അബുദാബി : വിദേശ ഇന്ത്യ ക്കാർ ക്കായുള്ള ഗ്ലോബൽ ഓൺ ലൈൻ റെമിറ്റൻസ് പോർട്ടൽ ‘റെമിറ്റ് ടു ഇൻഡ്യ’ യുടെ ബ്രാൻഡ് അംബാസി ഡറായി ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്‌ലി നിയമിതനായി.
Remit2India യുടെ നൂതന വിപണന നയ ങ്ങളുടെയും ഉപ ഭോക്തൃ സേവന സംരംഭ ങ്ങളു ടെയും ഭാഗ മായി ട്ടാണ് വിരാട് ഈ കരാറിൽ ഒപ്പു വെച്ചിരിക്കുന്നത്.
യു. എ. ഇ. ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഇന്ത്യൻ സംരംഭകൻ ഡോ. ബി. ആർ. ഷെട്ടി ഈയിടെ തുടങ്ങി വെച്ച ഹോൾ ഡിംഗ് കമ്പനി യായ ഫിനാബ്ലർ (Finablr) ഫിനാൻഷ്യൽ സിലെ പ്രധാന ബ്രാൻഡു കളിൽ ഒന്നാണ് ‘റെമിറ്റ് ടു ഇൻഡ്യ’.
ഫിനാബ്ലറിന്‍റെ കുട ക്കീഴിലുള്ള ‘റെമിറ്റ് ടു ഇൻഡ്യ’, യു. എ. ഇ. എക്സ് ചേഞ്ച്, എക്‌സ്പ്രസ്സ് മണി എന്നിവ യടക്കം റെമിറ്റൻസ് ബ്രാൻഡു കളുടെ ശൃംഖലക്ക് ഇന്ത്യ യി ലേക്ക് പണം അയക്കു ന്നതിൽ 12% ത്തിലേറെ നിർണ്ണാ യക മായ വിപണി പങ്കാളിത്തമുണ്ട്.
ഇന്ത്യ യിലേക്ക് ലളിത വും സുരക്ഷിത വും സൗകര്യ പ്രദവു മായ രീതി യിൽ ഓൺ ലൈൻ മണി ട്രാൻസ്ഫർ പരിഹാര ങ്ങൾ വാഗ്ദാനം ചെയ്യുന്ന പ്രമുഖ ഓൺ ലൈൻ റെമിറ്റൻസ് സ്ഥാപന മാണ് Remit2India.
പണ രഹിത മായാ ണ് മുഴു വൻ നട പടി ക്രമങ്ങളും നിർവ്വ ഹി ക്കുന്നത്. ഓരോ ഇട പാടും അത് കൈപ്പറ്റുന്ന സമയം വരെ നിരീക്ഷിക്കാനും കഴിയും. ലോക ബാങ്കിന്‍റെ മൈഗ്രേഷൻ ആന്‍റ് ഡെവലപ്‌മെന്‍റ് ബ്രീഫ് പ്രകാരം 2017- ൽ 69 ബില്യൺ യു. എസ്. ഡോളറി ന്റെ വിദേശ പണം ഇന്ത്യ യിലേക്ക് അയച്ചിട്ടുണ്ട്.
ആഗോള തല ത്തിൽ അര ദശലക്ഷത്തിൽ അധികം ഉപ ഭോക്താ ക്കളുള്ള ‘റെമിറ്റ് ടു ഇൻഡ്യ’ എന്ന വിഖ്യാത ബ്രാൻഡി ന്‍റെ മുഖ മാകു ന്നത് അഭി മാന മാണ് എന്നും ഇന്ത്യ യുടെ അഭി മാനവും നേട്ട ങ്ങളും ദേശ സ്‌നേഹ വും വിശ്വാസ വും പ്രതി ഫലി പ്പിക്കുന്ന ഒരു ബ്രാൻഡ് എന്ന നില യിൽ വിദേശ ഇന്ത്യ ക്കാർക്ക് ഇട യിൽ ‘റെമിറ്റ് ടു ഇൻഡ്യ’ യുടെ വളരുന്ന സ്വാധീനം കൂടുതൽ വേഗ ത്തി ലാക്കു വാൻ താൻ ശ്രമിക്കും എന്നും വിരാട് കോഹ്‌ലി പറഞ്ഞു.
കാനഡ യിലും യു. കെ., യു.എസ്., ഓസ്‌ട്രേലിയ എന്നീ രാജ്യ ങ്ങളിലും ‘റെമിറ്റ് ടു ഇൻഡ്യ’ യുടെ നിറഞ്ഞ സാന്നിദ്ധ്യം ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റന്‍റെ വ്യാപക മായ ജന പ്രീതി യിലൂടെ മറ്റ് വിദേശ വിപണി കളി ലേക്കും പടർത്തുക യാണ് ഈ കരാറിലൂടെ ലക്ഷ്യമിടുന്നത്.
‘റെമിറ്റ് ടു ഇൻഡ്യ’ യെ പ്പോലുള്ള ഒരു യുവ ബ്രാൻഡിന്, ക്രിക്കറ്റി ലെ യുവ രക്ത മായ വിരാടിന്‍റെ പ്രതി ഛായ കൃത്യ മായും ഇണ ങ്ങുന്ന താണ് എന്നും ഇന്ത്യൻ വിജയ ത്തിന്‍റെ ആവേശത്തെ പ്രതി നിധീ കരിക്കുന്ന അദ്ദേഹം വിദൂര തീര ങ്ങളി ലേക്ക് പറന്ന് വെന്നി ക്കൊടി പാറി ക്കാൻ ദശ ലക്ഷ ക്കണ ക്കിന് ഇന്ത്യ ക്കാർക്ക് ആവേശ മായിട്ടുണ്ട് എന്നും ഫിനാബ്ലർ എക്സിക്യൂട്ടീവ് ഡയ റക്ടർ പ്രമോദ് മങ്ങാട്ട് പറഞ്ഞു.
കഠിനാധ്വാന ത്തിലൂടെ സമ്പാദിച്ച് അവർ അയക്കുന്ന പണം ജന്മ നാടിന്‍റെ വികസന ത്തിന് സംഭാവന യായി മാറു മ്പോൾ ‘റെമിറ്റ് ടു ഇൻഡ്യ’ യും വിരാടും ഈ ബ്രാൻഡി ന്‍റെ ആഗോള മുഖം എന്ന നില യിൽ മികവി ന്‍റെ യും കാര്യ ശേഷി യുടെയും പ്രതീക ങ്ങളാണ് എന്നും പ്രമോദ് മങ്ങാട്ട് സൂചിപ്പിച്ചു.