കെ. കരുണാകരൻ സ്മാരക മാധ്യമ പുരസ്കാരം ജലീൽ പട്ടാമ്പിക്ക്

December 25th, 2015

me-chandrika-editor-jaleel-pattambi-ePathram
അബുദാബി : മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം അബുദാബി ഏർപ്പെടു ത്തിയ മൂന്നാമത് കെ. കരുണാ കരൻ സ്മാരക മാധ്യമ പുരസ്കാരം, മിഡിൽ ഈസ്റ്റ് ചന്ദ്രിക ദിനപ്പത്രം റസിഡന്റ് എഡിറ്റർ ജലീൽ പട്ടാമ്പി ക്കും ജനസേവാ പുരസ്കാരം, ജീവ കാരുണ്യ മേഖല കളിലെ പ്രവർത്തന ങ്ങളെ  മുൻ നിറുത്തി  നൗഫൽ ബിൻ അബൂബക്കറിനും കലാ രംഗത്തു നിന്നും യുവ പ്രതിഭാ പുരസ്കാരം അനിൽ കുമ്പനാടിനും സമ്മാ നിക്കും.

ചിരന്തന മാധ്യമ പുരസ്കാരം, അബുദാബി കെ. എം. സി. സി. അഴീക്കോട്‌ മണ്ഡലം കമ്മിറ്റി യുടെ വി. സി. സ്മാരക പത്ര പ്രവര്‍ത്തക അവാര്‍ഡ്‌, ദുബായ് എമിഗ്രേഷന്‍ പുരസ്കാരം അടക്കം നിരവധി പുര സ്കാര ങ്ങള്‍ ജലീല്‍ പട്ടാമ്പി യെ തേടി എത്തി യിരുന്നു.

ഡിസംബർ 26 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് അബുദാബി മദീന സായിദ് ഷോപ്പിംഗ് സെന്റർ പാർട്ടി ഹാളിൽ നടക്കുന്ന പരിപാടി യിൽ പുര സ്കാര വിത രണം നടക്കും എന്ന് സംഘാടകർ അറിയിച്ചു.

കെ. കരുണാകരൻ അനുസ്മരണ ത്തോട് അനുബന്ധിച്ച് ‘ഞാൻ കണ്ട ലീഡർ’ എന്ന വിഷയത്തെ ആസ്പദ മാക്കി കുട്ടി കൾക്കായി ചിത്ര രചനാ മത്സര വും സംഘടി പ്പിച്ചി ട്ടുണ്ട്.

- pma

വായിക്കുക: , , ,

Comments Off on കെ. കരുണാകരൻ സ്മാരക മാധ്യമ പുരസ്കാരം ജലീൽ പട്ടാമ്പിക്ക്

മയക്കു മരുന്നു കടത്ത് : ഇറാനിയന്‍ കപ്പല്‍ പിടിയില്‍

December 24th, 2015

logo-ministry-of-interior-uae-ePathram അബുദാബി : ഷാർജ ഖാലിദ് തുറമുഖ ത്തുള്ള ഇറാനിയൻ കപ്പലിലെ രഹസ്യ അറ കളിൽ ഒളിപ്പിച്ചു വെച്ച മയക്കു മരുന്ന് പിടിച്ചെ ടുത്തു. യു. എ. ഇ. ആഭ്യന്തര മന്ത്രാ ലയ ത്തിനു കീഴിലുള്ള ആന്‍റി നാർക്കോട്ടിക് ഫെഡറല്‍ ഡയറ ക്ട റേറ്റ്, ഷാർജ പോലീസും സംയുക്ത മായി നടത്തിയ തെരച്ചി ലിലാണ് 11.5 കിലോ ഹഷീഷും 1,42,725 മയക്കു മരുന്ന് ഗുളിക കളും കണ്ടെടുത്തത്.

അബുദാബി പോലീസ് സെക്യൂരിറ്റി മീഡിയ യാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്.

യു. എ. ഇ. യിലേക്ക് മയക്കു മരുന്നും മനുഷ്യരെയും കടത്താന്‍ ശ്രമിച്ച താണ് ഇറാനിയന്‍ കപ്പൽ എന്ന് തെരച്ചിലിന് നേതൃത്വം നല്കിയ ആന്റി നാർക്കോട്ടിക് വിഭാഗം തലവൻ കേണൽ സയീദ്‌ അൽ സുവൈദി അറി യിച്ചു.

ഇറാനിയന്‍ പൗരന്‍ മാരായ രണ്ട് പേരെ അനധികൃത മായി രാജ്യത്ത് എത്തി ക്കാനും ശ്രമിച്ചിരുന്നു. ഇവര്‍ ബോട്ടിലെ വീപ്പക ള്‍ക്കുള്ളില്‍ ഒളിച്ചിരുന്നു. എന്നാൽ ഓക്സിജന്‍ കിട്ടാത്തതും കടുത്ത ചൂടും മൂലം ഇരുവരും അവശരാ യിരുന്നു. ഇറാനിലെ ഡീലര്‍ക്ക് വേണ്ടി യാണ് മയക്കു മരുന്ന് കടത്തിയത് എന്ന് കപ്പലിലെ ജീവനക്കാർ മൊഴി നൽകി.

- pma

വായിക്കുക: , , ,

Comments Off on മയക്കു മരുന്നു കടത്ത് : ഇറാനിയന്‍ കപ്പല്‍ പിടിയില്‍

ഹുബ്ബു റസൂല്‍ : പ്രഭാഷണവും പ്രവാചക പ്രകീര്‍ത്തന സദസ്സും

December 23rd, 2015

logo-kanhangad-samyuktha-muslim-jama-ath-ePathram
അബുദാബി : നബിദിന ആഘോഷ ങ്ങളുടെ ഭാഗ മായി കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് അബുദാബി കമ്മിറ്റി 2015 ഡിസംബര്‍ 24 വ്യാഴാ ഴ്ച ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍ററില്‍ വെച്ച് സംഘടി പ്പിക്കുന്ന ‘ഹുബ്ബു റസൂല്‍’ എന്ന പരിപാടി യില്‍ യുവ വാഗ്മി യും പണ്ഡി തനു മായ ഇബ്രാഹിം ഖലീല്‍ ഹുദവി ബദിയടുക്ക മുഖ്യ പ്രഭാഷണം നടത്തും.

രാത്രി 8 മണിക്ക് മൌലീദ് പാരായണ ത്തോടെ ആരംഭി ക്കുന്ന പരി പാടി യില്‍ ഖുര്‍ആന്‍ പാരായണം, കൂട്ട പ്രാര്‍ത്ഥന, അന്നദാനം എന്നിവയും ഉണ്ടായിരിക്കും എന്ന് സംഘാടകർ അറിയിച്ചു.

- pma

വായിക്കുക: , ,

Comments Off on ഹുബ്ബു റസൂല്‍ : പ്രഭാഷണവും പ്രവാചക പ്രകീര്‍ത്തന സദസ്സും

നാടകോല്‍സവം : അമ്മ മലയാളം അരങ്ങില്‍ എത്തി

December 23rd, 2015

vakkam-jayalal-shahidhani-vasu-amma-malayalam-drama-ePathram
അബുദാബി : ഭരത് മുരളി നാട കോത്സവത്തി ലെ നാലാം ദിവസം അബുദാബി സോഷ്യല്‍ ഫോറം അവതരി പ്പിച്ച ‘അമ്മ മലയാളം’ എന്ന നാടകം അരങ്ങില്‍ എത്തി. മാതൃ ഭാഷയെ അതിരറ്റ് സ്നേഹിച്ച ഒരു കവി യുടെ ജീവി തത്തി ലൂടെ യാണ് ഈ നാടകം മുന്നേറുന്നത്. തെറ്റി ദ്ധാരണ കള്‍ മൂലം കുടുംബ ജീവിത ത്തില്‍ ഉണ്ടാക്കുന്ന പൊരുത്ത ക്കേടു കളും അതില്‍ നിന്നും കര കയറു ന്നതു മായ മുഹൂര്‍ത്ത ങ്ങളി ലൂടെ യാണ് ‘അമ്മ മലയാളം’ എന്ന സാമൂഹ്യ സംഗീത നാടകം അവതരി പ്പിച്ചത്.

മുരളി കൃഷ്ണ രചന നിര്‍വ്വഹിച്ച ഈ നാടകം സംവിധാനം ചെയ്തി രിക്കു ന്നത് യു. എ. ഇ. യിലെ നാടക പ്രവര്‍ത്തകന്‍ ഷാജി സുരേഷ് ചാവക്കാട്. നന്‍മ തിന്‍മ കളുടെ കണ ക്കു കൂട്ടലില്‍, എന്തെല്ലാം ദുരിത ങ്ങള്‍ അനുഭവി ക്കേണ്ടി വന്നാലും, സത്യം വിജയി ക്കുക തന്നെ ചെയ്യും എന്ന് നാടകം ബോദ്ധ്യ പ്പെടുത്തുന്നു.

വക്കം ജയ ലാല്‍, ഷാഹിധനി വാസു, ഷിബു വര്‍ഗീസ്‌ , അജയ് പാര്‍ത്ഥ സാരഥി, പി. ടി. റഫീഖ്, സന്തോഷ്‌ സദാശിവം, സുഭാഷ്, സജീവ്‌, ജാഫര്‍ തെന്നല, മഹേഷ്‌ കുമാര്‍ ശുക പുരം, ഐശ്വര്യ ജയലാല്‍, കരീന ശിവരാജ് എന്നിവര്‍ വിവിധ കഥാ പാത്ര ങ്ങള്‍ക്കു ജീവനേകി.

നാടകോല്‍സവം അഞ്ചാം ദിവസമായ ഡിസംബര്‍ 24 വ്യാഴാഴ്ച അല്‍ ഐന്‍ ഇന്ത്യാ സോഷ്യല്‍ സെന്റര്‍ അവതരിപ്പിക്കുന്ന “പാവങ്ങള്‍ ” എന്ന നാടകം അവതരിപ്പിക്കും.

- pma

വായിക്കുക: ,

Comments Off on നാടകോല്‍സവം : അമ്മ മലയാളം അരങ്ങില്‍ എത്തി

പ്രവാസി യിലേക്ക് രചന കള്‍ ക്ഷണിക്കുന്നു

December 23rd, 2015

ksc - logo-epathram അബുദാബി : കേരള സോഷ്യല്‍ സെന്റര്‍ ‘പ്രവാസി’ മാഗസി നിലേക്ക് രചന കള്‍ ക്ഷണിക്കുന്നു. കഥ, കവിത, ലേഖനം, ഫീച്ചര്‍, കാര്‍ട്ടൂണ്‍ എന്നീ സൃഷ്ടികള്‍, 2016 ജനുവരി 10 നകം കിട്ടത്തക്ക വിധ ത്തില്‍ kscpravasi at gmail dot com എന്ന ഇ – മെയില്‍ വിലാ സത്തില്‍ അയക്കു കയോ കെ. എസ്. സി. യുടെ പോസ്റ്റ് ബോക്സി ലേക്ക് അയക്കു കയോ ചെയ്യണം.

വിലാസം :
സാഹിത്യ വിഭാഗം സെക്രട്ടറി,
കേരള സോഷ്യല്‍ സെന്റര്‍,
പി. ബി. നമ്പര്‍ : 3584,
അബുദാബി, യു. എ. ഇ.
Tel : 02 631 44 56,
050 571 55 43

- pma

വായിക്കുക: , , ,

Comments Off on പ്രവാസി യിലേക്ക് രചന കള്‍ ക്ഷണിക്കുന്നു


« Previous Page« Previous « അയിരൂര്‍ പ്രവാസി കൂട്ടായ്മ യുടെ സൗഹൃദ സംഗമം’15
Next »Next Page » നാടകോല്‍സവം : അമ്മ മലയാളം അരങ്ങില്‍ എത്തി »



  • മ​ല​യാ​ളോ​ത്സ​വം : മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അബുദാബി ഒരുങ്ങി
  • ഫേമസ് കപ്പ് 2025 : എം. എഫ്. സി. അബുദാബി ചാമ്പ്യൻ
  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine