അബുദാബി: പയ്യന്നൂർ സൗഹൃദ വേദി അബു ദാബി ഘടകം പതിനഞ്ചാം വാർഷിക ആഘോഷ ത്തിന്റെ ഭാഗ മായി കുടുംബ സംഗമം സംഘടി പ്പിച്ചു.
‘ഒപ്പരം 2017’ എന്ന പേരിൽ അബു ദാബി മുറൂർ റോഡിലെ സാഫ്രൺ പാർക്കിൽ നടന്ന പരി പാടി യിൽ കുട്ടി കൾക്കും മുതിർന്ന വർക്കും വിവിധ കലാ – കായിക മത്സര ങ്ങൾ ഒരുക്കി യിരുന്നു.
സൗഹൃദ വേദി അബുദാബി ഘടകം പ്രസിഡണ്ട് സുരേഷ് പയ്യന്നൂർ, ജനറൽ സെക്രട്ടറി മുത്തലീബ്, ട്രഷറർ ജ്യോതിഷ് കുമാർ, വൈസ് പ്രസിഡണ്ട് ജ്യോതി ലാൽ, ജോയിന്റ് സെക്രട്ടറി കെ. കെ. ശ്രീ. പിലിക്കോട് തുടങ്ങി യവർ നേതൃത്വം നൽകി.