അബുദാബി : മാർത്തോമാ സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. മാർത്തോമാ സഭ യുടെ സഫ്രഗൻ മെത്രാപ്പോലീത്ത റവ. ഡോ. യുയാക്കീം മാർ കൂറിലോസ് സുവർണ്ണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. ‘വചനത്തിൽ വേരൂന്നുക ക്രിസ്തുവിൽ പുഷ്പിക്കുക’ എന്ന പ്രമേയത്തെ മുൻ നിർത്തിയാണ് ആഘോഷങ്ങൾ.
അബുദാബി മാർത്തോമാ ഇടവക വികാരി റവ. ജിജോ സി. ഡാനിയേൽ അദ്ധ്യക്ഷത വഹിച്ചു. ഇടവക സഹ വികാരി റവ. ബിജോ എബ്രഹാം തോമസ്, ഇടവക വൈസ് പ്രസിഡണ്ട് ജോസഫ് മാത്യു, ജനറൽ കൺവീനർ വർഗ്ഗീസ് മാത്യു എന്നിവർ പ്രസംഗിച്ചു. ഡോ. സിനി ഷാജി സ്വാഗതവും വചനാ ആൻ നന്ദിയും പ്രകാശിപ്പിച്ചു.
സുവർണ്ണ ജൂബിലി യുടെ ഭാഗമായി നടത്തപ്പെടുന്ന വിവിധ പദ്ധതികളുടെ വിശദാംശങ്ങളും പ്രഖ്യാപിച്ചു.