പ്രവാസി ചിട്ടി ഹെൽപ്പ് ലൈൻ കെ. എസ്. സി. യില്‍ 

October 7th, 2019

ksc-logo-epathram
അബുദാബി : കെ. എസ്. എഫ്. ഇ. പ്രവാസി ചിട്ടി യുടെ ഹെൽപ്പ് ഡെസ്ക് കേരള സോഷ്യൽ സെന്റ റിൽ ആരം ഭിച്ചു.

ഒക്ടോബര്‍ 15 വരെ പ്രവാസി ചിട്ടി ഹെൽപ്പ് ഡെസ്ക് സേവനം ലഭിക്കും. വൈകുന്നേരം 7 മണി മുതൽ രാത്രി 9.30 വരെയാണ് ഹെൽപ്പ് ഡെസ്ക് പ്രവര്‍ ത്തിക്കുക.

പ്രവാസി ചിട്ടി യിൽ ചേരു വാന്‍ താൽപ്പര്യ മുള്ള വർ പാസ്സ് പോര്‍ട്ട്, വിസാ പേജുകള്‍, എമിറേറ്റ്സ് ഐ. ഡി. എന്നിവ യുടെ കോപ്പി യുമായി കേരള സോഷ്യൽ സെന്റ റിൽ നേരിട്ട് എത്തേണ്ടതാണ്. വിശദ വിവര ങ്ങള്‍ക്ക് വിളിക്കുക : 02 631 44 55

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. യിൽ നിരവധി കുറ്റങ്ങൾക്ക് പിഴ ശിക്ഷ

October 7th, 2019

logo-abudhabi-judicial-department-ePathram.jpg

അബുദാബി : മുപ്പതോളം കുറ്റ ങ്ങളിൽ ക്രിമിനൽ നടപടി കൾ നടത്തുകയോ പിഴ ചുമത്തുകയോ ചെയ്യാൻ പ്രോസി ക്യൂട്ടർ മാരെ അധികാരപ്പെടുത്തി യു. എ. ഇ. അറ്റോർണി ജനറൽ ഉത്തരവ് പുറപ്പെടുവിച്ചു.

വിവര സാങ്കേതിക സൗകര്യങ്ങൾ (മൊബൈൽ ഫോണ്‍, ഇന്റര്‍ നെറ്റ്) ഉപയോ ഗിച്ച് മറ്റുള്ളവരെ അപമാനി ക്കുക, വണ്ടിച്ചെക്ക് എന്നീ കുറ്റ കൃത്യങ്ങളും ആത്മ ഹത്യാ ശ്രമം (1000 ദിർഹം), റമദാന്‍ പകല്‍ സമയത്ത് പരസ്യമായി ഭക്ഷിക്കുക (2000 ദിർഹം) തുട ങ്ങിയ വക്ക് പിഴ ചുമത്തും. വണ്ടിച്ചെക്ക് കേസില്‍ 5 000 ദിർഹം മുതല്‍ 10,000 ദിർഹം വരെ പിഴ കിട്ടും.

മൊബൈൽ ഫോണ്‍, ഇന്റര്‍ നെറ്റ് എന്നീ ടെലികോം സംവിധാനം ഉപ യോഗിച്ച് അശ്ലീലം പറയുക, മറ്റുള്ള വരെ അപ മാനിക്കുക തുടങ്ങിയ കുറ്റങ്ങള്‍, അന്യ രുടെ വസ്തുക്കൾ നശിപ്പിക്കുക എന്നിവക്ക് 3000 ദിർഹം പിഴ ശിക്ഷ കിട്ടും.

സർക്കാർ ഉദ്യോഗ സ്ഥരെ അപമാനിച്ചാൽ 5000 ദിർഹം വരെ പിഴയുണ്ട്. വിസ കാലാവധി കിഴിഞ്ഞു 90 ദിവസ ത്തില്‍ അധികം രാജ്യത്തു തങ്ങിയാൽ 1000 ദിർഹം പിഴ അടക്കണം.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അനോര ഓണം ആഘോഷിച്ചു

October 6th, 2019

anora-onam-celebrations-2019-ePathram
അബുദാബി : തിരുവനന്തപുരം ജില്ലാ പ്രവാസി കൂട്ടായ്മ യായ ‘അനന്തപുരം നോൺ റസിഡന്റ്‌സ് അസ്സോസ്സി യേഷൻ (അനോര)’ വർണ്ണാഭമായ പരി പാടി കളോടെ ഓണം ആഘോഷിച്ചു.

അബു ദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ ഒരുക്കിയ ആഘോഷ പരിപാടി കളുടെ ഉല്‍ഘാടനം ഇന്ത്യൻ എംബസ്സി സാമൂഹിക വിഭാഗം ഫസ്റ്റ് സെക്രട്ടറി പൂജ വേർണെക്കർ നിര്‍വ്വഹിച്ചു.

ഐ. എസ്. സി. പ്രസിഡണ്ട് ഡി. നടരാജൻ, മലയാളീ സമാജം പ്രസി ഡണ്ട് ഷിബു വർഗ്ഗീസ്, ജെമിനി ഗണേഷ് ബാബു, ജോൺ സാമുവൽ, വിജയ കുമാരൻ നായർ, അമൽ വിജയ കുമാർ, രാജൻ അമ്പല ത്തറ, മൊയ്‌നു ദ്ധീൻ, സൂരജ് പ്രഭാകർ, തുടങ്ങി സാമൂഹ്യ – വ്യവസായ രംഗ ങ്ങളിലെ പ്രമുഖർ സംബന്ധിച്ചു.

അനോര പ്രസിഡണ്ട് വിജയ രാഘവൻ, ജനറൽ സെക്രട്ടറി രാജേഷ് നായർ, ട്രഷറർ നസറുദ്ധീന്‍ ചീഫ് കോഡിനേറ്റർ നൗഷാദ്, ജനറൽ കൺവീനർ എ. എം. ബഷീർ തുടങ്ങി യവർ ഓണാഘോഷ പരി പാടികൾക്ക് നേതൃത്വം നൽകി.

പ്രമുഖ പിന്നണി ഗായകൻ വിധു പ്രതാപ്, ഹംദ നൗഷാദ് എന്നിവ രുടെ ഗാന മേള, തിരുവാതിര ക്കളി, വിവിധ കേരളീ യ നൃത്ത ങ്ങൾ തുടങ്ങി വര്‍ണ്ണാഭ മായ കലാ പരി പാടി കള്‍ അരങ്ങേറി. വിഭവ സമൃദ്ധ മായ ഓണ സദ്യയിലും ആഘോഷ പരിപാടി കളിലും രണ്ടായിര ത്തോളം ആളുകള്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

സിറ്റി ടെര്‍മിനല്‍ അടക്കുന്നു 

October 3rd, 2019

abudhabi-airport-terminal-ePathram
അബുദാബി : എയര്‍പോര്‍ട്ട് സിറ്റി ടെര്‍മിനല്‍ പ്രവര്‍ ത്തനം നിറുത്തുന്നു. ഒക്ടോബര്‍ 3, വ്യാഴാഴ്ച മുതല്‍ സിറ്റി ടെര്‍മിന ലിന്റെ സേവനം നിറുത്തി വെക്കുന്ന തായി അബു ദാബി എയര്‍ പോര്‍ട്ട് അഥോറിറ്റി വാര്‍ത്താ ക്കുറിപ്പില്‍ അറിയിച്ചു. അബുദാബി അല്‍ സാഹിയ (പഴയ ടൂറിസ്റ്റ്  ക്ലബ്ബ് ഏരിയ) യിലെ സിറ്റി ടെര്‍ മിനല്‍, യാത്രക്കു എട്ടു മണിക്കൂര്‍ മുന്‍പു വരെ ബാഗ്ഗേജു കള്‍ നല്‍കി ബോര്‍ഡിംഗ് പാസ്സ് എടുക്കുവാന്‍ തലസ്ഥാന നഗരി യിലെ വിമാന യാത്ര ക്കാര്‍ക്ക് ഏറെ സൗകര്യ പ്രദമായ സേവനം നല്‍കി വന്നിരുന്നു.

ഇനി മുതല്‍ അബുദാബി അന്താരാഷ്ട്ര വിമാന താവള ത്തില്‍ നേരിട്ട് എത്തിയോ അതല്ലെ ങ്കില്‍ മുസ്സഫ റോഡി ലെ നാഷണല്‍ എക്‌സിബിഷന്‍ സെന്റ റിലെ (ADNEC) ടെര്‍മിനല്‍ ചെക് ഇന്‍ ഓഫീസില്‍ എത്തിയോ യാത്ര ക്കാര്‍ യാത്രാ നട പടി കള്‍ പൂര്‍ത്തി യാക്കണം എന്നും അധികൃതര്‍ അറിയിച്ചു.

എയര്‍ പോര്‍ട്ട് ചെക് ഇന്‍ കേന്ദ്ര ങ്ങളുടെ വിവരങ്ങള്‍ ഇവിടെ വായിക്കാം.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇടപ്പാളയം ജനറൽ ബോഡി വെള്ളിയാഴ്ച

October 3rd, 2019

edappalayam-nri-association-edappal-ePathram
അബുദാബി : എടപ്പാള്‍ നിവാസികളുടെ ആഗോള പ്രവാസി കൂട്ടായ്മ ‘ഇടപ്പാളയം’ അബു ദാബി ചാപ്റ്റര്‍ ജനറൽ ബോഡി യോഗം ഒക്ടോബർ 4 വെള്ളിയാഴ്ച അബുദാബി ഇന്ത്യൻ ഇസ്ലാമിക്‌ സെന്ററിൽ വെച്ചു നടക്കും.

വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന ജനറൽ ബോഡി യോഗ ത്തിലേക്ക് എല്ലാ ഇടപ്പാളയം പ്രവര്‍ ത്തകരും എത്തിച്ചേരണം എന്നു ഭാര വാഹികള്‍ അറിയിച്ചു.

യോഗത്തിനു ശേഷം അംഗ ങ്ങളുടെ വിവിധ കലാ പരി പാടികളും അരങ്ങേറും. കൂടുതൽ വിവരങ്ങൾക്ക് : 050 882 2714 (ജംഷീർ എടപ്പാൾ), 052 905 6547 (നൗഷാദ് കല്ലംപുള്ളി).

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സഹിഷ്ണുതാ സമ്മേളനവും അനുസ്മരണവും
Next »Next Page » യു. എ. ഇ. എക്‌സ്‌ ചേഞ്ചിന് മാനവ വിഭവ ശേഷി വകുപ്പിന്റെ അംഗീകാരം »



  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine