അക്കാദമിക് സിറ്റി വിദ്യാഭ്യാസ പുരസ്‌കാരം മലയാളി വിദ്യാർത്ഥി കൾക്ക്

October 24th, 2016

fakhra-habeeb-rabeeha-abbas-educational-award-winners-ePathram
അബുദാബി : ദുബായ് ഇന്റർ നാഷണൽ അക്കാദമിക് സിറ്റി യുടെ വിദ്യാഭ്യാസ പുരസ്‌കാര ത്തിന് മലയാളി കളായ ഫഹറ ഹബീബും, റബീഹ അബ്ബാസും തെര ഞ്ഞെടു ക്ക പ്പെട്ടു.

മണിപ്പാൽ യൂണി വേഴ്‌സിറ്റി യുടെ ദുബായ് ക്യാമ്പ സ്സിലെ BSc ബയോ ടെക്‌നോ ളജി പരീക്ഷ യിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി യാണ് ഇരുവരും ഒന്നാം സ്ഥനം നേടിയത്.

അബുദാബി യിൽ താമസിക്കുന്ന പയ്യന്നൂർ കാറമേൽ സ്വദേശി ഹബീബ് റഹ്മാന്റേയും, സൽമ ഹബീബി ന്റേയും മകളാണ് ഫഹറ. മലപ്പുറം കോട്ടക്കൽ സ്വദേശി കളായ പി. എം. അബ്ബാസ്, റഷീദ ദമ്പതി കളുടെ മകളാണ് റബീഹ.

– വാര്‍ത്ത അയച്ചത് : വി. ടി. വി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്ത്യയിലെ വിദ്യാർത്ഥി കൾക്ക് ഇത്തിഹാദ് എയർ വേയ്‌സിന്റെ സഹായം

October 23rd, 2016

support-for-underprivileged-children-in-india-ePathram.jpg
അബുദാബി : ന്യൂഡൽഹിക്കു സമീപം നൌഷെറാ മേവാത്ത് പബ്ലിക് മിഡിൽ സ്‌കൂളിലെ വിദ്യാർത്ഥി ക ൾക്ക് ഇത്തിഹാദ് എയർ വേയ്‌സിന്റെ വിദ്യാഭ്യാസ ധന സഹായം.

അടിസ്ഥാന സൗക ര്യ ങ്ങൾക്കു പണം നൽകി യതിനു പുറമേ വിദ്യാർത്ഥി കൾ ക്കായി 1000 സ്‌കൂൾ ബാഗു കൾ, സ്റ്റേഷ നറി, ഭക്ഷണം, യൂണിഫോം, ഷൂസ്, മറ്റു വസ്‌ത്ര ങ്ങൾ എന്നിവയും വിതരണം ചെയ്‌തു.

റമദാനിൽ ഇത്തി ഹാദ് എയർ വേയ്‌സിലെ ഉദ്യോ ഗസ്‌ഥർ നടത്തിയ ഫുട്‌ബോൾ ടൂർണ മെന്റ് ഉൾപ്പെടെ ജീവന ക്കാരുടെ വിവിധ സംരംഭ ങ്ങളിൽ നിന്നാണ് ഇതി ലേക്കുള്ള ഫണ്ട് കണ്ടെ ത്തി യത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഭാവ ത്രയം കഥകളി മഹോൽസവം സമാപിച്ചു

October 23rd, 2016

kala-mandalam-gopi-margi-vijayakumar-bhavathrayam-kadhakali-ePathram
അബുദാബി : മൂന്നു ദിവസ ങ്ങളി ലായി അബുദാബി കേരള സോഷ്യൽ സെന്ററിൽ അരങ്ങേറിയ ‘ഭാവ ത്രയം’ കഥ കളി മഹോൽസവ ത്തിനു തിരശീല വീണു. ആദ്യ രണ്ടു ദിവസ ങ്ങളിൽ ദുര്യോ ധന വധം, കിരാതം, എന്നീ കഥ കളാണ് അരങ്ങിൽ എത്തിയത്. സംഗീത പ്രധാന മായ കുചേല വൃത്തം കഥ കളി യാണ് സമാപന ദിവസം അര ങ്ങേറി യത്.

കലാ മണ്ഡലം ഗോപി യുടെ ശ്രീകൃഷ്‌ണ വേഷവും മാർഗ്ഗി വിജയ കുമാറി ന്റെ കുചേലനും അരങ്ങു നിറ ഞ്ഞാടി. കലാ മണ്ഡലം ഷണ്മുഖന്റെ രുഗ്മിണി യും കലാ മണ്ഡലം വിപിന്റെ കുചേല പത്‌നി യുമാ യിരു ന്നു ശ്രദ്ധേയ മായ മറ്റു വേഷ ങ്ങൾ.

കലാ മണ്ഡലം ഗോപി രണ്ടു കഥ കളി ലെയും കൃഷ്ണ വേഷ ങ്ങള്‍ ചെയ്തതാണ് ഈ വർഷ ത്തെ കഥ കളി മഹോ ത്സവ ത്തിന്റെ സവിശേഷത.

കോട്ട യ്‌ക്കൽ കേശവൻ, കലാ മണ്ഡലം ഷണ്മുഖൻ, കലാ നിലയം വിനോദ് തുടങ്ങിയ ഇരുപതോളം കലാ കാര ന്മാർ വിവിധ കഥാ പാത്ര ങ്ങൾക്കു വേഷ പ്പകർച്ച യേകി. പത്തിയൂർ ശങ്കരൻ കുട്ടി, നെടു മ്പിള്ളി രാമ മോഹന്‍ എന്നിവര്‍ പിന്നണി പാടി. കലാ മണ്ഡലം കൃഷ്‌ണ ദാസ്, കലാ നിലയം മനോജ് എന്നിവര്‍ മേളം ഒരുക്കി. ഡോ. പി.വേണു ഗോപാലൻ അരങ്ങു പരിചയ പ്പെടുത്തി.

കഥകളി കലാ കാരനാ യിരുന്ന കോട്ടക്കല്‍ ശിവ രാമന്‍െറ അരങ്ങും ജീവിതവും അണി യറയും ചിത്രീ കരി ക്കുന്ന ‘ശിവ രാമണീയം’ ഫോട്ടോ പ്രദർശനവും ഭാവ ത്രയ ത്തി ന്റെ ഭാഗ മായി കെ. എസ്. സി. അങ്കണ ത്തിൽ നടന്നു. പ്രശസ്ത ഫോട്ടോ ഗ്രാഫര്‍ രാജന്‍ കാരിമൂല പകര്‍ത്തിയ 65 ഓളം ചിത്രങ്ങളാണ് പ്രദര്‍ശി പ്പിച്ചത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മുഖ്യമന്ത്രി യുമായി യു. എ. ഇ. പ്രതി നിധി സംഘം കൂടിക്കാഴ്ച നടത്തി

October 22nd, 2016

uae-consul-general-and-delegation-meet-kerala-chief-minister-pinarayi-vijayan-ePathram
അബുദാബി : സംസ്ഥാന മുഖ്യ മന്ത്രി പിണറായി വിജ യനു മായി യു. എ. ഇ. പ്രതിനിധി സംഘം കൂടി ക്കാഴ്ച നടത്തി. തിരു വനന്ത പുരത്തെ യു. എ. ഇ. കോണ്‍ സു ലേറ്റിന്റെ പ്രവര്‍ ത്തന വു മായി ബന്ധ പ്പെട്ടാ യിരുന്നു കൂടിക്കാഴ്ച.

uae-cosulate-in-kerala-opened-ePathram

യു. എ. ഇ. വിദേശ കാര്യ മന്ത്രാ ലയം അണ്ടര്‍ സെക്രട്ടറി മുഹമ്മദ് മിര്‍ അബ്ദുള്ള അല്‍ റൈസി, കോണ്‍സുലര്‍ അഫയര്‍ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി അഹ്മദ് എല്‍ഹാം അല്‍ ദാഹെരി, ഇന്ത്യ യിലെ യു. എ. ഇ. സ്ഥാന പതി ഡോ. അഹ മ്മദ് അബ്ദുള്‍ റഹ്മാന്‍ അല്‍ ബന്ന, അബുദാബി ചേംബര്‍ ഒാഫ് കൊമേഴ്സ് ഡയ റക്ടര്‍ ബോര്‍ഡ് അംഗം എം. എ. യൂസ ഫലി എന്നിവര്‍ അട ങ്ങുന്ന പ്രതി നിധി സംഘ മാണ് തിരു വനന്ത പുരത്ത് മുഖ്യ മന്ത്രി യുമായി കൂടിക്കാഴ്ച നടത്തി യത്.

സാമ്പ ത്തിക നയ തന്ത്ര നിക്ഷേപക രംഗ ങ്ങളിലെ ബന്ധം ശക്തി പ്പെടു ത്തുന്ന കാര്യ ങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.

-Photo courtesy: WAM UAE

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. കോണ്‍സുലേറ്റ് തിരുവനന്ത പുരത്ത് തുറന്നു

October 22nd, 2016

uae-flag-epathram
അബുദാബി : ദക്ഷിണേന്ത്യ യിലെ ആദ്യ യു. എ. ഇ. കോണ്‍സു ലേറ്റ് തിരു വനന്ത പുരത്ത് മണക്കാട് ഫോര്‍ട്ട് പോലീസ് സ്റ്റേഷന് സമീപം തുറന്നു പ്രവര്‍ ത്തനം ആരം ഭിച്ചു. ഇന്ത്യ യിലെ യു. എ. ഇ. യുടെ രണ്ടാ മത്തെ നയ തന്ത്ര കാര്യാ ല യമാണ് ഇത്.

കോണ്‍സു ലേറ്റ് വരുന്ന തോടെ ഇരു രാജ്യ ങ്ങളും തമ്മി ലുള്ള ബന്ധം കൂടുതല്‍ ദൃഢ മാകും എന്നും ഇതിന്റെ പ്രവര്‍ത്ത നങ്ങള്‍ ഏറ്റവും അധികം പ്രയോജനം ലഭി ക്കുക കേരള ത്തില്‍ നിന്നു ള്ള വര്‍ക്ക് ആയി രിക്കും എന്നും യു. എ. ഇ. വിദേശ കാര്യ മന്ത്രാ ലയം അണ്ടര്‍ സെക്രട്ടറി മുഹമ്മദ് മേര്‍ അല്‍ റൈസി പറഞ്ഞു.

സംസ്ഥാന ഗവർണ്ണർ പി. സദാശിവം, മുഖ്യ മന്ത്രി പിണ റായി വിജയന്‍, ഇന്ത്യ യിലെ യു. എ. ഇ. സ്ഥാന പതി ഡോ. അഹമ്മദ് അബ്ദുല്‍ റഹി മാന്‍ അല്‍ ബന്ന, കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സാബി, അഹ്മദ് എല്‍ഹാം അല്‍ ദാഹെരി, ഡോ. ശശി തരൂര്‍ എം. പി., അബുദാബി ചേംബര്‍ ഒാഫ് കൊമേഴ്സ് ഡയറക്ടര്‍ ബോര്‍ഡ് അംഗ വും ലുലു ഗ്രൂപ്പ് എം. ഡി. യുമായ പത്മശ്രീ എം. എ. യൂസഫലി തുടങ്ങി യവര്‍ ചട ങ്ങില്‍ സംബന്ധിച്ചു.

യു. എ. ഇ. യിലെ ഇന്ത്യ ക്കാരില്‍ 70 ശത മാനവും മല യാളി കളാ ണ്. പ്രവാ സി മല യാളി കളില്‍ 35.5 ശതമാ നവും യു. എ. ഇ. യിലാണ് ഉള്ളത് എന്നും വിനോദ സഞ്ചാരം, ഉന്നത വിദ്യാ ഭ്യാസം എന്നീ മേഖല കളില്‍ യു. എ. ഇ. യും കേരള വും തമ്മിലുള്ള സഹകരണം വര്‍ദ്ധി പ്പിക്കണം എന്നും സംസ്ഥാന ഗവർണ്ണർ പി. സദാശിവം പറഞ്ഞു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മയക്കു മരുന്ന് ഉപയോഗ ത്തിനുള്ള ശിക്ഷ ലഘൂ കരിച്ചു
Next »Next Page » മുഖ്യമന്ത്രി യുമായി യു. എ. ഇ. പ്രതി നിധി സംഘം കൂടിക്കാഴ്ച നടത്തി »



  • മ​ല​യാ​ളോ​ത്സ​വം : മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അബുദാബി ഒരുങ്ങി
  • ഫേമസ് കപ്പ് 2025 : എം. എഫ്. സി. അബുദാബി ചാമ്പ്യൻ
  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine