കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി

April 2nd, 2025

logo-abudhabi-kannur-dist-kmcc-ePathram
അബുദാബി : തുടർച്ചയായ പന്ത്രണ്ടാം വർഷവും കണ്ണൂർ ജില്ലാ കെ. എം. സി. സി. പ്രവർത്തകർ ഈദ് ദിനത്തിൽ ഒത്തു കൂടി. ഈദ് നിസ്കാരത്തിന് ശേഷം അബുദാബി ഇന്ത്യൻ ഇസ്ലാമിക്‌ സെന്ററിൽ ഒരുക്കിയ ഈദ് സംഗമത്തിൽ നൂറു കണക്കിന് കെ. എം. സി. സി. പ്രവർത്തകർ എത്തിച്ചേർന്നു പരസ്പരം ആശ്ലേഷിച്ചും മധുര പലഹാരങ്ങൾ നൽകിയും സമ്മാനങ്ങൾ പങ്കു വെച്ചും പെരുന്നാൾ ആശംസകൾ കൈമാറി.

abudhabi-kannur-dist-kmcc-eid-gathering-2025-ePathram

അബുദാബി കെ. എം. സി. സി. സംസ്ഥാന ജനറൽ സെക്രട്ടറി സി. എച്ച്. യൂസുഫ് ഈദ് സംഗമം ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ല മുസ്ലിം ലീഗ് സെക്രട്ടറി അൻസാരി തില്ലങ്കേരി ഈദ് സന്ദേശം കൈമാറി പ്രഭാഷണം നടത്തി.

വി. പി. കെ. അബ്ദുള്ള, ഉസ്മാൻ കരപ്പാത്ത്, സാബിർ, ശറഫുദ്ധീൻ കുപ്പം, ഇ. ടി. സുനീർ, അഡ്വ. മുഹമ്മദ്‌ കുഞ്ഞി, മുഹമ്മദ്‌ ആലം, ശംസുദ്ധീൻ നരിക്കോടൻ, അഡ്വ. മു‌നാസ് തുടങ്ങിയവർ സംസാരിച്ചു. സാദിഖ് മുട്ടം അദ്ധ്യക്ഷത വഹിച്ചു. ഹസ്സൻ കുഞ്ഞി വട്ടക്കോൽ സ്വാഗതവും അലി പാലക്കോട് നന്ദിയും പറഞ്ഞു.

മഹ്ഫിൽ അബുദാബി മുട്ടിപ്പാട്ട് അവതരിപ്പിച്ചു. നാടൻ വിഭവങ്ങൾ അടങ്ങിയ പ്രാതൽ ഈദ് സംഗമത്തിന് രുചിയേകി.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും

March 26th, 2025

indian-media-abudhabi-ima-new-logo-2014-ePathram

അബുദാബി : ഇന്ത്യൻ മീഡിയ അബുദാബി (ഇമ) മറീന വില്ലേജിലെ അൽ അസ്ലഹ് ഹോട്ടലിൽ കുടുംബ സംഗമവും ഇഫ്‌താർ വിരുന്നും സംഘടിപ്പിച്ചു. ഇന്ത്യൻ എംബസി കോൺസുലർ ബാലാജി രാമസ്വാമി മുഖ്യാഥിതി ആയിരുന്നു.

indian-media-ima-iftar-2025-ePathram

ഇമ പ്രസിഡണ്ട് സമീർ കല്ലറ അദ്ധ്യക്ഷത വഹിച്ചു. ലുലു ഗ്രൂപ്പ് മീഡിയ & കമ്മ്യൂണിക്കേഷൻ ഡയറക്ടർ വി. നന്ദ കുമാർ, കൊമേര പേ മാർക്കറ്റിംഗ് & കമ്മ്യൂണി ക്കേഷൻസ് മേധാവി അജിത് ജോൺസൺ, ബുർജീൽ ഹോൾഡിംഗ്സ് മീഡിയ & കമ്മ്യൂണിക്കേഷൻ മാനേജർ എം. ഉണ്ണി കൃഷ്ണൻ, എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ബിസിനസ്സ് ഡെവലപ്പ്മെന്റ് മാനേജർ നിർമ്മൽ ചിയ്യാരത്ത്, അഹല്യ ഗ്രൂപ്പ് സീനിയർ ഓപ്പറേഷൻ മാനേജർ സൂരജ് പ്രഭാകർ, ലുലു ഗ്രൂപ്പ് മാർക്കറ്റിംഗ് മാനേജർ സുധീർ കൊണ്ടേരി, ട്രാൻ ടെക്ക് എം. ഡി. റഫീഖ് കയനയിൽ, ഡെസേർട് റോസ് എം. ഡി. അൻഷാർ, അൽ സാബി ഗ്രൂപ്പ് മീഡിയ മാനേജർ സിബി കടവിൽ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖർ അതിഥികളായിരുന്നു.

ജനറൽ സെക്രട്ടറി റാഷിദ് പൂമാടം സ്വാഗതവും ട്രഷറർ ഷിജിന കണ്ണൻ ദാസ്‌ നന്ദിയും പറഞ്ഞു. IMA

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി

March 26th, 2025

dr-shamsheer-vayalil-donates-five-million-dirhams-to-fathers-endowment-ePathram
അബുദാബി : യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ്‌ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, റമദാനോട് അനുബന്ധിച്ച് പ്രഖ്യാപിച്ച ‘ഫാദേഴ്സ് എൻഡോവ്മെൻറ്’ പദ്ധതിയിലേക്ക് ബുർജീൽ ഹോൾഡിംഗ്സ് സ്ഥാപകനും ചെയർ മാനുമായ ഡോ. ഷംഷീർ വയലിൽ 5 മില്യൺ ദിർഹം (11.78 കോടി രൂപ) നൽകി.

പിതാക്കന്മാരെ ആദരിക്കുന്നതിനും ചികിത്സ, ആരോഗ്യ സംരക്ഷണം എന്നിവക്കായി ആരംഭിച്ച എൻഡോവ്മെൻറ് ഫണ്ട് മാതാ പിതാക്കളോടുള്ള ബഹുമാനം, കാരുണ്യം, ഐക്യ ദാർഢ്യം എന്നീ മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കുവാനും ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ യു. എ. ഇ. യുടെ സ്ഥാനം ഊട്ടി ഉറപ്പിക്കുവാനും ലക്ഷ്യമിട്ടാണ്.

പദ്ധതിയിൽ പങ്കാളിയായതിന് ഡോ. ഷംഷീറിനെ ദുബായ് കിരീടാവകാശിയും യു. എ. ഇ. ഉപ പ്രധാന മന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്‌സി ക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ്‌ ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആദരിച്ചു.

സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന വ്യക്തികളുടെ ജീവിതത്തിൽ വെളിച്ചവും പ്രത്യാശയും പകരുന്ന ഫാദേഴ്സ് എൻഡോവ്മെൻറ് പദ്ധതി യു. എ. ഇ. യുടെ പ്രതിബദ്ധതയെയാണ് പ്രതിഫലിപ്പിക്കുന്നത് എന്നും ഡോ. ഷംഷീർ വയലിൽ പറഞ്ഞു.

“നമ്മുടെ ജീവിതത്തിൽ പിതാക്കന്മാർ വഹിക്കുന്ന പങ്ക്, അവരുടെ സമർപ്പണം, നല്ലൊരു തലമുറയെ വാർത്തെടുക്കാനുള്ള അവരുടെ ത്യാഗങ്ങൾ എന്നിവക്ക് എല്ലാം ഉള്ള ആദരവാണ് ഫാദേഴ്സ് എൻഡോവ്മെൻറ് ഫണ്ടിലേക്കുള്ള ബുർജീൽ നൽകിയ സംഭാവന.

മറ്റുള്ളവർക്ക് കൈത്താങ്ങാവുക എന്ന ബുർജീലിൻ്റെ ആശയത്തോട് ചേർന്ന് നിൽക്കുന്നതാണിത്. മാത്രമല്ല, ഇതിലൂടെ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റിവ്സിന്റെ ജീവ കാരുണ്യ പ്രവർത്തന വ്യാപ്തി ആഗോള തലത്തിൽ വർദ്ധിപ്പി ക്കുവാനും സാധിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.

റമദാനിൽ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റിവ്സ് നടപ്പാക്കുന്ന ജീവ കാരുണ്യ പദ്ധതികളിലെ സ്ഥിരം പങ്കാളിയാണ് ഡോ. ഷംഷീർ. പാവപ്പെട്ടവർക്ക് ഭക്ഷണം എത്തിക്കുവാൻ ഉള്ള മുൻ വർഷങ്ങളിലെ പദ്ധതിയിലും അദ്ദേഹം ഭാഗമായിരുന്നു.

വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഫാദേഴ്സ് എൻഡോവ്മെൻറ് പദ്ധതിയിലേക്ക് സംഭാവന നൽകാം.

ഇതിനായി വെബ് സൈറ്റ് (Fathersfund.ae), കോൾ സെന്റർ (800 4999), ദുബായ് നൗ (Dubai Now) ആപ്പ്, ദുബായ് കമ്മ്യൂണിറ്റി സംഭാവന പ്ലാറ്റ്‌ഫോമായ ജൂഡ് (Jood.ae), ബാങ്ക് ട്രാൻസാക്ഷൻ, എസ്. എം. എസ്. (10 ദിർഹം സംഭാവന ചെയ്യാൻ 1034 എന്ന നമ്പറിലേക്കും, 50 ദിർഹം സംഭാവന ചെയ്യാൻ 1035 ലേക്കും, 100 ദിർഹം സംഭാവന ചെയ്യാൻ 1036 ലേക്കും, 500 ദിർഹത്തിന് 1038 ലേക്കും ‘ഫാദർ’ എന്ന് എസ്. എം. എസ്. ചെയ്ത് സംഭാവനകൾ അയക്കുവാനും സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. DXB Media twitter

- pma

വായിക്കുക: , , , , , , , , , , , ,

അഭിപ്രായം എഴുതുക »

അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി

March 25th, 2025

abudhabi-malayalees-ifthar-2025-at-abu-samra-farm-house-ePathram
അബുദാബി : സാധാരണക്കാരായ തൊഴിലാളികൾക്ക് ഒപ്പം പരിശുദ്ധ റമദാനിലെ ഇഫ്താർ നടത്തി മറ്റു കൂട്ടായ്മകൾക്ക് മാതൃകയാവുകയാണ് അബുദാബി മലയാളീസ്. അൽ ഐൻ റോഡിലെ അബു സമ്ര ഫാമിൽ വിവിധ രാജ്യക്കാരായ നൂറോളം തോട്ടം തൊഴിലാളികൾ, ആട്ടിടയന്മാർ അടക്കമുള്ള പ്രവാസി കളെ പങ്കെടുപ്പിച്ച് കൊണ്ടാണ് ഈ റമദാനിൽ അബുദാബി മലയാളീസ് എന്ന കൂട്ടായ്മ ഗ്രാൻഡ് ഇഫ്താർ മീറ്റ്-2025 സംഘടിപ്പിച്ചത്.

nourish-ramadan-kuttyppattakam-abudhabi-malayalees-ePathram

ഇവരോടൊപ്പം ADM എക്സിക്യൂട്ടീവ് അംഗങ്ങൾ, വളണ്ടിയർമാർ, കുടുംബാംഗങ്ങൾ, കുട്ടികൾ, ADM അഭ്യുദയ കാംക്ഷികളായ സാമൂഹ്യ പ്രവർത്തകരും അതിഥികളായി ഗ്രാൻഡ് ഇഫ്താർ മീറ്റിൽ പങ്കെടുത്തു.

റമദാൻ മാസത്തിൻ്റെ പവിത്രതയും ആത്മീയതയും സഹകരണത്തെയും ഉയർത്തിപ്പിടിച്ച ഈ സംഗമ ത്തിൽ സമൂഹത്തിൻറെ വിവിധ തുറകളിൽ ഉള്ളവർ ഒന്നിച്ചിരുന്നു നോമ്പ് തുറന്നത് മനുഷ്യ സ്നേഹം, പരസ്പര സഹായം, കരുണ തുടങ്ങിയ മാനുഷിക മൂല്യങ്ങളുടെ ഉദാത്ത ഉദാഹരണമായി.

team-abudhabi-malayalees-ifthar-abu-samra-farm-ePathram

സാധാരണ ഇഫ്താർ മീറ്റുകളിൽ നിന്ന് വ്യത്യസ്തമായി, ADM കുട്ടിപ്പട്ടാളം ടീമിന്റെ സജീവ പങ്കാളിത്ത ത്തോടെ നടന്ന ഈ ഇഫ്താർ വിരുന്ന്, സ്നേഹവും കരുണയും നിറഞ്ഞതായിരുന്നു.

അർഹരായവർക്കൊപ്പം ലളിതമായ ഒരിടത്ത് ഇഫ്താർ നടത്തിയത്, റമദാനിന്റെ യഥാർഥ സന്ദേശം പകർന്നു വെന്നത് സന്തോഷകരമാണ് എന്ന് സംഘാടകർ ഓർമ്മിപ്പിച്ചു.

siyad-anas-wahib-pma-team-adm-nourish-2025-ifthar-ePathram

മാത്രമല്ല ADM നൂറിഷ് റമദാൻ 2025 പദ്ധതിയിലൂടെ, ആരാലും എത്തിപ്പെടാത്ത റിമോട്ട് ഏരിയ കളിലെ ഒട്ടക ക്യാമ്പുകളിലും അടക്കം ആയിരത്തോളം ഇഫ്താർ കിറ്റുകളും 100 ഓളം ഗ്രോസറി കിറ്റുകളും വിതരണം ചെയ്തു.

പാവപ്പെട്ടവർക്കായി കൈ കോർക്കുമ്പോൾ അതിന്റെ സന്തോഷം ഇരട്ടിയാവുന്നു. സമൂഹത്തിന്റെ കരുണയും സഹകരണവും ADM നൂറിഷ് പദ്ധതിയുടെ വിജയത്തിന് ശക്തിയായ പിന്തുണയായി.

റമദാനിന്റെ ഈ മഹനീയ സന്ദേശം കൂടുതൽ ആളുകളിലേക്ക് എത്തിക്കണം എന്നും നന്മയുടെ പ്രവർത്തനങ്ങൾ തുടർന്നും വിപുലപ്പെടുത്തും എന്നും അബുദാബി മലയാളീസ് ഭാരവാഹികൾ അറിയിച്ചു. ADM Insta

 

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി

March 25th, 2025

salam-pappinissery-meet-sheikh-hamad-bin-mohammed-al-sharqi-ruler-of-fujairah-ePathram

ഫുജൈറ: യു. എ. ഇ. സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി ഫുജൈറ രാജ കൊട്ടാരത്തിൽ ഒരുക്കിയ അത്താഴ വിരുന്നിലേക്ക് പ്രത്യേക ക്ഷണ പ്രകാരം മലയാളി വ്യവസായിയും യാബ് ലീഗൽ സർവ്വീസസ് സി. ഇ. ഒ. സലാം പാപ്പിനിശ്ശേരി പങ്കെടുത്തു റമദാൻ ആശംസകൾ നേർന്നു.

ഫുജൈറ കിരീട അവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി, സ്വദേശി പൗര പ്രമുഖർ, വാണിജ്യ വ്യവസായ സംരംഭകർ അടക്കം നിരവധി പേർ സുഹൂർ വിരുന്നിൽ സംബന്ധിച്ചിരുന്നു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

29 of 1,35810202829304050»|

« Previous Page« Previous « മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
Next »Next Page » അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി »



  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു
  • മെട്രോ കപ്പ് സീസൺ-2 ട്രോഫി ലോഞ്ചിംഗ്
  • വിന്നർ കരാട്ടെ ടീം ജപ്പാനിലേക്ക്
  • ഡോ. ധന ലക്ഷ്മിയുടെ ‘ഇനി എത്ര നാൾ’ പുറത്തിറക്കി
  • എക്സലൻസ് ഗ്ലോബൽ സ്കൂൾ തുറന്നു
  • ബബിത ശ്രീകുമാറിൻ്റെ ‘സ്‌മൃതി മർമ്മരം’ പ്രകാശനം ചെയ്തു
  • അഭിമാന നേട്ടവുമായി ആലിയ ഷെയ്ഖ് ബുക്ക് ഫെയർ വേദിയിൽ
  • ഈദ് അൽ ഇത്തിഹാദ് അവധി പ്രഖ്യാപിച്ചു
  • ഫുട് ബോൾ മീറ്റ് : എവർ ഗ്രീൻ എഫ്. സി. ചാമ്പ്യന്മാർ
  • ഷാർജ പുസ്തക മേളയിൽ ഒരു യാത്രാ വിവരണം പുറത്തിറങ്ങി
  • ബഷീർ ഇബ്രാഹിമിനെ ‘ഇഖ്‌വ’ ആദരിച്ചു
  • സംഗീത ആൽബം ‘അൽ വതൻ’ ബ്രോഷർ പ്രകാശനം ചെയ്തു
  • മെഹ്ഫിൽ മേരെ സനം സീസൺ-4 ശനിയാഴ്ച
  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine