ദുബായ് : കോഴിക്കോട് സമോറിൻസ് ഗുരുവായൂരപ്പൻ കോളേജ് യു. എ. ഇ. ചാപ്റ്റർ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. സുമിതാ ജേക്കബ് (പ്രസിഡണ്ട്), പ്രസീജ പീറ്റർ (ജനറൽ സെക്രട്ടറി), റിസ്‌ലി യാസീൻ (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ.
ദുബായ് : കോഴിക്കോട് സമോറിൻസ് ഗുരുവായൂരപ്പൻ കോളേജ് യു. എ. ഇ. ചാപ്റ്റർ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. സുമിതാ ജേക്കബ് (പ്രസിഡണ്ട്), പ്രസീജ പീറ്റർ (ജനറൽ സെക്രട്ടറി), റിസ്‌ലി യാസീൻ (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ.
- pma
വായിക്കുക: പൂര്‍വ വിദ്യാര്‍ത്ഥി, സംഘടന, സ്ത്രീ
അബുദാബി : സാമൂഹിക സാംസ്കാരിക കൂട്ടായ്മ ‘വേൾഡ് ഓഫ് ഹാപ്പിനസ്’ ഒരുക്കുന്ന ഈദ് മൽഹാർ സീസൺ-3 വൈവിധ്യമാർന്ന പരിപാടികളോടെ 2025 ജൂൺ 14 ശനിയാഴ്ച വൈകുന്നേരം അഞ്ചര മണി മുതൽ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻറർ പ്രധാന വേദിയിൽ അരങ്ങേറും.
പ്രശസ്ത ഗായകൻ കണ്ണൂർ ഷെരീഫിന്റെ നേതൃത്വ ത്തിൽ നടക്കുന്ന ‘ഇശൽ സന്ധ്യ’ ഈ പ്രോഗ്രാമിന്റെ മുഖ്യ ആകർഷകമായിരിക്കും. സജിലാ സലിം, അസിൻ വെള്ളറ, സാഖി, ശ്യാം ലാൽ, സന്ധ്യ എന്നിവരും യു. എ. ഇ. യിലെ വേദികളിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന പ്രവാസി കലാ പ്രതിഭകളായ നസ്മിജ ഇബ്രാഹിം, ഡോക്ടർ ഷാസിയ, റാഫി പെരിഞ്ഞനം, സുഹൈൽ ഇസ്മായിൽ, അൻസർ വെഞ്ഞാറമൂട്, അജ്മൽ, നജ്മീർ തുടങ്ങിയവരും മറ്റു പ്രവാസി കലാകാരന്മാരും ഈദ് മൽഹാറിൽ ഭാഗമാവും.
ഷഫീൽ കണ്ണൂർ പരിപാടികൾക്ക് നേതൃത്വം നൽകും. ഫാത്തിമ ഹെൽത്ത് ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ കെ. പി. ഹുസൈൻ മുഖ്യ അതിഥിയായി സംബന്ധിക്കും.
പ്രോഗ്രാമിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും എന്നും സംഘാടകർ അറിയിച്ചു.
- pma
വായിക്കുക: eid-celebrations, ആഘോഷം, കുട്ടികള്‍, പ്രവാസി, സംഗീതം, സംഘടന, സ്ത്രീ
അബുദാബി : ഭരതാഞ്ജലി ക്ലാസിക്കൽ ഡാൻസ് ട്രെയിനിംഗ് സെന്റർ വാർഷിക ആഘോഷം ‘പ്രയുക്തി 2025’ മെയ് 24, ജൂൺ 28 ദിവസങ്ങളിലായി അബുദാബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിൽ അരങ്ങേറും എന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഭരത നാട്യത്തിന്റെ സമ്പൂർണ്ണ ഭാവ സൗന്ദര്യത്തെ സമൂഹത്തിന്റെ മുന്നിൽ അവതരിപ്പിക്കുന്നതിനായി നൃത്ത അദ്ധ്യാപിക പ്രിയാ മനോജിൻറെ ശിക്ഷണ ത്തിൽ അബുദാബി യിലെയും മുസഫ യിലെയും ഭരതാഞ്ജലിയിലെ നൂറിലേറെ വിദ്യാർത്ഥികൾ അണി നിരക്കുന്ന പ്രയുക്തി യുടെ രണ്ട് ഘട്ടവും അബുദാബി ഇന്ത്യാ സോഷ്യൽ ആന്റ് കൾച്ചറൽ സെന്ററിലായിരിക്കും അരങ്ങേറുക.
ഈ നൃത്തോത്സവത്തിന്റെ പ്രധാന ആകർഷണം ‘രസൊ വൈഭവം’ എന്ന നവ രസങ്ങളുടെ മാധുര്യം ആഘോഷിക്കുന്ന തീമാറ്റിക് അവതരണം ആയിരിക്കും. അഭിനയം, ഭാവം, സംഗീതം, ചലനം എല്ലാം ചേർന്ന നിറപ്പകിട്ടാർന്ന ദൃശ്യ വിസ്മയമാണ് ‘രസൊവൈഭവം’ എന്ന് പ്രിയാ മനോജ് അറിയിച്ചു.
കലാ ക്ഷേത്രയിലെ പൂർവ്വ വിദ്യാർത്ഥികളും ഭരതാഞ്ജലിയിലെ നൃത്ത അദ്ധ്യാപകരുമായ ശ്വേതാ ശരൺ, ആര്യ സുനിൽ, കാർത്തിക നാരായണൻ, വിദ്യ സുകുമാരൻ തുടങ്ങിയവരും വാർത്താ സമ്മേളന ത്തിൽ സംബന്ധിച്ചു.
- pma
അബുദാബി : യു. എ. ഇ. തലത്തിൽ അബുദാബി മലയാളി സമാജം സംഘടിപ്പിക്കുന്ന ശ്രീദേവി മെമ്മോറിയല്‍ ഓപ്പൺ സ്കൂൾ യൂത്ത് ഫെസ്റ്റിവല്‍ മെയ് 16, 17, 18 തിയ്യതികളിൽ നടക്കും എന്ന് സമാജം ഭാര വാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മെയ് 16 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് മലയാളി സമാജത്തിൽ വെച്ച് യുവജനോൽസവത്തിൻ്റെ ഉദ്ഘാടനം നടക്കും.
മുന്നൂറിൽപ്പരം കലാ പ്രതിഭകൾ മാറ്റുരക്കുന്ന മത്സരങ്ങള്‍ ആദ്യത്തെ രണ്ട് ദിവസങ്ങളില്‍ മുസ്സഫയിലെ മലയാളി സമാജത്തിലും അവസാന ദിവസമായ മെയ് 18 ഞായറാഴ്ച നടക്കുന്ന മത്സരങ്ങള്‍ അബുദാബി കേരള സോഷ്യല്‍ സെന്ററിലും ആയിരിക്കും.
നാട്ടിൽ നിന്നും എത്തുന്ന പ്രമുഖ കലാകാരന്മാരും യു. എ. ഇ. യിലെ അറിയപ്പെടുന്ന നൃത്ത അദ്ധ്യാപകരും വിധി കർത്താക്കൾ ആയിരിക്കും. സമാജം പ്രസിഡണ്ട് സലിം ചിറക്കല്‍, ജനറല്‍ സെക്രട്ടറി ടി. വി. സുരേഷ് കുമാര്‍, മറ്റു ഭാരവാഹികളായ യാസിര്‍ അറാഫത്ത്, ഷാജഹാന്‍ ഹൈദരലി, ജാസിര്‍, എം. എം. അന്‍സാര്‍ തുടങ്ങിയവർ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
- pma
വായിക്കുക: കുട്ടികള്‍, പ്രവാസി, മലയാളി സമാജം, സംഘടന, സാഹിത്യം, സ്ത്രീ