ആരോഗ്യ വകുപ്പിന്റെ ആദരം 

June 25th, 2021

blood-donors-4-u-bd4u-ePathram
അബുദാബി : രക്ത ദാദാക്കളുടെ ആഗോള കൂട്ടായ്മ BD4U അബുദാബി ചാപ്റ്ററിന്ന് ആരോഗ്യ വകുപ്പിന്റെ ആദരം. ലോക രക്തദാന ദിന ത്തിന്റെ ഭാഗമായി അബു ദാബി യില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ അബുദാബി ഹെൽത്ത്‌ അഥോറിറ്റി അധികൃതര്‍ ടീം BD4U നുള്ള പുരസ്കാരം സമ്മാനിച്ചു.

bd4u-abudhabi-blood-donors-for-you-ePathram

കൊവിഡ് മഹാമാരി വ്യാപകമായ നാളുകളിലും ടീം BD4U കൂട്ടായ്മ ആരോഗ്യ പ്രവര്‍ത്തന രംഗത്തും യു. എ. ഇ. യിലെ രക്ത ദാന മേഖല യിലും സജീവ മായി മുൻ നിരയിൽ തന്നെ നില കൊണ്ടിരുന്നു. വർഷ ങ്ങളായുള്ള പ്രവർത്തന മികവിന് ആദര സൂചക മായി നൽകിയ ഫലകം, ശൈഖ് ശഖ് ബൂത്ത് മെഡിക്കൽ സിറ്റിയിൽ വെച്ച് നടന്ന ചടങ്ങിൽ ടീം BD4U ഭാരവാഹികള്‍ ഏറ്റു വാങ്ങി.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

കൊവിഡ് പരിശോധനക്ക് അമിത നിരക്ക് ഈടാക്കരുത്  

June 22nd, 2021

covid-19-test-result-for-uae-entry-ePathram
അബുദാബി : കൊവിഡ് പരിശോധനക്ക് അമിത നിരക്ക് ഈടാക്കിയാൽ നടപടി എടുക്കും എന്ന് അധികൃതര്‍. അബു ദാബി യില്‍ പി. സി. ആർ. ടെസ്റ്റിന് 65 ദിർഹം നിരക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച അറിയിപ്പ് മെഡിക്കൽ സ്ഥാപനങ്ങൾക്ക് നല്‍കിയിരുന്നു. എന്നാല്‍ ചില സ്വകാര്യ സ്ഥാപനങ്ങളും ക്ലിനിക്കുകളും അമിത നിരക്ക് ഈടാക്കുന്നു എന്നുള്ള പരാതി ലഭിച്ച തിനെ തുടര്‍ന്നാണ് അബുദാബി ഹെൽത്ത് അഥോറിറ്റി (SEHA) മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

* SEHA Health  : Twitter 

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കൊവിഡ് ബാധിതരെ തിരിച്ചറിയാന്‍ സ്കാനറുകള്‍ സ്ഥാപിക്കുന്നു

June 17th, 2021

logo-national-emergency-crisis-disaster-management-authority-ePathram
അബുദാബി : കൊവിഡ് പോസിറ്റീവ് കേസുകൾ തിരിച്ചറി യുന്ന തിനായി അബുദാബിയി ലേക്കുള്ള പ്രവേശന കവാടങ്ങളിൽ അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോടു കൂടിയ കൊവിഡ് സ്കാനറുകള്‍ സ്ഥാപിക്കുവാന്‍ അബുദാബി എമർജൻസി – ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി അംഗീകാരം നൽകി.

ഒരു വ്യക്തിക്ക് കൊവിഡ് ബാധ ഇല്ല എന്ന് സ്കാനർ തിരിച്ചറിഞ്ഞാൽ, അവർക്ക് അബുദാബി യിലേക്കുള്ള പ്രവേശനത്തിന്ന് അനുവാദമുണ്ട്. ഒരു വ്യക്തിയെ രോഗ ബാധിതന്‍ എന്ന് സ്കാനർ കണ്ടെത്തിയാല്‍ അവർ 24 മണിക്കൂറിനുള്ളിൽ ഒരു പി. സി. ആർ. പരിശോധന നടത്തണം. ഇതിനായി സൗജന്യ പരിശോധനാ സൗകര്യ വും ഒരുക്കു ന്നുണ്ട്.

പരിശോധനാ വിവരങ്ങള്‍ ഉടനെ തന്നെ അല്‍ ഹൊസന്‍ ആപ്പില്‍ അപ്ഡേറ്റ് ചെയ്യപ്പെടും. ഇതിലുള്ള ഗ്രീന്‍ പാസ്സ് അബുദാബി പ്രവേശന ത്തിനു ഉപയോഗിക്കാം. അല്‍ ഹൊസന്‍ ആപ്ലി ക്കേഷനുമായി ബന്ധപ്പെട്ട വിഷയ ങ്ങളിൽ അന്വേഷണങ്ങള്‍ക്കായി 800 46 76 എന്ന ഫോണ്‍ നമ്പറില്‍ വിളിക്കാം. ഇ – മെയില്‍ വിലാസം: info @ alhosnapp . ae

കൂടാതെ +971 56 3346 740 എന്ന വാട്സ് ആപ്പ് നമ്പറി ലൂടെയും ബന്ധപ്പെടാം. സാങ്കേതിക സഹായ ങ്ങള്‍ക്ക് വിളിക്കുക: 800 93 72 92.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പൊതു സ്ഥലങ്ങളിലേക്ക് പ്രവേശനം ഇനി ‘ഗ്രീൻ പാസ്സ്’ വഴി

June 17th, 2021

al-hosn-app-green-pass-for-entry-to-public-places-ePathram
അബുദാബി : തലസ്ഥന നഗരിയിലെ പൊതു സ്ഥലങ്ങ ളിലും വ്യാപാര, വാണിജ്യ കേന്ദ്രങ്ങ ളിലും പ്രവേശനം ഇനി ‘ഗ്രീൻ പാസ്സ്’ വഴി. കൊവിഡ് വൈറസ് വ്യാപനം നിയന്ത്രിക്കുന്ന തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഗ്രീൻ പാസ്സ് 2021 ജൂണ്‍ 15 ചൊവ്വാഴ്ച മുതല്‍ പ്രാബല്ല്യത്തില്‍ വന്നു.

സ്മാര്‍ട്ട് ഫോണില്‍ ഡൗണ്‍ ലോഡ് ചെയ്തിട്ടുള്ള അല്‍ ഹൊസന്‍ ആപ്ലിക്കേഷനിലെ ‘ഗ്രീൻ പാസ്സ്’ കാണിച്ചു കൊണ്ടു മാത്രമേ ഷോപ്പിംഗ് മാളുകള്‍, സൂപ്പർ – ഹൈപ്പര്‍ മാർക്കറ്റുകൾ, റസ്റ്റോറന്റു കൾ, ബേക്കറികള്‍ തുടങ്ങി വ്യാപാര സ്ഥാപന ങ്ങളിലും മറ്റു പൊതു സ്ഥല ങ്ങളിലും പ്രവേശനം അനുവദിക്കൂ.

booster-doze-covid-vaccine-ePathram

രണ്ടു ഡോസ് വാക്സിന്‍ എടുത്ത വർക്കും കൊവിഡ് പരിശോധന നടത്തി (പി. സി. ആര്‍) നെഗറ്റീവ് റിസള്‍ട്ട് ഉള്ളവര്‍ക്കും അല്‍ ഹൊസന്‍ ആപ്പില്‍ ഗ്രീന്‍ പാസ്സ് ഉണ്ടാവും.

alhosn-app-vaccine-dose-updates-ePathram

സിനോഫാം ബൂസ്റ്റര്‍ വാക്സിന്‍ വിവരങ്ങള്‍ : അല്‍ ഹൊസന്‍ ആപ്പ്

പാർക്കുകള്‍, ബീച്ച്, സ്വിമ്മിംഗ് പൂൾ, ജിംനേഷ്യം, തിയ്യേറ്റർ, മ്യൂസിയം, വിനോദ കേന്ദ്ര ങ്ങൾ എന്നിവിട ങ്ങളിലും എത്തുന്നവര്‍ ഗ്രീന്‍ പാസ്സ് കാണിക്കണം. പൊതു ജനങ്ങളുടെ സുരക്ഷിതത്വത്തിനു വേണ്ടി യാണ് ഗ്രീൻ പാസ്സ് സംവിധാനം ഏര്‍പ്പെടുത്തി യിരി ക്കുന്നത് എന്ന് ദുരന്ത നിവാരണ സമിതി അറിയിച്ചു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ഡോ. പി. കെ. സുബൈറിന് ഗോൾഡൻ വിസ

June 13th, 2021

uae-golden-visa-for-dr-p-k-zubair-padoor-ePathram

ദുബായ് : ഹോമിയോപ്പതി ജനറൽ ഫിസിഷ്യനും ദുബായ് അൽ ഫിദ മെഡിക്കൽ സെൻറർ മാനേജിംഗ് ഡയറക്ടറുമായ ഡോക്ടര്‍. പി. കെ. സുബൈറിന് യു. എ. ഇ. ഗോൾഡൻ വിസ ലഭിച്ചു.

തൃശ്ശൂര്‍ ജില്ലയിലെ പാടൂര്‍ സ്വദേശി യാണ് ഡോ. പി. കെ. സുബൈര്‍. ആരോഗ്യ മേഖല യിലെ സംഭാവനകളെ മാനിച്ച് 2019 ൽ യു. എ. ഇ. ആരോഗ്യ മന്ത്രാലയത്തിന്റെ പുരസ്കാരം ലഭിച്ചിരുന്നു.

ഇന്ത്യ ആസ്ഥാനമായുള്ള ഹോമിയോപ്പതി അസ്സോസ്സി യേഷന്‍ (ഐ. എച്ച്. എം. എ.) ഇൻറർ നാഷണൽ അഫയേഴ്സ് ദേശീയ സെക്രട്ടറി കൂടിയാണ് ഡോ.പി.കെ. സുബൈര്‍.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ടി. ആർ. വിജയ കുമാറിന്‌ ഗോൾഡൻ വിസ
Next »Next Page » നവ പ്രതിഭകള്‍ക്ക് അവസരങ്ങള്‍ ഒരുക്കി ‘ട്രൂ ടാലൻറ്’ »



  • കെ. എസ്. സി. ഒപ്പന മത്സരം സംഘടിപ്പിച്ചു
  • ഇയർ ഓഫ് കമ്മ്യൂണിറ്റി ക്യാമ്പയിൻ പോസ്റ്റർ അനാച്ഛാദനം ചെയ്തു
  • മനുഷ്യരെ ഒന്നായി കണ്ട മാര്‍പാപ്പ: അബുദാബി കെ. എം. സി. സി.
  • മാർപാപ്പയുടെ വിയോഗത്തിൽ രാഷ്ട്ര നേതാക്കൾ അനുശോചിച്ചു
  • രണ്ടാമത് മാമുക്കോയ പുരസ്കാരം പ്രഖ്യാപിച്ചു
  • എം. കെ. അബ്ദുൽ റഹ്‌മാൻ : കർമ്മ ഭൂമികയിൽ തന്നെ മടക്കയാത്ര
  • ആരോഗ്യ മേഖലയുടെ ചരിത്രവും ഭാവിയും പങ്കു വച്ച് ഡോ. ജോര്‍ജ്ജ് മാത്യു
  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine