ദൃശ്യ പൊലിമ യോടെ ‘കാഴ്ചയെ കീറി ഭ്രാന്തും കടന്ന്’ അരങ്ങിൽ

December 21st, 2015

shakthi-drama-in-ksc-drama-fest-2015-ePathram
അബുദാബി : കേരളാ സോഷ്യല്‍ സെന്റര്‍ ഭരത് മുരളി നാട കോത്സവ ത്തി ലെ മൂന്നം ദിവസം ശക്തി തിയ്യറ്റേ ഴ്സ് അവതരിപ്പിച്ച ‘കാഴ്ചയെ കീറി… ഭ്രാന്തും കടന്ന്…’ എന്ന നാടകം അര ങ്ങില്‍ എത്തി.

പ്രശസ്ത ചിത്ര കാരനായ വിന്‍സെന്റ് വാന്‍ ഗോഗി ന്റെ ജീവിത മുഹൂ ര്‍ത്ത ങ്ങളെ യാണ് പ്രമുഖ നാടക പ്രവര്‍ത്തകന്‍ ഡോ. സാംകുട്ടി പട്ടങ്കരി നാടക രൂപ ത്തില്‍ ഒരുക്കി യത്.

krishnan-vettambally-shakthi-drama-in-ksc-drama-fest-2015-ePathram
പ്രകാശ് തച്ചങ്ങാട്, കൃഷ്ണന്‍ വേട്ടാമ്പള്ളി, ജയേഷ്, ജാഫർ കുറ്റി പ്പുറം, ബിന്ദു ഷോബി, ഗീത ജയചന്ദ്രന്‍, ജയന്തി ജയരാജ് തുടങ്ങിയ വര്‍ പ്രധാന വേഷ ങ്ങളിൽ അരങ്ങില്‍ എത്തി.

മനുഷ്യ ജീവിതം ഗതി വിഗതി കളിലൂടെ ഒഴുകി പല തീര ങ്ങളി ൽ എ ത്തുന്നു എങ്കിലും തന്റെ ആത്മ ചോദന യുടെ പ്രകാ ശന ത്തിന് അനു യോജ്യ മായ കര യില്‍ അവസാനം എത്തി ച്ചേരും എന്നു വിശ്വസി ക്കുന്ന വാന്‍ഗോഗ്.

ദുരിത ങ്ങളെല്ലാം സ്വയം അനുഭവി ക്കുകയും അന ശ്വര ങ്ങളായ തന്റെ ചിത്ര ങ്ങ ളുടെ നേട്ട ങ്ങള്‍ മുഴുവന്‍ സമൂഹ ത്തിനായി ബാക്കി വെക്കു കയും ചെയ്തു കൊണ്ട് മഹാനായ ആ ചിത്ര കാരന്‍ യാത്ര യായി.

എങ്കിലും വാന്‍ ഗോഗ് നമുക്ക് സമ്മാനിച്ചു കൊണ്ട് കടന്നു പോയത് ഒരു രാഷ്ട്രീയ മാണ് എന്നു ഉല്‍ ബോധി പ്പിച്ചു കൊണ്ടാണ് നാടകം പൂര്‍ണ്ണ മാകുന്നത്.

നാടകോല്‍സവ ത്തിന്റെ നാലാം ദിവസ മായ ഡിസംബര്‍ 22 ചൊവ്വാഴ്ച രാത്രി എട്ടര മണിക്ക് അബുദാബി സോഷ്യല്‍ ഫോറം അവത രിപ്പി ക്കുന്ന ‘അമ്മ മലയാളം’ എന്ന നാടകം അര ങ്ങേറും.

- pma

വായിക്കുക: , ,

Comments Off on ദൃശ്യ പൊലിമ യോടെ ‘കാഴ്ചയെ കീറി ഭ്രാന്തും കടന്ന്’ അരങ്ങിൽ

ഗതാഗത നിയമ ലംഘനം : സ്മാര്‍ട്ട് സംവിധാന വുമായി അബുദാബി പോലീസ്

December 21st, 2015

logo-ministry-of-interior-uae-ePathramഅബുദാബി : ഗതാഗത നിയമ ലംഘന ങ്ങള്‍ ശ്രദ്ധ യില്‍ പ്പെട്ടാല്‍ വാഹന വുമായി ബന്ധപ്പെട്ട മുഴുവന്‍ വിവര ങ്ങളും സ്മാര്‍ട്ട് ഫോണിന്റെ സഹായ ത്തോടെ ട്രാഫിക് പോലീസി ന്റെ കേന്ദ്ര ത്തില്‍ എത്തി ക്കുന്ന സ്മാര്‍ട്ട് സംവിധാനം തയ്യാറാക്കി അബു ദാബി ട്രാഫിക് പോലീസ് രംഗത്ത്.

ട്രാഫിക് പോലീസിന്റെ ജോലി എളുപ്പ മാക്കാന്‍ ഈ സം വിധാനം ഉപകരിക്കും എന്ന് അബുദാബി പോലീസ് സെന്‍ ട്രല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡി യര്‍ ഹുസൈന്‍ അഹമ്മദ് അല്‍ ഹരിഥി അറി യിച്ചു.

- pma

വായിക്കുക: , , ,

Comments Off on ഗതാഗത നിയമ ലംഘനം : സ്മാര്‍ട്ട് സംവിധാന വുമായി അബുദാബി പോലീസ്

സമാജം വിന്റര്‍ ക്യാമ്പ്

December 21st, 2015

abudhabi-malayalee-samajam-logo-epathram അബുദാബി : കളികളും കായിക മത്സര ങ്ങളും യോഗ പരിശീലനവും കോര്‍ത്തി ണക്കി കുട്ടി കളുടെ മാനസി കവും ശാരീരിക വു മായ വിക സന ത്തിന് ഊന്നല്‍ നല്‍കി അബുദാബി മലയാളി സമാജ ത്തില്‍ വിന്റര്‍ ക്യാമ്പിന് തുടക്ക മായി. എല്ലാ ദിവസ വും വൈകീട്ട് 4 മണി മുതല്‍ രാത്രി 8 മണി വരെ ആയി രിക്കും ക്യാമ്പ്.

പ്രമുഖ നാടക പ്രവര്‍ത്തക രായ ഗോപി കുറ്റിക്കോല്‍, പപ്പന്‍ മുറിയാത്തോട് എന്നിവ രാണ് ക്യാമ്പ് ഡയറക്ടര്‍ മാര്‍. ഡിസംബര്‍ 30 നു ക്യാമ്പ് സമാപിക്കും.

- pma

വായിക്കുക: , ,

Comments Off on സമാജം വിന്റര്‍ ക്യാമ്പ്

ക്രിസ്തുമസ് ഗാന ശുശ്രൂഷ

December 21st, 2015

അബുദാബി : മുസ്സഫ യിലെ മാർത്തോമ്മാ ഇടവക ദേവാ ലയ ത്തിൽ ക്രിസ്തുമസ് ഗാന ശുശ്രൂഷ സംഘടി പ്പിച്ചു.

ഇടവക വികാരി റവ. ഫാദർ പ്രകാശ് എബ്രഹാം നേതൃത്വം നല്കിയ പ്രാർത്ഥനാ ചടങ്ങു കളോടെ യാണ് ക്രിസ്തുമസ് ഗാന ശുശ്രൂഷ ആരംഭിച്ചത്. ഇടവക ഗായക സംഘം വിവിധ ഗ്രൂപ്പു കളായി ഗാന ങ്ങൾ ആല പിച്ചു.

മാർത്തോമാ സഭയുടെ മുൻ സെക്രട്ടറി, വികാരി ജനറൽ റവ. ഫാദർ ചെറിയാൻ തോമസ്‌ മുഖ്യഅതിഥി ആയി രുന്നു. ഇടവക ഭരണ സമിതി അംഗ ങ്ങൾ ചടങ്ങു കൾക്ക് നേതൃത്വം നല്കി. നിരവധി വിശ്വാസികൾ ചടങ്ങു കളിൽ സംബന്ധിച്ചു.

- pma

വായിക്കുക: ,

Comments Off on ക്രിസ്തുമസ് ഗാന ശുശ്രൂഷ

ഒമാനില്‍ ഡിസംബര്‍ 24 ന് പൊതു അവധി

December 20th, 2015

sultanate-of-oman-flag-ePathram
മസ്‌കറ്റ്: നബിദിനം പ്രമാണിച്ച് ഡിസംബര്‍ 24 ന് ഒമാനില്‍ പൊതു അവധി. സര്‍ക്കാര്‍ വകുപ്പു കള്‍ക്ക് വ്യാഴാഴ്ച അവധി ആയിരിക്കും എന്ന് ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിന്‍ ഹിലാല്‍ ബിന്‍ സൗദ് അല്‍ ബുസൈദിയും സ്വകാര്യ മേഖല യ്ക്ക് അവധി ആയിരിക്കും എന്ന് മാനവ വിഭവ ശേഷി മന്ത്രി അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ബക്രിയും അറിയിച്ചു.

അവധി ദിന ങ്ങളില്‍ ജോലി ചെയ്യുന്ന ജീവന ക്കാര്‍ക്ക് നിയമ പ്രകാരം ഉള്ള ആനുകൂല്യ ങ്ങള്‍ ലഭ്യമാക്കണം എന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു.

-വാര്‍ത്ത അയച്ചത് : ഇല്യാസ് വട്ടേക്കാട്, ഒമാന്‍

- pma

വായിക്കുക: , ,

Comments Off on ഒമാനില്‍ ഡിസംബര്‍ 24 ന് പൊതു അവധി


« Previous Page« Previous « നാടകോല്‍സവം : ഫൂലന്‍ അരങ്ങേറി
Next »Next Page » ക്രിസ്തുമസ് ഗാന ശുശ്രൂഷ »



  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine