മലയാളി സമാജം യൂത്ത് ഫെസ്റ്റിവല്‍ മെയ് 16, 17, 18 തിയ്യതികളിൽ

May 16th, 2025

malayalee-samajam-youth-fest-2025-ePathram
അബുദാബി : യു. എ. ഇ. തലത്തിൽ അബുദാബി മലയാളി സമാജം സംഘടിപ്പിക്കുന്ന ശ്രീദേവി മെമ്മോറിയല്‍ ഓപ്പൺ സ്കൂൾ യൂത്ത് ഫെസ്റ്റിവല്‍ മെയ് 16, 17, 18 തിയ്യതികളിൽ നടക്കും എന്ന് സമാജം ഭാര വാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മെയ് 16 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് മലയാളി സമാജത്തിൽ വെച്ച് യുവജനോൽസവത്തിൻ്റെ ഉദ്ഘാടനം നടക്കും.

മുന്നൂറിൽപ്പരം കലാ പ്രതിഭകൾ മാറ്റുരക്കുന്ന മത്സരങ്ങള്‍ ആദ്യത്തെ രണ്ട് ദിവസങ്ങളില്‍ മുസ്സഫയിലെ മലയാളി സമാജത്തിലും അവസാന ദിവസമായ മെയ് 18 ഞായറാഴ്ച നടക്കുന്ന മത്സരങ്ങള്‍ അബുദാബി കേരള സോഷ്യല്‍ സെന്ററിലും ആയിരിക്കും.

നാട്ടിൽ നിന്നും എത്തുന്ന പ്രമുഖ കലാകാരന്മാരും യു. എ. ഇ. യിലെ അറിയപ്പെടുന്ന നൃത്ത അദ്ധ്യാപകരും വിധി കർത്താക്കൾ ആയിരിക്കും. സമാജം പ്രസിഡണ്ട് സലിം ചിറക്കല്‍, ജനറല്‍ സെക്രട്ടറി ടി. വി. സുരേഷ് കുമാര്‍, മറ്റു ഭാരവാഹികളായ യാസിര്‍ അറാഫത്ത്, ഷാജഹാന്‍ ഹൈദരലി, ജാസിര്‍, എം. എം. അന്‍സാര്‍ തുടങ്ങിയവർ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സി. പി. അബ്ദു റഹിമാൻ ഹാജിയെ ഇഖ്‌വ ആദരിച്ചു

May 14th, 2025

ekwa-emirates-kottakkal-welfare-honor-abdu-rahiman-haji-ePathram
ദുബായ് : ഹൃസ്വ സന്ദർശനാർത്ഥം യു. എ. ഇ. യിൽ എത്തിയ പൗര പ്രമുഖനും മുൻ കാല പ്രവാസിയുമായ സി. പി. അബ്ദു റഹിമാൻ ഹാജിയെ എമിറേറ്റ്സ്‌ കോട്ടക്കൽ വെൽ ഫെയർ അസോസിയേഷൻ (ഇഖ്‌വ) ആദരിച്ചു.

ദുബായിൽ നടന്ന യോഗത്തിൽ ഇഖ്‌വ പ്രസിഡണ്ട് അഡ്വ. മുഹമ്മദ് സാജിദ് അദ്ധ്യക്ഷത വഹിച്ചു. ഫസൽ, മുറാദ് അബ്ദുൽ റസാഖ്, ഷമീൽ ഹസ്ബി, ഷിറാസ്, മജീദ്, സിറാജ്, എം. കെ. നവാസ്, സകരിയ്യ എന്നിവർ സംസാരിച്ചു.

ധീര ദേശാഭിമാനി കുഞ്ഞാലിമരക്കാരുടെ ജന്മ ദേശമായ ഇരിങ്ങൽ കോട്ടക്കൽ പ്രദേശത്തെ പൗര പ്രമുഖനും ജലാൽ മസ്ജിദ്, നൂറുൽ ഇസ്ലാം മദ്രസ കമ്മറ്റി കളിലെ മുതിർന്ന അംഗവും കൂടിയാണ് സി. പി. അബ്ദു റഹിമാൻ ഹാജി.

ദീർഘ കാലത്തെ പ്രവാസ ജീവിത അനുഭവങ്ങളും പഴയ കാല ഓർമ്മകളും അദ്ദേഹം പ്രവർത്തകരുമായി പങ്കു വെച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പാലക്കാട് ജില്ല കെ. എം. സി. സി. സ്‌നേഹ സംഗമം

May 14th, 2025

iuml-palakkad-marakkar-marayamangalam-ePathram
അബുദാബി : പാലക്കാട് ജില്ലാ കെ. എം. സി. സി. സ്നേഹ സംഗമം എന്ന പേരിൽ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ മുസ്ലിം ലീഗ് നേതാക്കൾക്ക് സ്വീകരണം നൽകി. പാലക്കാട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് മരക്കാർ മാരായമംഗലം, ജനറൽ സെക്രട്ടറി അഡ്വ. ടി. എ. സിദ്ദീഖ്, ട്രഷറർ സലാം മാസ്റ്റർ, യൂത്ത് ലീഗ് മുൻ ട്രഷറർ ഹസ്സൻകുട്ടി മാസ്റ്റർ എന്നിവർക്കാണ് സ്വീകരണം നൽകിയത്. റഫീഖ് മിഷ്‌കാത്തി ഖിറാഅത്ത് നടത്തി. മരക്കാർ മാരായമംഗലം മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു

കെ. എം. സി. സി. നേതാക്കളായ യു. അബ്ദുള്ള ഫാറൂഖി, ഷുക്കൂര്‍ അലി കല്ലുങ്ങല്‍, ഹംസ നടുവിൽ, അൻവർ ചുള്ളിമുണ്ട, ഇ. ടി. എം. സുനീർ, ഷറഫുദ്ധീൻ കുപ്പം, ഹുസൈൻ സി. കെ, സി. സമീർ, ജാഫർ കുറ്റിക്കോട്, സുനീർ ചുണ്ടമ്പറ്റ തുടങ്ങിയവർ പ്രസംഗിച്ചു.

ഷിഹാബ് കരിമ്പനോട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ഇസ്മായിൽ കണ്ടമ്പാടി സ്വാഗതവും ഉനൈസ് കുമരനല്ലൂർ നന്ദിയും പറഞ്ഞു. ജില്ല കെ. എം. സി. സി. മെയ് 31ന് സംഘടിപ്പിക്കുന്ന ‘അബുദാബി സൂപ്പർ കപ്പ്’ ഫുട് ബോൾ ടൂർണ്ണ മെൻറ് പോസ്റ്റർ പ്രകാശനവും ചടങ്ങിൽ നടന്നു.

കുട്ടികൾക്കായി നടത്തിയ പെൻസിൽ ഡ്രോയിങ് മത്സരങ്ങളിൽ വിവിധ വിഭാഗങ്ങളിലായി ജസ്ന ജമാൽ, അമാന ഫാത്തിമ, നഹ്ലാ നൂറിൻ, മിൻഹ ഫാത്തിമ, അലന ഫാത്തിമ, ഇസ്സ മോഹ വിഷ് എന്നിവർ വിജയികളായി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്‌കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം

May 9th, 2025

samsung-galaxy-note-7-smart-phone-ePathram
അബുദാബി : എമിറേറ്റിലെ പൊതു-സ്വകാര്യ സ്കൂളുകളിൽ മൊബൈൽ ഫോൺ, സ്മാർട്ട് വാച്ച്, ഇലക്‌ട്രോണിക് ഗെയിമിംഗ് ഉപകരണങ്ങളുടെ നിരോധനം കൂടുതൽ കർശ്ശനമാക്കി വിദ്യാഭ്യാസ മന്ത്രാലയം. രാജ്യത്തെ ഉയർന്ന വിദ്യാഭ്യാസ നില വാരവും അച്ചടക്കാധിഷ്ഠിത വിദ്യാഭ്യാസ ദർശനവും ഉറപ്പാക്കുന്നതിന്റെ ഭാഗമാണ് നടപടികൾ.

സ്മാർട്ട് ഉപകരണങ്ങളോടുള്ള ആസക്തി, മാനസിക അവസ്ഥയിലുള്ള സ്വാധീനം, സാമൂഹിക ഒറ്റപ്പെടൽ എന്നിവ പഠനത്തെ തടസ്സപ്പെടുത്തും. അത് കൊണ്ട് തന്നെ സ്കൂളുകളിൽ സ്മാർട്ട് ഉപകരണങ്ങൾക്കുള്ള നിരോധനം മാറ്റില്ല എന്നാണു റിപ്പോർട്ടുകൾ.

സ്‌കൂളിൽ ഈ ഉപകരണങ്ങൾ കണ്ടെത്തിയാൽ അവ കണ്ടു കെട്ടി അധ്യയന വർഷം അവസാനിക്കുന്നത് വരെ സ്‌കൂളുകളിൽ സൂക്ഷിക്കും. ഈ നയം പാലിക്കും എന്ന് ഉറപ്പാക്കാൻ വിദ്യാർത്ഥികളും രക്ഷിതാക്കളും പ്രതിജ്ഞാ പത്രങ്ങളിൽ ഒപ്പു വെക്കുകയും വേണം.

വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനും സ്വകാര്യത സംരക്ഷിക്കാനും കുട്ടികളിലെ അച്ചടക്കം, മികച്ച പഠനാന്തരീക്ഷം എന്നിവ നില നിർത്താൻ ഇത്തരം കർശ്ശനമായ നടപടികൾ വേണം.  എന്നാൽ പഠന ആവശ്യങ്ങൾക്കായി ലാപ്‌ ടോപ്പ്, ടാബ്‌ലറ്റ്‌ എന്നിവ കൊണ്ടു വരാം. എല്ലാ സ്‌കൂളുകൾക്കും ഈ നിയമം ബാധകമാണ്.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

മലബാർ പ്രവാസി : പായസ മത്സരം

May 7th, 2025

malabar-pravasi-payasam-competition-2025-ePathram

ദുബായ് : സാംസ്കാരിക കൂട്ടായ്മ മലബാർ പ്രവാസി യു. എ. ഇ. യുടെ രണ്ടാമത് മാമുക്കോയ പുരസ്കാര ദാന ചടങ്ങ് ‘നമ്മുടെ സ്വന്തം മാമുക്കോയ’ പരിപാടിയോട് അനുബന്ധിച്ച് കുടുംബിനികൾക്കായി പായസ മത്സരം സംഘടിപ്പിക്കുന്നു.

ദുബായ് ഫ്ലോക്ക് ലോർ സൊസൈറ്റി ഹാളിൽ 2025 മെയ് 31 നു വൈകുന്നേരം 4 മണിക്ക് ഒരുക്കുന്ന പായസ മത്സരത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ മുൻകൂട്ടി പേർ രജിസ്റ്റർ ചെയ്യണം എന്ന് സംഘാടകർ അറിയിച്ചു. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും.

കൂടുതൽ വിവരങ്ങൾക്ക് 050 858 4768, 055 123 4257, 056 914 5861. എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

19 of 1,353101819203040»|

« Previous Page« Previous « കെ. എം. സി. സി. ലീഗൽ സെൽ ഉത്ഘാടനവും നിയമ സെമിനാറും മെയ് 18 ന്
Next »Next Page » സ്‌കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം »



  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്
  • MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
  • കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്
  • പ്രസംഗ മത്സരം സംഘടിപ്പിച്ചു
  • അടിപൊളിയായി AMF ഓണാവേശം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine