കോഴഞ്ചേരി സെന്റ് തോമസ് കോളേജ് അലുംമ്നി വാർഷിക ആഘോഷം സംഘടിപ്പിച്ചു

May 31st, 2017

അബുദാബി : കോഴഞ്ചേരി സെന്റ് തോമസ് കോളേജ് അലുംമ്നി അബു ദാബി ചാപ്റ്ററിന്റെ 27 ആമത് വാർഷിക ആഘോഷ ങ്ങൾ മുസ്സഫ മാർത്തോമ്മാ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച്‌ നടന്നു.

പ്രസിഡന്റ് കെ. എ. മാത്യു അദ്ധ്യക്ഷത വഹിച്ചു. അലുംമ്നി യുടെ സ്ഥാപക അംഗ ങ്ങളായ വി. ജെ. മാത്യു, എബ്രഹാം മാത്യു എന്നിവർ ചേർന്ന് തിരി തെളിയിച്ച് ഉത്‌ഘാടന കർമ്മം നിർവ്വഹിച്ചു.

ജനറൽ സെക്രട്ടറി മാത്യു മണലൂർ വാർഷിക റിപ്പോർട്ടും ട്രഷറർ സെബി സി. എബ്രഹാം വാർഷിക കണക്കു കളും അവതരി പ്പിച്ചു. സാമ്പ ത്തി കമായി പിന്നോക്കം നിൽ ക്കുന്ന കലാലയ വിദ്യാർത്ഥി കൾക്ക് സംഘടന നൽകുന്ന സ്കോളർ ഷിപ്പ് വിതര ണത്തെ സംബ ന്ധിച്ച് ജോൺ വി. തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു.

അബു ദാബി മാർത്തോമ്മാ ഇടവക സഹ വികാരി റവ. സി. പി. ബിജു മുഖ്യ പ്രഭാഷണം നടത്തി. ഷെറിൻ തെക്കേമല, ടി. എ. മാത്യു, അനിൽ സി. ഇടിക്കുള എന്നിവർ പ്രസംഗിച്ചു. 10 , 12 ക്‌ളാസ്സു കളിലെ പരീക്ഷ യിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥി കൾക്ക് ട്രോഫികൾ സമ്മാനിച്ചു. തുടർന്ന് സംഗീത നിശ, മിമിക്സ്, നൃത്ത നൃത്യങ്ങൾ എന്നീ കലാ പരി പാടി കൾ അരങ്ങേറി.

തോമസ് തയ്യിൽ, ഷിജിൻ പാപ്പച്ചൻ, റെലി സെബി, ജോസി തിരുവല്ല, മിനി മണലൂർ, ആഷ്‌ലി അലക്സാണ്ടർ, മാസ്റ്റർ ഏബൽ, സിയാൻ, സിറിൽ എന്നിവർ കലാ പരി പാടി കൾക്ക് നേതൃത്വം നൽകി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കെ. എസ്. സി. സാഹിത്യ വിഭാഗം ഉദ്‌ഘാടനം ചൊവ്വാഴ്ച

May 29th, 2017

അബുദാബി : കേരള സോഷ്യൽ സെന്റര്‍ സാഹിത്യ വിഭാഗ ത്തിന്‍റെ പ്രവർത്തന ഉദ്ഘാടനം മെയ് 30 ചൊവ്വാഴ്ച രാത്രി 9.30 നു നടക്കും. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ടി. പി. കുഞ്ഞിക്കണ്ണൻ ‘കേരള വികസനം ഒരു ജനകീയ ബദൽ’ എന്ന വിഷയത്തെ കുറിച്ച് സംസാരിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അഞ്ചങ്ങാടി ഗ്രാമ വേദി യു. എ. ഇ. ചാപ്റ്റർ

May 29th, 2017

anchangadi-grama-vedhi-uae-committee-ePathram.
അബുദാബി : തൃശൂർ ജില്ലയിലെ ചാവക്കാട് അഞ്ച ങ്ങാടി സ്വദേശിക ളുടെ പ്രവാസി കൂട്ടായ്മ യായ ‘അഞ്ചങ്ങാടി ഗ്രാമ വേദി’ യുടെ യു. എ. ഇ. ചാപ്റ്റർ പുതിയ ഭാര വാഹികളെ തെരഞ്ഞെടുത്തു.

അബൂബക്കർ ടി. എസ്. (പ്രസിഡണ്ട്), നസിബുദ്ധീൻ എ. കെ. (ജനറൽ സെക്രട്ടറി), ജലാൽ പി. വി. (ട്രഷറർ), രജിറ്റ് സി. കെ, ഉണ്ണി കൃഷ്ണൻ വി. സി. (വൈസ് പ്രസിഡണ്ടുമാർ ), കബീർഷാ എ. പി., ആഷിഫ് (സെക്രട്ടറി മാർ), ചിത്രൻ സി. കെ, നാസർ കെ. എച്ച്, ജൗഹർ, സബൂർ പി. സി, ആർ. ടി. ഷബീർ, പി. എ. നൗഫൽ, ആർ. ടി. ജലീൽ, മുഹമ്മദ് ഗസ്സാലി, തൗഫീഖ് പി. വി.(എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.

അഞ്ചങ്ങാടിയിലെ സാമൂഹ്യ സാംസ്കാരിക രംഗത്തും ജീവകാരുണ്യ മേഖലയിലും മികച്ച സംഭാവനകൾ നൽകിയ ഈ കൂട്ടായ്മ, തുടർന്നും നാട്ടിലെ പൊതു ആവശ്യ ങ്ങളിൽ സജീവമായി ഇടപെടും എന്നും പുതിയ കമ്മിറ്റി തീരുമാനിച്ചു.

ശുദ്ധ ജല ലഭ്യത ഉറപ്പു വരുത്തി വാട്ടർ ഫിൽറ്റർ സംവിധാനം, കടപ്പുറം ഗവന്മേന്റ് സ്കൂളിൽ സ്റ്റേജ് നിർമ്മാണം തുടങ്ങി അഞ്ചങ്ങാടി ഗ്രാമ ത്തിൽ വിവിധ സേവന വികസന പദ്ധതി കൾ ആവിഷ്കരിച്ച് നടപ്പിലാക്കുക യാണ് സംഘടന യുടെ അടുത്ത ലക്ഷ്യം എന്നും ഭാര വാഹി കൾ അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കെ. എസ്‌. സി. വനിതാ വിഭാഗം

May 29th, 2017

ksc-logo-epathram

അബുദാബി : കേരള സോഷ്യൽ സെന്റർ വനിതാ വിഭാഗം കമ്മറ്റിയെ തെരെഞ്ഞെടുത്തു. 23 അംഗ എക്സിക്യൂട്ടീവ് കമ്മറ്റി യിൽ സിന്ധു ഗോവി ന്ദൻ നമ്പൂതിരി കൺവീനർ ആയും സുമ വിപിൻ ജോയിന്റ് കൺവീനർ ആയും തെരഞ്ഞെടുക്കപ്പെട്ടു.

ksc-ladies-wing-2017-sindhu-govindhan-and-suma-vipin-ePathram

കെ. എസ്. സി. വനിതാ വിഭാഗം കൺവീനർ മാരായ സിന്ധു ഗോവിന്ദൻ, സുമ വിപിൻ.

വനിതാ സമ്മേളന ത്തിൽ വനിതാ വിഭാഗം കൺവീനർ മിനി രവീന്ദ്രൻ അ ദ്ധ്യക്ഷ യായിരുന്നു ബിന്ദു ഷോബി സ്വാഗതം പറഞ്ഞു. കെ. എസ്. സി. പ്രസിഡന്റ് പി. പത്മ നാഭൻ, സെക്രട്ടറി മനോജ് എന്നിവർ പുതിയ കമ്മറ്റിക്ക് ആശംസകൾ നേർന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കോടിയേരി ബാലകൃഷ്ണൻ നവധാര ലോഗോ പ്രകാശനം ചെയ്തു

May 28th, 2017

logo-navadhara-kodungalloor-pravasi-ePathram
അബുദാബി : കൊടുങ്ങലൂർ സ്വദേശി കളായ സി. പി. ഐ. (എം) പ്രവർത്ത കരുടെ പ്രവാസി കൂട്ടായ്മ യായ നവധാര യുടെ ലോഗോ പ്രകാശനം അബു ദാബി കേരളാ സോഷ്യൽ സെന്ററിൽ വെച്ച് നടന്നു.

navadhara-logo-release -by-kodiyeri-ePathram

സി. പി. ഐ.(എം) പോളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറി യുമായ കോടിയേരി ബാല കൃഷ്ണ നാണ് നവ ധാര കൂട്ടായ്മ യുടെ ലോഗോ പ്രകാശനം നിർവ്വഹിച്ചത്. കൊടുങ്ങലൂർ നിവാസി കളായ യു. എ. ഇ. യിലെ പ്രവർത്തകർ ഭാരവാ ഹി കളു മായി ബന്ധ പ്പെടണം.

വിവരങ്ങൾക്ക് : സുൽഫീക്കർ കൂളിമുട്ടം (പ്രസിഡന്റ് ), ഷബീർ നാസർ കോതപറമ്പ് (സെക്രട്ടറി). ഫോൺ : 050 27 89 229, 055 26 51 265.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « റമദാന്റെ സന്ദേശ വുമായി ഒരുക്കിയ ഖുർആൻ മാതൃക ശ്രദ്ധേയമായി
Next »Next Page » കെ. എസ്‌. സി. വനിതാ വിഭാഗം »



  • രണ്ടാമത് മാമുക്കോയ പുരസ്കാരം പ്രഖ്യാപിച്ചു
  • എം. കെ. അബ്ദുൽ റഹ്‌മാൻ : കർമ്മ ഭൂമികയിൽ തന്നെ മടക്കയാത്ര
  • ആരോഗ്യ മേഖലയുടെ ചരിത്രവും ഭാവിയും പങ്കു വച്ച് ഡോ. ജോര്‍ജ്ജ് മാത്യു
  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine