അബുദാബി : മലപ്പുറം ജില്ലാ കെ. എം. സി. സി taskcon എന്ന പേരിൽ നടത്താൻ ഉദ്ദേശിക്കുന്ന വിവിധ പദ്ധതി കളുടെ പ്രഖ്യാപനം ഇന്ത്യൻ ഇസ്ലാമിക് സെൻ്ററിൽ നടന്നു.
മലപ്പുറം ജില്ലാ കെ. എം. സി. സി. കമ്മിറ്റി പ്രസിഡണ്ട് അസീസ് കാളിയാടൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാഹിർ പൊന്നാനി സ്വാഗതം പറഞ്ഞു. സംസ്ഥാന കെ. എം. സി. സി. പ്രസിഡണ്ട് ശുക്കൂറലി കല്ലുങ്ങൽ ഉദ്ഘാടനം ചെയ്‌തു.
മുസ്‌ലിം ലീഗ് എന്ന പ്രസ്ഥാനത്തിനായ് ജീവിതം സമർപ്പിച്ച ഇ. സാദിഖ് സാഹിബിന് വേണ്ടിയുള്ള പ്രാർത്ഥനക്ക് സയ്യിദ് അബ്ദു റഹിമാൻ തങ്ങൾ നേതൃത്വം നൽകി. വൈസ് പ്രസിഡണ്ട് അഷ്‌റഫ് പൊന്നാനി അനുസ്‌മരണ പ്രഭാഷണം നടത്തി.
ജില്ലാ കമ്മറ്റി പുറത്തിക്കുന്ന ‘ഭാഷാ സമരം’ എന്ന പുസ്തകത്തെ കുറിച്ച് ട്രഷറർ അഷ്‌റഫ് അലി വിശദീകരിച്ചു. കമ്മിറ്റിയുടെ സ്വപ്ന പദ്ധതിയായ ഫാമിലി വെൽഫെയർ സ്‌കീം ‘റഹ്‌മ’പദ്ധതിയെ കുറിച്ച് വൈസ് പ്രസിഡണ്ട് സി. കെ. ഹുസൈൻ വിശദീകരിച്ചു.
ചെറിയ പെരുന്നാൾ മൂന്നാം ദിവസം നടക്കുന്ന ‘ശവ്വാൽ പൊലിമ’ എന്ന പ്രോഗ്രാമിനെ കുറിച്ച് വൈസ് പ്രസിഡണ്ട് നൗഷാദ് തൃപ്പങ്ങോട് വിശദീകരിച്ചു.
എജുക്കേഷൻ വിംഗ് സംഘടിപ്പിക്കുന്ന ‘ഉജ്ജൽ നേതാ’ ലീഡേഴ്‌സ് മീറ്റ്എന്ന പ്രോഗ്രാമിനെ കുറിച്ച് സാൽമി പരപ്പനങ്ങാടി വിശദീകരിച്ചു. ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള വിവിധ മണ്ഡലങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് കൾച്ചറൽ വിംഗ് സംഘടിപ്പിക്കുന്ന ‘കലോത്സവ്-24’ എന്ന പ്രോഗ്രാം സമീർ പുറത്തൂർ വിശദീകരിച്ചു.
സംസ്ഥാന – ജില്ലാ കെ. എം. സി. സി നേതാക്കളും ഇസ്ലാമിക് സെൻ്റർ ഭാരവാഹികളും സംബന്ധിച്ചു. taskon