ന്യൂ ഇയർ വൈബ്‌സ് : വിൻസി അലോഷ്യസിന് സ്വീകരണവും പുതു വത്സര ആഘോഷവും

December 31st, 2023

vibez-abudhabi-new-year-vibez-ePathram

അബുദാബി : കലാ സാംസ്കാരിക കൂട്ടായ്മ വൈബ്സ് ഓഫ് അബുദാബി സംഘടിപ്പിക്കുന്ന പുതു വത്സര ആഘോഷ പരിപാടി ന്യൂ ഇയർ വൈബ്‌സ് എന്ന പേരിൽ ജനുവരി 13 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ വെച്ച് നടക്കും. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ വിൻസി അലോഷ്യസിന് സ്വീകരണവും ആദരിക്കലും യു. എ. ഇ. യിലെ ബിസിനസ്സ് രംഗത്ത് മികച്ച മുന്നേറ്റം നടത്തിയ അഞ്ച് സംരംഭകരെ പ്രോഗ്രാമിൽ വെച്ച് ആദരിക്കുകയും ചെയ്യും.

vibez-abudhabi-new-year-celebration-2024-poster-release-ePathram

അബുദാബി റഹ്മത്ത് കാലിക്കറ്റ് റസ്റ്റോറന്റിൽ വെച്ച് ന്യൂ ഇയർ വൈബ്‌സ് പ്രോഗ്രാം ബ്രോഷർ പ്രകാശനം നടന്നു

ന്യൂ ഇയർ വൈബ്‌സ് ആഘോഷങ്ങൾക്ക് മാറ്റു കൂട്ടുവാൻ പ്രശസ്ത കലാകാരൻമാരായ ശിഖ പ്രഭാകർ, കൗശിക് വിനോദ്, ശാക്കിർ കാസർഗോഡ് എന്നിവർ നേതൃത്വം നൽകുന്ന മ്യൂസിക് ആൻഡ് ഡാൻസ് ഷോ അരങ്ങേറും.

ഇവരോടൊപ്പം അബുദാബിയിലെ പ്രശസ്ത ഗായകരും നർത്തകരും പങ്കാളികളാകും. പ്രോഗ്രാമ്മിൻറെ സമാപനം ഡി. ജെ. ഷോയോട് കൂടി ആയിരിക്കും എന്നും സംഘാടകർ അറിയിച്ചു. ന്യൂ ഇയർ വൈബ്‌സ് പ്രോഗ്രാമിലേക്ക് പ്രവേശനം സൗജന്യം ആയിരിക്കും.

വൈബ്സ്  ഓഫ് അബുദാബിയുടെ ആക്‌സിക്യൂട്ടീവ് അംഗങ്ങളായ ഫിറോസ് എം. കെ., ഇബ്രാഹിം കുട്ടി വട്ടപ്പാറ, അൻസാർ ആലത്തയിൽ, ഡോക്ടർ ഷാസിയ അൻസാർ, നസ്മിജ ഇബ്രാഹിം എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഐ. എസ്. സി. അപെക്സ് ബാഡ് മിന്റൺ ഗോൾഡ് ചാംപ്യൻ ഷിപ്പ് വെള്ളിയാഴ്ച മുതൽ

December 30th, 2023

isc-apex-46-th-badminton-championship-ePathram
അബുദാബി : ഇന്ത്യാ സോഷ്യൽ സെൻറർ സംഘടി പ്പിക്കുന്ന 46ാമത് ഐ. എസ്. സി.- അപെക്സ് ബാഡ് മിന്റൺ ഗോൾഡ് ചാംപ്യൻ ഷിപ്പ് 2024 ജനുവരി 5 വെള്ളിയാഴ്ച മുതൽ ഐ. എസ്. സി. സ്റ്റേഡിയത്തിൽ ആരംഭിക്കും. ജൂനിയർ, സീനിയർ, എലീറ്റ് വിഭാഗങ്ങളി ലായി ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മുപ്പത്ത് രാജ്യാന്തര താരങ്ങൾ മത്സരങ്ങളിൽ മാറ്റുരക്കും.

press-meet-isc-apex-46-th-badminton-championship-ePathram

യു. എ. ഇ. ബാഡ്മിന്റൺ ഫെഡറേഷന്റെ സഹകരണത്തോടെ ഗോൾഡ് കാറ്റഗറി വിഭാഗം മത്സരവും ഇതോടനു ബന്ധിച്ച് നടക്കും എന്ന് പ്രസി‍ഡണ്ട് ജോൺ പി. വർഗീസ് പറഞ്ഞു. 20 വിഭാഗങ്ങളിലായി ജൂനിയർ താരങ്ങളും 15 ഇന ങ്ങളിലായി സീനിയർ താരങ്ങളും മാറ്റുരയ്ക്കും.

വാർത്താ സമ്മേളനത്തിൽ ഐ. എസ്. സി. പ്രസിഡണ്ട് ജോൺ പി. വർഗീസ്, ജനറൽ സെക്രട്ടറി വി. പ്രദീപ് കുമാർ, ട്രഷറർ ദിലീപ് കുമാർ, സ്പോർട്സ് സെക്രട്ടറി അനീഷ് ജോൺ, ബാഡ്മിന്റൺ സെക്രട്ടറി നൗഷാദ് അബൂബക്കർ, പ്രായോജകരായ അപെക്സ് ട്രേഡിംഗ്  മാനേജിംഗ് ഡയറക്ടർ പി. എ. ഹിഷാം, ‍അദീപ്  ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ്  ഓഫീസർ ഡോ. അൻസാരി വാഹിദ്, എം. പി. രാജേന്ദ്രൻ എന്നിവർ  സംബന്ധിച്ചു.

FB PAGE

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അമാനത്ത് ഹോൾഡിംഗ്‌സ് ചെയർമാനായി ഡോ.ഷംഷീർ വയലിലിനെ നിയമിച്ചു

December 30th, 2023

doctor-shamsheer-vayalil-vps-health-care-ePathram
അബുദാബി : ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന മേഖലയിലെ മുൻ നിര സംയോജിത ആരോഗ്യ, വിദ്യാഭ്യാസ നിക്ഷേപ കമ്പനിയായ അമാനത്ത് ഹോൾഡിംഗ്‌സ് പുതിയ ഡയറക്ടർ ബോർഡ് ചെയർമാൻ ആയി ഡോ. ഷംഷീർ വയലിലിനെ നിയമിച്ചു. അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന ആരോഗ്യ-വിദ്യാഭ്യാസ മേഖല കളിൽ തന്ത്ര പരമായ നേതൃത്വം ലക്‌ഷ്യം വെച്ച് കൊണ്ടാണ് അമാനത്ത് ഡയറക്ടർ ബോർഡ് തീരുമാനം.

ഹമദ് അബ്ദുല്ല അൽ ഷംസിക്ക് പകരമാണ് ഡോ. ഷംഷീർ ചെയർമാൻ പദവിയിൽ എത്തുന്നത്. ആഗോള ആരോഗ്യ രംഗത്തും അമാനത്തിലും ഉള്ള അനുഭവ സമ്പത്തും വൈദഗ്ധ്യവും ആയിട്ടാണ് അദ്ദേഹം ചെയർമാൻ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 2.5 ബില്യൺ ദിർഹത്തിന്റെ പെയ്ഡ്-അപ്പ് മൂല ധനമുള്ള അമാനത്തിൻ്റെ ഏറ്റവും വലിയ വ്യക്തി ഗത ഓഹരി ഉടമ കൂടിയാണ് ഡോ. ഷംഷീർ വയലിൽ.

ആരോഗ്യ രംഗത്തെ നേതൃ പാടവത്തിലൂടെ, മേഖലയിലെ ആരോഗ്യ, വിദ്യാഭ്യാസ സേവനങ്ങളുടെ വികാസത്തിൽ ഡോ. ഷംഷീർ നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ആരോഗ്യ സേവന ദാതാക്കളിൽ മുൻ നിരയിലുള്ള ബുർജീൽ ഹോൾഡിംഗ്‌സ് സ്ഥാപകനും ചെയർ മാനുമാണ് കോഴിക്കോട് സ്വദേശിയായ ഡോ. ഷംഷീർ വയലിൽ .

ആരോഗ്യ, വിദ്യാഭ്യാസ രംഗത്ത് മികച്ച നിക്ഷേപ ങ്ങളുള്ള അമാനത്തിൻെറ നേട്ടങ്ങൾ വിപുലീകരി ക്കുവാനും വിപണികളിലെ പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്താനും മുൻഗണന നൽകും എന്ന് ഡോ. ഷംഷീർ പറഞ്ഞു. കമ്പനിയുടെ തന്ത്ര പ്രധാന പ്രവർത്തന ങ്ങൾക്കും ഓഹരി ഉടമ കൾക്ക് കൂടുതൽ മൂല്യം സൃഷ്ടിക്കുന്നതിനും ചെയർമാൻ എന്ന നിലയിൽ അദ്ദേഹം നേതൃത്വം നൽകും.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

ലുലു എക്സ് ചേഞ്ച് യു. എ. ഇ. യിലെ നൂറാമത്തെ ശാഖ അൽ വർഖയിൽ തുറന്നു

December 30th, 2023

lulu-exchange-uae-s-100-th-branch-open-in-al-warqa-q-1-mall-ePathram
ദുബായ് : പ്രമുഖ സാമ്പത്തിക സേവന ദാതാക്കളായ ലുലു എക്സ് ചേഞ്ച് നൂറാമത്തെ ശാഖ ദുബായ് അൽ വർഖയിലെ ക്യൂ വൺ മാളിൽ തുറന്നു പ്രവർത്തനം ആരംഭിച്ചു. ഇന്ത്യൻ കൗൺസിൽ ജനറൽ സതീഷ് കുമാർ ശിവൻ ഉദ്ഘാടനം ചെയ്തു. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ്, സി. ഇ. ഒ. റിച്ചാർഡ് വാസൻ, മറ്റ് വിശിഷ്ട വ്യക്തികളും സന്നിഹിതരായിരുന്നു. ഇതോടെ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സിന് കീഴിൽ ആഗോള തലത്തിൽ 314 ശാഖകളായി.

അവശ്യ സാമ്പത്തിക സേവനങ്ങൾക്ക് നൽകുന്ന പരിഗണനയാണ് ലുലു എക്സ് ചേഞ്ചിന്‍റെ ശ്രദ്ധേയമായ വളർച്ചക്കു കാരണം എന്ന് യു. എ. ഇ. യിലെ നൂറാമത്തെ ശാഖ ഉദ്ഘാടനം ചെയ്തു കൊണ്ട് ദുബായിലെ ഇന്ത്യൻ കൗൺസിൽ ജനറൽ സതീഷ് കുമാർ ശിവൻ പറഞ്ഞു. യു. എ. ഇ. യിലെ ഈ 100-മത്തെ ശാഖ ഒരു സുപ്രധാന മുന്നേറ്റമാണ്, ഇത് സമൂഹത്തോടുള്ള കമ്പനിയുടെ പ്രതിബദ്ധത കൂടി പ്രതിഫലിപ്പിക്കുന്നു എന്നും അദ്ദേഹം കൂട്ടി ച്ചേർത്തു.

യു. എ. ഇ. യിലെ ഈ ചരിത്ര നേട്ടം തങ്ങളെ കൂടുതൽ ഉത്തരവാദിത്വം ഏൽപ്പിക്കുന്നു. സമഗ്രതയും ഉപഭോക്തൃ സംതൃപ്തിയും ഞങ്ങൾ ലക്‌ഷ്യം വെക്കുന്നു എന്ന് ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് എം. ഡി. അദീബ് അഹമ്മദ് പറഞ്ഞു.

അതോടൊപ്പം യു. എ. ഇ. യുടെ ഭരണ നേതൃത്വത്തിൽ നിന്നുള്ള നിരന്തരമായ പിന്തുണ ഞങ്ങളുടെ വളർച്ചാ യാത്രയിൽ നിർണ്ണായകം തന്നെ യെന്നും അവരുടെ തന്ത്ര പരമായ കാഴ്ചപ്പാടും മികവിനോടുള്ള പ്രതി ബദ്ധതയും ഞങ്ങളുടെ വിജയത്തിന് ശക്തമായ അടിത്തറ നൽകി വരുന്നതായും അദീബ് അഹമ്മദ് അഭിപ്രായപ്പെട്ടു.

അബുദാബിയിൽ 2009 ൽ തുടക്കം കുറിച്ച ലുലു എക്സ് ചേഞ്ച് കഴിഞ്ഞ 15 വർഷമായി മികച്ച പ്രവർത്തനം കാഴ്ച വെക്കുന്നു. യു. എ. ഇ. യിലെ ഏഴ് എമിറേറ്റു കളിലും കമ്പനിക്ക് മികച്ച അടിത്തറയുണ്ട്. 2023 ൽ 9.4 ബില്യൺ ഡോളറാണ് ലുലു എക്സ്ചേഞ്ച് വിനിമയം ചെയ്തത്. LuLu FB, Twitter X

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

മദീനയിലെ റൗദ ശരീഫ് സന്ദർശനം ഇനി വർഷത്തിൽ ഒരിക്കൽ മാത്രം

December 30th, 2023

masjid-u-nabawi-green-dome-madeena-ePathram
ജിദ്ദ : മദീനയിൽ പ്രവാചകൻ്റെ പള്ളി (മസ്ജിദുന്നബവി) യിലെ റൗദ ശരീഫ് സന്ദർശിക്കുന്നതിന് ഇനി മുതൽ വർഷത്തിൽ ഒരിക്കൽ മാത്രം അനുമതിയുള്ളൂ എന്ന് സൗദി അറേബ്യ.

മസ്ജിദുന്നബവിയിൽ പ്രവാചകൻ അന്ത്യവിശ്രമം കൊള്ളുന്നതിൻ്റെയും പ്രസംഗ പീഠത്തിൻ്റെ (മിമ്പർ) യും ഇടയിലുള്ള സ്ഥലമാണ് റൗദ ശരീഫ്.

കൊവിഡ് ബാധിക്കാത്തവരും രോഗികളുമായി ഇടപഴകാത്തവരും ആണെന്ന് റൗദ ശരീഫ് സന്ദർശനത്തിനുള്ള അപേക്ഷകർ തങ്ങളുടെ വിവരങ്ങൾ നുസുക്ക് അല്ലെങ്കിൽ തവക്കൽന ആപ്പുകൾ വഴി ദിവസവും സമയവും അറിയിച്ച് അനുമതി എടുത്തവർക്കു മാത്രമേ ഇവിടം സന്ദർശിക്കാൻ കഴിയുകയുള്ളൂ.

പുതിയ നിയമം അനുസരിച്ച് ഒരിക്കൽ സന്ദർശനം കഴിഞ്ഞാൽ 365 ദിവസത്തിനു ശേഷമേ അടുത്തത് അനുവദിക്കുകയുള്ളൂ. WiKiPeDiA – Nusuk  – Twitter

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

37 of 1,30810203637384050»|

« Previous Page« Previous « ഭരത് മുരളി നാടകോത്സവം : സോർബ അരങ്ങേറി
Next »Next Page » ലുലു എക്സ് ചേഞ്ച് യു. എ. ഇ. യിലെ നൂറാമത്തെ ശാഖ അൽ വർഖയിൽ തുറന്നു »



  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ
  • റോഡ് കുറുകെ കടക്കുമ്പോൾ ജാഗ്രത പാലിക്കുക : നിയമ ലംഘകർക്ക് പിഴ ഈടാക്കുന്നുണ്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine