സാന്ത്വനം പദ്ധതിയുമായി അബുദാബി വൈ. എം. സി. എ. പത്താം വാര്‍ഷികം

July 31st, 2015

ymca-logo-epathram അബുദാബി : വൈ. എം. സി. എ. അബുദാബി കമ്മിറ്റി യുടെ പത്താം വാര്‍ഷിക ആഘോഷ ങ്ങള്‍ വിപുല മായ പരിപാടി കളോടെ സംഘടി പ്പിക്കും എന്ന്‍ ഭാരവാഹികള്‍ അബു ദാബി യില്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു. ആഗോള വൈ. എം. സി. എ. യുടെ അംഗീകാരം ലഭിച്ചതിനു ശേഷമുള്ള അബുദാബി വൈ. എം. സി. എ. യുടെ പ്രവര്‍ത്തന രംഗത്ത് പത്തു വര്‍ഷം പൂര്‍ത്തി യാക്കു മ്പോള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കി ക്കൊണ്ടാണ് അബുദാബിയിലും നാട്ടിലുമായി വിവിധ പരിപാടി കള്‍ സംഘടിപ്പിക്കുന്നത്.

press-meet-ymca-abudhabi-santhwanam-2015-ePathram
വൈ. എം. സി. എ. സാന്ത്വനം പദ്ധതി യുടെ ഭാഗ മായി കേരള ത്തിലെ ആദിവാസി മേഖല കളില്‍ സന്നദ്ധ സേവന, ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങള്‍ക്കും ആഗസ്റ്റ് പകുതി യോടെ തുടക്കം കുറിക്കും. ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന ആഘോഷ ങ്ങളുടെ ഭാഗമായി അബുദാബി ഇന്ത്യന്‍ എംബസ്സി യുമായും അംഗീകൃത സംഘടന കളുമായും സഹകരിച്ചു കൊണ്ട് ലേബര്‍ ക്യാമ്പു കളില്‍ കഴിയുന്ന സാധാരണ ക്കാരായ പ്രവാസി കള്‍ അടക്ക മുള്ളവര്‍ക്ക് മെഡിക്കല്‍ ക്യാമ്പ്, രക്ത ദാന ക്യാമ്പ്, ആരോഗ്യ പരിപാലനത്തെ കുറിച്ചുള്ള ക്ലാസ്സു കള്‍ എന്നിവ സംഘടിപ്പിക്കും.

റോഡപകടങ്ങള്‍ നിയന്ത്രിക്കുവാന്‍ അബുദാബി സര്‍ക്കാര്‍ സംഘടിപ്പി ക്കുന്ന ബോധവല്‍കരണ പരിപാടികളില്‍ വൈ. എം. സി. എ. ഭാഗമാവും. അംഗ ങ്ങളുടെ കുട്ടികള്‍ക്ക് അവരുടെ കലാ – കായിക പരമായ കഴിവുകളെ വളര്‍ത്തു ന്നതിനു വേദി ഒരുക്കും.

പരിപാടികളെ കുറിച്ചു വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ അബുദാബി വൈ. എം. സി. എ. പ്രസിഡന്റ് കെ. പി. സൈജി, വൈസ് പ്രസിഡന്റ് ജോണ്‍ ഈശോ, ജനറല്‍ സെക്രട്ടറി ബിനു വര്‍ഗ്ഗീസ്, ജോയിന്റ് സെക്രട്ടറി പി. സി. മാത്യു, രക്ഷാധികാരി ബിജു ജോണ്‍, മോന്‍സി സാമുവല്‍, ഷാജി വര്‍ഗ്ഗീസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on സാന്ത്വനം പദ്ധതിയുമായി അബുദാബി വൈ. എം. സി. എ. പത്താം വാര്‍ഷികം

യു. എ. ഇ. എക്‌സ്‌ചേഞ്ച് ട്രഷറി ഇടപാടുകൾ ഓട്ടോമേറ്റ് ചെയ്യുന്നു

July 29th, 2015

logo-uae-exchange-ePathram
അബുദാബി : ലോകത്തിലെ ഏറ്റവും വലിയ വിദേശ നാണ്യ വിനിമയ കമ്പനി കളില്‍ ഒന്നായ യു. എ. ഇ. എക്‌സ്‌ചേഞ്ച് ട്രഷറി ഇടപാടുകള്‍ പൂര്‍ണമായി ഓട്ടോമേറ്റ് ചെയ്യും. ഇതിനായി ലോക ത്തിലെ പ്രമുഖ ധന കാര്യ സോഫ്റ്റ്‌വെയര്‍ കമ്പനി യായ സണ്‍ ഗാര്‍ഡു മായി യു. എ. ഇ. എക്‌സ്‌ചേഞ്ച് കരാര്‍ ഒപ്പു വച്ചു.

കമ്പനി യുടെ വളര്‍ച്ചാ പദ്ധതി കള്‍ക്കു കൂടുതല്‍ വേഗം നല്‍കുക എന്ന ലക്ഷ്യ ത്തോടെ യാണ് പുതിയ സോഫ്റ്റ്‌ വെയര്‍ സ്ഥാപി ക്കുന്നത്. ഇതോടെ ട്രഷറി ഇടപാടു കളിലെ മനുഷ്യ പ്രയത്‌ന ത്തിന്റെ അളവു ഗണ്യ മായി കുറയും. മാത്രവുമല്ല, ഫണ്ട് ട്രാന്‍സ്ഫറിനു വേഗം കൂടു കയും ചെയ്യും. ഇടപാടു വിവര ങ്ങളുടെ സുരക്ഷ, കൃത്യമായ മാനേജ്‌ മെന്റ് റിപ്പോര്‍ട്ട്, വേഗ ത്തിലുളള ട്രഷറി പേമെന്റ് പ്രക്രിയ, കേന്ദ്രീ കൃത പേമെന്റ് സമ്പ്രദായം തുടങ്ങിയവ ഒറ്റ ക്ലിക്കില്‍ ഇതോടെ കമ്പനിക്ക് സാധ്യമാകും.

ഇതിനും പുറമേ, നടക്കുന്ന എല്ലാ ഇടപാടുകളും ഉപഭോക്താവിന്റെ ഇലക്‌ട്രോണിക് ഫോള്‍ഡറില്‍ രജിസ്റ്റര്‍ ചെയ്യും. ഇതുവഴി ഉപഭോക്താ ക്കളുടെ സ്വകാര്യ തക്ക് കൂടുതല്‍ സുരക്ഷിതത്വം നല്‍കാനും ഓണ്‍ ലൈനില്‍ കൃത്രിമം നടത്താനുളള സാധ്യത തീരെ ഇല്ലാതാക്കാനും സാധിക്കും.

വിവിധ കറന്‍സി കളു മായുളള വില വ്യത്യാസ ത്തില്‍ വരുന്ന മാറ്റം മൂല മുളള നഷ്ട സാധ്യത ഗണ്യമായി കുറക്കുവാന്‍ പുതിയ സോഫ്റ്റ്‌ വെയര്‍ സംവിധാനം സഹായിക്കും എന്ന്‍ യു. എ. ഇ. എക്‌സ്‌ ചേഞ്ച് സി. ഇ. ഒ. പ്രമോദ് മങ്ങാട്ട് അറിയിച്ചു. സമയ ലാഭ ത്തോ ടൊപ്പം റിസ്‌കും പ്രവര്‍ത്തന ച്ചെലവും കുറക്കു വാന്‍ സഹായി ക്കുകയും ചെയ്യും എന്നും അദ്ദേഹം വ്യക്തമാക്കി.

കമ്പനിക്ക് 32 രാജ്യ ങ്ങളിലായി 750-ലധികം ശാഖകളുണ്ട്. 140 രാജ്യാ ന്തര ബേങ്കു കളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന കമ്പനി യില്‍ ഒമ്പതിനായിരം പ്രഫഷണ ലുകള്‍ ജോലി ചെയ്യുന്നു. ലോക ത്തൊട്ടാകെ 7. 9 ദശ ലക്ഷം ഇടപാടുകാര്‍ ഐ. എസ്. ഒ. അവാര്‍ഡ് നേടിയ കമ്പനിക്ക് ഉണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

- pma

വായിക്കുക: , ,

Comments Off on യു. എ. ഇ. എക്‌സ്‌ചേഞ്ച് ട്രഷറി ഇടപാടുകൾ ഓട്ടോമേറ്റ് ചെയ്യുന്നു

പത്മശ്രീ എം. എ. യൂസഫലി സ്കോട്ട്ലന്‍ഡ് യാര്‍ഡ് മന്ദിരം സ്വന്തമാക്കി

July 28th, 2015

great-scott-land-yard-hotel-of-ma-yousafali-ePathram
അബുദാബി : മലയാളി വ്യവസായ പ്രമുഖനും അബുദാബി ചേംബർ ഓഫ് കോമ്മേഴ്സ് ഡയരക്ടർ ബോഡ് അംഗ വുമായ പത്മശ്രീ എം. എ. യൂസഫലി യുടെ ഉടമസ്ഥത യിലുള്ള ലുലു ഗ്രൂപ്പ് ഇന്‍റര്‍നാഷണല്‍ 1100 കോടി രൂപ ചെലവിട്ട് ലണ്ടനിലെ ഗ്രേറ്റ് സ്കോട്ട്ലന്‍റ് യാര്‍ഡ് മന്ദിരം സ്വന്തമാക്കി.

‘എഡ്വേര്‍ഡിയന്‍ ബില്‍ഡിംഗ്’ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ കെട്ടിട ത്തിലാണ് സ്‌കോട്ട്ലന്‍ഡ് യാര്‍ഡ് പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തി ച്ചിരുന്നത്. പിന്നീട് ഇത് ബ്രിട്ടീഷ് ആര്‍മി റിക്രൂട്ട്മെന്റ് സെന്ററായും അറിയപ്പെട്ടു. ഈ പൗരാണിക കെട്ടിടം പഞ്ച നക്ഷത്ര ഹോട്ടലാക്കി മാറ്റാനാണ് ലുലു ഗ്രൂപ്പിന്‍െറ പദ്ധതി എന്ന് ഒൗദ്യോഗിക പത്ര ക്കുറിപ്പില്‍ അറിയിച്ചു.

ലണ്ടന്‍ നഗര ത്തിന്റെ ഹൃദയ ഭാഗമായ വൈറ്റ്ഹാളില്‍ 92,000 ചതുരശ്ര അടി വിസ്തീര്‍ണ ത്തിലാണ് പഞ്ച നക്ഷത്ര ഹോട്ടല്‍ ഒരുങ്ങുന്നത്. 110 ദശലക്ഷം പൗണ്ടി നാണ് (1100 കോടി രൂപ) ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറായ എം. എ. യൂസഫലി കെട്ടിടം സ്വന്ത മാക്കിയത്.

‘ദ ഗ്രേറ്റ് സ്‌കോട്ട്ലന്‍ഡ് യാര്‍ഡ്’ എന്ന പേരില്‍ ത്തന്നെയാവും ഹോട്ടല്‍ അറിയ പ്പെടുക. ലണ്ടനിലെ നിര്‍മാണ രംഗത്തെ പ്രമുഖരായ ഗല്ലിയാര്‍ഡ് ഹോംസാണ് നവീകരണ പ്രവര്‍ത്തന ങ്ങള്‍ ഏറ്റെടുത്തു നടത്തുന്നത്.

എം. എ. യൂസഫലി യുടെ ലണ്ടനിലെ രണ്ടാമത്തെ വലിയ മൂല ധന നിക്ഷേപം ആണിത്. നേരത്തേ ഈസ്റ്റ് ഇന്ത്യാ കമ്പനി യുടെ ഓഹരി കള്‍ യൂസഫലി സ്വന്ത മാക്കി യിരുന്നു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വര്‍ഗ്ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നത് തടയാന്‍ യു. എ. ഇ. യില്‍ പുതിയ നിയമം

July 21st, 2015

uae-flag-epathram
അബുദാബി : യു. എ. ഇ. യിൽ ജാതി മത വർഗ്ഗ വർണ്ണ ത്തിന്റെയും വിശ്വാസ പ്രമാണ ങ്ങളുടെ പേരിൽ വിദ്വേഷം ഉണ്ടാക്കാന്‍ ശ്രമി ച്ചാല്‍ കഠിന ശിക്ഷ ലഭിക്കും. ഇതിനായി പുതിയ നിയമം പ്രാബല്യ ത്തിൽ വരുത്താൻ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവ് പുറപ്പെടുവിച്ചു.

മറ്റു മത ങ്ങളേയോ വ്യക്തികളേയോ, അവിശ്വാസി യേയോ അപമാനി ക്കുന്നതും ദൈവ നിന്ദ, പ്രവാചക നിന്ദ, വിശുദ്ധ ഗ്രന്ഥ ങ്ങളെ അപ കീർത്തി പ്പെടുത്തൽ, ആരാധനാ കേന്ദ്ര ങ്ങള്‍, ഖബറിടങ്ങള്‍ (ശ്മശാന ങ്ങൾ) എന്നിവയെ അപമാനിക്കൽ തുടങ്ങിയവും ഇൗ നിയമ പരിധി യിൽ പ്പെടും.‌ കൂടാതെ, ഓണ്‍ ലൈന്‍ മാധ്യമ ങ്ങള്‍, പുസ്തക ങ്ങള്‍, ലഘു ലേഖകള്‍ എന്നിവ വഴി മത ത്തെയും മത വിശ്വാ സി കളെയും അധിക്ഷേപിക്കുന്നത് കുറ്റകര മാണ്. ആറ് മുതൽ 10 വര്‍ഷം വരെ തടവും അര ലക്ഷം മുതൽ 20 ലക്ഷം വരെ പിഴയും ലഭിക്കും. ഔദ്യോഗിക ഏജന്‍സിയായ വാം പ്രസിദ്ധീകരിച്ചതാണ് ഈ വാര്‍ത്ത‍

മത വിശ്വാസ ത്തിന്‍െറ പേരില്‍ മറ്റുള്ളവര്‍ക്കെതിരെ വിദ്വേഷം പ്രചരി പ്പിക്കുന്ന വ്യക്തി കളെയും സംഘടന കളെയും ശക്തമായി നേരിടും. വിദ്വേഷം പ്രചരിപ്പി ക്കുന്ന വരെ സാമ്പത്തിക മായി സഹായി ക്കുന്നത് പോലും കുറ്റകര മാണ്. മതസ്ഥാപന ങ്ങള്‍ ക്കും ഗ്രന്ഥ ങ്ങള്‍ക്കും നേരെ നടക്കുന്ന കൈയേറ്റങ്ങളെയും നിയമം തടയുന്നു.

മത വിദ്വേഷം പ്രചരിപ്പി ക്കുക എന്ന ലക്ഷ്യ ത്തോടെ വ്യക്തി കളോ സംഘടന കളോ സമ്മേ ളന ങ്ങള്‍ നടത്താന്‍ പാടില്ല. ഇതിനായി പണം സ്വീകരിക്കുന്നതും കുറ്റകര മാണ്. ഏതെങ്കിലും വ്യക്തി യെയോ സംഘ ത്തെയോ അവരുടെ മത വിശ്വാസ ത്തിന്‍െറ പേരില്‍ അവിശ്വാസി എന്നോ കപട വിശ്വാസി എന്നോ വിളിക്കുന്നത് ശിക്ഷാര്‍ഹമാണ്. രാജ്യ ത്ത് മത സഹിഷ്ണുത യ്ക്കും സൗഹാര്‍ദ്ദ ത്തിനും ശക്തമായ അടിത്തറ പാകുക എന്നതാണ് 2015ലെ രണ്ടാം നമ്പര്‍ നിയമ ത്തിന്റെ ലക്ഷ്യം. പുതിയ നിയമത്തെ എമിറേറ്റ്‌സ് റൈറ്റേഴ്‌സ് യൂണിയൻ സ്വാഗതം ചെയ്‌തു. യു. എ. ഇ. യിലെ  പ്രമുഖ വാര്‍ത്താ മാധ്യമങ്ങളും ഈ നിയമത്തെ സ്വാഗതം ചെയ്തു കൊണ്ട് എഡിറ്റോറിയല്‍ എഴുതി.

സ്വാതന്ത്ര്യം, സഹിഷ്‌ണുത, സ്വീകാര്യത, മറ്റുള്ള വരുടെ ആശയ ങ്ങൾ, വിശ്വാസ ങ്ങൾ, മൂല്യങ്ങൾ എന്നിവയെ ബഹുമാനിക്കുന്ന യു. എ. ഇ. യുടെ നയത്തെ ഉറപ്പി ക്കുന്ന താണു പുതിയ നിയമം.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്പോര്‍ട്ട്സ് സമ്മര്‍ ക്യാമ്പ് ശ്രദ്ധേയമായി

July 19th, 2015

al-ethihad-sports-ePathram
അബുദാബി : അല്‍ ഇത്തിഹാദ് സ്പോര്‍ട്ട്സ് അക്കാദമി സ്കൂള്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച സമ്മര്‍ ക്യാ മ്പില്‍ ഇരുനൂറോളം കുട്ടികള്‍ പങ്കെടുത്തു.

തലസ്ഥാന നഗരിയിലെ കായിക പ്രേമികളായ ഏഷ്യക്കാര്‍ക്കു വേണ്ടി, വിശിഷ്യാ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കള്‍ക്കും യുവാക്കള്‍ക്കും ഫുട്ബോള്‍, ക്രിക്കറ്റ് എന്നിവ യില്‍ പരിശീലനം നല്‍കാനും അതിലൂടെ കായിക ലോക ത്തേക്ക് പുതിയ പ്രതിഭ കളെ സംഭാവന ചെയ്യുവാനുമായി തുടക്കം കുറിച്ച ‘അല്‍ ഇത്തിഹാദ് സ്‌പോര്‍ട്‌സ് അക്കാദമി’ തുടര്‍ച്ചയായി മൂന്നാം വര്‍ഷ മാണ്‌ കുട്ടി കള്‍ക്കായി സമ്മര്‍ ക്യാമ്പ് സംഘടിപ്പിക്കു ന്നത്.

അന്തര്‍ ദേശീയ തല ത്തില്‍ വിവിധ ക്ലബ്ബു കളില്‍ സേവനം അനുഷ്ടിച്ച വിദഗ്ദരായ കോച്ചുകൾ പരിശീലനം നല്കുന്ന സമ്മര്‍ ക്യാമ്പില്‍ ഫുട്ബോള്‍, ക്രിക്കറ്റ്, ബാസ്കറ്റ് ബോള്‍, ബാഡ് മിന്റൺ തുടങ്ങീ പത്തോളം ഇന ങ്ങളില്‍ പരിശീലനം നല്‍കി.

വിവിധ പ്രായക്കാരായ ഇരുനൂറോളം കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു. കായിക വിഭാഗ ങ്ങളില്‍ കുട്ടികള്‍ക്ക് കൃത്യമായ പരിശീലനം നല്‍കുന്ന തിന്റെ ഭാഗമായി ട്ടാണ് ഇങ്ങിനെ ഒരു ക്യാമ്പ് ഒരുക്കിയത് എന്ന് അല്‍ ഇത്തിഹാദ് അക്കാദമി പ്രസിഡന്റും സി. ഇ. ഒ. യുമായ കമറുദ്ദീന്‍, ഹെഡ് കോച്ച് മിഖായേല്‍ സഖറിയാന്‍ എന്നിവര്‍ പറഞ്ഞു.

- pma

വായിക്കുക: , ,

Comments Off on സ്പോര്‍ട്ട്സ് സമ്മര്‍ ക്യാമ്പ് ശ്രദ്ധേയമായി


« Previous Page« Previous « ഗോള്‍ഡ്‌ ഹോം ഫോര്‍ ഈദ് : സംഘം നാട്ടിലേക്ക് തിരിച്ചു
Next »Next Page » ഗാസ്സ യിലെ സ്കൂളുകള്‍ ലുലു ഗ്രൂപ്പ് ഏറ്റെടുക്കുന്നു »



  • ഫ്ലൈയിംഗ് ടൈഗർ കപ്പുകൾക്ക് നിരോധനം
  • ഇന്ത്യന്‍ പാസ്സ്‌ പോർട്ട് സേവനങ്ങള്‍ക്ക് ഇനി അല്‍ ഹിന്ദ്
  • സ്‌കൂൾ ബസ്സുകളെ മറി കടന്നാൽ വൻ തുക പിഴ
  • ബുർജീൽ ഹോസ്പിറ്റലിൽ കൊറിയൻ പവലിയൻ തുറന്നു
  • വി. ടി. വി. ദാമോദരനെ ആദരിച്ചു
  • ഏപ്രിൽ 20 മുതൽ സ്‌കൂൾ ബസ്സുകൾ സർവ്വീസ് ആരംഭിക്കും
  • അപകടകരമായ ഡ്രൈവിംഗ് : മഴയിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയവരെ അറസ്റ്റ് ചെയ്തു
  • ജങ്ക് ഫുഡും മധുര പാനീയങ്ങളും സ്‌കൂളുകളിൽ നിരോധിച്ചു
  • വിദ്യാർത്ഥികൾ ഏപ്രിൽ 20 മുതൽ ക്ലാസ്സ്‌ മുറികളിലേക്ക് : സ്കൂള്‍ ബസ്സുകള്‍ തല്‍ക്കാലം ഇല്ല
  • കൂടുതൽ ഭാഗങ്ങളിൽ പെയ്ഡ് പാർക്കിംഗ്
  • യു. എ. ഇ. ക്ക് ഐക്യ ദാര്‍ഢ്യം : ഗിന്നസ് ലോക റെക്കോര്‍ഡ് നേടി ബുർജീൽ ഹോൾഡിംഗ്‌സ്
  • റോഡിൽ അഭ്യാസങ്ങൾ വേണ്ട : മുന്നറിയിപ്പുമായി പോലീസ്
  • റോഡ് സുരക്ഷ : വേഗത കുറയുമ്പോൾ ശ്രദ്ധ വർദ്ധിപ്പിക്കുക
  • മെഹ്ഫിൽ ചെറുകഥ രചനാ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • സംശയാസ്പദമായ ക്യു-ആർ കോഡുകൾ സ്കാൻ ചെയ്യുകയോ വിശ്വസനീയം അല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വേണ്ട
  • സിലിക്കൺ ഒയാസിസിൽ ബുർജീൽ മെഡിക്കൽ സെന്റർ തുറന്നു : ഒരു ദശലക്ഷം ദിർഹത്തിന്റെ ആരോഗ്യ പദ്ധതി
  • മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • മെട്രോ – ട്രാം എന്നിവക്ക് പെരുന്നാൾ ദിവസങ്ങളിൽ സമയമാറ്റം
  • വൈപ്പർ മാൽവെയർ ഭീഷണി : ജാഗ്രതാ നിർദ്ദേശം
  • തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത് : കടുത്ത നടപടികളുമായി യു. എ. ഇ. ആഭ്യന്തര മന്ത്രാലയം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine