ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന് അറബ് ലീഗ് പുരസ്കാരം

July 5th, 2018

dubai-ruler-sheikh-mohammed-bin-rashid-ePathram
ദുബായ് : യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രി യും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് അറബ് ലീഗ് പുരസ്കാരം. കെയ്റോയിൽ നടന്ന ചടങ്ങിൽ ശൈഖ് മുഹമ്മദിനു വേണ്ടി യു. എ. ഇ. ഭാവി കാര്യ മന്ത്രി മുഹമ്മദ് അബ്ദുല്ല അൽ ഗർഗാവി പുരസ്കാരം ഏറ്റു വാങ്ങി.

അറബ് സമൂഹത്തിന്റെ ശാക്തീക രണ ത്തി നായി ശൈഖ് മുഹമ്മദ് നടത്തിയ പരിശ്രമ ങ്ങൾക്കും മുന്നേറ്റ ങ്ങൾക്കും ബഹു മതി യായിട്ടാണ് അറബ് ലീഗ് പുരസ്കാരം സമ്മാനിച്ചത്.

വികസനം എന്നു പറയു മ്പോൾ തന്നെ ലോകം ഇന്ന് ശൈഖ് മുഹമ്മദിന്റെ ആശയ ങ്ങളെയും ദർശന ങ്ങളെ യും ഉറ്റു നോക്കുന്ന സന്ദര്‍ഭം ആണെന്ന് പുരസ്കാര സമർപ്പണ ചടങ്ങിൽ അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്മദ് അബു അൽ ഗെയ്ത് പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലുലു ഹൈപ്പർ മാർക്കറ്റ് വേൾഡ് ട്രേഡ് സെൻറ റിൽ തുറന്നു

July 5th, 2018

lulu-hyper-market-148-th-branch-in-wtc-ePathram
അബുദാബി : ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർ മാർക്കറ്റ് അബു ദാബി വേൾഡ് ട്രേഡ് സെന്റ റിൽ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു.

ലുലു ഗ്രൂപ്പിന്‍റെ റീട്ടെയിൽ വ്യാപാര ശൃംഖല യുടെ 148 ആമത് ശാഖ യാണ് ‘അബു ദാബി ഓള്‍ഡ് സൂഖ്’ എന്ന റിയ പ്പെട്ടി രുന്ന തലസ്ഥാന നഗരി യിലെ പഴയ കാല മാര്‍ക്കറ്റ് പുതു ക്കിയ ‘വേൾഡ് ട്രേഡ് സെൻറര്‍’ കെട്ടിട ത്തില്‍ തുറന്നി രിക്കുന്നത്.

wtc-lulu-opening-ma-yousafali-with-talal-al-dhiyebi-ePathram

അബു ദാബി അൽ ദാർ പ്രോപ്പർട്ടീസ് ചീഫ് എക്സി ക്യൂട്ടീവ് ഓഫീസർ തലാൽ അൽ ദിയേബി പുതിയ ശാഖ യുടെ ഉദ്ഘാടനം നിര്‍ വ്വ ഹിച്ചു. ലുലു ഗ്രൂപ്പ് ചെയർ മാനും എം. ഡി. യുമായ എം. എ. യൂസഫലി, എക്സി ക്യൂട്ടീവ് ഡയറക്ടർ എം. എ. അഷ്‌റഫ് അലി, സി. ഇ. ഒ. സൈഫി രുപാ വാല തുടങ്ങി യവർ ഉല്‍ഘാടന ചട ങ്ങിൽ സംബന്ധിച്ചു.

ലോക നില വാരമുള്ള ഷോപ്പിംഗ് അനുഭവം പുതിയ മാളിൽ ലഭ്യമാക്കും എന്നും അബു ദാബി നഗര ത്തി ലേക്ക് എത്തുന്ന വിവിധ ദേശ ക്കാരായ ഉപ ഭോക്താ ക്കൾക്ക് ആവശ്യ മായ സേവനം ലഭ്യ മാക്കുക യാണ് ഇവിടെ എന്നും എം. എ. യൂസഫലി പറഞ്ഞു.

ലുലു ഹൈപ്പർ മാർക്കറ്റിന്റെ പരമ്പരാഗത മാതൃക യിൽ നിന്നും മാറി പാശ്ചാത്യ രീതി യിലു ള്ള തും അത്യാ ധുനിക സൗകര്യങ്ങള്‍ കൂടെ ഉള്‍ ക്കൊള്ളിച്ചു കൊണ്ടു മാണ് വേൾഡ് ട്രേഡ് സെന്റ റിലെ പുതിയ ശാഖ.

lulu-hyper-market-148-th-branch-in-abudhabi-world-trade-center-ePathram

ലുലു ഹൈപ്പർ മാർക്കറ്റു കളിൽ ലഭ്യ മാക്കുന്ന എല്ലാ ഉത്പന്ന ങ്ങൾക്കും പുറമെ ജപ്പാൻ കാരുടെ ഇഷ്ട വിഭ വ മായ ‘സുഷി’ ഭക്ഷ്യ ഉത്പന്ന ങ്ങളും പുതിയ ശാഖ യിൽ ലഭിക്കും.

സമീപ ഭാവിയില്‍ തന്നെ ലുലു വിന്റെ 149 ആ മതു ശാഖ ഉമ്മൽ ഖുവൈനിലും 150 ആമതു ശാഖ സൗദി അറേ ബ്യ യിലും ആരംഭിക്കും. സൗദി യിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ ആയി രിക്കും ലുലു വിന്റെ ത് എന്നും യൂസഫലി പറഞ്ഞു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇസ്‌ലാമിക് സെന്ററിൽ ‘ഇൻസൈറ്റ് 2018’ വ്യാഴാഴ്ച തുടക്കമാവും

July 4th, 2018

logo-indian-islamic-center-abudhabi-ePathram
അബുദാബി : ഇന്ത്യൻ ഇസ്‌ലാമിക് സെന്റര്‍ കുട്ടി കള്‍ ക്കായി ഒരുക്കുന്ന വേനലവധി ക്യാമ്പ് ‘ഇൻ സൈറ്റ് 2018’ ജൂലായ് 5 വ്യാഴാഴ്ച തുടക്ക മാവും.

നഴ്സറി തലം മുതല്‍ പത്താം തരം വരെ യുള്ള വിദ്യാർ ത്ഥികള്‍ ക്കായി ഒരുക്കുന്ന സമ്മര്‍ ക്യാമ്പ് ദിവസ വും വൈകുന്നേരം അഞ്ചു മണി മുതല്‍ രാത്രി പത്തു മണി വരെ ആയിരിക്കും.

കുട്ടികളുടെ വൈജ്ഞാനിക – കലാ – കായിക മായ കഴിവു കളെ കണ്ടെത്തി മികച്ച രീതിയില്‍ വളര്‍ത്തി കൊണ്ടു വരുന്നതിന് ഉതകുന്ന വിധമാണ് ക്യാമ്പിനു രൂപം കൊടു ത്തിരി ക്കുന്നത് എന്ന് സെന്റര്‍ ഭാര വാ ഹി കള്‍ അറിയിച്ചു.

മലപ്പുറം ജില്ലാ പഞ്ചാ യത്ത് വിജയ ഭേരി കോഡിനേറ്റ റും പരി ശീല കനു മായ ടി. സലീം നേതൃത്വം നൽകും. ജൂലായ് 13 നു ‘ഇൻസൈറ്റ് 2018’ സമാപിക്കും.

വിവരങ്ങൾക്ക്: 02 642 44 88

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സായിദ് – ഗാന്ധി ഡിജിറ്റൽ മ്യൂസിയം

July 1st, 2018

gandhi-sheikh-zayed-digital-museum-ePathram
അബുദാബി : യു. എ. ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ, ഇന്ത്യ യുടെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി  എന്നിവരെ ക്കുറിച്ചുള്ള മ്യൂസിയം ഒരുങ്ങുന്നു.

ഇവരുടെ ജീവിത ത്തിലെ പ്രധാന മുഹൂർത്ത ങ്ങള്‍ വിവ രി ക്കുന്ന അപൂർവ്വ ചിത്ര ങ്ങളും വീഡിയോ കളും ഉള്‍ ക്കൊ ള്ളിച്ചു കൊണ്ട് തലസ്ഥാന നഗരി യില്‍ ‘സായിദ് – ഗാന്ധി ഡിജിറ്റൽ മ്യൂസിയം’ ഒരുക്കും എന്ന് യു. എ. ഇ. വിദേശ കാര്യ – രാജ്യാ ന്തര സഹ കരണ വകുപ്പു മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അറിയിച്ചു.

ശൈഖ് അബ്ദുല്ലയുടെ ഇന്ത്യാ സന്ദർശന വേള യിലാണ് ഇത് സംബന്ധിച്ച പ്രഖ്യാ പനം നടത്തി യത്.

‘ഇയര്‍ ഓഫ് സായിദ്’  ആചരണ ത്തിന്റെ ഭാഗ മായി ട്ടാണ് ഈ ഡിജിറ്റല്‍ മ്യൂസിയം ഒരുക്കുന്നത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇസ്‌ലാമിക് സെന്റർ ‘അക്കാദമിക്ക് ടോപ്പേഴ്സ് ഡേ’ വെള്ളിയാഴ്ച

June 29th, 2018

kerala-students-epathram
അബുദാബി : ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ സംഘടി പ്പിക്കുന്ന ‘അക്കാദമിക്ക് ടോപ്പേഴ്സ് ഡേ’ വെള്ളി യാഴ്ച വൈകു ന്നേരം എട്ടു മണി ക്ക് സെന്റർ അങ്കണ ത്തിൽ നടക്കും. വിവിധ ഇന്ത്യൻ സ്‌കൂളുകളിൽ നിന്ന് പത്ത്, പന്ത്രണ്ട് ക്ലാസ്സു കളിൽ ഉയർന്ന മാർക്ക് നേടി വിജയിച്ച വിദ്യാർ ത്ഥിക ളെയും ഇസ്‌ലാമിക് സെന്റർ മെംബർ മാരുടെ മക്കളിൽ 10, 12, ഡിഗ്രി ക്ലാസ്സു കളിൽ വിജ യിച്ച കുട്ടിക ളെയും ആദരിക്കും.

ഇന്ത്യൻ എംബസി കൗൺ സിലർ രാജ മുരു കൻ, എൻ. എം. സി. ഗ്രൂപ്പ് വൈസ് പ്രസിഡണ്ട് സീമ ഷെട്ടി, സിവിൽ സർവീസ് പരീക്ഷ യിൽ ഉന്നത വിജയം നേടിയ ഷാഹിദ് തിരു വള്ളൂർ എന്നിവർ പരി പാടി യിൽ സംബന്ധിക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ബെസ്റ്റ് കാർഗോ അബു ദാബി യിൽ പ്രവർത്തനം ആരംഭിക്കുന്നു.
Next »Next Page » സായിദ് – ഗാന്ധി ഡിജിറ്റൽ മ്യൂസിയം »



  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
  • കെ. എസ്‌. സി. ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി
  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine