
ദുബായ് : കൊയിലാണ്ടി കൂട്ടം യു. എ. ഇ. ചാപ്റ്റര്‍ പ്രഖ്യാപിച്ച പ്രഥമ ‘അക്ഷര പെരുമ’ പുരസ്കാര ത്തിന് പ്രശസ്ത സാഹിത്യ കാരന്‍ യു. എ. ഖാദര്‍ അര്‍ഹ നായി.

ഏപ്രില്‍ 27 ന് ദേര യിലെ ഐ. പി. എ. ഹാളില്‍ നടക്കുന്ന കൊയിലാണ്ടി കൂട്ടം യു. എ. ഇ. ചാപ്റ്റര്‍ ഏഴാം വാര്‍ ഷിക ആഘോഷമായ ‘കൊയിലാണ്ടി കൂട്ടം ഫെസ്റ്റ് 2018’ എന്ന പരി പാടി യില്‍ വെച്ച് 25, 000 രൂപയും അക്ഷര പെരുമ ഫല കവും അടങ്ങുന്ന പുരസ്കാരം യു. എ. ഖാദറിന് സമ്മാനിക്കും.
ബഷീർ തിക്കോടി, ഷാബു കിളിത്തട്ടിൽ, നജീബ് മൂടാടി എന്നിവര്‍ അടങ്ങിയ ജൂറി യാണ് പുരസ്കാര ത്തിനായി അദ്ദേഹത്തെ തെരഞ്ഞെടുത്തത്.



അബുദാബി : ആരോഗ്യ മേഖല യിലെ മികച്ച പ്രവര്‍ ത്തന ങ്ങള്‍ക്ക് എല്‍. എല്‍. എച്ച്. ആശു പത്രിക്ക് ശൈഖ് ഖലീഫ എക്സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു.





























