകം നിരോധിക്കുകയും ചെയ്ത എന്‍ഡോസള്‍ഫാന്‍ എന്ന  ഈ മാരക വിഷത്തിന് എതിരെ ജനീവ യില്‍ നടക്കുന്ന സ്റ്റോക്ക്ഹോം കണ്‍‌വെന്‍ഷനില്‍ നിലപാട് എടുക്കണമെന്നും  പൊന്നാനി എം. ഇ. എസ്സ്. കോളേജ്  അലുംനി  യു. എ. ഇ. ചാപ്റ്റര്‍ എക്സ്ക്യൂട്ടിവ് യോഗം കേന്ദ്ര സര്‍ക്കാറി നോട് ആവശ്യപ്പെട്ടു.

കേരളത്തിന് അകത്തും പുറത്തും നടന്നു കൊണ്ടിരിക്കുന്ന  എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമര ത്തിന്ന് ഐക്യദാര്‍ഢ്യം  പ്രഖ്യാപിച്ചു കൊണ്ട്  നാരായണന്‍ വെളിയംകോട് പ്രമേയം അവതരിപ്പിച്ച് സംസാരിച്ചു.

ജനറല്‍ സെക്രട്ടറി അബുബക്കര്‍ സ്വാഗതം  പറഞ്ഞു. പ്രസിഡണ്ട് ഇക്ബാല്‍ മൂസ്സ അദ്ധ്യക്ഷത വഹിച്ചു. അക്ബര്‍ പാറമ്മേല്‍  നന്ദി പറഞ്ഞു.

 

-അയച്ചു തന്നത് : നാരായണന്‍ വെളിയംകോട്

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എം. ഇ. എസ്സ്. കോളേജ് അലുംനി യു. എ. ഇ. ചാപ്റ്റര്‍ : വാര്‍ഷിക ജനറല്‍ ബോഡി

April 27th, 2011

mes-ponnani-college-alumni-logo-epathramദുബായ് : പൊന്നാനി എം. ഇ. എസ്സ്. കോളേജ് അലുംനി യു. എ. ഇ. ചാപ്റ്റര്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗവും പുതിയ ഭാരവാഹി കളുടെ തിരഞ്ഞെടുപ്പും ഏപ്രില്‍ 29 വെള്ളിയാഴ്ച 4 മണിക്ക് ഖിസൈസ് നെല്ലറ റസ്റ്റോറന്‍റില്‍ വെച്ച് നടത്തുന്നു

മുഴുവന്‍ മെമ്പര്‍മാരും കൃത്യ സമയത്ത് എത്തിച്ചേരണം എന്ന്‍ ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : എന്‍. വി. അബുബക്കര്‍  050 – 65 01 945,  ഇക്ബാല്‍ മൂസ്സ : 050- 45 62 123

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

നാടകോത്സവം ദുബായില്‍

April 27th, 2011

inter-emirates-theatre-fest-epathram
ദുബായ് : ദുബായില്‍ മലയാള ത്തില്‍ അമേച്വര്‍ നാടക മത്സര ത്തിന് വേദി ഒരുങ്ങുന്നു. തിയ്യറ്റര്‍ ദുബായ് സംഘടിപ്പിക്കുന്ന ‘ഇന്‍റര്‍ എമിറേറ്റ് തിയ്യറ്റര്‍ ഫെസ്റ്റിവല്‍’ നാടക മല്‍സരം ഏപ്രില്‍ 29 വെള്ളിയാഴ്ച ഉച്ചക്ക്‌ 2 മണിക്ക് മംസാര്‍ അല്‍ ഇത്തിഹാദ് പ്രൈവറ്റ്‌ സ്കൂള്‍ അങ്കണത്തില്‍ നടക്കും.

മല്‍സരത്തില്‍ പങ്കെടുക്കുന്ന നാടകങ്ങള്‍ :

1 – ഉസ്മാന്‍റെ ഉമ്മ ( അബുദാബി ശക്തി തിയ്യറ്റേഴ്സ്).

2 – ബദിയടുക്ക ( മടപ്പള്ളി കോളേജ് അലുംനി).

3 – മിറര്‍ ( പ്ലാറ്റ്‌ഫോം ദുബായ്).

4 – മഴ തന്നെ മഴ ( ഫറൂഖ്‌ കോളേജ് അലുംനി).

5 – പ്രജം ( മീഡിയ അലൈന്‍).

6 – വണ്‍ ഫോര്‍ ദ റോഡ്‌ (പ്രേരണ ഷാര്‍ജ).

മല്‍സര നാടകങ്ങള്‍ ക്കു ശേഷം തിയ്യറ്റര്‍ ദുബായ് അവതരിപ്പിക്കുന്ന ‘സൂ സ്റ്റോറി’ എന്ന നാടകം അവതരിപ്പിക്കും. പരിപാടി യിലേക്ക് പ്രവേശനം സൌജന്യം ആയിരിക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു. വിവര ങ്ങള്‍ക്ക് വിളിക്കുക: 050 822 72 95, 055 92 88 880

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശക്തിയുടെ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ കണ്‍വെന്‍ഷന്‍ : ഡോ. കെ. ടി. ജലീല്‍ പങ്കെടുക്കും

April 27th, 2011

endosulfan-shakthi-solidarity-epathram
അബുദാബി : എന്‍ഡോസള്‍ഫാന് എതിരെ കേരളത്തിന് അകത്തും പുറത്തും നടന്നു കൊണ്ടിരിക്കുന്ന ജനകീയ പോരാട്ട ങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് അബുദാബി ശക്തി തിയ്യറ്റേഴ്‌സിന്‍റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 27 ബുധനാഴ്ച രാത്രി 8 മണിക്ക് കേരളാ സോഷ്യല്‍ സെന്‍ററില്‍ സംഘടി പ്പിക്കുന്ന എന്‍ഡോസള്‍ഫാന്‍ വിരുദ്ധ കണ്‍വെന്‍ഷ നില്‍ ഡോ. കെ. ടി. ജലീല്‍ എം. എല്‍. എ. മുഖ്യ പ്രഭാഷണം നടത്തും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഡു വോയ്പ് സര്‍വീസ് ഈ വര്‍ഷം
Next »Next Page » നാടകോത്സവം ദുബായില്‍ »



  • ഗതാഗത നിയമം പാലിച്ച 53 പേര്‍ക്ക് പൊലീസിൻ്റെ വിസ്മയ സമ്മാനങ്ങൾ
  • ഇന്ത്യന്‍ എംബസ്സിയിൽ ഓപ്പൺ ഹൗസ് ഡിസംബര്‍ ആറിന്
  • മാട്ടൂൽ പ്രീമിയർ ലീഗ് സീസൺ-8 : ലോഗോ പ്രകാശനം ചെയ്തു
  • ദേശീയ ദിനം : വാരാന്ത്യം അടക്കം നാലു ദിവസം അവധി
  • ശക്തിയുടെ ‘അബദ്ധങ്ങളുടെ അയ്യരു കളി’ പോസ്റ്റർ പ്രകാശനം ചെയ്തു
  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine