സമാജം നിയമാവബോധന സെമിനാര്‍

December 28th, 2011

അബുദാബി : മലയാളി സമാജം യു. എ. ഇ.ദേശീയ ദിനാഘോഷ ത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ചു വരുന്ന 40 – ദിന ആഘോഷ പരിപാടി കളില്‍ നിയമാവബോധന സെമിനാര്‍ നടത്തുന്നു. ഡിസംബര്‍ 28 ബുധനാഴ്ച വൈകുന്നേരം 7.30 ന് ‘ലീഗല്‍ എംപവര്‍മെന്‍റ് മീറ്റ്’ അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍ററില്‍ നടക്കും.

കേരള ഹൈക്കോടതി പബ്ലിക് പ്രോസിക്യൂട്ടറും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായ അഡ്വ. ടി. ആസഫ് അലി മുഖ്യാതിഥി ആയിരിക്കും. വിവരാവകാശ നിയമത്തെ ക്കുറിച്ച് അദ്ദേഹം സംസാരിക്കും. യു. എ. ഇ. നിയമ വ്യവസ്ഥയെ ക്കുറിച്ച് അഡ്വ. മുസ്തഫാ സഫീര്‍ സംസാരിക്കും.

യു. എ. ഇ. അടിസ്ഥാന ത്തില്‍ സമാജം നടത്തുന്ന ഫോട്ടോഗ്രാഫി മത്സരം, 2012 ജനവരി ആറാം തിയ്യതി യിലേക്ക് മാറ്റി. മത്സരം അന്ന് വൈകുന്നേരം 4 മണിക്ക് മുസ്സ ഫയിലുള്ള സമാജം അങ്കണ ത്തില്‍ നടക്കും. ’40 വര്‍ഷത്തെ യു. എ. ഇ. യുടെ പുരോഗതി’ എന്നതാണ് വിഷയം.
വിശദ വിവരങ്ങള്‍ക്ക് 02 55 37 600 – 050 51 51 365 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തടവുകാരെ കൈമാറാന്‍ ഇന്ത്യ – യു.എ.ഇ. കരാര്‍

November 23rd, 2011

jail-prisoner-epathram

അബുദാബി : കുറ്റവാളികളെ പരസ്പരം കൈമാറുന്നതിനുള്ള സുപ്രധാന കരാറില്‍ ഇന്ത്യയും യു. എ. ഇ. യും ബുധനാഴ്ച ഒപ്പു വെയ്ക്കും. ഇതോടൊപ്പം സുരക്ഷാ സഹകരണം ശക്തമാക്കുന്ന തിനുള്ള കരാറിലും ഇരു രാജ്യങ്ങളും ഒപ്പു വെയ്ക്കും. ആഭ്യന്തര മന്ത്രി പി. ചിദംബരവും യു. എ. ഇ. ഉപപ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രി യുമായ ലഫ്റ്റനന്‍റ് ജനറല്‍ ശൈഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്യാനുമാണ് ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്ന കരാറുകളില്‍ ഒപ്പു വെയ്ക്കുന്നത്.

ഇന്ത്യന്‍ എംബസ്സിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ അംബാസഡര്‍ എം. കെ. ലോകേഷ് ആണ് ഇക്കാര്യം അറിയിച്ചത്‌. ഇപ്പോള്‍ യു. എ. ഇ. യിലെ ജയിലുകളില്‍ 1,200 ഓളം ഇന്ത്യന്‍ തടവുകാര്‍ ഉണ്ട്. അതില്‍ 40 സ്ത്രീകള്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ഒരു യു. എ. ഇ. ക്കാരന്‍ മാത്രമാണ് ഇന്ത്യന്‍ ജയിലില്‍ ഉള്ളത്. ഇദ്ദേഹത്തിന്റെ വിചാരണ പൂര്‍ത്തിയായിട്ടില്ല.

യു. എ. ഇ. ജയിലു കളില്‍ ഇപ്പോള്‍ ശിക്ഷ അനുഭവിക്കുന്ന ഇന്ത്യക്കാര്‍ക്ക് മാത്രമാണ് കരാര്‍ ബാധകമാവുക. ഇവരുടെ തടവു ജീവിത ത്തിന്റെ ശിഷ്ട കാലം ഇന്ത്യന്‍ ജയിലു കളില്‍ തുടര്‍ന്നാല്‍ മതി. ഭീകരത, കള്ളപ്പണം, ചൂതാട്ടം തുടങ്ങിയവയ്ക്ക് എതിരെയുള്ള നടപടികള്‍ ശക്തിപ്പെടുത്തുക യാണ് സുരക്ഷാ സഹകരണ കരാറിലൂടെ ലക്ഷ്യമിടുന്നത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സൌദിയില്‍ 8 ബംഗ്ലാദേശ് സ്വദേശികളുടെ തല വെട്ടി

October 9th, 2011

lady-of-justice-epathram

റിയാദ്‌ : 8 ബംഗ്ലാദേശ്‌ സ്വദേശികളുടെ തല വെട്ടി മാറ്റി സൗദിയില്‍ വധ ശിക്ഷ നടപ്പിലാക്കി. ഒരു ഈജിപ്ത് സ്വദേശിയെ വധിച്ച കുറ്റത്തിനാണ് ഇവര്‍ക്ക്‌ വധ ശിക്ഷ ലഭിച്ചത്. നാല് വര്ഷം മുന്‍പ്‌ ഒരു പാണ്ടികശാല കൊള്ള അടിക്കവേ അവിടെ പാറാവ് നിന്നിരുന്ന ഈജിപ്ത് സ്വദേശിയെ ഇവര്‍ ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നു.

ഈ വര്ഷം 58 പേര്‍ക്കാണ് ഇത്തരത്തിലുള്ള വധശിക്ഷ സൌദിയില്‍ ലഭിച്ചത്. മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ വധശിക്ഷയെ അപലപിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വാഹനം ഓടിച്ചതിന് സൗദി വനിതയ്ക്ക്‌ ചാട്ടവാര്‍ അടി

September 28th, 2011

saudi-women-driving-epathram

റിയാദ്‌ : സ്ത്രീകള്‍ക്ക് വാഹനം സ്വന്തമായി ഓടിക്കാന്‍ വിലക്കുള്ള സൗദി അറേബ്യയില്‍ വാഹനം ഓടിച്ചു പോലീസ്‌ പിടിയിലായ ഒരു വനിതയ്ക്ക്‌ 10 ചാട്ടവാര്‍ അടി ശിക്ഷയായി നല്‍കാന്‍ വിധിയായി. ഏറെ യാഥാസ്ഥിതികമായ നിയമ വ്യവസ്ഥയുള്ള സൗദി അറേബ്യ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ നിരോധനമുള്ള ലോകത്തെ ഏക രാജ്യമാണ്.

സ്ത്രീകള്‍ വാഹനം ഓടിക്കുന്നതിന് സൌദിയില്‍ നിയമ തടസ്സം ഇല്ലെങ്കിലും സാമൂഹികമായി നിലനില്‍ക്കുന്ന വിലക്കിനെ സര്‍ക്കാര്‍ പിന്തുണയ്ക്കുന്നുണ്ട്. രാജ കുടുംബത്തിലെ പല മുതിര്‍ന്ന അംഗങ്ങള്‍ക്കും ഈ നിരോധനത്തോട്‌ യോജിപ്പില്ലെങ്കിലും യാഥാസ്ഥിതികരെ പിണക്കാനുള്ള മടി കാരണം ഈ നിരോധനം ഇപ്പോഴും നിലനില്‍ക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉള്ളത് പോലുള്ള സ്ത്രീ വിമോചനം തങ്ങളുടെ ഇസ്ലാമിക സമൂഹത്തില്‍ വേണ്ട എന്നാണ് യാഥാസ്ഥിതികരുടെ ഉറച്ച നിലപാട്‌.

സാധാരണയായി വാഹനം ഓടിക്കുന്ന സ്ത്രീകളെ പിടികൂടിയാല്‍ ഇനി വാഹനം ഓടിക്കില്ല എന്ന് എഴുതി വാങ്ങി കൂടുതല്‍ നടപടികള്‍ ഒന്നും ഇല്ലാതെ വെറുതെ വിട്ടയക്കാറാണ് പതിവ്. ഇത് ആദ്യമായാണ്‌ ഇത്തരം ഒരു ശിക്ഷ നല്‍കുന്നത്.

സ്ത്രീകളുടെ അവകാശ സംരക്ഷണത്തെ പറ്റി ഏറെ ചര്‍ച്ച നടക്കുകയും സ്ത്രീകള്‍ക്ക് വോട്ടവകാശം പ്രഖ്യാപിക്കുകയും ചെയ്ത് മണിക്കൂറുകള്‍ക്കകം വന്ന ഈ നടപടി മനുഷ്യാവകാശ പ്രവര്‍ത്തകരെ ഏറെ പ്രകോപിപ്പിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , , , , ,

4 അഭിപ്രായങ്ങള്‍ »

സൌദിയില്‍ വാഹനമോടിക്കാന്‍ സ്ത്രീകളുടെ അവകാശ സമരം

June 18th, 2011

saudi-women-drive-campaign-epathram

റിയാദ്‌ : വാഹനം ഓടിക്കാനുള്ള തങ്ങളുടെ അവകാശം നിഷേധിക്കുന്നതിന് എതിരെ പ്രതിഷേധ പ്രകടനമായി ഒരു സംഘം സ്ത്രീകള്‍ ഇന്നലെ സൌദിയിലെ നിരത്തുകളിലൂടെ കാറുകള്‍ ഓടിച്ചു. സംഘം ചേരുന്നത് നിയമം മൂലം നിരോധിക്കപ്പെട്ടിട്ടുള്ള സൗദി അറേബ്യയില്‍ മൈക്രോ ബ്ലോഗ്ഗിംഗ് വെബ് സൈറ്റായ ട്വിറ്റര്‍ വഴിയാണ് ഇവര്‍ തങ്ങളുടെ പ്രതിഷേധ സമരം സംഘടിപ്പിച്ചത്. ട്വിറ്ററില്‍ നിശ്ചയിച്ച് ഉറപ്പിച്ചത് അനുസരിച്ച് വൈകുന്നേരമായപ്പോഴേക്കും അന്‍പതോളം സ്ത്രീകള്‍ വാഹനം ഓടിക്കുന്നതിനുള്ള ദേശീയ നിരോധനം ലംഘിച്ചു കൊണ്ട് സൌദിയിലെ നിരത്തുകളില്‍ കാറുകള്‍ ഓടിച്ചു.

സ്ത്രീകള്‍ വാഹനം ഓടിക്കുന്നതിന് സൌദിയില്‍ നിയമ തടസ്സം ഇല്ലെങ്കിലും സാമൂഹികമായി നിലനില്‍ക്കുന്ന വിലക്കിനെ സര്‍ക്കാര്‍ പിന്തുണയ്ക്കുന്നുണ്ട്. രാജ കുടുംബത്തിലെ പല മുതിര്‍ന്ന അംഗങ്ങള്‍ക്കും ഈ നിരോധനത്തോട്‌ യോജിപ്പില്ലെങ്കിലും യാഥാസ്ഥിതികരെ പിണക്കാനുള്ള മടി കാരണം ഈ നിരോധനം ഇപ്പോഴും നിലനില്‍ക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉള്ളത് പോലുള്ള സ്ത്രീ വിമോചനം തങ്ങളുടെ ഇസ്ലാമിക സമൂഹത്തില്‍ വേണ്ട എന്നാണ് യാഥാസ്ഥിതികരുടെ ഉറച്ച നിലപാട്‌.

1998ല്‍ 48 വനിതകള്‍ വാഹനം ഓടിക്കാനുള്ള തങ്ങളുടെ അവകാശത്തിനായി സമരം നടത്തുകയുണ്ടായി. റിയാദില്‍ ഒരു മണിക്കൂറോളം സംഘം ചേര്‍ന്ന് ഇവര്‍ വാഹനം ഓടിച്ചു. എന്നാല്‍ കര്‍ശനമായാണ് സര്‍ക്കാര്‍ ഇവരെ ശിക്ഷിച്ചത്‌. ഇവരുടെ തൊഴിലുകള്‍ നിര്‍ത്തലാക്കുകയും സൗദി അറേബ്യക്ക് വെളിയിലേക്ക് യാത്ര ചെയ്യുന്നതില്‍ നിന്നും ഇവരെ സര്‍ക്കാര്‍ നിരോധിക്കുകയും ചെയ്തു. മത നേതാക്കള്‍ ഇവരെ “വേശ്യകള്‍” എന്ന് മുദ്ര കുത്തി. ഇതേ തുടര്‍ന്നാണ് സ്ത്രീകള്‍ വാഹനം ഓടിക്കുന്നത് നിരോധിച്ചു കൊണ്ട് രാജ്യത്തെ മത നേതൃത്വം ഫത്വ പുറപ്പെടുവിച്ചത്‌. ഈ ഫത്വയുടെ പിന്‍ബലത്തിലാണ് ഇപ്പോള്‍ സ്ത്രീകളെ വാഹനം ഓടിക്കുന്നതില്‍ നിന്നും സൌദിയില്‍ തടയുന്നത്.

അടുത്ത കാലത്തായി അത്യാവശ്യത്തിന് വാഹനം ഓടിച്ച നിരവധി സൗദി വനിതകള്‍ പോലീസ്‌ പിടിയില്‍ ആവുന്നത് സൌദിയില്‍ പതിവാണ്. ഇവരെ ഒരു പുരുഷ രക്ഷാകര്‍ത്താവ് വരുന്നത് വരെ തടവില്‍ വെയ്ക്കുകയും ഇവരെ ഇനി വാഹനം ഓടിക്കാന്‍ അനുവദിക്കില്ല എന്ന ഉറപ്പ് രക്ഷാകര്‍ത്താവില്‍ നിന്നും രേഖാമൂലം ഒപ്പിട്ടു വാങ്ങിയതിന് ശേഷം മാത്രം വിട്ടയയ്ക്കുകയുമായിരുന്നു ചെയ്തു വന്നത്. എന്നാല്‍ വാഹനം ഓടിക്കാനുള്ള അവകാശത്തിനായി സമരം ചെയ്യുകയും താന്‍ അല്‍ ഖോബാര്‍ നിരത്തുകളില്‍ വാഹനം ഓടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ യൂട്യൂബില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്ത മനാല്‍ അല്‍ ഷെരീഫ്‌ പോലീസ്‌ പിടിയിലായി. ഒന്‍പതു ദിവസത്തോളം തടവില്‍ കിടന്ന ഇവരെ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഏറെ തല്‍പ്പരനായ സൗദി രാജാവ്‌ അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസ്‌ നേരിട്ട് ഇടപെട്ടാണ് മോചിപ്പിച്ചത് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

- ജെ.എസ്.

വായിക്കുക: , , , , ,

1 അഭിപ്രായം »


« Previous Page« Previous « ദല മാതൃഭാഷ പുരസ്ക്കാരം
Next »Next Page » ദുബായില്‍ പ്രകൃതി സ്നേഹികളുടെ കൂട്ടായ്മ »



  • ഐ. ഐ. സി. ഇൻസൈറ്റ് സമ്മർ ക്യാമ്പ് ജൂലായ് 10 മുതല്‍
  • ഗുരുവായൂരപ്പൻ കോളേജ് അലുംനി പുതിയ ഭാരവാഹികൾ
  • അഹമ്മദാബാദ് വിമാന അപകടം : ഡോ. ഷംഷീർ വയലിൽ ആദ്യ സഹായം എത്തിച്ചു
  • വായനാ ദിനാചാരണം സംഘടിപ്പിച്ചു
  • വിദ്യാഭ്യാസ അവാർഡുകൾ സമ്മാനിച്ചു
  • ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളി : സില്‍വര്‍ ജൂബിലി എഡിഷന്‍ ഈ ആഴ്ച അബുദാബിയിൽ
  • ജൂൺ 27 വെള്ളിയാഴ്ച യു. എ. ഇ. യിൽ പൊതു അവധി
  • യു. എ. ഇ. നടപ്പാക്കിയ ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ വന്നു
  • ഈദ് മൽഹാർ സീസൺ-3 ശനിയാഴ്ച ഇസ്ലാമിക് സെൻററിൽ
  • അബുദാബി മലയാളീസ് ‘ADM കുട്ടി പ്പട്ടാളം സീസൺ-1’ സംഘടിപ്പിച്ചു
  • അക്ഷര പ്പെരുന്നാൾ സംഘടിപ്പിച്ചു
  • അതി നൂതന കൃത്രിമ അവയവ ചികിത്സ : 9.2 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍ വയലില്‍
  • ‘അന്നൊരു അബുദാബിക്കാലത്ത്’ പുസ്തകം പ്രകാശനം ചെയ്തു
  • പി. ബാവാ ഹാജിയും ടി. മുഹമ്മദ് ഹിദായത്തുള്ളയും തുടരും
  • സമാജം യുവജനോത്സവം : അഞ്‌ജലി കലാതിലകം
  • പ്രവാസി നാട്ടിൽ മരിച്ചു : ‘കെ. എം. സി. സി. കെയർ’ സഹായം കൈമാറി
  • നൃത്തോത്സവം : പ്രയുക്തി ഇന്ത്യാ സോഷ്യൽ സെന്ററിൽ
  • ലെഫ്. ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറിക്ക് ഇന്ത്യയിൽ നിന്ന് പുരസ്കാരം
  • ജ്വാല ‘ഉത്സവ് 2025’ അരങ്ങേറി
  • കുട്ടികളുടെ ഡ്രോയിങ് – പെയിന്റിംഗ് മത്സരം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine