ദുബായ് : എം. ബി. ബി. എസ്. ബിരുദം ഉയർന്ന മാർക്കോടെ വിജയിച്ച സഹർ സലാം, നൗറിൻ സൈനുദ്ദീൻ എന്നിവർക്ക് ദുബായ് കെ. എം. സി. സി. തൃശൂർ ജില്ലാ കമ്മിറ്റിയുടെ ആദരം. ദുബായിൽ ചേർന്ന അനുമോദന യോഗത്തിൽ മുസ്ലിം ലീഗ് തൃശൂർ ജില്ലാ കമ്മിറ്റി പ്രസിഡണ്ട് സി. എ. മുഹമ്മദ് റഷീദ്, വിജയികൾക്ക് ഉപഹാരങ്ങള്‍ സമ്മാനിച്ചു.
ജില്ലാ പ്രസിഡണ്ട് ജമാൽ മനയത്ത്, ദുബായ് കെ. എം. സി. സി. സംസ്ഥാന കമ്മിറ്റി സെക്രട്ടറി അഷ്‌റഫ് കൊടുങ്ങല്ലൂർ, ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്‌റഫ് കിള്ളിമംഗലം, ഓർഗ: സെക്രട്ടറി ഗഫൂർ പട്ടിക്കര, ട്രഷറർ സമദ് ചാമക്കാല, ബഷീർ എടശ്ശേരി, മുസ്തഫ വടുതല, മുൻ സംസ്ഥാന കമ്മിറ്റി നേതാക്കള്‍ ഉബൈദ് ചേറ്റുവ, മുഹമ്മദ് വെട്ടുകാട്, അബു ഷമീർ, അസ്‌കർ പുത്തഞ്ചിറ , സത്താർ മാമ്പ്ര എന്നിവർ സംബന്ധിച്ചു.
ദുബായിലെ വ്യവസായ പ്രമുഖരായ ഫൈൻ ടൂൾസ് ഗ്രൂപ്പ് ഡയറക്ടർ അബ്ദുൽ സലാമിന്‍റെയും ഹോട്ട് പാക്ക് ഗ്രൂപ്പ് ഡയറക്ടർ പി. ബി. സൈനുദ്ദീന്‍റെയും മക്കളാണ് ഈ യുവ ഡോക്ടർമാർ.